തളിപ്പറമ്പ് ഇടത്തുതന്നെ; എം.വി.ഗോവിന്ദന് വിജയം

MV-Govindan-Taliparamba
SHARE

കണ്ണൂർ ∙ ഇടതുപക്ഷത്തിന്റെ കോട്ടയായ തളിപ്പറമ്പിൽ ഇടതുമുന്നണിക്ക് ആധികാരിക ജയം. സിപിഎമ്മിന്റെ എം.വി.ഗോവിന്ദൻ 22,689 വോട്ടിന് ജയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ യുഡിഎഫിന് ഉണ്ടായ കുതിപ്പ് ഇത്തവണയും ആവർത്തിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന യുഡിഎഫിന് കനത്ത ആഘാതമാണ് തിരഞ്ഞെടുപ്പ് ഫലം.

സിപിഎമ്മിന്റെ ടേം നിബന്ധനയുടെ ഭാഗമായി സിറ്റിങ് എംഎൽഎ ജയിംസ് മാത്യു ഒഴിഞ്ഞപ്പോൾ, 1996 ലും 2001 ലും തളിപ്പറമ്പ് എംഎൽഎയും നിലവിൽ കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി. ഗോവിന്ദന് സുരക്ഷിത മണ്ഡലം എന്ന നിലയിലാണ് തളിപ്പറമ്പ് ലഭിച്ചത്. ഏതാനും വർഷങ്ങളായി പാർലമെന്ററി രാഷ്ട്രീയത്തിൽനിന്നു മാറി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായ എം.വി ഗോവിന്ദനെ സിപിഎമ്മിന് ഭരണത്തുടർച്ചയുണ്ടായാൽ മന്ത്രിസഭയിലെ സുപ്രധാന പദവിയിലേക്കു തന്നെ പരിഗണിച്ചേക്കുമെന്നും പ്രചാരണമുണ്ടായിരുന്നു.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 40,617 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിനാണ് ഇടതുമുന്നണി സ്ഥാനാർഥി ജയിംസ് മാത്യു ജയിച്ചു കയറിയത്. ആകെ പോൾ ചെയ്ത 158,816 വോട്ടിൽ 56.95 ശതമാനം (91,106 വോട്ട്) നേടിയായിരുന്നു വിജയം. 2011 ലെ നിയസഭാ തിരഞ്ഞെടുപ്പിലും തളിപ്പറമ്പിൽനിന്ന് സിപിഎം ടിക്കറ്റിൽ നിയമസഭയിലെത്തിയത് ജയിംസ് മാത്യുവായിരുന്നു. ഭൂരിപക്ഷം 27,861.

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കേരള കോൺഗ്രസ് (എം) മൽസരിക്കാനിറങ്ങിയ മണ്ഡലത്തിൽ ഇത്തവണ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു. അരനൂറ്റാണ്ട് നീണ്ട ഇടത് ആധിപത്യം അവസാനിപ്പിച്ച് മണ്ഡലം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ റഷീദിനെ പാർട്ടി രംഗത്തിറക്കിയത്.

1965 ൽ തളിപ്പറമ്പ് നിയോജക മണ്ഡലം രൂപീകരിച്ച ശേഷം 13 വട്ടം സിപിഎം പ്രതിനിധികളെ നിയമസഭയിലേക്ക് അയച്ചു തളിപ്പറമ്പ്. കോൺഗ്രസിന്റെ സി.പി.ഗോവിന്ദൻ നമ്പ്യാരാണ് മണ്ഡലത്തിലെ സിപിഎമ്മുകാരനല്ലാത്ത ഏക നിയമസഭാ സമാജികൻ. 1970 ൽ അന്നത്തെ സിറ്റിങ് എംഎൽഎ കെ.പി.രാഘവപ്പൊതുവാളിനെ 909 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.പി.ഗോവിന്ദൻ നമ്പ്യാർ മുട്ടുകുത്തിച്ചത്. മണ്ഡല ഘടന മാറിയതോടെ കൂടുതൽ ഇടതുപക്ഷത്തേക്കു ചാഞ്ഞ തളിപ്പറമ്പിൽ ഇത്തവണ വിജയം കൊയ്യാമെന്ന് യുഡിഎഫ് പ്രതീക്ഷിച്ചുവെങ്കിലും അദ്ഭുതം സൃഷ്ടിക്കാൻ അബ്ദുൽ റഷീദിന് കഴിഞ്ഞില്ല.

മോറാഴയിലെ പരേതനായ കെ.കുഞ്ഞമ്പു – എം.വി. മാധവി ദമ്പതികളുടെ മകനായ എം.വി. ഗോവിന്ദൻ (65) 1970 ലാണു പാർട്ടി മെംബറായത്. കെഎസ്‌വൈഎഫ് ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചു. ഡിവൈഎഫ്ഐ രൂപീകരണത്തിനു മുന്നോടിയായി രൂപീകരിച്ച അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റിയിൽ അംഗമായിരുന്നു. ഡിവൈഎഫ്ഐയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റായി. പിന്നീടു സെക്രട്ടറിയുമായി. അവിഭക്ത കണ്ണൂർ ജില്ലയിൽ പാർട്ടിയുടെ കാസർകോട് ഏരിയാ സെക്രട്ടറിയായിരുന്നു.

അടിയന്തരാവസ്ഥയിൽ ജയിൽവാസവും പൊലീസ് മർദനവും അനുഭവിച്ചു. എം.വി. രാഘവന്റെ ബദൽരേഖാ കാലത്ത്, പാർട്ടിക്കൊപ്പം ഉറച്ചുനിന്നു. 1991 ൽ സംസ്ഥാന കമ്മിറ്റിയിലെത്തി. 2006 മുതൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം. ഇതിനിടെ രണ്ടു തവണ – 1996 ലും 2001 ലും – തളിപ്പറമ്പിൽനിന്നു നിയമസഭയിലെത്തി. 2002 മുതൽ 2006 വരെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു.

ഫലം
∙ആകെ വോട്ട്: 2,13,096
∙പോൾ ചെയ്തത്: 1,78,112
∙ഭൂരിപക്ഷം: 22,689

വോട്ടുനില
∙എം.വി.ഗോവിന്ദൻ (സിപിഎം): 92,870
∙വി.പി.അബ്ദുൽ റഷീദ് (കോൺ): 70,181
∙എ.പി.ഗംഗാധരൻ (ബിജെപി) : 13,058
∙കെ.എ.ഒ.പി.ഷിജിത്ത് (സ്വത): 508
∙സി,ബാലകൃഷ്ണ യാദവ് (സ്വത): 191
∙ഗോവിന്ദൻ കരയപ്പാത്ത് (സ്വത): 150
∙അബ്ദുൽ റഷീദ് (സ്വത): 365
∙നോട്ട: 789

2016 ലെ ഫലം
∙ആകെ വോട്ട്: 1,97,568
∙പോൾ ചെയ്തത്: 1,59,980
∙പോളിങ്: 80.97%
∙ഭൂരിപക്ഷം: 40,617

വോട്ടുനില
∙ജയിംസ് മാത്യു (സിപിഎം): 91,106
∙രാജേഷ് നമ്പ്യാർ (കെസിഎം): 50,489
∙പി.ബാലകൃഷ്‌ണൻ (ബിജെപി): 14,742
∙ഇബ്രാഹിം തിരുവട്ടൂർ (എസ്‌ഡിപിഐ):‌ 1,323
∙പി.കെ.അയ്യപ്പൻ (ബിഎസ്‌പി): 675
∙കെ.സദാനന്ദൻ (സ്വത): 288
∙രാജേഷ് കുമാർ (സ്വത): 287
∙പി.വി.അനിൽ (സ്വത): 203
∙നോട്ട: 867

English Summary: Taliparamba Constituency Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "US official to visit India amid Ukraine tensions", "articleUrl": "https://feeds.manoramaonline.com/news/world/2022/08/20/us-official-to-visit-india.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2021/6/21/india-us-flags-indo-us-relation.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2021/6/21/india-us-flags-indo-us-relation.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2021/6/21/india-us-flags-indo-us-relation.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Kannur varsity: Priya Varghese lectures on UGC norms to claim eligibility", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/kannur-university-priya-varghese-facebook-post-ugc-norms-eligibility.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/6/priya-varghese-kk-ragesh.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/6/priya-varghese-kk-ragesh.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/6/priya-varghese-kk-ragesh.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Latin Church to continue stir in Vizhinjam after govt refuses to halt port work", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/19/vizhinjam-port-fisherfolk-protest-meeting-fisheries-minister-abdurahiman.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/10/fishermen-strike-thiruvananthapuram-3.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/10/fishermen-strike-thiruvananthapuram-3.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/10/fishermen-strike-thiruvananthapuram-3.jpg.image.470.246.png", "lastModified": "August 19, 2022", "otherImages": "0", "video": "false" }, { "title": "'This is not Stalin's Russia', Satheesan warns CPM against weaponising KAAPA", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/19/congress-leader-satheesan-against-cpm-kaapa.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/4/vd-satheesan.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/4/vd-satheesan.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/4/vd-satheesan.jpg.image.470.246.png", "lastModified": "August 19, 2022", "otherImages": "0", "video": "false" }, { "title": "Kerala HC raps government again for shoddy condition of roads", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/19/kerala-high-court-raps-govt-for-road-potholes.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/5/11/kottayam-road-pothole-1248.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/5/11/kottayam-road-pothole-1248.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/5/11/kottayam-road-pothole-1248.jpg.image.470.246.png", "lastModified": "August 19, 2022", "otherImages": "0", "video": "false" }, { "title": "Varsity appointment row: Guv mulls action against Kannur VC for challenging stay order", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/19/varsity-appointment-row-arif-khan-vs-kannur-vc.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/17/arif-khan-kannur-university.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/17/arif-khan-kannur-university.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/17/arif-khan-kannur-university.jpg.image.470.246.png", "lastModified": "August 19, 2022", "otherImages": "0", "video": "false" }, { "title": "Charred remains of youth found in Idukki manger", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/19/charred-remains-of-youth-found-in-idukki-manger.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/14/suicide-death.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/14/suicide-death.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/14/suicide-death.jpg.image.470.246.png", "lastModified": "August 19, 2022", "otherImages": "0", "video": "false" } ] } ]