കരുനാഗപ്പള്ളിയിൽ സിറ്റിങ് എംഎൽഎ ആർ. രാമചന്ദ്രനെ വീഴ്ത്തി കോൺഗ്രസ് സ്ഥാനാർഥി സി. ആർ. മഹേഷിന് വിജയം. 11597 വോട്ടാണ് ഭൂരിപക്ഷം. 2016 ൽ മഹേഷിനെ 1,759 വോട്ടിനു പരാജയപ്പെടുത്തിയാണ് രാമചന്ദ്രൻ ഇവിടെ ജയിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പുകളിലേറെയും ഇടതുപക്ഷത്തോടു ചായ്വു കാട്ടിയ മണ്ഡലം കഴിഞ്ഞ 2006 മുതൽ സിപിഐയുടെ കയ്യിലായിരുന്നു. 2006 ലും 2011 ലും സി. ദിവാകരനും 2016 ൽ ആർ. രാമചന്ദ്രനും ജയിച്ച മണ്ഡലത്തിൽ ഇത്തവണയും സിപിഐ രാമചന്ദ്രനെത്തന്നെ മൽസരിപ്പിച്ചപ്പോൾ, കോൺഗ്രസും കഴിഞ്ഞ തവണത്തെ സ്ഥാനാർഥി സി.ആർ. മഹേഷിനെത്തന്നെയാണ് രംഗത്തിറക്കിയത്.
സിറ്റിങ് എംഎൽഎ ആർ. രാമചന്ദ്രൻ വികസന നേട്ടങ്ങളവതരിപ്പിച്ച് പ്രചാരണത്തിനിറങ്ങിയപ്പോൾ, 2016 ൽ തോറ്റിട്ടും കഴിഞ്ഞ അഞ്ചുവർഷവും മണ്ഡലത്തിൽ സജീവമായിരുന്ന യുവനേതാവ് സി.ആർ. മഹേഷിൽത്തന്നെ വിശ്വാസമർപ്പിച്ചായിരുന്നു യുഡിഎഫിന്റെ പ്രചാരണം. മഹിളാ മോർച്ച ജില്ലാ അധ്യക്ഷ ബിറ്റി സുധീറിനെയാണ് ബിജെപി സ്ഥാനാർഥിയാക്കിയത്.
2016 ലെ ഫലം
∙ആകെ വോട്ടർമാർ : 2,04,539
∙പോൾ ചെയ്ത വോട്ട് : 1,62,351
∙പോളിങ് ശതമാനം : 79.37
∙ഭൂരിപക്ഷം: 1,759
∙ആർ.രാമചന്ദ്രൻ (സിപിഐ): 69,902
∙സി.ആർ.മഹേഷ് (കോൺഗ്രസ്): 68,143
∙വി.സദാശിവൻ (ബിഡിജെഎസ്): 19,115
∙എ.കെ.സലാഹുദീൻ (എസ്ഡിപിഐ): 1738
∙മൈലക്കാട് ഷാ (പിഡിപി): 1620
∙ഗോപാലകൃഷ്ണൻ (ബിഎസ്പി): 649
∙രാമചന്ദ്രൻ (സ്വത): 594
∙നോട്ട: 590
English Summary: Karunagappally Constituency Election Results