കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫ്; എൻ. ജയരാജിന് തുടർച്ചയായ നാലാം ജയം

n-jayaraj
എൻ. ജയരാജ്
SHARE

കാഞ്ഞിരപ്പള്ളിയിൽ സിറ്റിങ് എംഎൽഎയും എൽഡിഎഫ് സ്ഥാനാർഥിയുമായ എൻ. ജയരാജിന് തുടർച്ചയായ നാലാം ജയം. യുഡിഎഫ് സ്ഥാനാർഥി ജോസഫ് വാഴയ്ക്കനെ 13703 വോട്ടുകൾക്കാണ് കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ജയരാജ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ മൂന്നുവട്ടവും (2006 ൽ വാഴൂരിലും 2011 ലും 2016 ലും കാഞ്ഞിരപ്പള്ളിയിലും) കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായിരുന്ന ജയരാജ് യുഡിഎഫിലായിരുന്നു.

പഴയ വാഴൂർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളുെട ഭാഗങ്ങൾ ചേർത്ത് 2011 ലാണ് ഇപ്പോഴത്തെ കാഞ്ഞിരപ്പള്ളി മണ്ഡലം രൂപീകരിച്ചത്. 1957 ൽ വാഴൂരിലെ ആദ്യ തിരഞ്ഞെടുപ്പിൽ ജയിച്ചത് കേരള കോൺഗ്രസ് സ്ഥാപകനേതാവ് പി.ടി. ചാക്കോയായിരുന്നു. 1960 ൽ കോൺഗ്രസിലെ വി.കെ. വേലപ്പനായിരുന്നു വിജയി. 65 ലാണ് കേരള കോൺഗ്രസിന്റെ കെ. നാരായണക്കുറുപ്പ് വാഴൂരിൽനിന്ന് ആദ്യമായി ജയിക്കുന്നത്. പിന്നീട് അഞ്ചുവട്ടം കൂടി നാരായണക്കുറുപ്പ് വാഴൂരിന്റെ എംഎൽഎയായി– 70, 77, 91, 96, 2001 തിരഞ്ഞെടുപ്പുകളിൽ. 2006 ൽ കേരള കോൺഗ്രസ് (എം) ടിക്കറ്റിൽ ജയിച്ചത് നാരായണക്കുറുപ്പിന്റെ മകൻ ഡോ. എൻ. ജയരാജായിരുന്നു.

1982 ൽ കാനം രാജേന്ദ്രൻ ആദ്യമായി മൽസരിച്ച് ജയിച്ചു നിയമസഭയിലെത്തിയത് വാഴൂരിൽനിന്നാണ്. 87 ലും കാനം തന്നെ ജയിച്ചു. 91 ൽ എൻ. നാരായണക്കുറുപ്പാണ് കാനത്തെ തോൽപിച്ച് മണ്ഡലം തിരിച്ചുപിടിച്ചത്. 2006 ൽ എൻ. ജയരാജ് ജയിച്ചുകയറിയതും കാനത്തെ തോൽപിച്ചായിരുന്നു. 2011 ൽ, വാഴൂർ മണ്ഡലത്തിലെ ചിറക്കടവ്, വാഴൂർ, വെള്ളാവൂർ, കറുകച്ചാൽ, കങ്ങഴ, നെടുങ്കുന്നം പഞ്ചായത്തുകളും പഴയ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി, മണിമല പഞ്ചായത്തുകളും പുതുപ്പള്ളി മണ്ഡലത്തിന്റെ ഭാഗമായിരുന്ന പള്ളിക്കത്തോടും ഉൾപ്പെടുത്തിയാണ്‌ കാഞ്ഞിരപ്പള്ളി മണ്ഡലം പുനർനിർണയിച്ചത്. 2011, 2016 തിര‍ഞ്ഞെടുപ്പുകളിൽ ഇവിടെ എൻ. ജയരാജായിരുന്നു വിജയി.

ഇത്തവണ കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയിലേക്കു വന്നതോടെ കാഞ്ഞിരപ്പള്ളി സീറ്റിന്റെ പേരിലുളള തർക്കം മുന്നണിയിൽ പുകയുന്നുണ്ടായിരുന്നു. കേരള കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളിയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിൽനിന്നു മൽസരിച്ചിരുന്നത് സിപിഐയാണ്. സീറ്റ് വിട്ടുകൊടുക്കില്ലെന്നു സിപിഐ നിലപാടെടുക്കുകയും ചെയ്തു. കഴിഞ്ഞ തവണ കേരള കോൺഗ്രസ് തോറ്റ പാലാ ഇത്തവണ അവർക്കു നൽകിയതോടെ, ജയിച്ച സീറ്റിൽ തുടരുക എന്ന കീഴ്‌വഴക്കം പറച്ചിൽ അപ്രസക്തമായെന്നും സിപിഐ വാദിച്ചെങ്കിലും സീറ്റ് കേരള കോൺഗ്രസ് (എം) നുതന്നെ ലഭിച്ചു. എംഎൽഎയായിരിക്കെ മണ്ഡലത്തിൽ നടത്തിയ വികസനങ്ങൾക്കാണ് ജയരാജ് പ്രചാരണത്തിൽ ഊന്നൽ കൊടുത്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിലുണ്ടായ ഇടിവ് ഇടതുമുന്നണിയെ ആശങ്കപ്പെടുത്തിയിരുന്നു. 2011 ൽ സിപിഐ സ്ഥാനാർഥി സുരേഷ് ടി. നായർക്കെതിരെ ജയരാജിന് 12,206 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് 2016 ൽ സിപിഐയുടെതന്നെ വി.ബി. ബിനുവിനെതിരെ 3,890 വോട്ടായി ഇടിഞ്ഞിരുന്നു. പക്ഷേ മണ്ഡലത്തിലെ ഒൻപതു പഞ്ചായത്തുകളിൽ ഏഴും ഭരിക്കുന്നത് എൽഡിഎഫാണെന്നതും തദ്ദേശ തിര‍ഞ്ഞെടുപ്പിലെ മുന്നേറ്റവും അനുകൂലമാണെന്ന് ഇടതുമുന്നണി വിലയിരുത്തിയിരുന്നു. സിപിഐ പ്രചാരണത്തിൽ സജീവമായിരുന്നില്ലെന്നു കേരള കോൺഗ്രസ് (എം) പരാതിപ്പെട്ടതും വാർത്തയായിരുന്നു. വോട്ടെടുപ്പിനു ശേഷം നടന്ന വിലയിരുത്തലിൽ, മണ്ഡലത്തിൽ 15,000 വോട്ടിനു ജയിക്കുമെന്നായിരുന്നു എൽഡിഎഫ് വിശകലനം.

മുന്നണി മാറിയിറങ്ങിയ കേരള കോൺഗ്രസിൽനിന്നു കാഞ്ഞിരപ്പള്ളി പിടിച്ചെടുക്കാൻ കോൺഗ്രസ് നിയോഗിച്ചത് എഐസിസി അംഗവും മുൻ മൂവാറ്റുപുഴ എംഎൽഎയുമായ ജോസഫ് വാഴയ്ക്കനെയായിരുന്നു. സ്ഥാനാർഥിത്വത്തിന്റെ പേരിൽ യുഡിഎഫിലും ആദ്യം അഭിപ്രായ വ്യത്യാസങ്ങളുണ്ടായെങ്കിലും പിന്നീട് മുന്നണി പ്രചാരണത്തിൽ സജീവമായി. ഇടതു സർക്കാരിന്റെ വീഴ്ചകളും അഴിമതിയാരോപണങ്ങളും വിവാദങ്ങളുമുയർത്തിയായിരുന്നു പ്രചാരണം. കാർഷിക മേഖലയായ കാഞ്ഞിരപ്പള്ളിയിൽ റബർ കർഷകർ അടക്കമുള്ളവരുടെ പ്രശ്നങ്ങളും സജീവചർച്ചയാക്കി.

Joseph-Vazhackan
ജോസഫ് വാഴയ്ക്കന്‍

ബിജെപി മൽസരരംഗത്തിറക്കിയത് കേന്ദ്രമന്ത്രിയും പഴയ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ എംഎൽഎയുമായിരുന്ന അൽഫോൻസ് കണ്ണന്താനത്തെയാണ്. ലാൻഡ് റവന്യൂ കമ്മിഷണറായിരിക്കെ സർവീസിൽനിന്നു രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയ കണ്ണന്താനം 2011 ൽ കാഞ്ഞിരപ്പള്ളിയിൽ മൽസരിച്ചത് ഇടതു സ്വതന്ത്രനായായിരുന്നു. ജോസഫ് വാഴയ്ക്കനെയാണ് അന്നു പരാജയപ്പെടുത്തിയത്. മോദി സർക്കാരിന്റെ നേട്ടങ്ങളും സംസ്ഥാന സർക്കാരിന്റെ വീഴ്ചകളും നിരത്തിയായിരുന്നു ഇത്തവണ ബിജെപിയുടെ പ്രചാരണം.

കണ്ണന്താനത്തിന്റെ സ്ഥാനാർഥിത്വം രണ്ടുമുന്നണികളെയും ആശങ്കപ്പെടുത്തിയിരുന്നു. ചിറക്കടവ്, കങ്ങഴ, വാഴൂർ, പള്ളിക്കത്തോട്, വെള്ളാവൂർ പഞ്ചായത്തുകളിൽ ബിജെപിക്കു സ്വാധീനമുള്ള മേഖലകളുണ്ട് എന്നതും കണ്ണന്താനം വ്യക്തിപരമായി പിടിക്കാനിടയുള്ള വോട്ടുകളുമായിരുന്നു ബിജെപി പ്രതീക്ഷയുടെ കാതൽ. പള്ളിക്കത്തോട് പഞ്ചായത്ത് ഭരിക്കുന്നത് ബിജെപിയാണ്. രാഹുൽ ഗാന്ധിയും അമിത് ഷായും സീതാറാം യച്ചൂരിയും പ്രചാരണത്തിനെത്തിയത് മൂന്നു മുന്നണികളെയും ആവേശത്തിലാക്കിയിരുന്നു.

ഫലം
ആകെ വോട്ട്: 1,86682
പോൾ ചെയ്തത്: 134649
എൻ. ജയരാജ് (കേരള കോൺഗ്രസ്– എം): 60299
ജോസഫ് വാഴയ്ക്കൻ (കോൺഗ്രസ്): 46596
അൽഫോൻസ് കണ്ണന്താനം (ബിജെപി): 29157

2016 ലെ ഫലം
∙ആകെ വോട്ടർമാർ : 1,78,950
∙പോൾ ചെയ്ത വോട്ട് : 1,36,708
∙പോളിങ് ശതമാനം : 76.39
∙ഭൂരിപക്ഷം: 3,890

∙ഡോ. എൻ. ജയരാജ് (കേരള കോൺഗ്രസ്– എം): 53,126
∙വി.ബി. ബിനു (സിപിഐ): 49,536
∙വി.എൻ. മനോജ് (ബിജെപി): 31,411
∙അരുൺ എം.ജോൺ (ബിഎസ്പി): 1,113
∙മുഹമ്മദ് സിയാദ് (എസ്ഡിപിഐ): 839
∙മനോജ് അരുവിക്കുഴി (തൃണമൂൽ കോൺഗ്രസ്): 138
∙അച്യുതൻ കെ.പി. (സ്വത): 137
∙സാജൻ സി. മാധവൻ (സ്വത): 90
∙നോട്ട: 618

English Summary: Kanjirappally Constituency Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Explained: What forced Nitish to dump BJP in Bihar?", "articleUrl": "https://feeds.manoramaonline.com/news/india/2022/08/09/explained-what-forced-nitish-kumar-to-dump-bjp-in-bihar.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/nitish-kumar2.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/nitish-kumar2.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/nitish-kumar2.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "Kerala HC asks district collectors to inspect road repair works immediately", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/09/kerala-high-court-asks-district-collectors-to-inspect-road-repair-works-immediately.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/9/5/high-court.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/9/5/high-court.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/9/5/high-court.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "Column | Can RCP Singh do a Shinde for BJP in Bihar?", "articleUrl": "https://feeds.manoramaonline.com/news/national-scrutiny/2022/08/09/rcp-singh-janata-dal-united-bihar-nitish-kumar-bjp.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/national-scrutiny/images/2022/8/9/rcp-singh.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/national-scrutiny/images/2022/8/9/rcp-singh.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/national-scrutiny/images/2022/8/9/rcp-singh.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "2 shutters of Idamalayar dam lifted; Mullaperiyar, Idukki dam shutters raised further", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/09/mullaperiyar-edamalayar-dam-shutters-raised-rain-live.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/9/edamalayar-dam-opens-1.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/9/edamalayar-dam-opens-1.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/9/edamalayar-dam-opens-1.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "Chess Olympiad: Uzbekistan win gold in Open section, Ukrainian women triumph", "articleUrl": "https://feeds.manoramaonline.com/sports/other-sports/2022/08/09/chess-olympiad-ubekistan-win-gold-in-open-section-ukrainian-women-triumph.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/9/jakhongir-vakhido.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/9/jakhongir-vakhido.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/9/jakhongir-vakhido.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "Let our rich past inspire us to build a better India, writes Venkaiah Naidu", "articleUrl": "https://feeds.manoramaonline.com/news/straight-talk/2022/08/09/quit-india-mahatma-gandhi-venkaiah-naidu.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/straight-talk/images/2022/8/9/amrit-mahotsav.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/straight-talk/images/2022/8/9/amrit-mahotsav.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/straight-talk/images/2022/8/9/amrit-mahotsav.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "Zuckerberg announces three new privacy features in WhatsApp", "articleUrl": "https://feeds.manoramaonline.com/news/business/2022/08/09/meta-announces-three-privacy-features-whatsapp.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/business/images/2022/8/9/whatsapp-security.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/business/images/2022/8/9/whatsapp-security.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/business/images/2022/8/9/whatsapp-security.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" } ] } ]