തൃശൂർ ചുവന്നു തന്നെ; പത്മജയ്ക്ക് വീണ്ടും തോൽവി; സുരേഷ് ഗോപി മൂന്നാമത്

P-Balachandran-thrissur-cpi
പി. ബാലചന്ദ്രൻ
SHARE

ശക്തമായ ത്രികോണമത്സരത്തിലും ഇടതിനെ കൈവിടാതെ തൃശൂർ. സിപിഐയുടെ പി. ബാലചന്ദ്രൻ 946 വോട്ടുകൾക്ക് കോൺഗ്രസിന്റെ പത്മജ വേണുഗോപാലിനെ പരാജയപ്പെടുത്തി. വിജയ പ്രതീക്ഷയുമായി എത്തിയ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. സിറ്റിങ് എംഎൽഎ വി.എസ് സുനിൽകുമാറിനെ മാറ്റി നിർത്തിയാൽ സീറ്റ് നഷ്ടമാകും എന്നു വിമർശനം ഉയർത്തിയവർക്കുള്ള സിപിഐയുടെ മറുപടി കൂടിയായി പി. ബാലചന്ദ്രന്റെ വിജയം.

2016 ലെ തോൽവിക്ക് മറുപടി നൽകാമെന്ന പ്രതീക്ഷയോടെ തൃശൂരിൽ വീണ്ടും മൽസരത്തിനിറങ്ങിയ പത്മജയ്ക്ക് കടുത്ത പ്രതിസന്ധിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം സൃഷ്ടിക്കുക. കഴിഞ്ഞ തവണത്തേതിനേക്കാൾ അനുകൂല സാഹചര്യം നിലനിൽക്കുമ്പോഴും മണ്ഡലം തിരിച്ചുപിടിക്കാനാകാതെ പോയത് എന്തുകൊണ്ടെന്ന ചോദ്യം കോൺഗ്രസ് ജില്ലാ നേതൃത്വത്തിൽ ചർച്ചയാകും. അതേസമയം വിജയം പ്രതീക്ഷിച്ച മണ്ഡലത്തിൽ മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നതു ബിജെപിയെ ഇരുത്തി ചിന്തിപ്പിക്കും.

മണ്ഡല ചരിത്രം

കാൽനൂറ്റാണ്ട് തേറമ്പിൽ രാമകൃഷ്ണനിലൂടെ കോൺഗ്രസ് കുത്തകയാക്കി വച്ചിരുന്ന മണ്ഡ‍ലമാണ് തൃശൂർ. 2016 ൽ തേറമ്പിലിനു പകരം പത്മജയെ കോൺഗ്രസ് രംഗത്തിറക്കി. എന്നാൽ പത്മജയെ തോൽപ്പിച്ച് വി.എസ്. സുനിൽ കുമാർ മണ്ഡലം ഇടത്തേക്കു ചേർത്തു. സുനിൽ കുമാർ 53,664 വോട്ടും പത്മജ 46,677 വോട്ടും നേടി. എൻഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണന് 24748 വോട്ടും ലഭിച്ചു. ജില്ലയിൽ കോൺഗ്രസിന്റെ സുരക്ഷിത സീറ്റുകളിലൊന്നായി വിലയിരുത്തിയിരുന്ന തൃശൂരിലെ തോൽവി പാർട്ടിയിലെ ഉൾപ്പോര് പുറത്തു കൊണ്ടുവന്നു. മുതിർന്ന നേതാക്കൾക്കെതിരെ പത്മജ രംഗത്തെത്തുകയും ചെയ്തു. തൃശൂരിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനായിരുന്നു പത്മജയുടെ തീരുമാനം. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തുനിന്നു തൃശൂരിലേക്ക് താമസം മാറ്റുകയും മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ സജീവമാകുകയും ചെയ്തു. ഇതെല്ലാം നൽകിയ ആത്മവിശ്വാസത്തിലാണ് ഈ തിരഞ്ഞെടുപ്പിന് പത്മജ ഒരുങ്ങിയത്.

2020 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽനിന്നു മത്സരിച്ച സുരേഷ് ഗോപി വലിയ മുന്നേറ്റം നടത്തിയിരുന്നു. യുഡിഎഫിന്റെ ടി.എൻ. പ്രതാപൻ 4,15,089 വോട്ടും എൽഡിഎഫിന്റെ രാജാജി മാത്യു തോമസ് 3,21,456 വോട്ടും നേടിയപ്പോള്‍ 2,93,822 വോട്ട് നേടിയാണ് സുരേഷ് ഗോപി വരവ് അറിയിച്ചത്. തൃശൂർ നിയമസഭാ മണ്ഡലത്തിലെ വോട്ട് കണക്കിൽ രണ്ടാം സ്ഥാനത്ത് എത്താനും സുരേഷ് ഗോപിക്കായി. ഇതാണു തൃശൂരിലേക്ക് ഇത്തവണ സുരേഷ് ഗോപിയെ പരിഗണിക്കാനുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന് ഊർജമായത്.

English Summary: Kerala Assembly Elections- Thrissur Result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Ballon d'Or: Benzema, Ronaldo nominated, Messi misses out", "articleUrl": "https://feeds.manoramaonline.com/sports/football/2022/08/13/ballon-d-or-nomination-lionel-messi-misses-out.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "'Lajja' author Taslima worried after attack on Salman Rushdie", "articleUrl": "https://feeds.manoramaonline.com/news/india/2022/08/12/salman-rushdie-attack-writer-taslima-nasreen-worried.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Kerala Industries Minister Rajeev's escort cops suspended for taking wrong route", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/two-kerala-police-officers-suspended-taking-minister-p-rajeev-escort-vehicles-wrong-route.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "BBA graduate & interior designer smuggle Rs 6 cr worth drugs, busted at Olavakkode", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/two-kozhikode-youth-caught-smuggling-drugs-olavakkode-railway-station.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "KT Jaleel's FB post on 'India occupied Jammu Kashmir' triggers row", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/kt-jaleel-facebook-post-india-occupied-jammu-kashmir-row-bjp.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "SC suspects motive behind Kadakkavoor boy's sex abuse charge against mom", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/supreme-court-kadakkavoor-pocso-case.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "8 Kerala police officers selected for Home Minister's Medal for Excellence in Investigation", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/home-minister-medal-police-officers-kerala.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" } ] } ]