ചവറയിൽ സുജിത് വിജയൻ പിള്ള; ഷിബു ബേബി ജോണിനു വീണ്ടും തോൽവി

sujith-vijayan-pillai
വി. സുജിത് വിജയൻ പിള്ള
SHARE

ചവറ വീണ്ടും ആർഎസ്പിയെ കൈവിട്ടു. ഇടതുമുന്നണി സ്ഥാനാർഥി വി. സുജിത് വിജയൻ പിള്ള 1096 വോട്ടിന് ഷിബു ബേബി ജോണിനെ തോൽപിച്ചു.  സുജിത്തിന് 63,282 വോട്ടും ഷിബു ബേബി ജോണിന് 62,186 വോട്ടുമാണു ലഭിച്ചത്.

ആർഎസ്പിയുടെ കോട്ടയെന്നാണ് ചവറ നിയമസഭാ മണ്ഡലത്തിനുള്ള വിശേഷണം. 1977 ൽ രൂപീകരിക്കപ്പെട്ട ശേഷം ഒരൊറ്റത്തവണയൊഴികെ ആർഎസ്പി സ്ഥാനാർഥികളെ മാത്രമാണ് ചവറ നിയമസഭയിലേക്ക് അയച്ചിട്ടുള്ളത്. 1977 മുതൽ 96 വരെ ബേബി ജോൺ, 2001 ൽ ഷിബു ബേബി ജോൺ, 2006 ൽ എൻ.കെ. പ്രേമചന്ദ്രൻ, 2011 ൽ വീണ്ടും ഷിബു. 2016 ലാണ് എൽഡിഎഫിനു വേണ്ടി എൻ. വിജയൻപിളള മണ്ഡലം ആർഎസ്പിയിൽനിന്നു പിടിച്ചെടുത്തത്.

വിജയൻ പിള്ളയുടെ നിര്യാണത്തിനു പിന്നാലെ ഉപതിരഞ്ഞെടുപ്പു സാധ്യത ഉയർന്നപ്പോൾ മുതൽ യുഡിഎഫ് അവിടെ സ്ഥാനാർഥിയായി പരിഗണിച്ചിരുന്നത് ഷിബുവിനെയാണ്. വളരെ നേരത്തേതന്നെ ഷിബു പ്രചാരണപ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. വിജയൻ പിള്ളയുടെ മകൻ വി. സുജിത് വിജയൻ പിള്ളയെയാണ് സിപിഎം സ്വതന്ത്രനായി എൽഡിഎഫ് മണ്ഡലം നിലനിർത്താനിറക്കിയത്.

തീരമേഖലയായതിനാൽ ആഴക്കടൽ മൽസ്യബന്ധനക്കരാറടക്കമുള്ള വിഷയങ്ങൾ‍ ഉയർത്തിയായിരുന്നു യുഡിഎഫ് പ്രചാരണം. ഷിബുവിനു മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങളും ചവറയിലെ ആർഎസ്പിയുടെ വേരുകളും ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാൻ സഹായിക്കുമെന്ന വിലയിരുത്തലിലായിരുന്നു പാർട്ടിയും യുഡിഎഫും.

സർക്കാരിന്റെ നേട്ടങ്ങളും മണ്ഡലത്തിൽ വിജയൻ പിള്ളയുെട പ്രവർത്തനങ്ങളും ഉയർത്തിക്കാട്ടിയ ഇടതുമുന്നണി, വിജയൻ പിള്ളയുടെ നിര്യാണത്തെത്തുടർന്നുള്ള സഹതാപ വോട്ടുകളും ലക്ഷ്യമിട്ടു. വിജയൻ പിള്ളയുടെ വിയോഗത്തിനു ശേഷം എംഎൽഎ ഓഫിസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് സുജിത്താണ്. ആ അനുഭവ സമ്പത്തും മുതൽക്കൂട്ടാകുമെന്നും ഇടതുമുന്നണി കണക്കുകൂട്ടി. പരമാവധി വോട്ടു നേടുക എന്നതു ലക്ഷ്യമിട്ടായിരുന്നു സിനിമ–സീരിയൽ താരം വിവേക് ഗോപനെ ബിജെപി സ്ഥാനാർഥിയാക്കിയത് .

2016 ലെ ഫലം

∙ആകെ വോട്ടർമാർ : 1,75,916

∙പോൾ ചെയ്ത വോട്ട് : 1,38,186

∙പോളിങ് ശതമാനം : 78.55

∙ഭൂരിപക്ഷം: 6189

∙എൻ.വിജയൻപിള്ള (സിഎംപി എ): 64,666

∙ഷിബു ബേബി ജോൺ (ആർഎസ്പി): 58,477

∙എം.സുനിൽ (ബിജെപി): 10,276

∙ഷാഹുൽ തെങ്ങുംതറ (പിഡിപി): 1439

∙അൻസാർ തേവലക്കര (എസ്ഡിപിഐ): 1106

∙ഷിബു (സ്വത): 427

∙തേവലക്കര മനോജ് (ബിഎസ്പി): 403

∙അബു മുഹമ്മദ് (സ്വത): 228

∙അനിൽകുമാർ കല്ലമ്പലം (സ്വത): 162

∙ചെല്ലപ്പൻ (സ്വത): 121

∙വി.സുഭാഷ് (ശിവസേന): 121

∙കാരംകോട് ബാലകൃഷ്ണൻ (സ്വത): 93

∙നോട്ട: 667

English Summary: Chavara Constituency Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Railways offers a glimpse into the new age design of Kollam Railway Station", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/11/ministry-of-railways-kollam-railway-station-new-design.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/11/kollam-railway-station-1.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/11/kollam-railway-station-1.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/11/kollam-railway-station-1.jpg.image.470.246.png", "lastModified": "August 11, 2022", "otherImages": "0", "video": "false" }, { "title": "Actor assault case: Trial court accuses investigating officer of loitering", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/11/actor-assault-case-trial-court-lashes-out-investigating-officer.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2022/7/11/dileep.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2022/7/11/dileep.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2022/7/11/dileep.jpg.image.470.246.png", "lastModified": "August 11, 2022", "otherImages": "0", "video": "false" }, { "title": "China renews Taiwan threats, island cites 'wishful thinking'", "articleUrl": "https://feeds.manoramaonline.com/news/world/2022/08/11/china-renews-taiwan-threat.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/4/pelosi-new.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/4/pelosi-new.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/4/pelosi-new.jpg.image.470.246.png", "lastModified": "August 11, 2022", "otherImages": "0", "video": "false" }, { "title": "Freebies a drain on the economy: SC", "articleUrl": "https://feeds.manoramaonline.com/news/india/2022/08/11/economy-losing-money-freebies-supreme-court.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/9/22/supreme-court.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/9/22/supreme-court.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/9/22/supreme-court.jpg.image.470.246.png", "lastModified": "August 11, 2022", "otherImages": "0", "video": "false" }, { "title": "Man held for threatening Madhu's mother", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/11/madhu-murder-case-updates.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/6/14/madhu-lynching-case.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/6/14/madhu-lynching-case.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/6/14/madhu-lynching-case.jpg.image.470.246.png", "lastModified": "August 11, 2022", "otherImages": "0", "video": "false" }, { "title": "France bestows Shashi Tharoor with its highest honour", "articleUrl": "https://feeds.manoramaonline.com/news/world/2022/08/11/shashi-tharoor-chevalier-legion.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/10/7/shashi-tharoor-1.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/10/7/shashi-tharoor-1.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/10/7/shashi-tharoor-1.jpg.image.470.246.png", "lastModified": "August 11, 2022", "otherImages": "0", "video": "false" }, { "title": "Video of bodybuilder smoking in SpiceJet flight surfaces online; probe on", "articleUrl": "https://feeds.manoramaonline.com/news/india/2022/08/11/smoking-on-spicejet-bobby-kataria-flight-ban.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/travel/travel-news/images/2021/8/12/spicejet.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/travel/travel-news/images/2021/8/12/spicejet.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/travel/travel-news/images/2021/8/12/spicejet.jpg.image.470.246.png", "lastModified": "August 11, 2022", "otherImages": "0", "video": "false" } ] } ]