വർക്കല വീണ്ടും സിപിഎം; സിറ്റിങ് എംഎൽഎ വി.ജോയിക്ക് 17,821 വോട്ടിന്റെ വിജയം

v-joy-varkala
വി.ജോയി
SHARE

തിരുവനന്തപുരം ∙ വർക്കല മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ വി.ജോയിക്ക് മികച്ച വിജയം.17,821 വോട്ടിനാണ് ജോയി കോൺഗ്രസ് സ്ഥാനാർഥി ബി.ആർ.എം.ഷഫീറിനെ പരാജയപ്പെടുത്തിയത്. അഴൂർ പഞ്ചായത്ത് പ്രസിഡന്റ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാപഞ്ചായത്തംഗം എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് ജോയി 2016 ൽ എംഎൽഎ പദവിയിലെത്തിയത്.

മണ്ഡലത്തിലെ വികസനകാര്യങ്ങളിൽ നൽകിയ ഉറപ്പുകൾ പാലിക്കാനായതാണ് സീറ്റ് നിലനിർത്താൻ സഹായിച്ചതെന്നു പാർട്ടി വിശ്വസിക്കുന്നു. സ്കൂളുകളുടെ വികസനം അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം. കോൺഗ്രസ് സ്ഥാനാർഥി ബി.ആർ.എം. ഷഫീർ പ്രചാരണത്തിൽ മുന്നേറിയെങ്കിലും ജോയിയുടെ ജനസമ്മതി മറികടക്കാനായില്ല. എൻഡിഎയ്ക്കായി മത്സരിച്ച ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എസ്ആർഎം അജിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

തദ്ദേശ തിരഞ്ഞെടുപ്പിൽ ജനം തിരഞ്ഞെടുത്തത് എൽഡിഎഫിനെയായിരുന്നു. വോട്ടു നില ഇങ്ങനെ:
∙ എൽഡിഎഫ്– 32089
∙ യുഡിഎഫ്– 26738
∙ എൻഡിഎ– 19209.

BRM-Shafeer-varkala-congress
ബി.ആർ.എം.ഷഫീർ

വർക്കല മുനിസിപ്പാലിറ്റിയും ചെമ്മരുതി, ഇടവ, ഇലകമൺ, മടവൂർ, നാവായിക്കുളം, പള്ളിക്കൽ, വെട്ടൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. മുനിസിപ്പാലിറ്റിയും പഞ്ചായത്തുകളും ഭരിക്കുന്നത് എൽഡിഎഫ്. പള്ളിക്കലും വെട്ടൂരും ഒഴികെ മറ്റു പഞ്ചായത്തുകളിൽ ബിജെപിക്ക് അംഗങ്ങളുണ്ട്. നഗരസഭയിൽ കടുത്ത മത്സരമാണ് ബിജെപി കാഴ്ചവച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം കോൺഗ്രസിനൊപ്പമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് എംപിക്കു ലഭിച്ചത് 5684 വോട്ടിന്‍റെ ഭൂരിപക്ഷം. കോൺഗ്രസും ബിജെപിയും വോട്ടു വർധിപ്പിച്ചപ്പോൾ സിപിഎം വോട്ടുകൾ ചോർന്നു. 2014 ലെ തിരഞ്ഞെടുപ്പിൽ 10219 വോട്ടുണ്ടായിരുന്ന ബിജെപിക്കു ലഭിച്ചത് 34343 വോട്ട്.

1980 മുതൽ 1996 വരെ വർക്കല എംഎൽഎ ആയിരുന്നത് വർക്കല രാധാകൃഷ്ണനായിരുന്നു. 1996 ൽ അലി ഹസനിലൂടെ സിപിഎം സീറ്റ് നിലനിർത്തി. 2001 മുതൽ 2016 വരെ എംഎൽഎ ആയത് കോൺഗ്രസിലെ വർക്കല കഹാർ. കഹാറിനെ തോൽപിച്ച് സിപിഎമ്മിലെ വി.ജോയി 2016 ൽ എംഎൽഎയായി.

ഫലം
ആകെ വോട്ട്: 1,87,646
പോൾ ചെയ്തത്: 1,35,229
വി.ജോയ് (സിപിഎം): 68,816
ബി.ആർ.എം. ഷഫീർ (കോൺ): 50,995
എസ്.ആർ.എം.അജി (ബിഡിജെഎസ്): 11,214,
ഭൂരിപക്ഷം: ഭൂരിപക്ഷം: 17,821

2016 ലെ ഫലം
∙ആകെ വോട്ടർമാർ : 1,79,160
∙പോൾ ചെയ്ത വോട്ട് : 1,28,177
∙പോളിങ് ശതമാനം :71.54
∙വി.ജോയ് (സിപിഎം): 53,102
∙വർക്കല കഹാർ (കോൺ): 50,716
∙എസ്.ആർ.എം.അജി (ബിഡിജെഎസ്): 19,872
∙വർക്കല ആർ. ലിനീസ് (ബിഎസ്പി): 1888
∙നോട്ട: 628
∙അബ്ദുൽ സലാം (എസ്ഡിപിഐ): 466
∙എസ്.സുനിൽകുമാർ (സ്വത): 357
∙സുദേവൻ (സ്വത): 351
∙നടയറ ജബ്ബാർ (പിഡിപി): 297
∙ഭാസിധരൻ നായർ (സ്വത), 138
∙ആർ.സാലു (സ്വത): 135
∙എം.സബേശൻ (സ്വത): 126
∙വിവേകാനന്ദൻ (സ്വത):101

English Summary: Kerala Assembly Election- Varkala Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Explained: What forced Nitish to dump BJP in Bihar?", "articleUrl": "https://feeds.manoramaonline.com/news/india/2022/08/09/explained-what-forced-nitish-kumar-to-dump-bjp-in-bihar.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/nitish-kumar2.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/nitish-kumar2.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/nitish-kumar2.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "Kerala HC asks district collectors to inspect road repair works immediately", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/09/kerala-high-court-asks-district-collectors-to-inspect-road-repair-works-immediately.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/9/5/high-court.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/9/5/high-court.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/9/5/high-court.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "Column | Can RCP Singh do a Shinde for BJP in Bihar?", "articleUrl": "https://feeds.manoramaonline.com/news/national-scrutiny/2022/08/09/rcp-singh-janata-dal-united-bihar-nitish-kumar-bjp.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/national-scrutiny/images/2022/8/9/rcp-singh.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/national-scrutiny/images/2022/8/9/rcp-singh.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/national-scrutiny/images/2022/8/9/rcp-singh.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "2 shutters of Idamalayar dam lifted; Mullaperiyar, Idukki dam shutters raised further", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/09/mullaperiyar-edamalayar-dam-shutters-raised-rain-live.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/9/edamalayar-dam-opens-1.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/9/edamalayar-dam-opens-1.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/9/edamalayar-dam-opens-1.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "Chess Olympiad: Uzbekistan win gold in Open section, Ukrainian women triumph", "articleUrl": "https://feeds.manoramaonline.com/sports/other-sports/2022/08/09/chess-olympiad-ubekistan-win-gold-in-open-section-ukrainian-women-triumph.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/9/jakhongir-vakhido.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/9/jakhongir-vakhido.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/9/jakhongir-vakhido.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "Let our rich past inspire us to build a better India, writes Venkaiah Naidu", "articleUrl": "https://feeds.manoramaonline.com/news/straight-talk/2022/08/09/quit-india-mahatma-gandhi-venkaiah-naidu.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/straight-talk/images/2022/8/9/amrit-mahotsav.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/straight-talk/images/2022/8/9/amrit-mahotsav.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/straight-talk/images/2022/8/9/amrit-mahotsav.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "Zuckerberg announces three new privacy features in WhatsApp", "articleUrl": "https://feeds.manoramaonline.com/news/business/2022/08/09/meta-announces-three-privacy-features-whatsapp.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/business/images/2022/8/9/whatsapp-security.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/business/images/2022/8/9/whatsapp-security.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/business/images/2022/8/9/whatsapp-security.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" } ] } ]