കൊയിലാണ്ടി വീണ്ടും ചുവപ്പിച്ച് കാനത്തില്‍ ജമീല

Kanathil-Jameela-Koyilandy
കാനത്തില്‍ ജമീല
SHARE

കൊയിലാണ്ടി ഇക്കുറിയും ഇടതിനൊപ്പം നിന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കളത്തിലിറങ്ങിയ കാനത്തില്‍ ജമീല 8472 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രണ്ടാം അങ്കത്തിനിറങ്ങിയ കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യനെ പരാജയപ്പെടുത്തിയത്.

ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും മത്സരിച്ചു ജയിച്ച ഖ്യാതിയുമായാണ് ജമീല നിയമസഭയിലേക്കെത്തുന്നത്. കെ. ദാസന്‍ എംഎല്‍എ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍, ഹാര്‍ബര്‍ വികസനം, ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിജ് തുടങ്ങിയവയാണു പ്രചാരണ വിഷയം. എന്‍.പി.രാധാകൃഷ്ണനായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.

കോണ്‍ഗ്രിന്റെ ഉറച്ച കോട്ടയായിരുന്ന കൊയിലാണ്ടി ഇടത്തേക്കു കൂറു മാറിയിട്ട് കുറച്ചുവര്‍ഷങ്ങളായി. 2001ലാണ് അവസാനമായി ഇവിടെനിന്ന് കോണ്‍ഗ്രസ് എംഎല്‍എ നിയമസഭയിലെത്തിയത്. 2016ല്‍ സിപിഎമ്മിന്റെ കെ. ദാസന്‍ 13,369 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 70,509 വോട്ടാണ് ദാസന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി എന്‍. സുബ്രഹ്മണ്യന്‍ 57,224 വോട്ടും എന്‍ഡിഎയുടെ കെ. രജിനേഷ് ബാബു 22,087 വോട്ടും നേടി.

2011ല്‍ കെ. ദാസന്‍ 4,139 വോട്ടിനാണ് ജയിച്ചത്. കൊയിലാണ്ടി, പയ്യോളി നഗരസഭകളും ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, തിക്കോടി പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണു കൊയിലാണ്ടി മണ്ഡലം. ഇതില്‍ പയ്യോളി നഗരസഭയില്‍ മാത്രമാണു യുഡിഎഫ് ഭരണം. കൊയിലാണ്ടി നഗരസഭയിലും 4 പഞ്ചായത്തുകളിലും എല്‍ഡിഎഫ് ഭരണം.

English Summary: Koyilandy Election Result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KOZHIKODE NEWS
SHOW MORE
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA