കടുത്തുരുത്തിയിൽ മോൻസ് ജോസഫിന് അഞ്ചാം വിജയം

Mons
മോൻസ് ജോസഫ്
SHARE

കേരള കോൺഗ്രസുകൾ ഏറ്റുമുട്ടിയ കടുത്തുരുത്തിയിൽ മോൻസ് ജോസഫിന് അഞ്ചാം വിജയം. കേരള കോൺഗ്രസ് സ്ഥാനാർഥിയായ മോൻസിന്റെ, മണ്ഡലത്തിലെ  തുടർച്ചയായ നാലാം വിജയമാണിത്. എതിരാളിയും കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയുമായ സ്റ്റീഫൻ ജോർജിനെ നാലായിരത്തിലേറെ വോട്ടിനു പരാജയപ്പെടുത്തിയാണ് മോൻസ് മണ്ഡലം യുഡിഎഫിന്റെ കണക്കിൽത്തന്നെ നിലനിർത്തിയത്. 

കേരള കോൺഗ്രസിന്റെ ശക്തികേന്ദ്രമാണ് കർഷക മേഖലയായ കടുത്തുരുത്തി. കേരള കോൺഗ്രസ് രൂപം കൊണ്ട ശേഷം നടന്ന 13 തിരഞ്ഞെടുപ്പുകളിൽ 11 ലും ജയിച്ചുകയറി ഇതിന് അടിവരയിടുകയും ചെയ്തു. ഇത്തവണ കോട്ടയം ജില്ലയിൽ കേരള കോൺഗ്രസുകൾ നേർക്കുനേർ ഏറ്റുമുട്ടിയ രണ്ടു മണ്ഡലങ്ങളിലൊന്നാണ് കടുത്തുരുത്തി. ജോസ്, ജോസഫ് വിഭാഗങ്ങൾക്ക് അഭിമാനപ്രശ്നം കൂടിയായിരുന്നു ഇവിടെ വിജയം. കേരള കോൺഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും അനുവദിച്ചു കിട്ടിയ ജോസ് വിഭാഗം എൽഡിഎഫിലെത്തി സ്റ്റീഫൻ ജോർജിനെ സ്ഥാനാർഥിയാക്കിയപ്പോൾ യുഡിഎഫിൽ തുടർന്ന ജോസഫ് വിഭാഗം സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ മോൻസ് ജോസഫും കെ.എം. മാണിയുടെ രാഷ്ട്രീയ പാരമ്പര്യം പറഞ്ഞാണ് വോട്ടു തേടിയത്. 

‘കെ.എം.മാണി സാറിന്റെ നിലപാടിലാണ് ‍ഞാൻ ഉറച്ചുനിൽക്കുന്നത്. യുഡിഎഫിനൊപ്പം നിൽക്കുക എന്നതായിരുന്നു ആ നിലപാട്. രണ്ടില ചിഹ്നത്തിലും അല്ലാതെയും ഞാൻ ജയിച്ചിട്ടുണ്ട്. ഇത്തവണയും ജയിക്കാൻ കഴിയുന്ന ഉറച്ച സാഹചര്യമാണ്’ – എന്നു പറഞ്ഞാണ് മോൻസ് വോട്ടർമാരെ കണ്ടത്.

മണ്ഡലം നിലവിൽവന്ന 1957 ലും 60 ലും കോൺഗ്രസാണ് ഇവിടെ ജയിച്ചത്. പിന്നീട് 82 ലും 87 ലും ഇടതു സ്വതന്ത്രനായ പി.സി. തോമസ് ജയിച്ചതൊഴികെ ബാക്കിയെല്ലാ തിരഞ്ഞെടുപ്പിലും ജയിച്ചുകയറിയത് കേരള കോൺഗ്രസിന്റെ സ്ഥാനാർഥികൾ. അഞ്ചു തവണ കേരള കോൺഗ്രസ് (എം) ഉം രണ്ടു തവണ കേരള കോൺഗ്രസ് (ജെ) യും ജയിച്ചു. 1996 ലാണ് മോൻസ് ജോസഫ് ഇവിടെനിന്ന് ആദ്യമായി ജയിച്ചത്; ജോസഫ് വിഭാഗം സ്ഥാനാർഥിയായി. തൊട്ടടുത്ത തിര‍ഞ്ഞെടുപ്പിൽ, 2001 ൽ സ്റ്റീഫൻ ജോർജ് മോൻസിനെ പരാജയപ്പെടുത്തി. 2006 മുതൽ മോൻസാണ് തുടർച്ചയായി ജയിക്കുന്നത്. ആ തിരഞ്ഞെടുപ്പിലും 2011 ലും മോൻസ് തോൽപിച്ചത് സ്റ്റീഫൻ ജോർജിനെത്തന്നെ. 2006 ൽ ജോസഫ് വിഭാഗം സ്ഥാനാർഥിയായിരുന്ന മോൻസ്, കേരള കോൺഗ്രസുകളുടെ ലയനത്തിനു ശേഷം 2011 ലും 2016 ലും കേരള കോൺഗ്രസ് (എം) നു വേണ്ടി യുഡിഎഫ് ടിക്കറ്റിലാണ് മൽസരിക്കാനിറങ്ങിയത്. 2016 എൽഡിഎഫ് സ്ഥാനാർഥി സ്കറിയാ തോമസിനെയാണ് മോൻസ് തോൽപിച്ചത്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 42,256 വോട്ടിനായിരുന്നു മോൻസിന്റെ ജയം.

ഇത്തവണ ജോസ് കെ. മാണി തന്നെ കടുത്തുരുത്തിയിൽ മൽസരിക്കാനെത്തുമെന്നായിരുന്നു ആദ്യ സൂചനകൾ. പിന്നീട് സ്റ്റീഫൻ ജോർജ് തന്നെ മണ്ഡലം പിടിക്കാൻ നിയോഗിക്കപ്പെട്ടു. റബർ, തെങ്ങ്, നെല്ല്, വാഴ, ജാതി, കപ്പ ഇവയൊക്കെ സമൃദ്ധമായ കടുത്തുരുത്തിയിൽ കർഷകരുടെ പ്രശ്നങ്ങളാണ് സജീവമായ തിരഞ്ഞെടുപ്പു വിഷയം. താങ്ങുവില പ്രശ്നവും വിളകളുടെ വിലയിടിവും കൂലിവർധനയുമൊക്കെക്കൊണ്ട് വലയുന്ന കർഷകരടക്കമുള്ള വോട്ടർമാരെയാണ് ഇരുമുന്നണികളും നേരിട്ടത്. 

Stephen-George
സ്റ്റീഫൻ ജോർജ്

വ്യക്തിപരമായി വോട്ടർമാരുമായുള്ള അടുപ്പവും കഴിഞ്ഞ മൂന്നു ടേമിലായി മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങളും വോട്ടാകുമെന്ന് മോൻസും ഇടതുമുന്നണിയും കണക്കുകൂട്ടി. കടുത്തുരുത്തി മിനി സിവിൽ സ്‌റ്റേഷൻ, ഗവ. പോളി ടെക്നിക് കോളജ് മന്ദിരം, ഉഴവൂർ കെ.ആർ.നാരായണൻ ആശുപത്രിക്കു കെട്ടിടം, സ്പെഷ്യൽറ്റി വിഭാഗത്തിലെ പുതിയ തസ്തികകൾ, മരങ്ങാട്ടുപള്ളി ഗവ. ആശുപത്രിയുടെ പുതിയ കെട്ടിടം, കുറവിലങ്ങാട് 400 കെവി സബ് സ്റ്റേഷൻ നിർമാണം, എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്ന പദ്ധതി എന്നിവയെല്ലാം എടുത്തു പറഞ്ഞായിരുന്നു മോൻസിന്റെ പ്രചാരണം. തോടുകളുടെയും കുളങ്ങളുടെയും നവീകരണം, അവയുടെ സംഭരണ ശേഷി വർധന, പാടശേഖരങ്ങളിൽ കൂടുതൽ വെള്ളമെത്തിക്കും, മുഴുവൻ ഗ്രാമീണ റോഡുകളും സഞ്ചാരയോഗ്യമാക്കും തുടങ്ങിയവയായിരുന്നു വാഗ്ദാനം. 

തദ്ദേശതിര‍ഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ നേട്ടത്തിലായിരുന്നു സ്റ്റീഫൻ ജോർജിന്റെയും ഇടതുമുന്നണിയുടെയും പ്രതീക്ഷ. സർക്കാരിന്റെ ജനക്ഷേമപദ്ധതികൾ അവതരിപ്പിച്ചായിരുന്നു പ്രചാരണം. റബറിന്റെ താങ്ങുവില 170 രൂപയാക്കിയതും മറ്റു വിളകൾക്കും താങ്ങുവില നിശ്ചയിച്ചതും കർഷകവോട്ടുകൾ നേടിത്തരുമെന്നും എൽഡിഎഫ് കരുതി. അതേസമയം, 16 വർഷമായിട്ടും പൂർത്തിയാവാത്ത കടുത്തുരുത്തി ബൈപാസും തകർന്ന ഗ്രാമീണ റോഡുകളും അടക്കം മണ്ഡലത്തിലെ വികസനത്തിലുള്ള പോരായ്മകളും പ്രചാരണത്തിൽ എടുത്തുകാട്ടി. 

രണ്ടു മുന്നണികളും മണ്ഡലത്തോട് അലംഭാവം കാട്ടിയെന്നാരോപിച്ചായിരുന്നു ബിജെപി സ്ഥാനാർഥി ജി.ലിജിൻ ലാലിന്റെ പ്രചാരണം. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിയാണ് ലിജിൻ ലാൽ.

2016 ലെ ഫലം

∙ആകെ വോട്ടർമാർ : 1,82,749

∙പോൾ ചെയ്ത വോട്ട് : 1,27,172

∙പോളിങ് ശതമാനം : 69.59

∙ഭൂരിപക്ഷം : 42,256

∙മോൻസ് ജോസഫ് (കേരള കോൺഗ്രസ് എം): 73,793

∙സ്കറിയ തോമസ് (കേരള കോൺഗ്രസ് സ്കറിയ തോമസ്): 31,537

∙സ്റ്റീഫൻ ചാഴിക്കാടൻ (കേരള കോൺഗ്രസ്): 17,536

∙ജിനീഷ് ജോൺ എം. (ബിഎസ്പി): 1,473

∙ടി.പി. കുട്ടപ്പൻ (കെജെപി): 968

∙രാജീവ് കിടങ്ങൂർ (സ്വത): 332

∙നോട്ട: 1,533

English Summary: Kaduthuruthy Constituency Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Explained: What forced Nitish to dump BJP in Bihar?", "articleUrl": "https://feeds.manoramaonline.com/news/india/2022/08/09/explained-what-forced-nitish-kumar-to-dump-bjp-in-bihar.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/nitish-kumar2.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/nitish-kumar2.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/nitish-kumar2.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "Kerala HC asks district collectors to inspect road repair works immediately", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/09/kerala-high-court-asks-district-collectors-to-inspect-road-repair-works-immediately.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/9/5/high-court.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/9/5/high-court.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/9/5/high-court.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "Column | Can RCP Singh do a Shinde for BJP in Bihar?", "articleUrl": "https://feeds.manoramaonline.com/news/national-scrutiny/2022/08/09/rcp-singh-janata-dal-united-bihar-nitish-kumar-bjp.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/national-scrutiny/images/2022/8/9/rcp-singh.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/national-scrutiny/images/2022/8/9/rcp-singh.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/national-scrutiny/images/2022/8/9/rcp-singh.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "2 shutters of Idamalayar dam lifted; Mullaperiyar, Idukki dam shutters raised further", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/09/mullaperiyar-edamalayar-dam-shutters-raised-rain-live.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/9/edamalayar-dam-opens-1.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/9/edamalayar-dam-opens-1.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/9/edamalayar-dam-opens-1.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "Chess Olympiad: Uzbekistan win gold in Open section, Ukrainian women triumph", "articleUrl": "https://feeds.manoramaonline.com/sports/other-sports/2022/08/09/chess-olympiad-ubekistan-win-gold-in-open-section-ukrainian-women-triumph.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/9/jakhongir-vakhido.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/9/jakhongir-vakhido.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/9/jakhongir-vakhido.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "Let our rich past inspire us to build a better India, writes Venkaiah Naidu", "articleUrl": "https://feeds.manoramaonline.com/news/straight-talk/2022/08/09/quit-india-mahatma-gandhi-venkaiah-naidu.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/straight-talk/images/2022/8/9/amrit-mahotsav.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/straight-talk/images/2022/8/9/amrit-mahotsav.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/straight-talk/images/2022/8/9/amrit-mahotsav.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "Daily News Dose: 2 shutters of Idamalayar dam lifted | Aug 9, 2022", "articleUrl": "https://feeds.manoramaonline.com/podcast/categories/news/2022/08/09/daily-news-dose-aug-9-nitish-kumar-resigns-bihar-cm.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/podcast/categories/news/images/2022/2/4/dnd-article-new.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/podcast/categories/news/images/2022/2/4/dnd-article-new.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/podcast/categories/news/images/2022/2/4/dnd-article-new.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" } ] } ]