അഞ്ചാം തവണയും ഗണേഷ് കുമാറിനെ കൈവെടിയാതെ പത്തനാപുരം

Ganesh-Kumar
കെ.ബി.ഗണേഷ് കുമാർ
SHARE

നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായ അഞ്ചാം തവണയും കെ.ബി.ഗണേഷ് കുമാറിനെ കയ്യൊഴിയാതെ പത്തനാപുരം. കേരള കോൺഗ്രസ് (ബി) സ്ഥാനാർഥിയായി എൽഡിഎഫിനായി മത്സരിച്ച ഗണേഷ് 14647 വോട്ടിനാണ് ഇത്തവണ ജയിച്ചുകയറിയത്. കെപിസിസി ജനറൽ സെക്രട്ടറിയും പാർട്ടി വക്താവുമായ ജ്യോതികുമാർ ചാമക്കാലയായിരുന്നു യുഡിഎഫ് സ്ഥാനാർഥി. ചാനൽ ചർച്ചകളിൽ കോൺഗ്രസിന്റെ ഒഴിച്ചു കൂടാത്ത മുഖമായ അദ്ദേഹം നല്ല മൽസരം കാഴ്ച വച്ചെങ്കിലും രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. ബിജെപി സ്ഥാനാർഥി ജിതിൻ ദേവാണു മൂന്നാംസ്ഥാനത്ത്.

2001 മുതല്‍ പത്തനാപുരത്തു നിന്നുള്ള എംഎല്‍എയായ ഗണേഷിനു പകരം സിപിഎം നേതാവ് കെ.എന്‍ ബാലഗോപാൽ പത്തനാപുരത്തു നിന്നു മത്സരിക്കുമെന്ന തരത്തില്‍ ഇടയ്ക്കു വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും താൻ പത്തനാപുരത്തു തന്നെ മത്സരിക്കുമെന്നു ഗണേഷ് ഉറച്ച തീരുമാനം എടുക്കുകയായിരുന്നു. 2001, 2006, 2011 വർഷങ്ങളിൽ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിച്ച ഗണേഷ് 2016, 2021 തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയിലായിരുന്നു.

മണ്ഡലത്തിൽ നടത്തിയ വികസനങ്ങളും ഇടതുമുന്നണി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും എടുത്തുപറഞ്ഞായിരുന്നു ഗണേഷിന്റെ പ്രചാരണം. വ്യക്തിപരമായ ബന്ധങ്ങളും തുണയ്ക്കുമെന്ന് ഇടതുമുന്നമി കണക്കുകൂട്ടിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ മുന്നേറ്റം ഈ തിരഞ്ഞെടുപ്പിൽ ആവർത്തിക്കുമെന്നായുരുന്നു ഇടതു ക്യാംപിന്റെ ആത്മവിശ്വാസം.

അതേസമയം, യുവനടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയെ ഗണേഷിന്റെ പിഎ ഭീഷണിപ്പെടുത്തിയെന്ന വിവാദവും മണ്ഡലത്തിൽ സിപിഐയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും ഗണേഷിനു പ്രതികൂലമാകുമെന്നായിരുന്നു യുഡിഎഫിന്റെ വിലയിരുത്തൽ. ജ്യോതികുമാർ ചാമക്കാലാ ജയിക്കുമെന്ന തരത്തിൽ ചില സർവേഫലങ്ങളും വന്നിരുന്നു.

Jyothikumar-Chamakkala-pathanapuram
ജ്യോതികുമാർ ചാമക്കാല

സിനിമാ നടൻ കൂടിയായ ഗണേഷിനെതിരെ 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും രംഗത്തിറക്കിയിരുന്നതു ചലച്ചിത്ര താരങ്ങളെ ആയിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയായി നടൻ ജഗദീഷ് മത്സരിച്ചപ്പോൾ ഭീമൻ രഘുവായിരുന്നു ബിജെപി സ്ഥാനാർഥി. 24,564 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അന്നു ജഗദീഷിനെതിരെ ഗണേഷ് കുമാറിന്റെ വിജയം.

മണ്ഡലചരിത്രം

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് പത്തനാപുരം നിയമസഭാമണ്ഡലം. പത്തനാപുരം താലൂക്കിലെ പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂര്‍, തലവൂര്‍, വിളക്കുടി എന്നീ പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിക്കവല എന്നീ പഞ്ചായത്തുകളും ചേര്‍ന്നതാണ് പത്തനാപുരം നിയമസഭാമണ്ഡലം.

1957 ലെ ആദ്യ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സിപിഐയുടെ എൻ.രാജഗോപാലൻ നായരാണ് പത്തനാപുരത്ത് വിജയിച്ചത്. 1960 ൽ ആർ. ബാലകൃഷ്ണപിള്ള മണ്ഡലത്തിൽ നിന്നു നിയമസഭയിലെത്തി. എന്നാൽ 1967 ലെ തിരഞ്ഞെടുപ്പിൽ സിപിഐ മണ്ഡലം തിരിച്ചു പിടിച്ചു. മൂന്നും നാലും നിയമസഭകളിൽ പി.കെ രാഘവൻ മണ്ഡലത്തിൽ നിന്നു വിജയിച്ചപ്പോൾ 1977 ലും 1980 ലും ഇ.കെ പിള്ളയും സിപിഐ സ്ഥാനാർഥിയായി വിജയിച്ചു.

1982ലെ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മണ്ഡലത്തിൽ സാന്നിധ്യം അറിയിച്ചെങ്കിലും 1987ൽ ഇ. ചന്ദ്രശേഖരൻ നായരിലൂടെ വീണ്ടും സിപിഐ മണ്ഡലത്തിൽ കരുത്ത് കാട്ടി. 1991 ലും 1996 ലും പ്രകാശ് ബാബു വിജയിച്ചപ്പോൾ 2001 മുതൽ മണ്ഡലം ഗണേഷ് കുമാറിനൊപ്പം നിന്നു. 2001ൽ പ്രകാശ് ബാബുവിനെ തോൽപ്പിച്ച് നിയമസഭയിലെത്തിയ ഗണേഷിനെ പിന്നീടൊരിക്കലും പത്തനാപുരം കൈവിട്ടിട്ടില്ല.

English Summary: Kerala Assembly Elections- Pathanapuram Result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Kerala schools will remain open today to make up for missed days", "articleUrl": "https://feeds.manoramaonline.com/career-and-campus/top-news/2022/08/19/schools-open-saturday-onam-break.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "US official to visit India amid Ukraine tensions", "articleUrl": "https://feeds.manoramaonline.com/news/world/2022/08/20/us-official-to-visit-india.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2021/6/21/india-us-flags-indo-us-relation.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2021/6/21/india-us-flags-indo-us-relation.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2021/6/21/india-us-flags-indo-us-relation.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Ola ordered to pay Rs 95,000 to Hyderabad man for overcharging", "articleUrl": "https://feeds.manoramaonline.com/news/business/2022/08/20/ola-overcharging-consumer-court.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/business/images/2022/8/20/ola-cabs-rep-image.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/business/images/2022/8/20/ola-cabs-rep-image.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/business/images/2022/8/20/ola-cabs-rep-image.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Kannur varsity: Priya Varghese lectures on UGC norms to claim eligibility", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/kannur-university-priya-varghese-facebook-post-ugc-norms-eligibility.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/6/priya-varghese-kk-ragesh.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/6/priya-varghese-kk-ragesh.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/6/priya-varghese-kk-ragesh.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Latin Church to continue stir in Vizhinjam after govt refuses to halt port work", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/19/vizhinjam-port-fisherfolk-protest-meeting-fisheries-minister-abdurahiman.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/10/fishermen-strike-thiruvananthapuram-3.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/10/fishermen-strike-thiruvananthapuram-3.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/10/fishermen-strike-thiruvananthapuram-3.jpg.image.470.246.png", "lastModified": "August 19, 2022", "otherImages": "0", "video": "false" }, { "title": "'This is not Stalin's Russia', Satheesan warns CPM against weaponising KAAPA", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/19/congress-leader-satheesan-against-cpm-kaapa.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/4/vd-satheesan.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/4/vd-satheesan.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/4/vd-satheesan.jpg.image.470.246.png", "lastModified": "August 19, 2022", "otherImages": "0", "video": "false" }, { "title": "Varsity appointment row: Guv mulls action against Kannur VC for challenging stay order", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/19/varsity-appointment-row-arif-khan-vs-kannur-vc.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/17/arif-khan-kannur-university.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/17/arif-khan-kannur-university.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/17/arif-khan-kannur-university.jpg.image.470.246.png", "lastModified": "August 19, 2022", "otherImages": "0", "video": "false" } ] } ]