ബാലുശ്ശേരിയിൽ എൽഡിഎഫ്; ധർമജനെ വീഴ്ത്തി സച്ചിൻദേവിന് ജയം

sachin-dev-Balussery
കെ.എം. സച്ചിൻദേവ്
SHARE

ധർമജൻ ബോൾഗാട്ടിയെന്ന ചലച്ചിത്രതാരത്തെ ഇറക്കിയിട്ടും ബാലുശ്ശേരിയിൽ യുഡിഎഫിന് വിജയം നേടാൻ സാധിച്ചില്ല. താരത്തിളക്കത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ കെ.എം. സച്ചിൻദേവ് 20,372 വോട്ടിനാണ് ജയിച്ചു കയറിയത്. ധർമജൻ ബോൾഗാട്ടിയുടെ സ്ഥാനാർഥിത്വമാണു സംവരണ മണ്ഡലമായ ബാലുശ്ശേരിയിലെ മത്സരത്തെ ഇക്കുറി ശ്രദ്ധേയമാക്കിയത്. കടുത്ത എൽഡിഎഫ് കോട്ടയിൽ വിള്ളലുണ്ടാക്കാൻ ധർമജന്റെ താരപരിവേഷത്തിനു കഴിയുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷ. എന്നാൽ ബാലുശ്ശേരി ഇടതുപക്ഷത്തിനൊപ്പം നിന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാണ് കെ.എം.സച്ചിൻദേവ്.

മണ്ഡലപരിചയം

എ.സി. ഷൺമുഖദാസിലൂടെ സോഷ്യലിസ്റ്റുകളുടെ സ്വന്തം മണ്ഡലം കോൺഗ്രസിലെ സോഷ്യലിസ്റ്റുകളിലൂടെ ഇടതുപക്ഷത്ത് ഉറച്ചതാണ് ബാലുശ്ശേരിയുടെ രാഷ്ട്രീയ ചരിത്രം. 7 വട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ചത് എ.സി.ഷൺമുഖദാസ്. 6 വട്ടവും ഇടതുപക്ഷ സ്ഥാനാർഥി ആയിട്ടായിരുന്നു ജയം. 1957 ലാണ് മണ്ഡലം നിലവിൽ വന്നത്. 2008 ലെ മണ്ഡല പുനർനിർണയത്തിൽ പഞ്ചായത്തുകളുടെ എണ്ണം ഏഴിൽ നിന്ന് ഒൻപതായി. മണ്ഡലത്തിന്റെ ഭാഗമായിരുന്ന നന്മണ്ട, തലക്കുളത്തൂർ, എലത്തൂർ പഞ്ചായത്തുകൾ എലത്തൂർ മണ്ഡലത്തിന്റെ ഭാഗമായി. പകരം ഉണ്ണികുളം, കൂരാച്ചുണ്ട്, കായണ്ണ, നടുവണ്ണൂർ, കോട്ടൂർ പഞ്ചായത്തുകൾ ബാലുശ്ശേരി മണ്ഡലത്തിലായി.

1957 ലും 60 ലും പിഎസ്പിയുടെ എം.നാരായണക്കുറുപ്പ് വിജയിച്ചു. 1965 ൽ എസ്എസ്പിയിലെ എ.കെ.അപ്പുവായിരുന്നു വിജയി. 1970 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി എ.സി.ഷൺമുഖദാസ് വിജയിച്ചു. 1977 ൽ ബിഎൽഡിയിലെ പി.കെ.ശങ്കരൻ കുട്ടി വിജയിച്ചു. 1980 ൽ കോൺഗ്രസ് (യു) വിനു വേണ്ടി ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരത്തിനിറങ്ങിയ എ.സി.ഷൺമുഖ ദാസ് വിജയിച്ചു. ഒപ്പമെത്തിയ നേതാക്കളിൽ ഭൂരിപക്ഷവും യുഡിഎഫിലേക്ക് മടങ്ങിയിട്ടും ഷൺമുഖദാസും സംഘവും കോൺഗ്രസ് (എസ്) രൂപീകരിച്ച് ഇടതുപക്ഷത്ത് തുടർന്നു.

dharmajan-bolgatty
ധർമജൻ ബോൾഗാട്ടി

1982,1987, 91, 96, 2001 തിരഞ്ഞെടുപ്പുകളിലും എൽഡിഎഫ് സ്ഥാനാർഥിയായി ഷൺമുഖദാസ് തന്നെ വിജയിച്ചു. 2001 ലെ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് (എസ്) എൻസിപിയിൽ ലയിച്ചിരുന്നു. 2006 ൽ എ.കെ.ശശീന്ദ്രൻ എൻസിപി സ്ഥാനാർഥിയായി വിജയിച്ചു. 2008 ലെ മണ്ഡല പുനർനിർണയത്തിൽ ബാലുശ്ശേരി പട്ടികജാതി സംവരണമായതോടെ മണ്ഡലം സിപിഎം ഏറ്റെടുത്തു. പകരം എൻസിപിക്ക് എലത്തൂർ നൽകി. 2011,16 തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിലെ പുരുഷൻ കടലുണ്ടി വിജയിച്ചു.

വോട്ടുകണക്കിൽ ഇടം വലം

കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് വിജയിച്ച 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരി എൽഡിഎഫ് സ്ഥാനാർഥിക്ക് നൽകിയത് 4808 വോട്ടിന്റെ ലീഡ്. 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ഈ ഭൂരിപക്ഷം 8882 വോട്ടായി വർധിപ്പിച്ചു. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫ് 667 വോട്ടിന് മുന്നിലെത്തി. പക്ഷേ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭൂരിപക്ഷം 15464 വോട്ടായി ഉയർന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയത് 9745 വോട്ടിന്റെ ഭൂരിപക്ഷം.

തദ്ദേശ ചിത്രം

ബാലുശ്ശേരി, പനങ്ങാട്, അത്തോളി, ഉള്ളിയേരി, ഉണ്ണികുളം, കൂരാച്ചുണ്ട്, കായണ്ണ, നടുവണ്ണൂർ, കോട്ടൂർ എന്നീ പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. അത്തോളി, കൂരാച്ചുണ്ട്, ഉണ്ണികുളം എന്നീ പഞ്ചായത്തുകളിൽ യുഡിഎഫ് ഭരണം. ബാലുശ്ശേരി, പനങ്ങാട്, ഉള്ളിയേരി,കായണ്ണ, നടുവണ്ണൂർ,കോട്ടൂർ പഞ്ചായത്തുകളിൽ എൽഡിഎഫ് ഭരണം.

English Summary: Kerala Assembly Election- Balussery Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "KSRTC bus services to be back to normal from today", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/13/ksrtc-bus-services-resume-normal-service.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/travel/travel-news/images/2022/7/26/ksrtc.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/travel/travel-news/images/2022/7/26/ksrtc.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/travel/travel-news/images/2022/7/26/ksrtc.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "'The Satanic Verses' author Salman Rushdie on ventilator after New York stabbing", "articleUrl": "https://feeds.manoramaonline.com/news/world/2022/08/12/author-salman-rushdie-attacked-new-york.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/12/salman-rushdie.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/12/salman-rushdie.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/12/salman-rushdie.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "Ballon d'Or: Benzema, Ronaldo nominated, Messi misses out", "articleUrl": "https://feeds.manoramaonline.com/sports/football/2022/08/13/ballon-d-or-nomination-lionel-messi-misses-out.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "'Lajja' author Taslima worried after attack on Salman Rushdie", "articleUrl": "https://feeds.manoramaonline.com/news/india/2022/08/12/salman-rushdie-attack-writer-taslima-nasreen-worried.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Minister Rajeev's escort cops suspended for taking wrong route", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/two-kerala-police-officers-suspended-taking-minister-p-rajeev-escort-vehicles-wrong-route.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "BBA graduate, interior designer who smuggled Rs 6 cr worth drugs nabbed", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/two-kozhikode-youth-caught-smuggling-drugs-olavakkode-railway-station.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "KT Jaleel's FB post on 'India occupied Jammu Kashmir' triggers row", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/kt-jaleel-facebook-post-india-occupied-jammu-kashmir-row-bjp.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" } ] } ]