കൊല്ലത്ത് നാലാംവട്ടവും എൽഡിഎഫ്; ബിന്ദുകൃഷ്ണയെ വീഴ്ത്തി മുകേഷ് രണ്ടാമതും

എം.മുകേഷ്

Kollam Election Results Updates. Kollam Poll Results 2021. Kollam Election News. കൊല്ലം തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.

Kollam Election Results Updates. Kollam Poll Results 2021. Kollam Election News. കൊല്ലം തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.

കൊല്ലം വീണ്ടും മുകേഷിനൊപ്പം. തുടർച്ചയായി നാലം വട്ടവും മണ്ഡലം എൽഡിഎഫിനൊപ്പം നിന്നു. കോൺഗ്രസ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ 2072 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുകേഷ് പരാജയപ്പെടുത്തിയത്. മുകേഷിന് 58,524 വോട്ടും ബിന്ദുകൃഷ്ണയ്ക്ക് 56452 വോട്ടുമാണു ലഭിച്ചത്.

ജില്ലയിലെ പാർട്ടിയിൽനിന്നുള്ള എതിർപ്പുകളെ മറികടന്നാണ് സിപിഎം മുകേഷിന് വീണ്ടും അവസരം നൽകിയത്. മണ്ഡലത്തിൽ കാണാൻ കിട്ടാത്ത എംഎൽഎ എന്നായിരുന്നു യുഡിഎഫിന്റെ പ്രധാന ആരോപണം. മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങളുടെ പട്ടിക നിരത്തിയാണ് മുകേഷ് ഇതിനെ പ്രതിരോധിച്ചത്. 

ബിന്ദു കൃഷ്ണ (ചിത്രം: ഫെയ്സ്ബുക്)

കോൺഗ്രസിൽ സീറ്റിന്റെ പേരിൽ നടന്ന തർക്കങ്ങളെത്തുടർന്ന് ബിന്ദു കൃഷ്ണ കര‍ഞ്ഞത് വാർത്തയായിരുന്നു. തുടർന്നാണ് സ്ഥാനാർഥിയായി ബിന്ദുവിനെ തീരുമാനിച്ചത്. ഡിസിസി പ്രസിഡന്റ് എന്ന നിലയിലുള്ള പ്രവർത്തനവും മണ്ഡലത്തിലുള്ള പരിചയവും പിന്തുണയും കണക്കിലെടുത്തായിരുന്നു തീരുമാനം. ഇഎംസിസി കരാറും ലൈഫ് പദ്ധതിയുമടക്കം ചർച്ചയാക്കിയ യുഡിഎഫ് ശബരിമല വിഷയവും പ്രചാരണത്തിന് ഉപയോഗിച്ചു. അതേസമയം, സർക്കാരിന്റെ വികസനനേട്ടങ്ങളായിരുന്നു ഇടതുമുന്നണിയുടെ തുറുപ്പുചീട്ട്. യുവമോർച്ചാ നേതാവ് എം. സുനിലിനെ ഇറക്കി ശക്തമായ മൽസരമായിരുന്നു എൻഡിഎയുടെ ലക്ഷ്യം.

2016 ലെ ഫലം

∙ആകെ വോട്ടർമാർ : 1,72,552

∙പോൾ ചെയ്ത വോട്ട് : 1,29,283

∙പോളിങ് ശതമാനം : 74.92

∙ഭൂരിപക്ഷം: 17611

∙എം.മുകേഷ് (സിപിഎം): 63,103

∙സൂരജ് രവി (കോൺഗ്രസ്): 45,492

∙പ്രഫ.കെ.ശശികുമാർ(ജെഎസ്എസ്): 17,409

∙ജോൺസൺ കണ്ടച്ചിറ (എസ്ഡിപിഐ): 1576

∙നോട്ട: 889

∙കെ.ബാലകൃഷ്ണൻ (ബിഎസ്പി): 431

∙നാരായണൻ നായർ (സ്വത): 209

∙എസ്.ചന്ദ്രൻ (സ്വത): 174

English Summary: Kollam Constituency Election Results

MORE IN KOLLAM NEWS

FROM ONMANORAMA