കോഴിക്കോട് സൗത്ത് തിരിച്ചുപിടിച്ച് എൽഡിഎഫ്; അഹമ്മദ് ദേവർകോവിലിന് ജയം

Ahmed-Daverkovil-kozhikode-south
അഹമ്മദ് ദേവർ കോവിൽ
SHARE

തുടർച്ചയായ രണ്ടുവർഷത്തിനു ശേഷം യുഡിഎഫിൽനിന്നു കോഴിക്കോട് സൗത്ത് മണ്ഡലം എൽഡിഎഫ് തിരിച്ചു പിടിച്ചു. ഇന്ത്യൻ നാഷനൽ ലീഗിന്റെ ദേശീയ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ മുസ്‌ലിം ലീഗിന്റെ നൂർബിന റഷീദിനെ തോൽപ്പിച്ചു. 25 വർഷത്തിനുശേഷം വനിതാ സ്ഥാനാർഥിയെ മൽസരിപ്പിച്ച ലീഗിന് പക്ഷേ, അവരെ ജയിപ്പിക്കാൻ സാധിച്ചില്ല. നഗരത്തിലെ വ്യാപാര പ്രമുഖനായ അഹമ്മദ് ദേവർകോവിലിനു മണ്ഡലത്തിലങ്ങോളമിങ്ങോളം വ്യക്തിബന്ധങ്ങളുണ്ടായിരുന്നു. ഇടതുപക്ഷത്തിന്റെ കൃത്യമായ പ്രചാരണവും നീക്കങ്ങളുമാണ് വിജയത്തിന് പിന്നിൽ.

മണ്ഡല ചരിത്രം

1957 ലെ ആദ്യ തിരഞ്ഞെടുപ്പു മുതൽ നിലവിലുണ്ടായിരുന്ന കോഴിക്കോട്–2 മണ്ഡലമാണ് 2008 ലെ പുനർനിർണയത്തിൽ കോഴിക്കോട് സൗത്തായത്. കോഴിക്കോട് കോർപറേഷനിലെ 23 വാർഡുകൾ പൂർണമായും രണ്ടു വാർഡുകളുടെ പകുതിയുമാണ് സൗത്ത് മണ്ഡലത്തിലുള്ളത്. ആദ്യ 2 തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തുണച്ച കോഴിക്കോട്–2 മണ്ഡലം പിന്നീട് ആദ്യം ലീഗിലൂടെയും പിന്നീട് അഖിലേന്ത്യാ ലീഗിലൂടെയും ഇടത്തേക്ക് ചാഞ്ഞു. 1991 മുതൽ ഇരു മുന്നണികളെയും മാറി മാറി ജയിപ്പിച്ചു. കോഴിക്കോട് സൗത്ത് രൂപീകരിച്ചതിനുശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനായിരുന്നു വിജയം.

1957, 60 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ പി.കുമാരനാണ് വിജയിച്ചത്. 1965, 67 തിരഞ്ഞെടുപ്പുകളിൽ ഇടതുപിന്തുണയോടെ മു‍സ്‍ലിം ലീഗിലെ പി.എം.അബൂബക്കർ വിജയിച്ചു. 1970 ൽ സംഘടനാ കോൺഗ്രസിലെ കൽപള്ളി മാധവമേനോൻ ഇടതുപിന്തുണയോടെ ജയിച്ചു.

അഖിലേന്ത്യാ ലീഗിലെത്തിയ മുൻ എംഎൽഎ പി.എം.അബൂബക്കർ 1977, 80, 82 തിരഞ്ഞെടുപ്പുകളിൽ ഇടതു പിന്തുണയോടെ വിജയിച്ചു. മുസ്‍ലിം ലീഗുകൾ ഒന്നായതിനു ശേഷം നടന്ന 1987 ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ സീറ്റ് സിപിഎം ഏറ്റെടുത്തു. മുസ്‍ലിം ലീ്ഗ് സ്ഥാനാർഥിയെ പരാജയപ്പെടുത്തി സിപിഎമ്മിലെ സി.പി.കുഞ്ഞു വിജയിച്ചു.

1991 ൽ സി.പി.കുഞ്ഞുവിനെ അട്ടിമറിച്ച് എം.കെ.മുനീർ മണ്ഡലം പിടിച്ചെടുത്തു. 1996 ൽ എളമരം കരീമിലൂടെ വീണ്ടും സിപിഎം ജയം. 2001 ൽ ടി.പി.എം.സാഹിർ വഴി മണ്ഡലം വീണ്ടും യുഡിഎഫിന്. 2006 ൽ ഐഎൻഎൽ സ്ഥാനാർഥി പി.എം.എ.സലാം മണ്ഡലം എൽഡിഎഫിനായി തിരിച്ചുപിടിച്ചു. സൗത്ത് മണ്ഡലം രൂപീകരിച്ചതിനു ശേഷം നടന്ന 2011, 2016 തിരഞ്ഞെടുപ്പുകളിൽ മു‌സ്‍ലിം ലീഗിലെ എം.കെ.മുനീർ വിജയിച്ചു.

വോട്ടുകണക്ക് വലത്തേക്ക്

∙ 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 4781 വോട്ടിന്റെ ലീഡ് നൽകിയ മണ്ഡലത്തിൽ 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് കാഴ്ചവച്ചത് മികച്ച പോരാട്ടം.
∙ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ എം.കെ.മുനീർ ജയിച്ചു കയറിയത് 1376 വോട്ടിന്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫിന്റെ ലീഡ് 5216 വോട്ട്.
∙ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുനീറും ലീഡുയർത്തി–6372 വോട്ടിനായിരുന്നു വിജയം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫിന് 13,731 വോട്ടുകളുടെ മേൽക്കയ്യുണ്ട്.

തദ്ദേശത്തിൽ ഇടതുമുന്നേറ്റം

മണ്ഡലത്തിന്റെ ഭാഗമായ 25 കോർപറേഷൻ വാർഡുകളിൽ 15 ലും എൽഡിഎഫ് ആണ് വിജയിച്ചത്. 8 വാർഡുകളിൽ യുഡിഎഫും 2 വാർഡുകളിൽ ബിജെപിയും വിജയിച്ചു. തദ്ദേശ തിര‍ഞ്ഞെടുപ്പിലെ വോട്ടുകണക്കിലും എൽഡിഎഫ് ആണ് മുന്നിൽ. മുഖദാർ പോലുള്ള യുഡിഎഫിന്റെ കുത്തകവാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തു. ലീഗ് കോട്ടകളിൽ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു.

English Summary: Kerala Assembly Elections- Kozhikode South Result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Ballon d'Or: Benzema, Ronaldo nominated, Messi misses out", "articleUrl": "https://feeds.manoramaonline.com/sports/football/2022/08/13/ballon-d-or-nomination-lionel-messi-misses-out.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "'Lajja' author Taslima worried after attack on Salman Rushdie", "articleUrl": "https://feeds.manoramaonline.com/news/india/2022/08/12/salman-rushdie-attack-writer-taslima-nasreen-worried.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Kerala Industries Minister Rajeev's escort cops suspended for taking wrong route", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/two-kerala-police-officers-suspended-taking-minister-p-rajeev-escort-vehicles-wrong-route.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "BBA graduate & interior designer smuggle Rs 6 cr worth drugs, busted at Olavakkode", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/two-kozhikode-youth-caught-smuggling-drugs-olavakkode-railway-station.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "KT Jaleel's FB post on 'India occupied Jammu Kashmir' triggers row", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/kt-jaleel-facebook-post-india-occupied-jammu-kashmir-row-bjp.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "SC suspects motive behind Kadakkavoor boy's sex abuse charge against mom", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/supreme-court-kadakkavoor-pocso-case.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "8 Kerala police officers selected for Home Minister's Medal for Excellence in Investigation", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/home-minister-medal-police-officers-kerala.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" } ] } ]