ഹാട്രിക് വിജയം നേടിയ ജി.എസ്. ജയലാലിലൂടെ എൽഡിഎഫ് ചാത്തന്നൂർ നിലനിർത്തി. 2016 ൽ ബിജെപി രണ്ടാമതെത്തിയ ചാത്തന്നൂരിൽ ഇത്തവണയും സിപിഐ പോരാട്ടത്തിനിറക്കിയത് സിറ്റിങ് എംഎൽഎ ജി.എസ്. ജയലാലിനെത്തന്നെ. 17,206 വോട്ട് ഭൂരിപക്ഷത്തിനാണ് ജി.എസ്. ജയലാല്‍ ജയിച്ചത്. ജയലാലിന് 5,296 വോട്ടും എന്‍ഡിഎയുടെ ബി.ബി. ഗോപകുമാറിന് 42,090 വോട്ടുമാണ് ലഭിച്ചത്. യുഡിഎഫിന്റെ എന്‍. പീതാംബരക്കുറിപ്പ് 34,280 വോട്ടുമായി മൂന്നാമതായി.
തീരദേശ മണ്ഡലമായ ചാത്തന്നൂരിൽ മൽസ്യബന്ധനക്കരാർ അടക്കം ചർച്ചയായിരുന്നങ്കിലും പിണറായി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ അവതരിപ്പിച്ചായിരുന്നു ഇടതുമുന്നണിയുടെ പ്രചാരണം. കഴിഞ്ഞ തവണ മികച്ച പ്രകടനം നടത്തിയ ബി.ബി.ഗോപകുമാറിനെത്തന്നെയാണ് ഇക്കുറിയും ബിജെപി മൽസരിപ്പിച്ചത്.
കോൺഗ്രസും ജയിച്ചിട്ടുണ്ടെങ്കിലും വിജയക്കണക്കിൽ സിപിഐയ്ക്ക് മേൽക്കയ്യുള്ള മണ്ഡലത്തിൽ, 2006, 2011 തിരഞ്ഞെടുപ്പുകളിൽ ജയലാലായിരുന്നു വിജയി. മണ്ഡലം തിരിച്ചുപിടിക്കാനുള്ള ദൗത്യവുമായി ഇത്തവണ കോൺഗ്രസ് നിയോഗിച്ചത് തലമുതിർന്ന നേതാവ് എൻ. പീതാംബരക്കുറുപ്പിനെയായിരുന്നു.
എൽഡിഎഫ് സർക്കാരിനെതിരെയുള്ള അഴിമതിയാരോപണങ്ങളും വിവാദങ്ങളുമടക്കം ബിജെപിയും കോൺഗ്രസും പ്രചാരണത്തിനുപയോഗിച്ചിരുന്നു. കൊല്ലം ജില്ലയിൽ ശക്തമായ ത്രികോണമൽസരം എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു ചാത്തന്നൂർ.
2016 ലെ ഫലം
∙ആകെ വോട്ടർമാർ : 1,79,928
∙പോൾ ചെയ്ത വോട്ട് : 1,33,199
∙പോളിങ് ശതമാനം :74.03
∙ഭൂരിപക്ഷം: 34407
∙ജി.എസ്.ജയലാൽ (സിപിഐ): 67,606
∙ബി.ബി.ഗോപകുമാർ (ബിജെപി): 33,199
∙ഡോ. ശൂരനാട് രാജശേഖരൻ (കോൺഗ്രസ്): 30,139
∙രാജു ടി. (സ്വത): 658
∙നോട്ട: 604
∙സലിംരാജ് എ. (ബിഎസ്പി): 491
∙വേലായുധൻ പിള്ള (ശിവസേന): 290
∙ജയകല എൽ. (എപിഐ): 212
English Summary: Chathannoor Constituency Election Results