രൂപീകൃതമായ ശേഷം രണ്ടു തവണയും യുഡിഎഫിനെ പിന്തുണച്ച വള്ളിക്കുന്നില്‍ മുസ്‌ലിം ലീഗിന്റെ സിറ്റിങ് എംഎല്‍എ പി.അബ്ദുല്‍ ഹമീദ് 14,116 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയക്കൊടി നാട്ടി. തുടര്‍ച്ചയായ രണ്ടാം തവണയും യുഡിഎഫിനായി പോരിനിറങ്ങിയ പി.അബ്ദുല്‍ ഹമീദ് വികസന നേട്ടങ്ങളുയര്‍ത്തിയാണു പ്രചാരണം നടത്തിയത്.
എല്‍ഡിഎഫില്‍ ഐഎന്‍എല്ലിന് നല്‍കിയ സീറ്റില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുല്‍ വഹാബാണ് മത്സരിച്ചത്.
2016ല്‍ പി.അബ്ദുല്‍ ഹമീദ് 12,610 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. പി.അബ്ദുല്‍ ഹമീദ് 59,720 വോട്ടും ഐഎന്‍എല്‍ സ്ഥാനാര്‍ഥി ഒ.കെ.തങ്ങള്‍ 47,110 വോട്ടും ബിജെപിയുടെ കെ.ജനചന്ദ്രന്‍ 22,887 വോട്ടും നേടി. 2011ല്‍ ആദ്യമത്സരത്തില്‍ ലീഗിന്റെ കെ.എന്‍.എ. ഖാദര്‍ 18,122 വോട്ടിനാണ് വിജയിച്ചത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 29,522 വോട്ടിന്റെ ഭൂരിപക്ഷവും തദ്ദേശത്തില്‍ 14,600 വോട്ട് ഭൂരിപക്ഷവുമാണ് ലഭിച്ചത്.
English Summary: Vallikkunnu Election Results