പാലാ മാണി സി. കാപ്പനൊപ്പം; ജോസ് കെ.മാണിക്കെതിരെ 14000 ലേറെ വോട്ടിന്റെ ജയം

Mani-C-Kappan
മാണി സി. കാപ്പന്‍
SHARE

ഇത്തവണ സംസ്ഥാനത്തെ ഏറ്റവും ആവേശകരവും അപ്രവചനീയവുമായിരുന്ന മൽസരങ്ങളിലൊന്നിന്റെ ഫലം വന്നപ്പോൾ പാലാ വീണ്ടും മാണി സി. കാപ്പനെ ചേർത്തുപിടിച്ചു. മുന്നണി മാറി മൽസരിക്കാനിറങ്ങിയ ജോസ് കെ. മാണിക്ക് 14646 വോട്ടിന്റെ തോൽവി.

1965 ൽ മണ്ഡലം നിലവിൽവന്നതു മുതൽ പാലാ നിയമസഭയിലേക്കയച്ചത് കെ.എം. മാണിയെ മാത്രമായിരുന്നു. അരനൂറ്റാണ്ടിലേറെ നീണ്ട നിയമസഭാ സാമാജിക ജീവിതത്തിൽ‌ മാണിയും പാലായെ ചേർത്തുപിടിച്ചു. 2019 ൽ മാണിയുടെ നിര്യാണത്തിനു ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ പാലായുടെ മനസ്സ് തിരിഞ്ഞത്, അതിനുമുമ്പ് മൂന്നു തിരഞ്ഞെടുപ്പുകളിൽ മാണിയോടു തോറ്റ എൻസിപി സ്ഥാനാർഥി മാണി സി. കാപ്പനിലേക്കായിരുന്നു. യുഡിഎഫിനെയും കേരള കോൺഗ്രസ് (എം) ലെ ജോസ് വിഭാഗത്തെയും ഞെട്ടിച്ച ഫലം. ഇടതുമുന്നണിയും സിപിഎമ്മും ചരിത്രവിജയമായാണ് അത് ആഘോഷിച്ചത്. 2010 ല്‍ കേരള കോൺഗ്രസുമായി ലയിച്ച പി.ജെ. ജോസഫ്, അധികാരത്തർക്കത്തെ തുടർന്ന് അപ്പോഴേക്കും ജോസ് കെ. മാണിയുമായി പിരിഞ്ഞിരുന്നു. യഥാർഥ കേരള കോൺഗ്രസ് (എം) തങ്ങളാണെന്ന അവകാശവാദമുന്നയിച്ച് അവർ തമ്മിൽ പോരും തുടങ്ങിയിരുന്നു. നിയമയുദ്ധത്തിനൊടുവിൽ രണ്ടില ചിഹ്നവും കേരള കോൺഗ്രസ് (എം) എന്ന പേരുപയോഗിക്കാനുള്ള അവകാശവും കോടതി ജോസ് പക്ഷത്തിനു നൽകി. ജോസ് കെ. മാണി എൽഡിഎഫിലേക്കു പോയപ്പോൾ പി.ജെ.ജോസഫ് യുഡിഎഫിൽത്തന്നെ തുടർന്നു.

ഇടതുമുന്നണിയിലെത്തിയപ്പോൾത്തന്നെ പാലാ സീറ്റിനു വേണ്ടി ജോസ് കെ. മാണി പിടിമുറുക്കിയിരുന്നു. പക്ഷേ മൂന്നു തവണ പരാജയപ്പെട്ട ശേഷം ജയിച്ചു കയറിയ സീറ്റ് വിട്ടുകൊടുക്കാനാവില്ലെന്ന ഉറച്ച നിലപാടിലായിരുന്നു മാണി സി. കാപ്പൻ. എൽഡിഎഫ് പാലാ ജോസ് കെ. മാണിക്കു തന്നെ നൽകുമെന്ന് ഉറപ്പായ ഘട്ടത്തിൽ മാണി സി. കാപ്പൻ അനുയായികളുമായി യുഡിഎഫിന്റെ ഭാഗമായി. യുഡിഎഫ് പാലായിലെ സ്ഥാനാർഥിയായി കാപ്പനെ പ്രഖ്യാപിക്കുകയും ചെയ്തു.

jose-k-mani
ജോസ് കെ.മാണി

ഏറ്റുമുട്ടുന്നത് ജോസ് കെ. മാണിയും മാണി സി. കാപ്പനുമാണെങ്കിലും അത് ഇരുമുന്നണികൾക്കും അഭിമാനപ്പോരാട്ടമായിരുന്നു. നേർക്കുനേർ അല്ലെങ്കിലും കേരള കോൺഗ്രസുകളുടെ പോരാട്ടം കൂടിയായിരുന്നു അത്. ‘കെ.എം. മാണിയുടെ പാലാ’യോടാണ് ജോസ് വോട്ടുചോദിച്ചത്. അരനൂറ്റാണ്ടു കൊണ്ട് മാണി പാലായ്ക്കു നൽകിയ നേട്ടങ്ങളെപ്പറ്റി എടുത്തു പറഞ്ഞായിരുന്നു പ്രചാരണം. മാണി സി. കാപ്പൻ പറഞ്ഞതും താൻ എംഎൽഎ ആയിരിക്കെ നടത്തിയ പ്രവർത്തനങ്ങളെപ്പറ്റിയാണ്; 16 മാസം കൊണ്ട് മണ്ഡലത്തിൽ നടത്തിയ വികസനത്തെപ്പറ്റി.

നിയമസഭയിൽ കെ. എം. മാണിയെ അപമാനിക്കുകയും ബാർകോഴ കേസിന്റെ പേരിൽ കള്ളനെന്നു വിളിക്കുകയും ചെയ്ത ഇടതുപക്ഷത്തിന് വോട്ടുചെയ്യണോ എന്ന ചോദ്യവും യുഡിഎഫ് ഉയർത്തി. മാണിയുടെ കാരുണ്യ പദ്ധതിയുൾപ്പെടെ നിർത്തലാക്കിയ എൽഡിഎഫ് സർക്കാരിന്റെ നടപടി, അധികാരത്തിലെത്തിയാൽ തിരുത്തുമെന്നും അവ പുനഃസ്ഥാപിക്കുമെന്നുമുള്ള വാഗ്ദാനങ്ങൾ വോട്ടാകുമെന്നും യുഡിഎഫ് ക്യാംപ് കരുതി. ഇത്തവണ തനിക്ക് കലാശക്കൊട്ടില്ലെന്നും ആ പണം ജനോപകാരപ്രദമായ കാര്യങ്ങൾക്കു ചെലവഴിക്കുമെന്നും മാണി സി. കാപ്പൻ പ്രഖ്യാപിച്ചതും വാർത്തയായിരുന്നു. അതിനിടെ പാലാ നഗരസഭാ യോഗത്തിൽ വച്ച് സിപിഎം, കേരള കോൺഗ്രസ് എം പ്രതിനിധികൾ തമ്മിൽ കയ്യാങ്കളിയുണ്ടായത് ഇടതുമുന്നണിക്ക് ആശങ്കയായിരുന്നു.

2016 ലെ ഫലം
∙ആകെ വോട്ടർമാർ : 1,80,091
∙പോൾ ചെയ്ത വോട്ട് : 1,39,775
∙പോളിങ് ശതമാനം: 77.61
∙ഭൂരിപക്ഷം: 4,703

∙കെ.എം. മാണി (കേരള കോൺഗ്രസ് എം): 58,884
∙മാണി സി കാപ്പൻ (എൻസിപി): 54,181
∙എൻ. ഹരി (ബിജെപി): 24,821
∙ജോസ് തോമസ് പാണ്ടിയമാക്കല്‍ : 489
∙ആന്റണി (സ്വത): 217
∙ഷൈജു പൊൻകുന്നം (സ്വത.): 103
∙ഹസൻകുഞ്ഞ്.പി.എസ് (സ്വത): 90
∙ബാബു (സ്വത): 83
∙നോട്ട : 907

English Summary: Pala Constituency Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Daily News Dose: MVD installs 675 AI-powered cameras on Kerala roads | Aug 12, 2022", "articleUrl": "https://feeds.manoramaonline.com/podcast/categories/news/2022/08/12/motor-vehicle-department-mvd-installs-ai-powered-cameras-kerala.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/podcast/categories/news/images/2022/2/4/dnd-article-new.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/podcast/categories/news/images/2022/2/4/dnd-article-new.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/podcast/categories/news/images/2022/2/4/dnd-article-new.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "SC suspects motive behind Kadakkavoor boy's sex abuse charge against mom", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/supreme-court-kadakkavoor-pocso-case.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "KT Jaleel's FB post on 'India occupied Jammu Kashmir' triggers row", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/kt-jaleel-facebook-post-india-occupied-jammu-kashmir-row-bjp.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Delhi Police recover over 2,200 live cartridges ahead of I-Day; 6 held", "articleUrl": "https://feeds.manoramaonline.com/news/india/2022/08/12/delhi-police-catridges-independence-day.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2021/5/28/delhi-police.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2021/5/28/delhi-police.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2021/5/28/delhi-police.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "8 Kerala police officers selected for Home Minister's Medal for Excellence in Investigation", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/home-minister-medal-police-officers-kerala.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Kesavadasapuram murder: Weapon recovered from gutter, Ali faces wrath of locals", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/kesavadasapuram-murder-guest-worker-weapon.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/adam-ali-manorama.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/adam-ali-manorama.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/adam-ali-manorama.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "No large gatherings for I-Day celebration, follow Covid protocol: Centre to States", "articleUrl": "https://feeds.manoramaonline.com/news/india/2022/08/12/independence-day-amrit-mahotsav-large-gatherings.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/amrit-mahotsav.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/amrit-mahotsav.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/amrit-mahotsav.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" } ] } ]