കോഴിക്കോട് നോര്‍ത്ത് നിലനിര്‍ത്തി തോട്ടത്തില്‍ രവീന്ദ്രന്‍

Thottathil-Ravindran-Kozhikode-North
തോട്ടത്തില്‍ രവീന്ദ്രന്‍
SHARE

15 വര്‍ഷത്തോളം എ. പ്രദീപ് കുമാറിലൂടെ ഇടതു കോട്ടയാക്കിയ കോഴിക്കോട് നോര്‍ത്ത് നിലനിര്‍ത്തി എല്‍ഡിഎഫ്. ശക്തമായ ത്രികോണ മത്സരത്തിനൊടുവില്‍ സിപിഎം നേതാവും മുന്‍മേയറുമായ തോട്ടത്തില്‍ രവീന്ദ്രന്‍ 12928 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെ പരാജയപ്പെടുത്തിയത്. എം.ടി. രമേശായിരുന്നു ബിജെപി സ്ഥാനാർഥി.

ടേം നിബന്ധനയില്‍ തട്ടി പ്രദീപ്കുമാര്‍ പടിയിറങ്ങിയപ്പോഴാണ് പകരം മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനെ സിപിഎം നിയോഗിച്ചത്. ഏറ്റവും കൂടുതല്‍ കാലം കോഴിക്കോടിന്റെ നഗരപിതാവായിരുന്ന തോട്ടത്തില്‍ രവീന്ദ്രനും കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി കെ.എം.അഭിജിത്തും കളത്തിലിറങ്ങിയതോടെ യുവത്വവും പരിചയസമ്പത്തും തമ്മിലുള്ള മത്സരമായി. ജില്ലയില്‍ ബിജെപി ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ് കൂടിയെത്തിയതോടെയാണ് ശക്തമായ ത്രികോണ മത്സരം അരങ്ങേറിയത്.

2016ല്‍ എ. പ്രദീപ് കുമാറിന്റെ ഭൂരിപക്ഷം 27,873 ആയിരുന്നു. 64,192 വോട്ടാണ് പ്രദീപ്കുമാര്‍ നേടിയത്. യുഡിഎഫിന്റെ പി.എം. സുരേഷ് ബാബു 36,319 വോട്ടും എന്‍ഡിഎയുടെ കെ.പി. ശ്രീശന്‍ 29,860 വോട്ടും നേടിയിരുന്നു. 2011ല്‍ എ. പ്രദീപ്കുമാര്‍ 8,998 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
പ്രദീപ്കുമാറിനു പകരം സിപിഎമ്മില്‍ ആദ്യം പറഞ്ഞുകേട്ടത് സംവിധായകന്‍ രഞ്ജിത്തിന്റെ പേരായിരുന്നു. മത്സരിക്കാന്‍ സമ്മതമറിയിച്ചെന്നു രഞ്ജിത്തും പറഞ്ഞു. എന്നാല്‍ ജില്ലയിലെ 3 സംസ്ഥാനസമിതി അംഗങ്ങള്‍ എതിര്‍ത്തതോടെ ചില നേതാക്കള്‍ തയാറാക്കിയ ഈ തിരക്കഥ പാളുകയായിരുന്നു.

കോഴിക്കോട് നോർത്ത് എന്ന പഴയ കോഴിക്കോട് ഒന്നാം മണ്ഡലത്തിന് യുഡിഎഫുമായി, പ്രത്യേകിച്ച് കോൺഗ്രസുമായി വല്ലാത്തൊരു ബന്ധമുണ്ട്. 2001ൽ പഴയ ഒന്നാം മണ്ഡലത്തിൽ നിന്ന് എ. സുജനപാലും കൊയിലാണ്ടിയിൽ പി.ശങ്കരനും ജയിച്ചതിനു ശേഷം കോഴിക്കോട് ജില്ലയിൽ നിന്ന് ഇതുവരെ ഒരു കോൺഗ്രസുകാരൻ പോലും നിയമസഭ കണ്ടിട്ടില്ല. കേരളപ്പിറവി മുതൽ കോഴിക്കോട് ഒന്ന് എന്നറിയപ്പെട്ടിരുന്ന മണ്ഡലമാണ് 2008 ലെ പുനർനിർണയത്തിൽ കോഴിക്കോട് നോർത്തായത്.

KM-Abhijith-Kozhikode-North
കെ.എം. അഭിജിത്ത്

സിപിഎമ്മിലെ എ. പ്രദീപ്കുമാർ ആണ് നിലവിൽ എംഎൽഎ. ജനകീയ പ്രവർത്തനങ്ങളിലൂടെയും വിദ്യാലയങ്ങളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രിസം പോലുള്ള പദ്ധതികൾ നടപ്പാക്കിയും പ്രദീപ് കുമാർ ജനകീയ അടിത്തറ വളർത്തി. 2016 ലെ തിരഞ്ഞെടുപ്പിൽ 27,873 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷത്തിലാണ് കോഴിക്കോട് നോർത്തിലെ ജനങ്ങൾ പ്രദീപിനെ നിയമസഭയിലേക്ക് അയച്ചത്.

പ്രദീപ് കുമാറിന്റെ ഈ ജനകീയ അടിത്തറ സ്വപ്നം കണ്ട് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അദ്ദേഹത്തെ സ്ഥാനാർഥിയാക്കി. പക്ഷേ, നോർത്തിലെ ജനങ്ങൾ പിന്തുണ നൽകിയത് യുഡിഎഫ് സ്ഥാനാർഥി എം.കെ. രാഘവനായിരുന്നു. എന്നാൽ, തദ്ദേശതിരഞ്ഞെടുപ്പിൽ വീണ്ടും ചിത്രം മാറി. എൽഡിഎഫിന് 13361 വോട്ടിന്റെ ഭൂരിപക്ഷമാണ് കോഴിക്കോട് നോർത്ത് നൽകിയത്.

English Summary: Kozhikode North Result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Ballon d'Or: Benzema, Ronaldo nominated, Messi misses out", "articleUrl": "https://feeds.manoramaonline.com/sports/football/2022/08/13/ballon-d-or-nomination-lionel-messi-misses-out.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "'Lajja' author Taslima worried after attack on Salman Rushdie", "articleUrl": "https://feeds.manoramaonline.com/news/india/2022/08/12/salman-rushdie-attack-writer-taslima-nasreen-worried.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Kerala Industries Minister Rajeev's escort cops suspended for taking wrong route", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/two-kerala-police-officers-suspended-taking-minister-p-rajeev-escort-vehicles-wrong-route.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "BBA graduate & interior designer smuggle Rs 6 cr worth drugs, busted at Olavakkode", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/two-kozhikode-youth-caught-smuggling-drugs-olavakkode-railway-station.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "KT Jaleel's FB post on 'India occupied Jammu Kashmir' triggers row", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/kt-jaleel-facebook-post-india-occupied-jammu-kashmir-row-bjp.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "SC suspects motive behind Kadakkavoor boy's sex abuse charge against mom", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/supreme-court-kadakkavoor-pocso-case.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "8 Kerala police officers selected for Home Minister's Medal for Excellence in Investigation", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/home-minister-medal-police-officers-kerala.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" } ] } ]