വിവാദങ്ങളില്‍ വീഴാതെ നിലമ്പൂര്‍ നിലനിര്‍ത്തി പി.വി. അന്‍വര്‍

pv-anwar
പി.വി. അന്‍വര്‍
SHARE

വിവാദങ്ങളെല്ലാം കാറ്റില്‍ പറത്തി നിലമ്പൂര്‍ നിലനിര്‍ത്തി എല്‍ഡിഎഫ് സ്വതന്ത്രന്‍ പി.വി. അന്‍വര്‍. 2700 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. വി.വി. പ്രകാശിനെ അന്‍വര്‍ പരാജയപ്പെടുത്തിയത്. ടി.കെ. അശോക് കുമാറായിരുന്നു ബിജെപി സ്ഥാനാർഥി. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം പ്രകാശ് അന്തരിച്ചിരുന്നു.

പി.വി. അന്‍വറിന്റെ ആഫ്രിക്കന്‍ യാത്രയും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള മടങ്ങിവരവുമാണ് ഇക്കുറി നിലമ്പൂരില്‍ ഏറെ ചര്‍ച്ചയായത്. ദീര്‍ഘകാലം യുഡിഎഫ് കോട്ടയായിരുന്ന നിലമ്പൂര്‍ 2016-ലെ തിരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രനായ പി.വി. അന്‍വര്‍ പിടിച്ചെടുക്കുകയായിരുന്നു. 30 വര്‍ഷം തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ 11,504 വോട്ടിനാണ് അന്‍വര്‍ 2016 ല്‍ പരാജയപ്പെടുത്തിയത്. അന്‍വറിന് 77,858 വോട്ടും ഷൗക്കത്തിന് 66,354 വോട്ടുമാണ് ലഭിച്ചത്. എന്‍ഡിഎയുടെ ഗിരീഷ് മേക്കാട്ട് 12,284 വോട്ട് നേടി. 2011ല്‍ ആര്യാടന്‍ മുഹമ്മദ് 5,687 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ജയിച്ചത്.

പൊതുവേ വലത്തോട്ടു വോട്ടൊഴുക്കാറുള്ള മണ്ഡലമാണ് നിലമ്പൂര്‍. സ്വര്‍ണനിക്ഷേപമുള്ള കാടുകളാണു നിലമ്പൂരിലേത്. ഇവിടെ ഖനനമില്ല. ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ സ്വര്‍ണ ഖനനത്തിനു പോയ അന്‍വര്‍ നാട്ടിലെ വോട്ട് സ്വര്‍ണം പോലെ തിരഞ്ഞ്, അരിച്ചെടുക്കുമെന്നായിരുന്നു ഇടതുമുന്നണി പ്രതീക്ഷ. ആ പ്രതീക്ഷയാണ് സിപിഎം അന്‍വറിനു പിന്നില്‍ ഉറച്ചുനില്‍ക്കാന്‍ കാരണം. പല പേരുകളിലായി മാറിമറിഞ്ഞ സാധ്യതാപട്ടികയ്‌ക്കൊടുവിലാണ് ഡിസിസി പ്രസിഡന്റ് ആയിരുന്ന വി.വി.പ്രകാശിനെ കോണ്‍ഗ്രസ് തിരഞ്ഞെടുത്തത്. നാട്ടുകാരനെന്നതും നാട്ടുകാര്‍ക്കിടയിലുള്ള സ്വാധീനവും പ്രകാശിന് അനുകൂല ഘടകങ്ങളാണ്. കഴിഞ്ഞ തവണ ബിഡിജെഎസിനു നല്‍കിയ സീറ്റ് ഇത്തവണ ബിജെപി തിരിച്ചെടുത്തത്ത് ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. അശോക് കുമാറിനെ കളത്തിലിറക്കുകയായിരുന്നു.

നിലമ്പൂരിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഏറെക്കുറെ യുഡിഎഫിന് അനുകൂലമാണ്. കെ. കുഞ്ഞാലിയിലൂടെ ആദ്യ 2 തിരഞ്ഞെടുപ്പുകളിലും സിപിഎം മണ്ഡലം പിടിച്ചുനിര്‍ത്തി. തുടര്‍ന്ന് ഇടത്തോട്ടും വലത്തോട്ടുമായി മാറിയൊഴുകിയ നിലമ്പൂര്‍ 1987 മുതല്‍ 2011 വരെ കോണ്‍ഗ്രസിന്റെ ആര്യാടന്‍ മുഹമ്മദിനു തുടര്‍ച്ചയായ വിജയം സമ്മാനിച്ചു. 2016ല്‍ ആര്യാടന്‍ പിന്മാറിയപ്പോള്‍ പകരം വന്നത് മകന്‍ ആര്യാടന്‍ ഷൗക്കത്ത്. പഴയ കോണ്‍ഗ്രസുകാരന്‍ പി.വി. അന്‍വറിനെ സ്വതന്ത്രനായി മത്സരിപ്പിച്ച എല്‍ഡിഎഫ്, 29 വര്‍ഷത്തിനു ശേഷം സീറ്റ് തിരിച്ചുപിടിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വലിയ മേല്‍ക്കൈ ഇല്ലെങ്കിലും 784 വോട്ടിന്റെ ലീഡ് ലഭിച്ചതു യുഡിഎഫിന് ആശ്വാസമായി. 5 പഞ്ചായത്തുകള്‍ യുഡിഎഫിന്റെയും 2 പഞ്ചായത്തുകളും നഗരസഭയും എല്‍ഡിഎഫിന്റെയും കൈവശമാണ്. നിലമ്പൂര്‍ നഗരസഭയില്‍ അക്കൗണ്ട് തുറക്കാനായത് ബിജെപിയുടെ ശ്രദ്ധേയ നേട്ടമായി.

English Summary: Nilambur Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Retail inflation cools in July to 6.7%; IIP grows 12.3% in June", "articleUrl": "https://feeds.manoramaonline.com/news/business/2022/08/12/retail-inflation-india-price-rise-cooling-off.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/business/images/2022/4/18/indian-economy.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/business/images/2022/4/18/indian-economy.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/business/images/2022/4/18/indian-economy.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "SC suspects motive behind Kadakkavoor boy's sex abuse charge against mom", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/supreme-court-kadakkavoor-pocso-case.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "KT Jaleel's FB post on 'India occupied Jammu Kashmir' triggers row", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/kt-jaleel-facebook-post-india-occupied-jammu-kashmir-row-bjp.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Delhi Police recover over 2,200 live cartridges ahead of I-Day; 6 held", "articleUrl": "https://feeds.manoramaonline.com/news/india/2022/08/12/delhi-police-catridges-independence-day.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2021/5/28/delhi-police.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2021/5/28/delhi-police.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2021/5/28/delhi-police.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "8 Kerala police officers selected for Home Minister's Medal for Excellence in Investigation", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/home-minister-medal-police-officers-kerala.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Kesavadasapuram murder: Weapon recovered from gutter, Ali faces wrath of locals", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/kesavadasapuram-murder-guest-worker-weapon.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/adam-ali-manorama.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/adam-ali-manorama.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/adam-ali-manorama.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "No large gatherings for I-Day celebration, follow Covid protocol: Centre to States", "articleUrl": "https://feeds.manoramaonline.com/news/india/2022/08/12/independence-day-amrit-mahotsav-large-gatherings.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/amrit-mahotsav.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/amrit-mahotsav.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/amrit-mahotsav.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" } ] } ]