തിരുവനന്തപുരം ∙ ഉപതിരഞ്ഞെടുപ്പിൽ ‘മേയർ ബ്രോയെ’ ഇറക്കി പിടിച്ച വട്ടിയൂർക്കാവ് സിപിഎം നിലനിർത്തി. 21,515 വോട്ടുകൾക്കാണ് വി.കെ.പ്രശാന്ത് ബിജെപി സ്ഥാനാർഥി വി.വി.രാജേഷിനെ തോൽപിച്ചത്. കോൺഗ്രസ് സ്ഥാനാർഥി വീണ എസ്. നായർ മൂന്നാം സ്ഥാനത്തായി.
2016 ലെ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി ടി.എൻ. സീമ മൂന്നാം സ്ഥാനത്തായ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിലാണ് സിപിഎം വിജയം നേടിയത്. കെ.മുരളീധരൻ വടകര ലോക്സഭാ സീറ്റിൽ മത്സരിക്കാൻ പോയതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിന് ആധിപത്യമുണ്ടായിരുന്ന സീറ്റിൽ പ്രശാന്ത് വിജയിച്ചത് 14251 വോട്ടുകൾക്ക്.
ജനകീയനായ മേയറായിരുന്നു ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന്റെ തുറുപ്പചീട്ടെങ്കിൽ വി.കെ.പ്രശാന്തിന്റെ വികസന പ്രവര്‍ത്തനങ്ങളായിരുന്നു ഈ തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയം. പണി പൂർത്തിയായ 106 റോഡുകളുടെ പട്ടികയാണ് തിരഞ്ഞെടുപ്പിനു മുൻപ് എംഎൽഎ പുറത്തുവിട്ടത്. മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ പ്രശാന്ത് പുലർത്തുന്ന ജാഗ്രത മണ്ഡലം നിലനിർത്താന്‍ സഹായിച്ചു.
ഫലം
ആകെ വോട്ട്: 2,08,118
പോൾ ചെയ്തത്: 1,37,636
വി.കെ.പ്രശാന്ത് (സിപിഎം): 61,111
വി.വി.രാജേഷ് (ബിജെപി): 39,596
വീണ എസ്. നായർ (കോൺ): 35,455
ഭൂരിപക്ഷം: 21,515
2016 ലെ ഫലം
∙ആകെ വോട്ടർമാർ : 1,95,239
∙പോൾ ചെയ്ത വോട്ട് : 1,37,108
∙പോളിങ് ശതമാനം :70.23
∙കെ.മുരളീധരൻ (കോൺ):51,322
∙കുമ്മനം രാജശേഖരൻ (ബിജെപി): 43,700
∙ഡോ. ടി.എൻ.സീമ (സിപിഎം): 40,441
∙നോട്ട: 817
∙മെക്കൻസി കെ.ജോൺ (ബിഎസ്പി): 399
∙ഡി.ബിനു (സ്വത): 147
∙സഹദേവൻ (സ്വത): 104
∙കെ.ജി.മോഹനൻ (സ്വത): 77
∙ഡി.ബേബി (സ്വത): 53
∙സാജു അമീർദാസ് (സ്വത): 48
English Summary: Kerala Assembly Election- Vattiyoorkavu Results