വാമനപുരത്ത് സിപിഎം തന്നെ; 10,242 വോട്ടിന്റെ വിജയവുമായി ഡി.കെ. മുരളി

dk-murali-vamanapuram
ഡി.കെ. മുരളി
SHARE

തിരുവനന്തപുരം ∙ സിപിഎമ്മിന്റെ കുത്തക മണ്ഡലമായ വാമനപുരത്ത് സിറ്റിങ് എംഎൽഎ ഡി.കെ. മുരളിക്കു വിജയം. 10,242 വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർഥി ആനാട് ജയനെ മുരളി പരാജയപ്പെടുത്തിയത്. ആനാട് ജയൻ എത്തിയതോടെ കനത്ത മത്സരമെന്ന പ്രതീതി ഉണ്ടായെങ്കിലും മണ്ഡലം ഇടതിനൊപ്പം നിന്നു. 1977 മുതൽ മണ്ഡലം തുടർച്ചയായി ഭരിക്കുന്നത് സിപിഎമ്മാണ്. വികസന പ്രവർത്തനങ്ങളാണ് ഡി.കെ. മുരളിയുടെ ജനസമ്മതി വർധിപ്പിച്ചത്. തഴവ സഹദേവനായിരുന്നു വാമനപുരത്തെ എൻഡിഎ സ്ഥാനാർഥി.

സീറ്റു ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന രമണി പി. നായർ, ആനാട് ജയൻ സ്ഥാനാർഥിയായതോടെ കെപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ചത് പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾക്കിടയാക്കി. തുടർന്ന്, രമണി പി.നായരെ അനുനയിപ്പിക്കാൻ ഉമ്മൻചാണ്ടി നേരിട്ടെത്തി. പ്രചാരണത്തിനിറങ്ങണമെന്ന ഉമ്മൻചാണ്ടിയുടെ നിർദേശം രമണി പി.നായർ അംഗീകരിച്ചതോടെയാണ് പാർട്ടിയിലെ തർക്കങ്ങൾ അവസാനിച്ചത്. എന്നാൽ, കോൺഗ്രസ് വോട്ടുകൾ ഭിന്നിക്കുന്നതിന് ഇതു കാരണമായി.

രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകം നടന്ന തേമ്പാംമൂട് വാമനപുരം മണ്ഡലത്തിലാണ്. 1977 മുതൽ മണ്ഡലത്തിലെ വോട്ടർമാർ വിജയിപ്പിച്ചത് എൽഡിഎഫിനെ. തുടർച്ചയായ വിജയചരിത്രം തുടങ്ങുന്നത് വാസുദേവൻ പിള്ളയിലൂടെയാണ്. കോൺഗ്രസ് വിജയിച്ചത് 1965, 70 വർഷങ്ങളിൽമാത്രം. 65 ലെ തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ സഭ രൂപീകരിച്ചില്ല. വാസുദേവൻപിള്ളയ്ക്കുശേഷം കോലിയക്കോട് കൃഷ്ണൻനായരും പിരപ്പൻകോട് മുരളിയും ജെ.അരുന്ധതിയും അവസാനം ഡി.കെ.മുരളിയും മണ്ഡലം നിലനിർത്തി. അഞ്ചു തവണ കോലിയക്കോട് കൃഷ്ണൻനായർ എംഎൽഎയായി.

മണ്ഡലത്തിലെ നെല്ലനാട്, നന്ദിയോട്, പാങ്ങോട്, പെരിങ്ങമ്മല പഞ്ചായത്തുകൾ യുഡിഎഫ് ഭരിക്കുന്നു. പുല്ലമ്പാറ, വാമനപുരം, ആനാട്, കല്ലറ, പനവൂർ പഞ്ചായത്തുകൾ എൽഡിഎഫും.
തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടു നില ഇങ്ങനെ:
∙ എൽഡിഎഫ്–56998
∙ യുഡിഎഫ്–48281
∙ എൻഡിഎ–24200.

anadu-jayan-vamanapuram
ആനാട് ജയൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് 9440 വോട്ടുകൾക്ക് ലീഡ് ചെയ്തു. കഴിഞ്ഞ 3 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് വോട്ടു വിഹിതം ഉയർത്തിയപ്പോൾ 2019 ൽ എൽഡിഎഫ് വോട്ടുകൾ ചോർന്നു.

ഫലം
ആകെ വോട്ട്: 1,99,992
പോൾ ചെയ്തത്: 1,46,525
ഡി.കെ.മുരളി (സിപിഎം): 73,137
ആനാട് ജയൻ (കോൺഗ്രസ്): 62,895
തഴവ സഹദേവൻ (ബിഡിജെഎസ്): 5,603
ഭൂരിപക്ഷം 10,242

2016 ലെ ഫലം
∙ആകെ വോട്ടർമാർ : 1,97,254
∙പോൾ ചെയ്ത വോട്ട് : 1,41,435
∙പോളിങ് ശതമാനം :71.70
∙ഡി.കെ.മുരളി (സിപിഎം): 65,848
∙ടി.ശരത്ചന്ദ്രപ്രസാദ് (കോൺ): 56,252
∙ആർ.വി.നിഖിൽ (ബിഡിജെഎസ്): 13,956
∙ഇ.നിസാമുദ്ദീൻ (എസ്ഡിപിഐ): 1774
∙സി.അനിൽകുമാർ (ബിഎസ്പി): 901
∙നോട്ട: 789
∙എസ്.സുഗതൻ (സ്വത): 517
∙ജി.അജിത് (ശിവസേന): 515
∙പി.സുരേഷ്കുമാർ (സ്വത): 286
∙ഒ.ബിനുമോൻ (സ്വത): 246
∙കെ.അനിൽ (അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ): 228
∙മണിരാജ് (സ്വത):123

English Summary: Kerala Assembly Elections- Vamanapuram Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Ballon d'Or: Benzema, Ronaldo nominated, Messi misses out", "articleUrl": "https://feeds.manoramaonline.com/sports/football/2022/08/13/ballon-d-or-nomination-lionel-messi-misses-out.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "'Lajja' author Taslima worried after attack on Salman Rushdie", "articleUrl": "https://feeds.manoramaonline.com/news/india/2022/08/12/salman-rushdie-attack-writer-taslima-nasreen-worried.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Minister Rajeev's escort cops suspended for taking wrong route", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/two-kerala-police-officers-suspended-taking-minister-p-rajeev-escort-vehicles-wrong-route.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "BBA graduate, interior designer who smuggled Rs 6 cr worth drugs nabbed", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/two-kozhikode-youth-caught-smuggling-drugs-olavakkode-railway-station.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "KT Jaleel's FB post on 'India occupied Jammu Kashmir' triggers row", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/kt-jaleel-facebook-post-india-occupied-jammu-kashmir-row-bjp.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "SC suspects motive behind Kadakkavoor boy's sex abuse charge against mom", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/supreme-court-kadakkavoor-pocso-case.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "8 Kerala cops selected for Home Minister's Medal for Excellence in Investigation", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/home-minister-medal-police-officers-kerala.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" } ] } ]