കഴക്കൂട്ടത്ത് കടകംപള്ളിക്കു ജയം; ശോഭാ സുരേന്ദ്രൻ രണ്ടാമത്

Kadakampally-Surendran-kazhakkoottam
കടകംപള്ളി സുരേന്ദ്രൻ
SHARE

തിരുവനന്തപുരം ∙ ശബരിമല വിഷയം പത്തനംതിട്ട ജില്ലയിലേക്കാൾ ചർച്ചയായ കഴക്കൂട്ടത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് 23,497 വോട്ട് ഭൂരിപക്ഷത്തിൽ ജയം. ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനാണ് രണ്ടാമത്. കോൺഗ്രസ് സ്ഥാനാർഥി എസ്.എസ്. ലാൽ മൂന്നാം സ്ഥാനത്തായി. ശോഭാ സുരേന്ദ്രൻ മത്സരിക്കാനെത്തിയതോടെ ശക്തമായ ത്രികോണ മത്സരമാണ് കഴക്കൂട്ടത്ത് പ്രവചിക്കപ്പെട്ടിരുന്നത്. ശബരിമല മുഖ്യപ്രചാരണവിഷയമാക്കി ശോഭ സുരേന്ദ്രനിലൂടെ മണ്ഡലം പിടിക്കാനുള്ള ബിജെപി ശ്രമം വിലപ്പോയില്ല.

മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളും വ്യക്തിബന്ധങ്ങളും കടകംപള്ളിക്കു തുണയായി. വിശ്വാസി സമൂഹത്തെ ലക്ഷ്യമിട്ടു ബിജെപി നടത്തിയ പ്രചാരണങ്ങൾ വോട്ടർമാർ തള്ളി. ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.എസ്.ലാലിലൂടെ മണ്ഡലം തിരിച്ചു പിടിക്കാനുള്ള യുഡിഎഫ് ശ്രമവും വിജയിച്ചില്ല. പാര്‍ട്ടി വോട്ടുകൾ പൂർണമായി സമാഹരിക്കാൻ ലാലിനു കഴിഞ്ഞില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

സ്ഥാനാർഥി പ്രഖ്യാപനം വൈകിയെങ്കിലും മണ്ഡലത്തിൽ ചുരുങ്ങിയ ദിവസം കൊണ്ട് സജീവമാകാൻ ശോഭാ സുരേന്ദ്രനു കഴിഞ്ഞിരുന്നു. ശോഭ മത്സരിക്കാനെത്തിയതോടെ പ്രവർത്തകരും ആവേശത്തിലായി. ശബരിമല മാത്രമായിരുന്നു ബിജെപിയുടെ പ്രചാരണ ആയുധം.

ശബരിമലയിൽ സ്വീകരിച്ച നിലപാടുകളിൽ മന്ത്രി കടകംപള്ളി ക്ഷമാപണം നടത്തിയെങ്കിലും സിപിഎം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി വിരുദ്ധമായ നിലപാട് സ്വീകരിച്ചതോടെയാണ് മണ്ഡലത്തിൽ ‘വിശ്വാസം’ വീണ്ടും ചർച്ചാവിഷയമായത്. കടകംപള്ളിയും സിപിഎമ്മും ഇതുസംബന്ധിച്ചു നടത്തിയ വിശദീകരണം വോട്ടർമാർ മുഖവിലയ്ക്കെടുത്തു എന്നതിനു തെളിവാണ് കടകംപള്ളിയുടെ ജയം.

ഇരുമുന്നണികളെയും മാറിമാറി പിന്തുണച്ച ചരിത്രമുള്ള മണ്ഡലം ശ്രദ്ധനേടിയത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി നേതാവ് വി.മുരളീധരൻ രണ്ടാം സ്ഥാനത്തെത്തിയതോടെയാണ്. 2011 ലെ 7508 വോട്ട് 2016 ൽ 42,732 വോട്ടായി ഉയർന്നു. കേന്ദ്രസഹമന്ത്രിയായ മുരളീധരന് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തുനിന്ന് മത്സരിക്കാനായിരുന്നു താൽപര്യം.

സംസ്ഥാനതലത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. മന്ത്രിപദത്തിലിരുന്നു മത്സരിച്ച് തോറ്റാൽ അത് ദേശീയ തലത്തിൽ ചർച്ചയാകുമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. തന്നെ നേതൃസ്ഥാനത്തുനിന്നു പിന്തള്ളാൻ ശ്രമിക്കുന്ന വി.മുരളീധരനെതിരെ ശോഭാ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ സമീപിക്കുകയും സ്ഥാനാർഥിയാകുകയും ചെയ്തതോടെ അവർക്കത് മധുരപ്രതികാരമായി മാറി. വി.മുരളീധരന്റെ തട്ടകത്തിൽ ശോഭ സ്ഥാനാർഥിയാകുന്നതിനു തടയിടാൻ കോൺഗ്രസ് വിട്ടുവരുന്ന ഉന്നതനേതാവിനെ മത്സരിപ്പിക്കുമെന്ന പ്രചാരണമുയർത്തിയെങ്കിലും ഒന്നും നടന്നില്ല. ദേശീയ നേതൃത്വം പ്രഖ്യാപിച്ചപ്പോഴാണ് ശോഭ സീറ്റുറപ്പിച്ച കാര്യം മുരളീധരപക്ഷം അറിയുന്നത്.

2001ൽ കോൺഗ്രസ് നേതാവ് എം.എ.വാഹിദ് സ്വതന്ത്രനായി മത്സരിച്ച് രണ്ടു മുന്നണികളെയും തോൽപിച്ച മണ്ഡലമാണ് കഴക്കൂട്ടം. ലീഗിനായിരുന്നു യുഡിഎഫിൽ സീറ്റ്. 2016 വരെ വാഹിദ് മണ്ഡലം നിലനിർത്തി. കഴിഞ്ഞ തവണ കടകംപള്ളി 7374 വോട്ടിനു മണ്ഡലം തിരിച്ചു പിടിച്ചു. 1996ൽ കടകംപള്ളി സുരേന്ദ്രൻ 24057 വോട്ടിനാണ് ലീഗിലെ റഷീദിനെ തോൽപിച്ചത്. 1991ൽ വിജയിച്ചത് സിഎംപി സ്ഥാനാർഥി എം.വി.രാഘവൻ. 13108 വോട്ടുകൾക്കാണ് എം.വി.രാഘവൻ സിപിഎം സ്ഥാനാർഥി നബീസ ഉമ്മാളിനെ പരാജയപ്പെടുത്തിയത്.

1981ൽ നബീസ ഉമ്മാൾ 1193 വോട്ടിനു ലീഗിലെ നാവായിക്കുളം റഷീദിനെ പരാജയപ്പെടുത്തി. 1982ൽ എം.എം.ഹസൻ 1193 വോട്ടിനു സിപിഎം സ്ഥാനാർഥി തോപ്പിൽ ധർമജനെ പരാജയപ്പെടുത്തി. 1980 ലും ഹസനായിരുന്നു വിജയി. 1977ൽ എ.കെ.ആൻറണി ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതും കഴക്കൂട്ടത്തുനിന്നാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു ലഭിച്ചത് 48799 വോട്ട്. യുഡിഎഫിനു 31979 വോട്ടും എൻഡിഎയ്ക്കു 36309 വോട്ടും. ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ തരൂരിന്റെ ലീഡ് 1490 വോട്ട്. കുമ്മനമാണ് കഴക്കൂട്ടത്ത് രണ്ടാമതെത്തിയത്. 21 കോർപറേഷൻ വാർഡുകൾ ഉൾപ്പെടുന്നതാണ് മണ്ഡലം. തദ്ദേശ വാർഡുകളിൽ മിക്കതും ഭരിക്കുന്നത് എൽഡിഎഫ്. രണ്ടാം സ്ഥാനത്ത് ബിജെപി.

ഫലം
ആകെ വോട്ട്: 1,94,365
പോൾ ചെയ്തത്: 1,38,325
കടകംപള്ളി സുരേന്ദ്രൻ (സിപിഎം): 63,690
ശോഭാ സുരേന്ദ്രൻ (ബിജെപി): 40,193
ഡോ.എസ്.എസ്.ലാൽ (കോൺ): 32,995
ഭൂരിപക്ഷം: 23,497

2016 ലെ ഫലം
∙ആകെ വോട്ടർമാർ : 1,81,771
∙പോൾ ചെയ്ത വോട്ട് : 1,33,959
∙പോളിങ് ശതമാനം :73.70
∙കടകംപള്ളി സുരേന്ദ്രൻ (സിപിഎം): 50,079
∙വി.മുരളീധരൻ (ബിജെപി): 42,732
∙എം.എ.വാഹീദ് (കോൺ): 38,602
∙നോട്ട: 822
∙കൊച്ചുമണി (ബിഎസ്പി):496
∙എൻ.എ. വാഹിദ് (സ്വത): 412
∙അനീഷ് (സ്വത):370
∙സുരേന്ദ്രൻപിള്ള (സ്വത): 108
∙മണിമേഖല (സ്വത): 84
∙ശശികല (സ്വത): 83
∙എ.മുരുകൻ (സ്വത): 59
∙മുരളീധരൻ (സ്വത): 58
∙പി.പ്രസാദ് (സ്വത): 54

English Summary: Kerala Assembly Election: Kazhakootam Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Kerala schools will remain open today to make up for missed days", "articleUrl": "https://feeds.manoramaonline.com/career-and-campus/top-news/2022/08/19/schools-open-saturday-onam-break.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "US official to visit India amid Ukraine tensions", "articleUrl": "https://feeds.manoramaonline.com/news/world/2022/08/20/us-official-to-visit-india.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2021/6/21/india-us-flags-indo-us-relation.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2021/6/21/india-us-flags-indo-us-relation.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2021/6/21/india-us-flags-indo-us-relation.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Ola ordered to pay Rs 95,000 to Hyderabad man for overcharging", "articleUrl": "https://feeds.manoramaonline.com/news/business/2022/08/20/ola-overcharging-consumer-court.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/business/images/2022/8/20/ola-cabs-rep-image.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/business/images/2022/8/20/ola-cabs-rep-image.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/business/images/2022/8/20/ola-cabs-rep-image.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Kannur varsity: Priya Varghese lectures on UGC norms to claim eligibility", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/kannur-university-priya-varghese-facebook-post-ugc-norms-eligibility.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/6/priya-varghese-kk-ragesh.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/6/priya-varghese-kk-ragesh.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/6/priya-varghese-kk-ragesh.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Latin Church to continue stir in Vizhinjam after govt refuses to halt port work", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/19/vizhinjam-port-fisherfolk-protest-meeting-fisheries-minister-abdurahiman.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/10/fishermen-strike-thiruvananthapuram-3.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/10/fishermen-strike-thiruvananthapuram-3.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/10/fishermen-strike-thiruvananthapuram-3.jpg.image.470.246.png", "lastModified": "August 19, 2022", "otherImages": "0", "video": "false" }, { "title": "'This is not Stalin's Russia', Satheesan warns CPM against weaponising KAAPA", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/19/congress-leader-satheesan-against-cpm-kaapa.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/4/vd-satheesan.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/4/vd-satheesan.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/4/vd-satheesan.jpg.image.470.246.png", "lastModified": "August 19, 2022", "otherImages": "0", "video": "false" }, { "title": "Varsity appointment row: Guv mulls action against Kannur VC for challenging stay order", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/19/varsity-appointment-row-arif-khan-vs-kannur-vc.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/17/arif-khan-kannur-university.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/17/arif-khan-kannur-university.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/17/arif-khan-kannur-university.jpg.image.470.246.png", "lastModified": "August 19, 2022", "otherImages": "0", "video": "false" } ] } ]