മങ്കടയുടെ മനസ്സ് മറ്റാരെക്കാളും നന്നായറിയാവുന്ന മഞ്ഞളാംകുഴി അലി തിരിച്ചുവരവില്‍ യുഡിഎഫ് കോട്ട കാത്തു. കഴിഞ്ഞ തവണ വെറും 1,508 വോട്ടിന് നഷ്ടപ്പെട്ട മണ്ഡലം പിടിച്ചെടുക്കാന്‍ അതിശക്തമായ മത്സരമാണ് എല്‍ഡിഎഫ് കാഴ്ചവച്ചത്. 2016 ല്‍ പെരിന്തല്‍മണ്ണയില്‍ വെറും 579 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച മഞ്ഞളാംകുഴി അലിയെ സിപിഎം സ്ഥാനാര്‍ഥി ടി.കെ റഷീദലിക്കെതിരെ മങ്കട വിജയിപ്പിച്ചത് 6246 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. നാട്ടുകാര്‍ തമ്മിലുള്ള മത്സരമായതിനാല്‍ പാര്‍ട്ടി വോട്ടുകള്‍ മാത്രമല്ല, വ്യക്തിപരമായി സ്വാധീനിക്കാവുന്ന വോട്ടുകളും നിര്‍ണായകമായി.
2016ല്‍ ലീഗിന്റെ ടി.എ.അഹമ്മദ് കബീര്‍ 69,165 വോട്ട് നേടിയിരുന്നു. സിപിഎം സ്ഥാനാര്‍ഥി ടി.കെ.റഷീദലി 67,657 വോട്ടും ബിജെപിയുടെ രതീഷ് 6,641 വോട്ടും നേടി. അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, കുറുവ, മക്കരപ്പറമ്പ്, മങ്കട, മൂര്‍ക്കനാട്, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് നിയോജകമണ്ഡലം. ലീഗിന്റെ ശക്തികേന്ദ്രമായിരുന്ന മങ്കടയെ മഞ്ഞളാംകുഴി അലിയിലൂടെ രണ്ടു തവണ ഇടതുമുന്നണി പിടിച്ചെടുത്തിട്ടുണ്ട്. അലി ലീഗിലേക്കു മാറിയപ്പോള്‍ മണ്ഡലവും ഒപ്പം ചേര്‍ന്നു.
English Summary: Mankada Election Results