ചങ്ങനാശേരിയിൽ എൽഡിഎഫ്; ജോബ് മൈക്കിളിന് 6,059 വോട്ടിന്റെ ജയം

job-michael
ജോബ് മൈക്കിൾ
SHARE

കേരള കോൺഗ്രസുകളുടെ പോരിൽ ചങ്ങനാശേരിയിൽ ഇത്തവണ ജയം കോൺഗ്രസ് (എം) സ്ഥാനാർഥി ജോബ് മൈക്കിളിന്. കേരള കോൺഗ്രസ് സ്ഥാനാർഥി വി.ജെ. ലാലിയെ 6,059 വോട്ടിനാണ് ജോബ് മൈക്കിൾ തോൽപിച്ചത്.

കേരള കോൺഗ്രസുകൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം നടന്ന, കോട്ടയം ജില്ലയിലെ മണ്ഡലങ്ങളിലൊന്നായിരുന്നു ചങ്ങനാശേരി. 1970 മുതൽ കേരള കോൺഗ്രസ് സ്ഥാനാർഥികൾ മാത്രം ജയിച്ചുകയറിയ, 1980 മുതൽ സി.എഫ്. തോമസിന്റെ കുത്തകയായിരുന്ന മണ്ഡലം. 2020 ൽ സിഎഫ് അന്തരിച്ചതോടെ പിൻഗാമിയാരെന്നറിയാൻ ചങ്ങനാശേരി കാത്തിരിക്കുകയായിരുന്നു.

ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയും കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളും ചേർന്ന മണ്ഡലത്തിൽ ഇത്തവണ ഏറ്റുമുട്ടിയത് സിഎഫിന്റെ രണ്ടു ശിഷ്യന്മാർ തന്നെയായിരുന്നു; എൽഡിഎഫിനായി കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ജോബ് മൈക്കിളും യുഡിഎഫിനായി കേരള കോൺഗ്രസ് സ്ഥാനാർഥി വി.ജെ. ലാലിയും. സിഎഫിന്റെ കേരള കോൺഗ്രസ് (എം) നു വേണ്ടിയാണ് ജോബ് മൈക്കിൾ ഇറങ്ങിയതെങ്കിലും ഇത്തവണ എൽഡിഎഫിന്റെ പേരിലാണെന്നതാണ് കൗതുകം. കെ.എം. മാണിയുടെ വിശ്വസ്തൻ എന്നറിയപ്പെട്ടിരുന്ന സിഎഫ് മാണിയുടെ മരണശേഷം പാർട്ടിയിൽ നടന്ന അധികാരവടംവലിയിൽ പി.ജെ. ജോസഫിനെയാണ് പിന്തുണച്ചത്. അടിയുറച്ച യുഡിഎഫുകാരനായിരുന്ന സി.എഫ്. തോമസ് വഴി കാലങ്ങളായി യുഡിഎഫ് കുത്തകയാക്കിയിരുന്ന മണ്ഡലം പിടിച്ചെടുക്കാൻ എൽഡിഎഫും നിലനിർത്താൻ യുഡിഎഫും ഇത്തവണ കടുത്ത പോരാട്ടത്തിലായിരുന്നു.

കേരള കോൺഗ്രസ് (എം) എത്തിയതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ നടത്തിയ മുന്നേറ്റം ആവർത്തിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇടതുമുന്നണി. എന്നാൽ ജോസഫ് വിഭാഗത്തിന് മണ്ഡലത്തിലുള്ള സ്വാധീനം വോട്ടാക്കാമെന്നു യുഡിഎഫ് കരുതി. ശബരിമല വിഷയത്തിലെ എൻഎസ്എസ് നിലപാട് അടക്കം സഹായിക്കുമെന്നും യുഡിഎഫ് ക്യാംപ് കരുതി. വോട്ടെടുപ്പുദിവസം എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ശബരിമല വിഷയത്തിൽ നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജി. രാമൻ നായരായിരുന്നു ബിജെപി സ്ഥാനാർഥി. മണ്ഡലത്തിലെ വ്യക്തിപരമായ പരിചയങ്ങളും നായർ വോട്ടുകളും മുതൽക്കൂട്ടാകുമെന്നു ബിജെപി കരുതിയിരുന്നു.

ഫലം
ആകെ വോട്ട്: 1,71,497
പോള്‍ ചെയ്തത്: 1,20,562
ജോബ് മൈക്കിൾ (കേരള കോൺ–എം): 55,425
വി.ജെ. ലാലി (കേരള കോൺ): 49,366
ജി. രാമൻ നായർ (ബിജെപി): 14,491
ഭൂരിപക്ഷം: 6,059

2016 ലെ ഫലം
∙ആകെ വോട്ടർമാർ : 1,67,180
∙പോൾ ചെയ്ത വോട്ട് : 1,25,793
∙പോളിങ് ശതമാനം : 75.24
∙ഭൂരിപക്ഷം:1,849

∙സി.എഫ്. തോമസ് (കെസിഎം): 50,371
∙ഡോ. കെ.സി.ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്): 48,522
∙ഏറ്റുമാനൂർ രാധാകൃഷ്ണൻ (ബിജെപി): 21,455
∙അൽത്താഫ് (എസ്ഡിപിഐ): 1,797
∙സോജൻ പവിയാനോസ് (സ്വത): 1,050
∙രാജി രാജൻ (ബിഎസ്പി): 676
∙സുരേഷ് കെ. (സ്വത): 596
∙രാജൻ കെ.എൻ.(എസ്‍യുസിഐ): 312
∙ബാബു വർഗീസ് (കേരള കോൺഗ്രസ് സെക്യുലർ): 292
∙കുഞ്ഞുമോൻ ഏബ്രഹാം (തൃണമൂൽ കോൺഗ്രസ്): 151
∙നോട്ട: 571

English Summary: Changanassery Constituency Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Assault case: Justice Kauser withdraws from hearing plea of actress", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/actress-assault-case-justice-kauser-withdraws.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/5/Kerala-High-Court.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/5/Kerala-High-Court.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/5/Kerala-High-Court.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Political animosity behind Shahjahan murder, police now change tack", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/shahjahan-murder-palakkad-police-change-stance.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/palakkad-shajahan-murder-cpm.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/palakkad-shajahan-murder-cpm.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/palakkad-shajahan-murder-cpm.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Buffer zone: Kerala Congress (M) seeks ground survey, village-level panels", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/kerala-congress-jose-k-mani-on-buffer-zone.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/6/5/jose-k-mani.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/6/5/jose-k-mani.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/6/5/jose-k-mani.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Kerala schools will remain open today to make up for missed days", "articleUrl": "https://feeds.manoramaonline.com/career-and-campus/top-news/2022/08/19/schools-open-saturday-onam-break.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Onam food kit distribution from August 23", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/supplyco-onam-food-kit-distribution.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/20/supplyco-onam-kit-big.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/20/supplyco-onam-kit-big.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/20/supplyco-onam-kit-big.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "US official to visit India amid Ukraine tensions", "articleUrl": "https://feeds.manoramaonline.com/news/world/2022/08/20/us-official-to-visit-india.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2021/6/21/india-us-flags-indo-us-relation.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2021/6/21/india-us-flags-indo-us-relation.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2021/6/21/india-us-flags-indo-us-relation.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Ola ordered to pay Rs 95,000 to Hyderabad man for overcharging", "articleUrl": "https://feeds.manoramaonline.com/news/business/2022/08/20/ola-overcharging-consumer-court.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/business/images/2022/8/20/ola-cabs-rep-image.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/business/images/2022/8/20/ola-cabs-rep-image.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/business/images/2022/8/20/ola-cabs-rep-image.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" } ] } ]