കൊടുവള്ളി ലീഗിന്; കാരാട്ട് റസാഖിനെ വീഴ്ത്തി മുനീർ

mk-muneer
എം.കെ.മുനീർ
SHARE

കഴിഞ്ഞ തവണ കൈവിട്ടുപോയ കൊടുവള്ളിയെന്ന പൊന്നാപുരം കോട്ട മുസ്‍ലിം ലീഗ് തിരിച്ചുപിടിച്ചു. കോഴിക്കോട് സൗത്തിലെ എംഎൽഎ ആയിരുന്ന എം.കെ. മുനീറെന്ന കരുത്തനെ ഇറക്കിയ ലീഗ് തന്ത്രം ഫലംകണ്ടു. 6,344 വോട്ടിനാണ് എൽഡിഎഫ് സ്വതന്ത്രൻ കാരാട്ട് റസാഖിനെ മുനീർ തോൽപ്പിച്ചത്. ഇത്തവണ 2 സിറ്റിങ് എംഎൽഎമാർ മത്സരിക്കുന്ന സംസ്ഥാനത്തെ ഏക മണ്ഡലമായിരുന്നു കൊടുവള്ളി.

സ്വർണത്തിന്റെ നാടായ കൊടുവള്ളിയിലെ രാഷ്ട്രീയ നീക്കങ്ങൾക്ക് സംസ്ഥാനത്ത് പൊന്നുംവിലയുണ്ട്. ലീഗിന്റെ കരുത്തും ലീഗ് വിമതരുടെ കുതിപ്പും കണ്ട മണ്ഡലം കോടിയേരിയുടെ കൂപ്പർ യാത്ര മുതൽ സ്വർണക്കടത്തു വരെ ഒട്ടേറെ വിവാദങ്ങൾക്കും സാക്ഷിയായിരുന്നു. ഇവിടുത്തെ ജയം ലീഗിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ്.

മണ്ഡലചരിത്രം

1977 ൽ രൂപം കൊണ്ട കൊടുവള്ളി മണ്ഡലത്തിലെ ആദ്യ എംഎൽഎ ഇ.അഹമ്മദ്. 1977 മുതൽ 2001 വരെ 7 തിരഞ്ഞെടുപ്പുകളിൽ ലീഗിനെ മാത്രം തുണച്ച മണ്ഡലം. യുഡിഎഫിന് കണ്ണുംപൂട്ടി ജയിക്കാമെന്നു വിശ്വസിച്ച മണ്ഡലം ആദ്യമായി ഇടത്തേക്ക് ചാഞ്ഞത് ലീഗ് വിമതനിലൂടെയാണ്.

കൊടുവള്ളി ലീഗിലെ കരുത്തനായിരുന്ന പി.ടി.എ.റ ഹീം പാർട്ടിയോടിടഞ്ഞ് 2006 ലെ തിരഞ്ഞെടുപ്പിൽ ഇടതുസ്വതന്ത്രനായി രംഗത്തെത്തി. ലീഗ് കൈമാറിയ സുരക്ഷിതസീറ്റിൽ മത്സരിക്കാനെത്തിയ ഡിഐസി പ്രസിഡന്റ് കെ. മുരളീധരനെ റഹിം അട്ടിമറിച്ചു. 2011 ൽ ലീഗിലെ വി.എം.ഉമ്മറിനെയിറക്കി യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. എന്നാൽ 2016 ൽ ചരിത്രം ആവർത്തിച്ചു. ഇടതുപിന്തുണയോടെ മത്സരിച്ച ലീഗ് മുൻ നേതാവ് കാരാട്ട് റസാഖ് യുഡിഎഫ് സ്ഥാനാർഥി എം.എ.റസാഖിനെതിരെ 573 വോട്ടിന്റെ അട്ടിമറി ജയം നേടി.

കഴിഞ്ഞ 3 ലോക്സഭാ തിരഞ്ഞെടുപ്പുകളിലും കൊടുവള്ളി മണ്ഡലം പരിധിയിൽ യുഡിഎഫിനായിരുന്നു ലീഡ്. 2009 ൽ 12,844 വോട്ടും 2014 ൽ 16,599 വോട്ടും 2019 ൽ 35,908 വോട്ടുമായിരുന്നു മണ്ഡലത്തിൽ യുഡിഎഫിന്റെ ലീഡ്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം 16,552 വോട്ട്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചത് 573 വോട്ടിന്.

തദ്ദേശ തിരഞ്ഞെടുപ്പിൽ പൂർണമായും വലത്തോട്ടായിരുന്നു കൊടുവള്ളി മണ്ഡലം. കൊടുവള്ളിയുടെ ഭാഗമായിരുന്ന കാക്കൂർ, കക്കോടി, ചേളന്നൂർ, ഉണ്ണികുളം പഞ്ചായത്തുകൾ 2008 ലെ മണ്ഡല പുനർനിർണയത്തിൽ ബാലുശ്ശേരി, എലത്തൂർ മണ്ഡലങ്ങളുടെ ഭാഗമായപ്പോൾ പകരമെത്തിയത് ഓമശ്ശേരി, കട്ടിപ്പാറ, താമരശ്ശേരി പഞ്ചായത്തുകൾ. ഇവയ്ക്കു പുറമേ കൊടുവള്ളി നഗരസഭയും മടവൂർ, നരിക്കുനി, കിഴക്കോത്ത് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കൊടുവള്ളി നിയമസഭാ മണ്ഡലം. നിലവിൽ കൊടുവള്ളി നഗരസഭയിലെ മുഴുവൻ പഞ്ചായത്തുകളിലും യുഡിഎഫ് ഭരണം.

English Summary: Kerala Assembly Elections- Koduvally Result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Schools to open in Kerala tomorrow, Onam break to commence on Sept 3", "articleUrl": "https://feeds.manoramaonline.com/career-and-campus/top-news/2022/08/19/schools-open-saturday-onam-break.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.470.246.png", "lastModified": "August 19, 2022", "otherImages": "0", "video": "false" }, { "title": "Dolo tablet makers distributed freebies worth Rs 1,000 cr to doctors, SC told", "articleUrl": "https://feeds.manoramaonline.com/news/india/2022/08/19/dolo-prescription-doctors-freebies-supreme-court.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/world/images/2020/5/18/medicine.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/world/images/2020/5/18/medicine.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/world/images/2020/5/18/medicine.jpg.image.470.246.png", "lastModified": "August 19, 2022", "otherImages": "0", "video": "false" }, { "title": "Conspiracy case: HC to consider Swapna Suresh's pleas today", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/18/swapna-suresh-gold-smuggling-conspiracy-case.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/3/swapna-suresh.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/3/swapna-suresh.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/3/swapna-suresh.jpg.image.470.246.png", "lastModified": "August 19, 2022", "otherImages": "0", "video": "false" }, { "title": "Vizhinjam stir: Kerala govt agrees to talks with fisherfolk", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/18/vizhinjam-protest-fisherfolk-vs-kerala-govt.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2022/7/16/secretariat.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2022/7/16/secretariat.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2022/7/16/secretariat.jpg.image.470.246.png", "lastModified": "August 18, 2022", "otherImages": "0", "video": "false" }, { "title": "Bilkis Bano's rapists are 'brahmins, have good sanskaar': BJP legislator", "articleUrl": "https://feeds.manoramaonline.com/news/india/2022/08/18/bilkis-bano-rapists-brahmins-bjp-legislator-remark.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/16/bilkis-bano.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/16/bilkis-bano.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/16/bilkis-bano.jpg.image.470.246.png", "lastModified": "August 18, 2022", "otherImages": "0", "video": "false" }, { "title": "SC orders status quo, says Delhi HC-appointed CoA will not take charge of IOA", "articleUrl": "https://feeds.manoramaonline.com/sports/other-sports/2022/08/18/supreme-court-order-indian-olympic-association.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/18/iao-in-sc.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/18/iao-in-sc.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/18/iao-in-sc.jpg.image.470.246.png", "lastModified": "August 18, 2022", "otherImages": "0", "video": "false" }, { "title": "Kerala likely to see heavy rain, thunderstorms for next 5 days", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/18/kerala-rain-thunderstorms-august.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/5/16/rain-clouds-imf-new.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/5/16/rain-clouds-imf-new.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/5/16/rain-clouds-imf-new.jpg.image.470.246.png", "lastModified": "August 18, 2022", "otherImages": "0", "video": "false" } ] } ]