തിരുവല്ലയിൽ മാത്യു ടി. തോമസ്; ജയം അഞ്ചാം വട്ടം

Mathew-t-thomas-thiruvalla
മാത്യു ടി. തോമസ്
SHARE

മാത്യു ടി. തോമസിന് തുടർച്ചയായ നാലാം ജയം സമ്മാനിച്ച് തിരുവല്ല. കേരള കോൺഗ്രസ് സ്ഥാനാർഥി കുഞ്ഞുകോശി പോളിനെയാണ് 11421 വോട്ടിന് മാത്യു ടി. തോമസ് പരാജയപ്പെടുത്തിയത്. 1987 ലെ വിജയം കൂടി കണക്കിലെടുത്താൽ മാത്യു ടി. തോമസിന് ഇത് അഞ്ചാം ജയം.

1957 ൽ രൂപീകരിച്ച മണ്ഡലത്തിൽ ആദ്യ തിര‍ഞ്ഞെടുപ്പിൽ ജയിച്ചത് സിപിഐയുടെ ജി.പത്മനാഭൻ തമ്പിയാണ്. അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പി. ചാക്കോ. പിന്നീട് കേരള കോൺഗ്രസും ജനതാ പാർട്ടിയും പിൽക്കാലത്ത് ജനതാദളും ജയിച്ചുകയറി. ഇ. ജോൺ ജേക്കബും പി.സി. തോമസും മാമ്മൻ മത്തായിയും തുടർച്ചയായി ജയിച്ചിട്ടുള്ള മണ്ഡലത്തിൽ മാത്യു ടി. തോമസ് മുൻപ് നാലുവട്ടം ജയിച്ചിട്ടുണ്ട്.

ഇത്തവണയും ഇടതുമുന്നണി ജനതാദൾ (എസ്) ന്റെ മാത്യു ടി. തോമസിനു തന്നെ അവസരം നൽകി. മണ്ഡലത്തിലെ പരിചയവും അനുഭവസമ്പത്തും തുണയ്ക്കുമെന്നായിരുന്നു ആത്മവിശ്വാസം. മറുവശത്ത്, തദ്ദേശസ്ഥാപനങ്ങളിൽ ദീർഘകാലം ജനപ്രതിനിധിയായിരുന്നതിന്റെ അനുഭവ സമ്പത്തുമായാണ് കുഞ്ഞുകോശി പോൾ യുഡിഎഫിനു വേണ്ടി മൽസരിക്കാനിറങ്ങിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതിയംഗമായ കുഞ്ഞുകോശി പോൾ പത്തനംതിട്ട ജില്ലാ കൗണ്‍സില്‍ അംഗം. മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകവിൽ പ്രവർത്തിച്ചിട്ടുണ്ട്.

ബിജെപി സ്ഥാനാർഥിയായി ആദ്യം പാർട്ടി ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയെ പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധമുയർന്നു. യുവമോർച്ച ദേശീയ സെക്രട്ടറി ആനൂപ് ആന്റണിയെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഒടുവിൽ അശോകൻ കുളനട തന്നെ തിരുവല്ലയിൽ മൽസരിക്കാനും അനൂപിനെ അമ്പലപ്പുഴയിൽ മൽസരിപ്പിക്കാനും ധാരണയായി. തനിക്കെതിരെ ഉണ്ടായത് പെയ്ഡ് പ്രതിഷേധമാണെന്നും തിരഞ്ഞെടുപ്പിനു ശേഷം നടപടിയുണ്ടാകുമെന്നും അശോകൻ കുളനട പറഞ്ഞിരുന്നു. ജില്ലയിലെ ബിജെപിയിൽ ഇത് എന്തെല്ലാം ചലനങ്ങളുണ്ടാക്കുമെന്നു കാത്തിരുന്നു കാണേണ്ടിവരും.

കർഷകരുടെ പ്രശ്നങ്ങൾ സജീവ ചർച്ചയായ മണ്ഡലത്തിൽ ഇടതു സർക്കാരിന്റെ നേട്ടങ്ങളുടെ പേരിലായിരുന്നു എൽഡിഎഫ് വോട്ടുചോദിച്ചത്. യുഡിഎഫും ബിജെപിയും സർക്കാരിനെതിരായ ആരോപണങ്ങളും ശബരിമലയുമടക്കം പ്രചാരണത്തിന് ഉപയോഗിച്ചു.

2016 ലെ ഫലം

Kunju-Koshy-Paul-Thiruvalla
കുഞ്ഞുകോശി പോൾ

∙ആകെ വോട്ടർമാർ: 2,08,798
∙പോൾ ചെയ്ത വോട്ട് :1,44,542
∙പോളിങ് ശതമാനം : 69.23
∙ഭൂരിപക്ഷം: 8,262

∙മാത്യു ടി.തോമസ് (ജനതാദൾ എസ്): 59,660
∙ജോസഫ് എം. പുതുശേരി (കേരള കോൺഗ്രസ് എം): 51,398
∙അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് (ബിഡിജെഎസ്): 31,439
∙സജി കടമ്പനാട് (ബിഎസ്പി): 756
∙സിമി എം.ജേക്കബ് (എസ്ഡിപിഐ): 444
∙എം.വി.ചെറിയാൻ (സ്വത): 366
∙നോട്ട: 479

English Summary: Thiruvalla Constituency Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PATHANAMTHITTA NEWS
SHOW MORE
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA