കഴിഞ്ഞ രണ്ടു തവണ വിജയിച്ച ഗീതാ ഗോപിക്കു പകരം സിപിഐ രംഗത്തിറക്കിയ സി.സി. മുകുന്ദന്‍ 28,431 വോട്ടിന്റെ ഭൂരിപക്ഷത്തിന് നാട്ടിക നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ ലാലൂരിനെതിരെയാണ് മുകുന്ദന്റെ വിജയം.. 2016ല്‍ ഗീതാഗോപിയുടെ ഭൂരിപക്ഷം 26,777 വോട്ടായിരുന്നു.
ഗീതാ ഗോപിക്ക് സീറ്റ് നല്‍കാതിരുന്നതോടെയാണ് നാട്ടിക ശ്രദ്ധാകേന്ദ്രമായത്. ഇതിനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇടത് മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ പുതുമുഖങ്ങളെയാണ് മൂന്നു മുന്നണികളും രംഗത്തിറക്കിയത്. 2016ല്‍ 26,777 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഗീതാ ഗോപി യുഡിഎഫിന്റെ കെ.വി. ദാസനെ വീഴ്ത്തിയത്. ദാസന്‍ 43,441 വോട്ടും ബിഡിജെഎസ് നേതാവ് ടി.വി ബാബു 33,650 വോട്ടും നേടിയിരുന്നു.
നാട്ടികയിലെ എംഎല്‍എമാര്‍
കെ.എസ്. അച്യുതന്‍ (കോണ്‍ഗ്രസ് -1957), കെ.ടി. അച്യുതന്‍ (കോണ്‍ഗ്രസ്-1960) , സംവിധായകന്‍ രാമു കാര്യാട്ട് ( സിപിഎം സ്വതന്ത്രന്‍- 1965 ), ടി.കെ.കൃഷ്ണന്‍ (സിപിഐ -1967), വി.കെ. ഗോപിനാഥന്‍ (എഎസ്പി-1970), പി.കെ. ഗോപാലകൃഷ്ണന്‍ (സിപിഐ-1977,80), സിദ്ധാര്‍ഥന്‍ കാട്ടുങ്ങല്‍ (1982), കൃഷ്ണന്‍ കണിയാംപറമ്പില്‍ (സിപിഐ- 1987,91,96), ടി.എന്‍.പ്രതാപന്‍ (കോണ്‍ഗ്രസ്-2001,2006), ഗീതാ ഗോപി (സിപിഐ- 2011, 2016).
English Summary: Nattika Election Results