തിരുവനന്തപുരം ∙ തിരുവനന്തപുരം മണ്ഡലം എൽഡിഎഫ് പിടിച്ചെടുത്തു. 7089 വോട്ടുകൾക്കാണ് ആൻറണി രാജു സിറ്റിങ് എംഎൽഎ വി.എസ്.ശിവകുമാറിനെ തോൽപിച്ചത്. നടൻ കൃഷ്ണകുമാറായിരുന്നു എൻഡിഎ സ്ഥാനാർഥി.
പാർട്ടിയിൽ പ്രാദേശികമായി നിലനിന്ന തർക്കങ്ങൾ കോൺഗ്രസിനു തിരിച്ചടിയായി. സഭയുടെ നിലപാടും കോൺഗ്രസ് സ്ഥാനാർഥിക്ക് എതിരായിരുന്നു. ബിജെപിയെ ചെറുക്കാൻ ആരെന്ന ചോദ്യത്തിനു തീരമേഖലയുടെ പിന്തുണ ലഭിച്ചത് എൽഡിഎഫിനാണെന്നു ഫലം വ്യക്തമാക്കുന്നു. ആഴക്കടൽ മത്സബന്ധനവിവാദം യുഡിഎഫിനു വോട്ടായി മാറിയില്ല. ബിജെപി നില മെച്ചപ്പെടുത്തിയെങ്കിലും വിജയിക്കാനായില്ല. കഴിഞ്ഞ തവണ ബിജെപി മൂന്നാം സ്ഥാനത്തായത് 805 വോട്ടിനാണ്. 2011ൽ ശേഖർ നേടിയതിനെക്കാൾ 23,245 വോട്ട് അധികമായി നേടാൻ 2016ൽ ക്രിക്കറ്റ് താരം ശ്രീശാന്തിനു കഴിഞ്ഞു. ലഭിച്ചത് 34764 വോട്ട്. നടൻ കൃഷ്ണകുമാർ മത്സരിച്ചപ്പോൾ ലഭിച്ചത് 34996 വോട്ട്.
തിരുവനന്തപുരം വെസ്റ്റാണ് 2011 ൽ തിരുവനന്തപുരം മണ്ഡലമായത്. 2011 ൽ വി.എസ്.ശിവകുമാർ വി.സുരേന്ദ്രന്‍പിള്ളയെ 5352 വോട്ടിനു തോൽപിച്ചു. 2016ൽ വി.എസ്.ശിവകുമാർ ആന്റണി രാജുവിനെ 10905 വോട്ടിനു പരാജയപ്പെടുത്തി.
പൂന്തുറ മുതൽ വേളി വരെ 11 തീരദേശ വാർഡുകൾ ഉൾപ്പെടെ 26 കോർപറേഷൻ വാർഡുകളാണ് മണ്ഡലത്തിലുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് – 16, യുഡിഎഫ് – 3, ബിജെപി – 7 എന്നിങ്ങനെയാണ് കക്ഷിനില. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു 45813 വോട്ടും ബിജെപിക്കു 30069 വോട്ടും യുഡിഎഫിനു 28648 വോട്ടും മണ്ഡലത്തില്‍ ലഭിച്ചു. 15744 വോട്ടാണ് എൽഡിഎഫ് ലീഡ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മുൻവർഷത്തെ അപേക്ഷിച്ച് യുഡിഎഫ് വോട്ടുകൾ വലിയ രീതിയിൽ കൂടി. ബിജെപിക്കും വോട്ടുനിലയിൽ ചെറിയ വർധനവുണ്ടായി. മൂന്നാം സ്ഥാനത്തേക്കു പോയെങ്കിലും എൽഡിഎഫ് വോട്ടുകൾ ചോർന്നില്ല.
ഫലം
ആകെ വോട്ട്: 2,03,319
പോൾ ചെയ്തത്: 1,28,236
ആന്റണി രാജു (ജനാധിപത്യ കേരള കോൺ): 48,748
വി.എസ്.ശിവകുമാർ (കോൺ): 41,659
ജി.കൃഷ്ണകുമാർ (ബിജെപി): 34996
ഭൂരിപക്ഷം 7,089
2016 ലെ ഫലം
∙ആകെ വോട്ടർമാർ : 1,93,101
∙പോൾ ചെയ്ത വോട്ട് : 1,26,212
∙പോളിങ് ശതമാനം :65.36
∙വി.എസ്.ശിവകുമാർ (കോൺ):46,474
∙ആന്റണി രാജു (കെസി– ഡി): 35,569
∙ശ്രീശാന്ത് (ബിജെപി): 34,764
∙ബിജു രമേശ് (എഐഎഡിഎംകെ): 5762
∙നോട്ട: 1435
∙എസ്.സുശീലൻ (സ്വത): 450
∙ആന്റണി രാജു (സ്വത): 424
∙ഡി.മോഹനാംബിക (ബിഎസ്പി): 398
∙ഗോപകുമാർ (എസ്യുസിഐ (സി): 344
∙ആർ.ശിവകുമാർ (സ്വത): 208
∙പ്രവീൺ അരിമ്പ്രത്തൊടിയിൽ (സ്വത): 170
∙സുബി സുകുമാരൻ (സ്വത): 113
∙പി.ജി.ശിവകുമാർ (സ്വത): 101
English Summary: Kerala Assembly Elections- Thiruvananthapuram Result