ഇരവിപുരം ഇത്തവണയും എം. നൗഷാദിനൊപ്പം. ആർഎസ്പി സ്ഥാനാർഥി ബാബു ദിവാകരനെ 27805 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎ മണ്ഡലം നിലനിർത്തിയത്.
ആർഎസ്പിയുടെ കോട്ട എന്ന വിശേഷണമുള്ള മണ്ഡലത്തിൽ, ഏതു മുന്നണിയുടെ ഭാഗമായിരുന്നപ്പോഴും ആർഎസ്പിക്കായിരുന്നു മുൻതൂക്കം. തുടർച്ചയായി മൂന്നുതവണ എംഎൽഎ ആയിരുന്ന എ.എ. അസീസിനെ വീഴ്ത്തി 2016 ൽ നൗഷാദ് അട്ടിമറിവിജയം നേടുകയായിരുന്നു. ആഴക്കടൽ മൽസ്യബന്ധന കരാർ വിവാദം മണ്ഡലത്തിൽ സജീവചർച്ചയായിരുന്നെങ്കിലും ജനക്ഷേമപ്രവർത്തനങ്ങളുടെ പേരിലാണ് നൗഷാദ് വോട്ടു ചോദിച്ചത്. കരാർ അടക്കമുള്ള വിവാദങ്ങളും അഴിമതിയാരോപണങ്ങളും ഉയർത്തി, മണ്ഡലം തിരിച്ചുപിടിക്കാനായി കനത്ത പ്രചാരണമായിരുന്നു യുഡിഎഫിന്റേത്. കൊല്ലം ജില്ലയിൽ യുഡിഎഫിനു പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു ഇരവിപുരം.
2016 ലെ ഫലം
∙ആകെ വോട്ടർമാർ : 1,70,253
∙പോൾ ചെയ്ത വോട്ട് : 1,24,971
∙പോളിങ് ശതമാനം : 73.40
∙ഭൂരിപക്ഷം: 28803
∙എം.നൗഷാദ് (സിപിഎം): 65,392
∙എ.എ.അസീസ് (ആർഎസ്പി): 36,589
∙ആക്കാവിള സതീക്ക് (ബിഡിജെഎസ്): 19,714
∙അയത്തിൽ റസാഖ് (എസ്ഡിപിഐ): 988
∙നോട്ട: 950
∙മുഹമ്മദ് ഇസ്മായിൽ (പിഡിപി): 643
∙മനോജ് (സ്വത): 463
∙വിനോദ് ബി. (എസ്യുസിഐ –സി): 232
English Summary: Eravipuram Constituency Election Results