അഞ്ചാംവട്ടവും കോവൂർ കുഞ്ഞുമോനെ വിജയിപ്പിച്ച് കുന്നത്തൂർ. യുഡിഎഫിന്റെ ആർഎസ്പി സ്ഥാനാർഥി ഉല്ലാസ് കോവൂരിനെ 2790 വോട്ടിനാണ് കുഞ്ഞുമോൻ പരാജയപ്പെടുത്തിയത്. കോവൂര്‍ കുഞ്ഞുമോന് 69,436 വോട്ടും ഉല്ലാസ് കോവൂരിന് 66,646 വോട്ടും ലഭിച്ചു.

2001 മുതൽ കുന്നത്തൂരിൽ എംഎൽഎയായ കോവൂർ കുഞ്ഞുമോനെ എൽഡിഎഫ് അഞ്ചാമങ്കത്തിനു നിയോഗിച്ചപ്പോൾ നേരിടാൻ യുഡിഎഫ് കളത്തിലിറക്കിയത് കുഞ്ഞുമോന്റെ ബന്ധു കൂടിയായ ഉല്ലാസ് കോവൂരിനെയാണ്. 2016 ൽ ഉല്ലാസിനെ പരാജയപ്പെടുത്തിയാണ് കുഞ്ഞുമോൻ ജയിച്ചത്.
മണ്ഡലത്തിൽ നടത്തിയ വികസനങ്ങളുെട പേരിൽ എൽഡിഎഫ് വോട്ടു ചോദിച്ചപ്പോൾ, മാറ്റത്തിനായി വോട്ടു ചെയ്യണമെന്നായിരുന്നു യുഡിഎഫ് പ്രചാരണം. അഴിമതിയും വിവാദങ്ങളുമുയർത്തിക്കാട്ടിയാണ് യുഡിഎഫും ബിജെപിയും പ്രചാരണം നടത്തിയത്. ഇടതു സ്ഥാനാർഥി തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന ഉല്ലാസ് കോവൂരിന്റെ പരാതിയും അതിനു കുഞ്ഞുമോന്റെ മറുപടിയും പോരാട്ടത്തിന് എരിവു പകർന്നിരുന്നു. സംസ്ഥാന സെക്രട്ടറി രാജി പ്രസാദിനെയാണ് ബിജെപി മൽസരിപ്പിച്ചത്.
2016 ലെ ഫലം
∙ആകെ വോട്ടർമാർ : 2,08,541
∙പോൾ ചെയ്ത വോട്ട് : 1,59,808
∙പോളിങ് ശതമാനം : 76.63
∙ഭൂരിപക്ഷം: 20,529
∙കോവൂർ കുഞ്ഞുമോൻ (ആർഎസ്പി–എൽ): 75,725
∙ഉല്ലാസ് കോവൂർ (ആർഎസ്പി): 55,196
∙തഴവ സഹദേവൻ (ബിഡിജെഎസ്): 21,742
∙തുളസീധരൻ പള്ളിക്കൽ (എസ്ഡിപിഐ):1,698
∙കുഞ്ഞുമോൻ (സ്വത): 1,516
∙സി.കെ.ഗോപി (പിഡിപി): 1,422
∙വി.രമാദേവി (ബിഎസ്പി): 740
∙മണിലാൽ എം. (സ്വത): 718
∙നോട്ട: 1051
English Summary: Kunnathur Constituency Election Results