പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി തന്നെ

oommen-chandy-45
ഉമ്മൻ ചാണ്ടി
SHARE

പുതുപ്പള്ളിയിൽ ഇത്തവണയും ഉമ്മൻ ചാണ്ടി തന്നെ. സിപിഎം സ്ഥാനാർഥി ജെയ്ക് സി. തോമസിനെതിരെ 8504 വോട്ടിനാണ് ജയം. ഉമ്മൻ ചാണ്ടിയുടെ തുടർച്ചയായ 12 ാം ജയമാണിത്. 2016 ലും ജെയ്ക് തന്നെയായിരുന്നു എതിരാളി. അന്ന് 27,092 വോട്ടിനായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജയം. ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാനായത് സിപിഎമ്മിന്റെ നേട്ടമാണ്.

1957 ലെ ആദ്യ തിരഞ്ഞെടുപ്പിലും 60 ലെ രണ്ടാം തിരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ പി.സി. ചെറിയാനായിരുന്നു പുതുപ്പള്ളിയിൽ ജയം. 67 ൽ സിപിഎം സ്ഥാനാർഥി ഇ.എം. ജോർജ് ജയിച്ചുകയറി. 70 ൽ ജോർജിൽനിന്ന് പുതുപ്പള്ളി കോൺഗ്രസിനു വേണ്ടി തിരിച്ചുപിടിക്കാനിറങ്ങിയത് ഉമ്മൻ ചാണ്ടിയായിരുന്നു; 27 ാം വയസ്സിൽ. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മൽസരം. പിന്നീട് ഇന്നുവരെ ഉമ്മൻചാണ്ടിതന്നെയാണ് നിയമസഭയിൽ പുതുപ്പള്ളിയെ പ്രതിനിധീകരിക്കുന്നത്.

തുടർഭരണമാണ് ലക്ഷ്യമെന്നു പ്രഖ്യാപിച്ച് ഇടതുമുന്നണി ഇറങ്ങിയ ഇത്തവണത്തെ തിരഞ്ഞെടുപ്പ് കോൺഗ്രസിനു നിലനിൽപ്പിന്റെ പോരാട്ടമായിരുന്നു. നേമത്ത് ഇത്തവണ ‘കരുത്തനെ’ ഇറക്കുമെന്നു കോൺഗ്രസ് പ്രഖ്യാപിച്ചതിനു പിന്നാലെ, അവിടെ ഉമ്മൻചാണ്ടിയെ സ്ഥാനാർഥിയാക്കാനുള്ള നീക്കങ്ങളുമുണ്ടായി. തുടർന്ന് പുതുപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും നടന്നു. ഒടുവിൽ, പ്രവർത്തകരുടെ വികാരം മാനിച്ച് പുതുപ്പള്ളിയിൽത്തന്നെ മൽസരിക്കുമെന്ന തീരുമാനം ഉമ്മൻ ചാണ്ടി അറിയിച്ചു.

കോൺഗ്രസ് ക്യാംപ് വിജയമുറപ്പാക്കിയിരുന്നെങ്കിലും ശക്തമായ മൽസരം കാഴ്ചവയ്ക്കുകയായിരുന്നു എൽഡിഎഫിന്റെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ ലക്ഷ്യം. അതിൽ അവർ വിജയിക്കുകയും ചെയ്തു. 2016 ൽ ഉമ്മൻ ചാണ്ടിക്കെതിരെ രംഗത്തിറങ്ങിയ ജെയ്ക്കിന് അദ്ദേഹത്തിന്റെ ഭൂരിപക്ഷം 2011 ലെ 33,255 വോട്ട് എന്ന നിലയിൽനിന്ന് 27,092 ആയി കുറയ്ക്കാന്‍ കഴിഞ്ഞു. ഉമ്മൻ ചാണ്ടിയുടെ വീട് നിൽക്കുന്ന പുതുപ്പള്ളി പഞ്ചായത്തിന്റെ ഭരണം ഇക്കഴിഞ്ഞ തദ്ദേശ തിര‍ഞ്ഞെടുപ്പിൽ എൽഡിഎഫ് പിടിച്ചെടുത്തിരുന്നു. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലെ എട്ടു പഞ്ചായത്തുകളിൽ ആറും ഇത്തവണ എൽഡിഎഫിനാണ്. ഇതും ഇടതുമുന്നണി അനുകൂലഘടകമായി കണക്കുകൂട്ടി. മണ്ഡലത്തിലെ യാക്കോബായ വോട്ടുകളും ജെയ്ക്കിനാകുമെന്നും അതും പ്രകടനം മെച്ചപ്പെടുത്തുന്നതിൽ നിർണായകമാകുമെന്നും എൽഡിഎഫ് വിശകലനം ചെയ്തിരുന്നു. കേരള കോൺഗ്രസ് (എം) വോട്ടുകൾ കൂടി ഇത്തവണ ലഭിക്കുമ്പോൾ അദ്ഭുതം സംഭവിക്കാനുള്ള സാധ്യത പോലും ഇടതു നേതൃത്വത്തിലെ ചിലർ പറഞ്ഞിരുന്നു.

ബിജെപി സംസ്ഥാന സമിതിയംഗവും മുൻ ജില്ലാ പ്രസിഡന്റുമായ എൻ. ഹരിയായിരുന്നു പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർഥി.

2016 ലെ ഫലം

∙ആകെ വോട്ടർമാർ : 1,73,253

∙പോൾ ചെയ്ത വോട്ട് : 1,34,034

∙പോളിങ് ശതമാനം : 77.36

∙ഭൂരിപക്ഷം: 27,092

∙ഉമ്മൻ ചാണ്ടി (കോൺഗ്രസ്): 71,597

∙ജെയ്ക് സി. തോമസ് (സിപിഎം): 44,505

∙ജോർജ് കുര്യൻ (ബിജെപി): 15,993

∙ഷിബു പാറക്കടവൻ (ബിഎസ്പി): 911

∙എം.വി. ചെറിയാൻ (എസ്‍യുസിഐ): 131

∙കെ.എം.ശിവപ്രസാദ് ഗാന്ധി (സ്വത): 103

∙എ.കെ. ഷാജി (സ്വത): 64

∙ജിജോ (സ്വത):  51

∙ജോസഫ് ടി.എം (സ്വത): 49

∙നോട്ട: 630

English Summary: Puthuppally Constituency Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "China renews Taiwan threats, island cites 'wishful thinking'", "articleUrl": "https://feeds.manoramaonline.com/news/world/2022/08/11/china-renews-taiwan-threat.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/4/pelosi-new.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/4/pelosi-new.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/4/pelosi-new.jpg.image.470.246.png", "lastModified": "August 11, 2022", "otherImages": "0", "video": "false" }, { "title": "Freebies a drain on the economy: SC", "articleUrl": "https://feeds.manoramaonline.com/news/india/2022/08/11/economy-losing-money-freebies-supreme-court.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/9/22/supreme-court.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/9/22/supreme-court.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/9/22/supreme-court.jpg.image.470.246.png", "lastModified": "August 11, 2022", "otherImages": "0", "video": "false" }, { "title": "Man held for threatening Madhu's mother", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/11/madhu-murder-case-updates.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/6/14/madhu-lynching-case.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/6/14/madhu-lynching-case.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/6/14/madhu-lynching-case.jpg.image.470.246.png", "lastModified": "August 11, 2022", "otherImages": "0", "video": "false" }, { "title": "HC grants relief to Thomas Isaac from ED summons till Wednesday", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/11/thomas-isaac-enforcement-directorate-summons-high-court.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/11/thomas-issac-4.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/11/thomas-issac-4.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/11/thomas-issac-4.jpg.image.470.246.png", "lastModified": "August 11, 2022", "otherImages": "0", "video": "false" }, { "title": "France bestows Shashi Tharoor with its highest honour", "articleUrl": "https://feeds.manoramaonline.com/news/world/2022/08/11/shashi-tharoor-chevalier-legion.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/10/7/shashi-tharoor-1.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/10/7/shashi-tharoor-1.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/10/7/shashi-tharoor-1.jpg.image.470.246.png", "lastModified": "August 11, 2022", "otherImages": "0", "video": "false" }, { "title": "Video of bodybuilder smoking in SpiceJet flight surfaces online; probe on", "articleUrl": "https://feeds.manoramaonline.com/news/india/2022/08/11/smoking-on-spicejet-bobby-kataria-flight-ban.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/travel/travel-news/images/2021/8/12/spicejet.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/travel/travel-news/images/2021/8/12/spicejet.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/travel/travel-news/images/2021/8/12/spicejet.jpg.image.470.246.png", "lastModified": "August 11, 2022", "otherImages": "0", "video": "false" }, { "title": "Rifa Mehnu's husband arrested a day after HC rejects bail plea", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/11/rifa-mehnu-husband-mehnas-arrested.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/11/mehnas-rifa.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/11/mehnas-rifa.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/11/mehnas-rifa.jpg.image.470.246.png", "lastModified": "August 11, 2022", "otherImages": "0", "video": "false" } ] } ]