ഏറ്റുമാനൂരിൽ വീണ്ടും സിപിഎം; വി.എൻ. വാസവന് 14303 വോട്ടിന്റെ ഭൂരിപക്ഷം

VN Vasavan
വി.എൻ. വാസവൻ
SHARE

ഏറ്റുമാനൂരിൽ സിപിഎമ്മിനു വിജയത്തുടർച്ച. വി.എൻ, വാസവൻ 14303 വോട്ടിനാണ് ജയിച്ചുകയറിയത്. മണ്ഡലത്തിൽ 9000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു വോട്ടെടുപ്പിനു ശേഷമുള്ള സിപിഎം വിലയിരുത്തൽ. കേരള കോൺഗ്രസ് സ്ഥാനാർഥി പ്രിൻസ് ലൂക്കോസ് ആണ് രണ്ടാമതെത്തിയത്. സ്വതന്ത്രയായി മൽസരിച്ച ലതിക സുഭാഷ് 7624 വോട്ട് പിടിച്ചു.

സംസ്ഥാനമാകെ ശ്രദ്ധിച്ച ചതുഷ്കോണ മൽസരമായിരുന്നു ഇത്തവണ ഏറ്റുമാനൂരിൽ. 1991 മുതൽ 2006 വരെ നാലു ടേം എംഎൽഎ ആയിരുന്ന കേരള കോൺഗ്രസ് (എം) ന്റെ തോമസ് ചാഴികാടനിൽനിന്ന് 2001 ൽ സിപിഎമ്മിനു വേണ്ടി സുരേഷ് കുറുപ്പ് 1801 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്ത മണ്ഡലം 2016 ലും അദ്ദേഹം നിലനിർത്തി. 8,899 വോട്ടിനായിരുന്നു 2016 ൽ കുറുപ്പ് ചാഴികാടനെ തോൽപിച്ചത്.

ഏറ്റുമാനൂർ നിലനിർത്താൻ ഇത്തവണ ഇടതുമുന്നണി നിയോഗിച്ചത് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ വി.എൻ. വാസവനെയായിരുന്നു. യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസ് നേതാവ് ലതിക സുഭാഷ് മൽസരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഘടകകക്ഷിയായ കേരള കോൺഗ്രസിന് ഏറ്റുമാനൂർ നൽകാൻ കോൺഗ്രസ് തീരുമാനിച്ചതോടെ പ്രശ്നങ്ങളുടലെടുത്തു. ലതികയുടെയും അവരെ അനുകൂലിക്കുന്ന വിഭാഗത്തിന്റെയും എതിർപ്പിനെ മറികടന്ന് കേരള കോൺഗ്രസിന്റെ പ്രിൻസ് ലൂക്കോസിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ പ്രതിഷേധം കനത്തു. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനു മുന്നിൽ തല മുണ്ഡനം ചെയ്ത ലതിക, ഏറ്റുമാനൂരിൽ സ്വതന്ത്രയായി മൽസരിക്കുമെന്നും പ്രഖ്യാപിച്ചു.

എൻഡിഎ മുന്നണിയിൽ ആദ്യം ബിഡിജെഎസിനു നൽകിയ സീറ്റിലെ സ്ഥാനാർഥികളുടെ പേരിലും പ്രതിഷേധമുണ്ടായി. മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും ജെഡിയു സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റുമായ ബിജു കൈപ്പാറേടന്റെ മകൻ ഭരത് കൈപ്പാറേടനെ ആദ്യം സ്ഥാനാർഥിയായി പ്രഖ്യാപിച്ചെങ്കിലും ബിജെപി പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് മാറ്റി. പിന്നീട് എൻ. ശ്രീനിവാസനെ മൽസരിപ്പിക്കുമെന്നു വാർത്ത വന്നെങ്കിലും അപ്പോഴും പ്രതിഷേധം കെട്ടടങ്ങിയില്ല. ആർക്കും പരിചയമില്ലാത്ത സ്ഥാനാർഥികൾ എന്നായിരുന്നു പ്രാദേശിക ബിജെപി നേതൃത്വം ഇവർക്കെതിരെ ഉന്നയിച്ച ആരോപണം. തുടർന്നാണ് സീറ്റി ബിജെപി ഏറ്റെടുത്തതും കോട്ടയം മുനിസിപ്പൽ കൗൺസിലർ ടി.എൻ. ഹരികുമാർ സ്ഥാനാർഥിയായതും.

കനത്ത മൽസരമായിരുന്നു ഏറ്റുമാനൂരിൽ നടന്നത്. കഴി‍ഞ്ഞ പത്തുവർഷം സുരേഷ് കുറുപ്പ് മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു എൽഡിഎഫ് വോട്ടു തേടിയത്. പിണറായി വിജയൻ സർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളും പ്രളയ കാലത്തടക്കം നടത്തിയ പ്രവർത്തനങ്ങളും പ്രചാരണത്തിൽ എടുത്തുപറഞ്ഞു. കോട്ടയം ജില്ലയിൽ ജയിക്കുമെന്ന് ഇടതുമുന്നണി ആത്മവിശ്വാസം പ്രകടിപ്പിച്ച ഏറ്റുമാനൂരിൽ 9000 വോട്ടിന്റെ ഭൂരിപക്ഷമാണ് വോട്ടെടുപ്പിനു ശേഷമുള്ള അവലോകനത്തിൽ സിപിഎം കണക്കാക്കിയത്. കേരള കോൺഗ്രസ് (എം) വോട്ടുകൾ ഇത്തവണ ഇടതുമുന്നണിക്കു ലഭിക്കുമെന്ന കണക്കുകൂട്ടലും എൽഡിഎഫിനുണ്ടായിരുന്നു. അതി ശരിയായെന്ന് തിരഞ്ഞെടുപ്പുഫലം തെളിയിക്കുന്നു.

prince-lukose
പ്രിൻസ് ലൂക്കോസ്

മണ്ഡലത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ കർഷകരുടെ ദുരിതവും കുമരകം അടക്കമുള്ള പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമവും മുതൽ ഏറ്റുമാനൂർ പട്ടണത്തിലെ ഗതാഗതക്കുരുക്കു വരെ എടുത്തുപറഞ്ഞാണ് എൽഡിഎഫിന്റെ വികസന വാദത്തിനെതിരെ യുഡിഎഫ് പ്രചാരണം നടത്തിയത്.

തന്നെ അടുത്തറിയാവുന്ന മണ്ഡലത്തിൽ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തോടെയാണ് ലതിക സുഭാഷ് പോരാട്ടത്തിനിറങ്ങിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലകളിൽ നടത്തിയ പ്രവർത്തനങ്ങളും സഹായിക്കുമെന്നും ലതിക പറഞ്ഞിരുന്നു. ലതികയുടെ വരവോടെയാണ് ഏറ്റുമാനൂരിലെ മ‍ൽസരം കേരളമാകെ ശ്രദ്ധിച്ചത്. തന്നോടു കോൺഗ്രസ് അനീതി കാണിച്ചുവെന്നതായിരുന്നു ലതികയുടെ പ്രധാന ആരോപണം. 1987 ൽ രണ്ടു മുന്നണികളെയും വെല്ലുവിളിച്ച് ഏറ്റുമാനൂരിൽ ജോർജ് ജോസഫ് പൊടിപാറ നേടിയ അട്ടിമറിജയം താൻ ആവർത്തിക്കുമെന്നും ലതിക പ്രഖ്യാപിച്ചിരുന്നു.

ജനകീയയായ ലതിക സുഭാഷ് മൽസരിക്കുന്നത് വോട്ടു ചോർച്ചയ്ക്കിടയാക്കുമെന്ന് യുഡിഎഫ് ഭയന്നിരുന്നു. അതേസമയം, ലതിക പിടിക്കുന്ന കോൺഗ്രസ് വോട്ടുകൾ തങ്ങളുടെ വിജയസാധ്യത വർധിപ്പിക്കുമെന്നായിരുന്നു ഇടതുമുന്നണിയുടെ വിശകലനം.

നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളും കേന്ദ്രപദ്ധതികളും സംസ്ഥാന സർക്കാരിന്റെ വീഴ്ചകളും എടുത്തുകാട്ടിയാണ് ബിജെപി വോട്ടു തേടിയത്. ബിഡിജെഎസിനു നൽകിയ സീറ്റ് തിരിച്ചെടുത്തതും സ്ഥാനാർഥിനിർണയത്തിലെ പ്രശ്നങ്ങളും തിരിച്ചടിക്കില്ലെന്നും ബിജെപി അവകാശപ്പെട്ടിരുന്നു.

ഫലം
ആകെ വോട്ട്: 1,68034
പോൾ ചെയ്തത്: 122647
വി. എൻ.വാസവൻ (സിപിഎം): 58289
പ്രിൻസ് ലൂക്കോസ് (കേരള കോൺഗ്രസ്): 43986
ടി.എൻ. ഹരികുമാർ (ബിജെപി): 13746
ലതിക സുഭാഷ് (സ്വതന്ത്ര): 2624
ഭൂരിപക്ഷം: 14303

2016 ലെ ഫലം
∙ആകെ വോട്ടർമാർ : 1,65,464
∙പോൾ ചെയ്ത വോട്ട് : 1,32,304
∙പോളിങ് ശതമാനം : 79.96
∙ഭൂരിപക്ഷം : 8,899

∙സുരേഷ് കുറുപ്പ് (സിപിഎം): 53,805
∙തോമസ് ചാഴികാടൻ (കെസി (എം): 44,906
∙എ.ജി. തങ്കപ്പൻ (ബിഡിജെഎസ്): 27,540
∙ജോസ്മോൻ മുണ്ടയ്ക്കൽ (സ്വത): 3,774
∙അബ്ദുൾ നാസർ (എസ്ഡിപിഐ): 706
∙സി.പി. രാജേഷ് (ബിഎസ്പി): 453
∙എം.എസ്. നൗഷാദ് (പിഡിപി): 338
∙ആശാരാജ് (എസ്‍യുസിഐ): 182
∙നോട്ട: 600

English Summary: Ettumanoor Constituency Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "KSRTC bus services to be back to normal from today", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/13/ksrtc-bus-services-resume-normal-service.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/travel/travel-news/images/2022/7/26/ksrtc.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/travel/travel-news/images/2022/7/26/ksrtc.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/travel/travel-news/images/2022/7/26/ksrtc.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "'The Satanic Verses' author Salman Rushdie on ventilator after New York stabbing", "articleUrl": "https://feeds.manoramaonline.com/news/world/2022/08/12/author-salman-rushdie-attacked-new-york.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/12/salman-rushdie.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/12/salman-rushdie.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/12/salman-rushdie.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "Ballon d'Or: Benzema, Ronaldo nominated, Messi misses out", "articleUrl": "https://feeds.manoramaonline.com/sports/football/2022/08/13/ballon-d-or-nomination-lionel-messi-misses-out.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "'Lajja' author Taslima worried after attack on Salman Rushdie", "articleUrl": "https://feeds.manoramaonline.com/news/india/2022/08/12/salman-rushdie-attack-writer-taslima-nasreen-worried.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Minister Rajeev's escort cops suspended for taking wrong route", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/two-kerala-police-officers-suspended-taking-minister-p-rajeev-escort-vehicles-wrong-route.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "BBA graduate, interior designer who smuggled Rs 6 cr worth drugs nabbed", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/two-kozhikode-youth-caught-smuggling-drugs-olavakkode-railway-station.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "KT Jaleel's FB post on 'India occupied Jammu Kashmir' triggers row", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/kt-jaleel-facebook-post-india-occupied-jammu-kashmir-row-bjp.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" } ] } ]