കെ.എൻ. ബാലഗോപാലിലൂടെ സിപിഎം മണ്ഡലം നിര്‍ത്തി. കോൺഗ്രസിന്റെ ആർ. രശ്മിക്കെതിരെ 6300 വോട്ടിന്റെ ഭൂരിപക്ഷം. കൊട്ടാരക്കര സമം ബാലകൃഷ്ണപിള്ള എന്നു പറഞ്ഞിരുന്നിടത്തുനിന്നാണ് 2006 ലെ തിരഞ്ഞെടുപ്പിൽ പി. അയിഷാ പോറ്റി എൽഡിഎഫിനു വേണ്ടി മണ്ഡലം പിടിച്ചെടുത്തത്. 1982 മുതൽ തുടർച്ചയായി അഞ്ചു വട്ടം കൊട്ടാരക്കരയിൽനിന്നു ജയിച്ച ആർ. ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചായിരുന്നു അത്. അതിനു ശേഷം വന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും അയിഷാ പോറ്റി തന്നെ ജയിച്ചു. ഇക്കുറി മണ്ഡലം നിലനിർത്താൻ സിപിഎം നിയോഗിച്ചത് കെ.എൻ. ബാലഗോപാലിനെയായിരുന്നു.
കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായ ആർ. രശ്മിയെ സ്ഥാനാർഥിയാക്കിയപ്പോൾ, മൽസരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ചു എന്ന ട്രാക്ക് റെക്കോർഡ് യുഡിഎഫിന് ആത്മവിശ്വാസം പകർന്നു. ബിജെപിയുടെ എ ക്ലാസ് മണ്ഡല പട്ടികയിലുള്ള കൊട്ടാരക്കരയിൽ ശബരിമല സമരത്തിലും മറ്റും സജീവമായിരുന്ന വയയ്ക്കൽ സോമനെയാണ് ബിജെപി നിയോഗിച്ചത്. വികസനത്തിന്റെ പേരിൽ എൽഡിഎഫ് വോട്ടു ചോദിച്ചപ്പോൾ വികസന മുരടിപ്പും ശബരിമല അടക്കം ഇടതു സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ വിഷയങ്ങളുമായിരുന്നു യുഡിഎഫും ബിജെപിയും പ്രചാരണത്തിനുപയോഗിച്ചത്.
2016 ലെ ഫലം
∙ആകെ വോട്ടർമാർ : 2,00,586
∙പോൾ ചെയ്ത വോട്ട് : 1,50,513
∙പോളിങ് ശതമാനം : 75.04
∙ഭൂരിപക്ഷം: 42,632
∙പി.അയിഷാ പോറ്റി (സിപിഎം): 83,443
∙സവിൻ സത്യൻ (കോൺഗ്രസ്): 40,811
∙രാജേശ്വരി രാജേന്ദ്രൻ (ബിജെപി): 24,062
∙മധു ബി. (സ്വത): 491
∙ആർ.സുകുമാരൻ (ബിഎസ്പി): 386
∙വെളിയം ഷാജി (ശിവസേന): 325
∙ഹരിപ്രസാദ് (സ്വത): 173
∙അജയകുമാർ തങ്കപ്പൻ (സ്വത): 80
∙നോട്ട: 742
English Summary: Kottarakkara Constituency Election Results