Activate your premium subscription today
ധാക്ക ∙ കലാപത്തെ തുടർന്ന് താറുമാറായ ക്രമസമാധാനം മെച്ചപ്പെടുത്താൻ ബംഗ്ലദേശിലെ ഇടക്കാല സർക്കാർ കരസേനയ്ക്ക് 2 മാസത്തേക്ക് ജുഡീഷ്യൽ അധികാരം നൽകി. സൈന്യം അച്ചടക്കമുള്ള ജനസൗഹൃദ സേനയാണെന്നും സാധാരണക്കാർക്ക് അവരുമായി ആശയവിനിമയം നടത്തുന്നതിനും സഹായം സ്വീകരിക്കുന്നതിനും ഒരു പ്രശ്നവുമില്ലെന്നും സർക്കാരിന്റെ ആഭ്യന്തരകാര്യ ഉപദേശകൻ ലഫ്റ്റനന്റ് ജനറൽ ജഹാംഗീർ ആലം ചൗധരി പറഞ്ഞു. നിയമവിരുദ്ധ റാലികൾ തടയാനും പിരിച്ചുവിടാനും സ്വയരക്ഷയ്ക്ക് തോക്കുപയോഗിക്കാനും അധികാരമുണ്ടെങ്കിലും ഒരു സൈനികോദ്യോഗസ്ഥനും ഇതു ദുരുപയോഗം ചെയ്യുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. കമ്യൂണിസത്തിന്റെ ‘ബാബു’, വിഎസിന്റെ സഖാവ്; ഇന്ദിരയ്ക്കുനേരെ മുഷ്ടി ചുരുട്ടിയ തീപ്പൊരി പാർട്ടിയിൽ കേരളപക്ഷം പിടിമുറുക്കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ച യച്ചൂരി
വിദേശങ്ങളിലേക്ക് കുടുംബസമേതം മന്ത്രിമാര്‍ യാത്ര നടത്തുന്നത് കേരളത്തിലടക്കം പതിവാണ്. പലപ്പോഴും കാര്യങ്ങൾ നേരിട്ട് പഠിക്കാനെന്ന പേരിലാവും ഔദ്യോഗികരേഖകളിൽ ഈ യാത്രകൾ. 1978ൽ ഇങ്ങനെയൊരു യാത്ര ബംഗ്ലദേശിന്റെ തലവര മാറ്റാൻ പോന്നതായിരുന്നു. പക്ഷേ അവിടെ യാത്ര പോയത് മന്ത്രിമാരായിരുന്നില്ല, 130 ട്രെയിനികളായിരുന്നു. ബംഗ്ലദേശിലെ റെഡിമെയ്ഡ് വസ്ത്ര വ്യവസായ വിപ്ലവത്തിന് അടിസ്ഥാനമിട്ട നൂറുൽ ക്വദർ ഖാനാണ് തന്റെ കമ്പനിയിലെ ട്രെയിനികളെ റെഡിമെയ്ഡ് വസ്ത്ര നിർമാണത്തെ കുറിച്ച് പഠിക്കുവാനായി ദക്ഷിണ കൊറിയയിലേക്ക് അയച്ചത്. അന്ന് റെഡിമെയ്ഡ് വസ്ത്ര നിർമാണത്തിൽ വട്ടപൂജ്യമായിരുന്ന ബംഗ്ലദേശ് ഇന്ന് ചൈനയ്ക്ക് പിന്നിലായി ലോകത്തിലെ രണ്ടാമത്തെ വസ്ത്ര കയറ്റുമതിക്കാരാണ്. ചില വിദേശരാജ്യങ്ങളിൽ, പ്രത്യേകിച്ച് യൂറോപ്പിലും യുഎസിലും താമസിക്കുന്ന മലയാളികൾ വസ്ത്രം വാങ്ങുമ്പോള്‍ മെയ്ഡ് ഇൻ ബംഗ്ലദേശ് ലേബലുകൾ സ്ഥിരമായി കണ്ടിരിക്കാം. എങ്ങനെയാണ് ബംഗ്ലദേശ് ഈ സ്വപ്നതുല്യമായ സ്ഥാനം നേടിയതെന്നത് മാത്രമല്ല ഇപ്പോൾ വ്യവസായ ലോകത്തിലെ ചർച്ച. നിലവിൽ ബംഗ്ലദേശിൽ ഉടലെടുത്തിരിക്കുന്ന അസ്വസ്ഥതകൾ എങ്ങനെ ഇന്ത്യയടക്കമുള്ള വസ്ത്ര നിർമാണ മേഖലയിലെ വൻശക്തികൾ നേട്ടമാക്കും എന്നതു കൂടിയാണ്. ബംഗ്ലദേശിലെ രാഷ്ട്രീയ അസ്വസ്ഥതകൾ ഇന്ത്യയുടെ വസ്ത്ര നിർമാണ മേഖലയിൽ അനുകൂല തരംഗമുണ്ടാക്കുമെന്ന വിലയിരുത്തൽ എത്രത്തോളം ശരിയാണ്?
ധാക്ക∙ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ ബംഗ്ലദേശ് സർക്കാരിന്റെ തീരുമാനം. ഇക്കാര്യം പാസ്പോർട്ട് വകുപ്പിനെ വാക്കാൽ അറിയിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി (സെക്യൂരിറ്റി ആൻഡ് ഇമിഗ്രേഷൻ വിഭാഗം) അലി റെസ സിദ്ദിഖി പറഞ്ഞു. ഹസീനയുടെ ഭരണകൂടത്തിൽ മന്ത്രിസഭാംഗങ്ങൾ ആയിരുന്നവർ, പാർലമെന്റ് അംഗങ്ങൾ, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർ എന്നിവരുടെ പാസ്പോർട്ടുകളും റദ്ദാക്കും.
ധാക്ക ∙ബംഗ്ലദേശ് മുൻപ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ ഒരു കേസ് കൂടി. 2013 ൽ ഹിഫാസത്തെ ഇസ്ലാം ധാക്കയിൽ സംഘടിപ്പിച്ച റാലിക്കുനേരെ നടന്ന പൊലീസ് വെടിവയ്പിന്റെ പേരിൽ കൂട്ടക്കൊലയ്ക്കു കേസെടുക്കാൻ ആവശ്യപ്പെട്ടാണു ബംഗ്ലദേശ് പീപ്പിൾസ് പാർട്ടി (ബിഎൻപി) അധ്യക്ഷൻ ബാബുൽ സർദാർ ചഖാരി ധാക്ക മെട്രോപൊലിറ്റൻ മജിസ്ട്രേട്ടിനു മുൻപാകെ ഹർജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിധി പറയാൻ മാറ്റി.
ധാക്ക∙ ബംഗ്ലദേശിലെ ഹിന്ദുക്കളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് മുഹമ്മദ് യൂനുസ് അറിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോണ്‍ സംഭാഷണത്തിലാണ് മുഹമ്മദ് യൂനുസ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് മോദി എക്സിൽ കുറിച്ചു. ഇന്ത്യയുടെ പിന്തുണ മുഹമ്മദ് യൂനുസ് അഭ്യർഥിച്ചതായും നിലവിലെ സാഹചര്യം ഇരുവരും വിലയിരുത്തിയതായും നരേന്ദ്ര മോദി പറഞ്ഞു. ജനാധിപത്യവും സുസ്ഥിരവും സമാധാനപരവും പുരോഗമനപരവുമായ ബംഗ്ലദേശിന് ഇന്ത്യയുടെ പിന്തുണ മുഹമ്മദ് യൂനുസ് ആവർത്തിച്ചുവെന്നായിരുന്നു മോദി പറഞ്ഞത്.
ന്യൂഡൽഹി∙ ബംഗ്ലദേശിലെ സാഹചര്യങ്ങൾ എത്രയും പെട്ടെന്ന് മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദുക്കളുടെയും വിവിധ ന്യൂനപക്ഷവിഭാഗങ്ങളുടെയും സുരക്ഷയിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ചെങ്കോട്ടയിൽ വച്ചുനടത്തിയ 78ാം സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ
ധാക്ക ∙ ബംഗ്ലദേശിൽ ന്യൂനപക്ഷ സമുദായങ്ങൾക്കു നേരെയുള്ള അക്രമം തുടരുന്നു. വടക്കു പടിഞ്ഞാറൻ ബംഗ്ലദേശിലെ ഠാക്കൂർഗാവ് സദർ ജില്ലയിലെ ഫരാബറി മന്ദിർപാറ ഗ്രാമത്തിൽ ഹിന്ദു സമുദായത്തിൽപെട്ട ഒരാളുടെ വീട് അക്രമികൾ തീവച്ചു നശിപ്പിച്ചു. അയൽവാസികൾ ഓടിയെത്തി തീയണച്ചതിനാൽ വൻ അത്യാഹിതം ഒഴിവായി. അക്രമികൾ ഓടിമറഞ്ഞു.
ധാക്ക ∙ ബംഗ്ലദേശിൽ എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസ് ഉറപ്പുനൽകി. പ്രശസ്തമായ ദാകേശ്വരി ക്ഷേത്രത്തിൽ ഹിന്ദു സമുദായനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, രാജ്യം അകപ്പെട്ട പ്രശ്നങ്ങൾക്കു കാരണം ഭരണസ്ഥാപനങ്ങളുടെ തകർച്ചയാണെന്നും പറഞ്ഞു. ഷെയ്ഖ് ഹസീന വിരുദ്ധ പ്രക്ഷോഭത്തിനിടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്ഥാപനങ്ങളും വീടുകളും വ്യാപകമായി ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണ് യൂനുസ് സമുദായനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
വാഷിങ്ടൻ∙ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ യുഎസിന് പങ്കില്ലെന്ന് വൈറ്റ് ഹൗസ്. യുഎസിന് എതിരായ വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. ബംഗ്ലദേശിലെ ജനങ്ങളുടെ തീരുമാനമാണ് നടപ്പായതെന്നും വൈറ്റ് ഹൗസ് വിശദീകരിച്ചു.
കൊൽക്കത്ത ∙ ബംഗ്ലദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു ലക്ഷക്കണക്കിനാളുകൾ ചിറ്റഗോങ്ങിൽ റാലി നടത്തി. ഹിന്ദു വിഭാഗം നടത്തിയ റാലിയിൽ പിന്തുണയുമായി പതിനായിരക്കണക്കിനു മുസ്ലിംകളുമെത്തി. ബംഗ്ലദേശ് പ്രക്ഷോഭത്തിന്റെ ആദ്യ ദിനങ്ങളിൽ ഏതാനും ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കുമെതിരേ ആക്രമണം നടന്നിരുന്നു. ധാക്കയിലും ന്യൂനപക്ഷ വിഭാഗങ്ങൾ റാലി നടത്തി. ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം വേണമെന്നും പാർലമെന്റ് സീറ്റുകളിൽ 10 ശതമാനം സംവരണം ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു.
ധാക്ക∙മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്നു ബംഗ്ലദേശ് ഇടക്കാല സർക്കാർ വ്യക്തമാക്കി. ഒരു വ്യക്തിയുടെ സാന്നിധ്യം രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ സ്വാധീനിക്കാൻ തക്കവണ്ണം പ്രാധാന്യമുള്ളതല്ലെന്നു മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിലെ വിദേശകാര്യ വിഭാഗം ഉപദേഷ്ടാവ് തൗഹിദ് ഹുസൈൻ പറഞ്ഞു. ഇന്ത്യ ബംഗ്ലദേശിന്റെ നല്ല സുഹൃത്താണെന്നും അദ്ദേഹം വ്യക്തമാക്കി.
ധാക്ക∙ ‘സെന്റ് മാര്ട്ടിന് ദ്വീപ് യുഎസിന് വിട്ടുകൊടുത്തിരുന്നെങ്കില് എനിക്ക് ഭരണത്തില്‍ തുടരാമായിരുന്നു’-ബംഗ്ലദേശില്‍നിന്ന് രക്ഷപ്പെടുന്നതിനു മുൻപു രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തയാറാക്കി വച്ചിരുന്ന പ്രസംഗത്തിലെ വിവരങ്ങള്‍ പുറത്തായപ്പോള്‍ അതിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വാചകം ഇതായിരുന്നു. ബംഗ്ലദേശിലെ തന്റെ ഭരണം അട്ടിമറിക്കാന്‍ യുഎസ് ഗൂഢാലോചന നടത്തിയെന്നും സെന്റ് മാര്ട്ടിന് ദ്വീപുകള്‍ അവര്‍ക്ക് കൈമാറാത്തതാണ് അതിന് പ്രധാന കാരണമെന്നും ഹസീന ബംഗ്ലദേശിലെ ജനങ്ങളോട് പറയാന്‍ ഉദ്ദേശിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂഡൽഹി∙ ബംഗ്ലദേശിലെ പ്രക്ഷോഭത്തിനും അട്ടിമറിക്കും പിന്നിൽ യുഎസ് ആണെന്നു മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതിന് മുമ്പ് ബംഗ്ലദേശ് ജനതയെ അഭിസംബോധന ചെയ്യാൻ തയാറാക്കിയിരുന്ന പ്രസംഗത്തിലാണ് ഹസീനയുടെ ആരോപണം. ഈ പ്രസംഗത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തായത്.
ധാക്ക∙ ബംഗ്ലദേശ് ചീഫ് ജസ്റ്റിസ് ഉബൈദുൾ ഹസൻ രാജിവച്ചു. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണ് രാജി. നിയമ, നീതിന്യായ, പാർലമെന്ററികാര്യ ഉപദേശകൻ പ്രഫ. ആസിഫ് നസ്റുൾ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബംഗ്ലദേശ് ബാങ്ക് ഗവർണർ അബ്ദുർ റൗഫ് തലൂക്ദറും രാജിവച്ചു. സെൻട്രൽ ബാങ്കിന്റെ ആസ്ഥാനത്ത് പ്രക്ഷോഭകാരികൾ പ്രതിഷേധിച്ചിരുന്നു.
കൊൽക്കത്ത∙ ബംഗ്ലദേശ് ആഭ്യന്തരസംഘർഷത്തിനിടെ ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറാനുള്ള ശ്രമം പരാജയപ്പെടുത്തി അതിർത്തി സംരക്ഷണ സേന (ബിഎസ്എഫ്). ആയിരത്തോളം വരുന്ന ബംഗ്ലദേശ് അഭയാർഥികൾ ബംഗാളിലെ കൂച്ച് ജില്ലയിലെ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ നടത്തിയ ശ്രമമാണ് ബിഎസ്എഫിന്റെ ഗുവാഹട്ടി വിഭാഗം തകർത്തത്. ഭൂരിഭാഗവും ഹിന്ദുക്കളടങ്ങിയ സംഘം ഇന്ത്യയിൽ അഭയം തേടി എത്തുകയായിരുന്നുവെന്ന് ബിഎസ്എഫ് ഔദ്യോഗിക റിപ്പോർട്ടിൽ അറിയിച്ചു.
ധാക്ക∙ ബംഗ്ലദേശിൽ ഷെയ്ഖ് ഹസീന സർക്കാർ രാജിവച്ചതിനു പിന്നാലെയുണ്ടായ അക്രമങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 232 പേരെന്ന് റിപ്പോർട്ട്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെട്ടവരുടെ കണക്കാണിതെന്ന് ബംഗ്ലദേശ് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ജൂലൈ 16 മുതൽ ഓഗസ്റ്റ് 4 വരെ നടന്ന സംവരണ വിരുദ്ധ വിദ്യാർഥി പ്രക്ഷോഭത്തിൽ മരിച്ചത് 328 പേരാണ്. ഇതോടെ കഴിഞ്ഞ 23 ദിവസത്തിനിടെ ബംഗ്ലദേശ് കലാപത്തിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 560 ആയി.
ധാക്ക∙ ബംഗ്ലദേശിൽ ഒരാഴ്ചയോളം നീണ്ടുനിന്ന ആഭ്യന്തര കലാപത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. തിങ്കളാഴ്ച ബംഗ്ലദേശ് സിനിമാതാരമായ ഷാന്റോ ഖാനെയും പിതാവ് സലീം ഖാനെയും പ്രതിഷേധക്കാർ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. പ്രധാനമന്ത്രി പദത്തിൽനിന്ന് ഷെയ്ഖ് ഹസീന രാജിവച്ചൊഴിഞ്ഞു താൽക്കാലിക സർക്കാർ അധികാരത്തിലെത്തിയെങ്കിലും ജനങ്ങളെ കൊള്ളയടിക്കുന്നതും നേരിയ സംഘർഷങ്ങൾ തുടരുന്നുവെന്നുമാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ധാക്ക∙ രാജിവച്ച് പലായനം ചെയ്ത് ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗ്ലദേശിലേക്ക് തിരികെയെത്തുമെന്ന് മകൻ സജീബ് വസേദ്. വാർത്ത ഏജൻസി പിടിഐയോടാണ് സജീബിന്റെ പ്രതികരണം. ബംഗ്ലദേശിൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷ പങ്കുവച്ച സജീബ്, ഇതിനായി ഇന്ത്യൻ സർക്കാർ രാജ്യാന്തരതലത്തിൽ സമ്മർദം ചെലുത്തണമെന്നും ആവശ്യപ്പെട്ടു.
ധാക്ക ∙ നൊബേൽ സമ്മാനജേതാവായ മുഹമ്മദ് യൂനുസിന്റെ (84) നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ബംഗ്ലദേശിൽ അധികാരമേറ്റു. മുഖ്യ ഉപദേഷ്ടാവായി യൂനുസ് സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സത്യവാചകം ചൊല്ലികൊടുത്തു. ഇടക്കാല സർക്കാരിൽ രാഷ്ട്രീയക്കാരുടെ പ്രതിനിധികളില്ലെന്നത് ശ്രദ്ധേയമാണ്. സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകരും വിദ്യാർഥി, സൈനിക പ്രതിനിധികളുമാണുള്ളത്. വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിവേചനവിരുദ്ധ വിദ്യാർഥി പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവ് നഹിദ് ഇസ്ലാമും ഇടക്കാല സർക്കാരിൽ ഇടം നേടിയിട്ടുണ്ട്. 16 അംഗങ്ങളാണ് ഉപദേശക സമിതിയിലുള്ളത്.
ധാക്ക ∙ കലാപകലുഷിതമായ ബംഗ്ലദേശിനെ സ്ഥിരതയിലേക്ക് നയിക്കുകയെന്ന വലിയ ഉത്തരവാദിത്തവുമായാണ് നോബേൽ ജേതാവ് മുഹമ്മദ് യൂനൂസ് ഇന്നു സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുന്നത്. പ്രക്ഷുബ്ധമായ അന്തരീക്ഷത്തിൽ സാമ്പത്തികാവസ്ഥ പിടിവിടാതെ നോക്കണമെന്നതാണ് പ്രധാന വെല്ലുവിളി. ഒരു കാലത്ത് സാമ്പത്തികമേഖല അപ്പാടെ തകിടം മറിഞ്ഞ ബംഗ്ലദേശിനു ആ രംഗത്ത് വീഴ്ച ഉണ്ടായാൽ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങൾ നല്ലതുപോലെ അറിയാം.
ന്യൂഡൽഹി, കൊൽക്കത്ത ∙ ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച 120–140 ബംഗ്ലദേശുകാരെ ബംഗാളിലെ രാജ്യാന്തര അതിർത്തിയിൽ അതിർത്തി രക്ഷാസേന (ബിഎസ്എഫ്) തടഞ്ഞു. ബംഗ്ലദേശിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ അതിർത്തിമേഖലയിൽ ഇന്ത്യ അതീവജാഗ്രത പുലർത്തുന്നുണ്ട്. കുട്ടികളും സ്ത്രീകളുമടക്കമുള്ള സംഘമാണ് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത്.
ധാക്ക ∙ബംഗ്ലദേശിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ, പ്രമുഖ സിനിമ നിർമാതാവ് സലീം ഖാനെയും മകനും നടനുമായ ഷാന്റോ ഖാനെയും ജനക്കൂട്ടം അടിച്ചുകൊന്നു. ആക്രമണം ഭയന്ന് കാറിൽ രക്ഷപ്പെടുന്നതിനിടെ ഇരുവരും അക്രമാസക്തമായ ജനക്കൂട്ടത്തിനു മുന്നിൽപെടുകയായിരുന്നു.
ധാക്ക ∙ ഷെയ്ഖ് ഹസീനയുടെ പലായനത്തിനു പിന്നാലെ രാജ്യമെങ്ങും അക്രമവും കൊള്ളയും പടർന്നതോടെ ക്രമസമാധാന ചുമതല ഉപേക്ഷിച്ചു സ്ഥലം വിട്ട ബംഗ്ലദേശ് പൊലീസ് ഇനിയും തിരിച്ചെത്തിയിട്ടില്ല. പൊലീസിനോടു ഡ്യൂട്ടിയിൽ തിരിച്ചെത്താൻ അധികൃതർ അഭ്യർഥിച്ചെങ്കിലും 3–4 ദിവസമെങ്കിലും കഴിയാതെ ഇതു സാധ്യമാവില്ലെന്നാണു സൂചന. പൊലീസ് സേനയെ പുനരുജ്ജീവിപ്പിക്കുന്നതു വരെ രാജ്യമെങ്ങും സായുധസേനയുടെ കാവൽ തുടരുമെന്ന് ഇന്നലെ കരസേനാമേധാവി വക്കീറുസ്സമാൻ വ്യക്തമാക്കി.
ധാക്ക ∙ ഷെയ്ഖ് ഹസീനയുടെ രാജിയിലേക്കു നയിച്ച ബംഗ്ലദേശ് പ്രക്ഷോഭത്തെ അഭിനന്ദിച്ച് മുൻ പ്രധാനമന്ത്രി ഖാലിദ സിയ. ആശുപത്രിയിൽനിന്നു സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിലാണു സമരക്കാരെ ഖാലിദ സിയ പ്രശംസിച്ചത്. ധീരരായ കുട്ടികളുടെ പരിശ്രമത്തിലൂടെ രാജ്യം വിമോചിതമായെന്നും അവർ പറഞ്ഞു. ‘‘ഈ വിജയം പുതിയ
ബംഗ്ലദേശിലെ മാറിമാറിവന്ന വിവിധ സർക്കാരുകളുമായി നല്ല ബന്ധമാണു നിലനിർത്തിയിരുന്നതെന്ന് ഓർമിപ്പിച്ചും പ്രശ്നങ്ങൾ ചർച്ചചെയ്തു മുന്നോട്ടുപോകാൻ ഷെയ്ഖ് ഹസീനയെ ഉപദേശിച്ചിരുന്നുവെന്നു പ്രസ്താവിച്ചും ഇന്ത്യ വളരെ സൂക്ഷിച്ചാണു ബംഗ്ലദേശ് നയതന്ത്രം മുന്നോട്ടുകൊണ്ടുപോവുന്നത്. ഷെയ്ഖ് ഹസീനയുടെ പാപങ്ങളിൽ പങ്കില്ലെന്നാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പാർലമെന്റിന്റെ ഇരുസഭകളിലും നടത്തിയ പ്രസ്താവനയുടെ പൊരുൾ. ഇന്ത്യയിലേക്കു വരാൻ അനുവദിക്കണമെന്ന അഭ്യർഥന ഹസീന നടത്തിയതാണെങ്കിലും വിമാനത്തിന് സഞ്ചാര അനുമതി അഭ്യർഥിച്ചത് നിലവിലെ ബംഗ്ലദേശ് അധികൃതരാണ്. ഹസീന രാജിവച്ചശേഷം നിലവിലുള്ള അധികൃതരുടെ കൂടി അഭ്യർഥന മാനിച്ചാണ് ഇന്ത്യയിലേക്ക് വരാൻ അവരെ അനുവദിച്ചതെന്നു ചുരുക്കം. മറ്റു കക്ഷികളുമായി ഇന്ത്യ രാഷ്ട്രീയതലത്തിൽ ബന്ധപ്പെട്ടിരുന്നതായി പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയിൽ അഭയം
ധാക്ക∙ ബംഗ്ലദേശിൽ മുൻ ഷെയ്ഖ് ഹസീന സർക്കാരിലെ വിദേശകാര്യമന്ത്രി ഹസൻ മഹമൂദിനെ സൈന്യം കസ്റ്റഡിയിലെടുത്തു. ധാക്ക വിമാനത്താവളത്തിലൂടെ രാജ്യം വിടാനൊരുങ്ങുന്നതിനിടെയാണ് ഹസനെ വ്യോമയാന വിഭാഗം തടഞ്ഞുവയ്ക്കുകയും പിന്നീട് സൈന്യത്തിന് കൈമാറുകയും െചയ്തത്. ഹസനൊപ്പം അവാമി ലീഗിന്റെ വിദ്യാർഥി സംഘടനയായ ഛാത്ര ലീഗിന്റെ രണ്ട് നേതാക്കളെയും സൈന്യം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാഷിങ്ടൻ∙ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നിലവിൽ ഇന്ത്യയിൽ താമസിക്കുമെന്നും ഭാവി പരിപാടികളെപ്പറ്റി തീരുമാനിച്ചിട്ടില്ലെന്നും മകൻ സജീബ് വാസിദ്. ഷെയ്ഖ് ഹസീന ഇന്ത്യയിലല്ലാതെ മറ്റൊരിടത്തും അഭയം തേടിയിട്ടില്ല. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം മാതാവ് നേരത്തെ തന്നെ
പ്രധാനമന്ത്രിക്കസേര, ജയിൽ, വീട്ടുതടങ്കൽ. ഈ 3 ഘട്ടങ്ങളിലൂടെ പലതവണ കടന്നുപോയ, ബംഗ്ലദേശിന്റെ പ്രഥമ വനിതാ പ്രധാനമന്ത്രി ഖാലിദ സിയ വീണ്ടും സ്വതന്ത്രയാകുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പലായനം ചെയ്തു തൊട്ടുപിന്നാലെയാണ് അവരുടെ രാഷ്ട്രീയ എതിരാളി കൂടിയായ ഖാലിദയുടെ മോചന ഉത്തരവ് രാഷ്ട്രപതി മുഹമ്മദ് സഹാബുദ്ദീൻ
ധാക്ക ∙ ഷെയ്ഖ ഹസീന സർക്കാർ വീണതോടെ രൂപീകരിക്കുന്ന ഇടക്കാല സർക്കാരിന്റെ തലപ്പത്തേക്ക് വിദ്യാർഥി സംഘടനകൾ മുന്നോട്ടുവച്ചത് ഒരേയൊരു പേര്: നൊബേൽ ജേതാവായ സാമ്പത്തികവിദഗ്ധൻ മുഹമ്മദ് യൂനുസ്. പാരിസിൽ ഒളിംപിക്സ് വേദിയിലുള്ള യൂനുസ് (83) തിരിച്ചെത്തുന്നത് ആ പദവിയിലേക്കാണ്.
ഹസീന ഏറെക്കാലം ഭരണത്തിലുണ്ടാകുമെന്നും അവരുടെ സർക്കാർ വീഴില്ലെന്നുമുള്ള വിശ്വാസത്തിലായിരുന്നു ഇന്ത്യ. ഇപ്പോഴുണ്ടായ സംഭവങ്ങൾ ഇന്ത്യയ്ക്ക് അത്ര ശുഭകരമല്ല. ബംഗ്ലദേശിലെ കലാപസാഹചര്യം ഇന്ത്യയുടെ അതിർത്തി സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് അസം, ബംഗാൾ എന്നിവിടങ്ങളിൽ, പ്രതിഫലനങ്ങളുണ്ടാക്കും. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് അടിച്ചമർത്തപ്പെട്ട തീവ്ര ഇസ്ലാമിക സംവിധാനങ്ങളുടെ ഇന്ത്യാവിരുദ്ധതയുടെ ഫലം തീർച്ചയായും നമ്മളെയും ബാധിക്കും.
എന്നാൽ, ഹസീനയ്ക്കെതിരെ ബംഗ്ലദേശിൽ വന്നേക്കാവുന്ന കേസുകളിൽനിന്നു നിയമപരിരക്ഷ നൽകാനാവില്ലെന്ന് ബ്രിട്ടൻ വ്യക്തമാക്കിയിട്ടുണ്ട്. യുകെയിലെ നിയമമനുസരിച്ച് രാഷ്ട്രീയാഭയം തേടുന്നത് യുകെക്കു പുറത്തുനിന്നാവാനും പാടില്ല. രാജ്യത്തെത്തിയ ശേഷം സമർപ്പിക്കുന്ന അപേക്ഷകളിലും തുടർനടപടികൾ അനായാസമല്ല.
ധാക്ക/ ന്യൂഡൽഹി ∙ ബംഗ്ലദേശിൽ നിലവിലുള്ള പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ ഇടക്കാല സർക്കാരിനെ പ്രഖ്യാപിച്ചു. സമാധാന നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് പ്രധാനമന്ത്രിയാകും. യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കണമെന്നായിരുന്നു പ്രക്ഷോഭം നയിക്കുന്ന വിദ്യാർഥി നേതാക്കളുടെ ആവശ്യം. മന്ത്രിസഭയിലെ അംഗങ്ങളെ വിവിധ രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചയ്ക്കു ശേഷം തീരുമാനിക്കുമെന്ന് പ്രസിഡന്റിന്റെ മാധ്യമ സെക്രട്ടറി മുഹമ്മദ് ജോയ്നാൽ അബേദിൻ അറിയിച്ചു.
ധാക്ക∙ ബംഗ്ലദേശിലെ ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ തയാറാണെന്ന് നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ്. പ്രക്ഷോഭകര്‍ അര്‍പ്പിച്ച വിശ്വാസത്തിലൂടെ താന്‍ ആദരിക്കപ്പെട്ടുവെന്ന് വാര്‍ത്താ ഏജന്‍സിക്കു നൽകിയ പ്രസ്താവനയിൽ മുഹമ്മദ് യൂനുസ് പറഞ്ഞു. യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാക്കണമെന്ന് സംവരണവിരുദ്ധ പ്രക്ഷോഭത്തിനു നേതൃത്വം നൽകണമെന്നായിരുന്നു വിദ്യാർഥി നേതാക്കളുടെ ആവശ്യം.
ധാക്ക∙ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതിനു പിന്നാലെ ബംഗ്ലദേശ് പാര്‍ലമെന്റ് പിരിച്ചുവിട്ടു. ബംഗ്ലദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്. ഇന്നു വൈകുന്നേരത്തിനുള്ളില്‍ പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന് വിദ്യാർഥി പ്രക്ഷോഭകര്‍ അന്ത്യശാസനം നല്‍കിയിരുന്നു. പാര്‍ലമെന്റ് പിരിച്ചുവിട്ടതോടെ ഇടക്കാല സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമായി. പാർലമെന്റ് പിരിച്ചുവിട്ട് 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം.
ന്യൂഡൽഹി∙ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് നിയമ പരിരക്ഷ നൽകാനാവില്ലെന്ന് യുകെ. ബംഗ്ലദേശിൽ നടക്കുന്ന അന്വേഷണവുമായി സഹകരിക്കേണ്ടി വരുമെന്നാണ് യുകെയുടെ നിലപാട്. ഇതോടെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടർന്നേക്കുമെന്നാണ് വിവരം.
ന്യൂഡൽഹി∙ ബംഗ്ലദേശ് കലാപവുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ രാജ്യസഭയിൽ പ്രസ്താവന നടത്തി. ഇന്ത്യയുടെ പ്രധാന സുഹൃത്തായ അയൽരാജ്യത്തെ കലാപവും അസ്ഥിരതയും ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നതാണെന്ന് ജയശങ്കർ പറഞ്ഞു. കലാപത്തിനിടെ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ആശങ്കയുണ്ടാക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജിവയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെ പെട്ടെന്നാണ് ഇന്ത്യയിൽ വരാൻ ഷെയ്ഖ് ഹസീന അനുവാദം തേടിയത്.
ഇന്ത്യയ്ക്കു സ്വാതന്ത്യം കിട്ടിയതിന്റെ പിറ്റേ മാസമായിരുന്നു കിഴക്കൻ പാക്കിസ്ഥാനിൽ ഷെയ്ഖ് ഹസീനയുടെ ജനനം. 1947 സെപ്റ്റംബർ 28ന്. ഇന്ത്യയുടെ കുഞ്ഞനുജത്തി. പലതവണ ഹസീനയ്ക്ക് അഭയകേന്ദ്രമായിരുന്നു ഇന്ത്യ. ഇപ്പോഴും രക്ഷാവഴിയിലെ ഇടത്താവളമാകുന്നത് ഇന്ത്യതന്നെ.
കലാപത്തിനു പിന്നാലെ ഷെയ്ഖ് ഹസീനയ്ക്കു പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്നതു ബംഗ്ലദേശിന്റെ ചരിത്രത്തിലെ ദുഃഖപര്യവസായിയായ സംഭവവികാസമാണ്. 53 വർഷം മുൻപു ഷെയ്ഖ് മുജീബുർ റഹ്മാന്റെ നേതൃത്വത്തിൽ പാക്കിസ്ഥാൻ പട്ടാളത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തെത്തുടർന്നു ജന്മമെടുത്ത രാജ്യം മറ്റൊരു പട്ടാളഭരണത്തിൽ അവസാനിച്ചിരിക്കുന്നു. അന്നു നാടുവിടേണ്ടിവന്ന ദശലക്ഷക്കണക്കിന് ആളുകളെപ്പോലെ ഇപ്പോൾ മുജീബിന്റെ മകൾക്കും ഇന്ത്യയിൽ അഭയം തേടേണ്ടിവന്നു.
ആഭ്യന്തരകലാപം രൂക്ഷമായ ബംഗ്ലദേശ് നിർണായക സന്ധിയിലേക്കു പ്രവേശിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിടുകയും സൈനിക ഭരണം നടപ്പിൽവരികയും ചെയ്ത സാഹചര്യം അയൽരാജ്യമായ ഇന്ത്യയ്ക്കും ആശങ്കയായിരിക്കുന്നു.
ന്യൂഡൽഹി∙ ബംഗ്ലദേശ് കലാപത്തിനു പിന്നിൽ വിദേശകരങ്ങളുണ്ടോയെന്ന സംശയം സർവകക്ഷിയോഗത്തിൽ ഉന്നയിച്ച് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ധാക്കയിലെ നാടകീയ സംഭവവികാസങ്ങൾക്കുപിന്നിൽ വിദേശശക്തികൾക്ക്, പ്രത്യേകിച്ച് പാക്കിസ്ഥാന് പങ്കുണ്ടോയെന്നതായിരുന്നു രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങളിലൊന്ന്. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ രാഹുലിന് മറുപടി നൽകി.
ധാക്ക∙ ബംഗ്ലദേശ് പ്രധാനമന്ത്രി പദവി രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം പ്രാപിച്ചതിനു പിന്നാലെ, ഔദ്യോഗിക വസതിയായ ഗണഭബൻ ‘ശൂന്യമാക്കി’ പ്രക്ഷോഭകാരികൾ. ഔദ്യോഗിക വസതിയിൽ വളർത്തിയിരുന്ന മീനുകളും താറാവുകളും സമരക്കാർ സ്വന്തമാക്കി.
അടുത്തകാലത്തെങ്ങും നേരിടാത്ത അയൽപക്ക പ്രതിസന്ധിയാണു ബംഗ്ലദേശിലെ ഭരണത്തകർച്ചയോടെ ഇന്ത്യ നേരിടുന്നത്. രണ്ടു കൊല്ലം മുൻപു ജനമുന്നേറ്റത്തിൽ ശ്രീലങ്കയിലെ ഗോട്ടബയ രാജപക്സെ ഭരണകൂടം തകർന്ന അവസരത്തെക്കാൾ അപകടകരമായ പ്രതിസന്ധിയാണ് ഇപ്പോൾ ഇന്ത്യ നേരിടുന്നത്. ഷെയ്ഖ് ഹസീനയുടെ പതനത്തോടെ ബംഗ്ലദേശിലെ പ്രതിപക്ഷം രാഷ്ട്രീയത്തിൽ പിടിമുറുക്കുമെന്നു കരുതാം. പ്രധാന പ്രതിപക്ഷസഖ്യമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി– ജമാഅത്ത് സഖ്യം അറിയപ്പെടുന്ന ഇന്ത്യാവിരുദ്ധരാണെന്നു മാത്രമല്ല, പാക്കിസ്ഥാൻ പക്ഷപാതികൾ കൂടിയായാണ് അറിയപ്പെടുന്നത്. തൽക്കാലം ഇവരല്ല അധികാരത്തിലെന്നതും സൈന്യമാണു ഭരണം നിയന്ത്രിക്കുന്നതെന്നതും മാത്രമാണ് ഇന്ത്യയെ സംബന്ധിച്ച് ആശ്വാസം...
ന്യൂഡൽഹി∙ ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ചതാണ് ബംഗ്ലദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ അധികാരം നഷ്ടപ്പെടാൻ കാരണമെന്ന് റിപ്പോർട്ട്. സേനാമേധാവി ജനറൽ വഖാറുസ്സമാനെ 2023ൽ കരസേനാ മേധാവിയായി നിയമിക്കുന്നതിനെതിരെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ന്യൂഡൽഹി∙ ബംഗ്ലദേശിൽനിന്ന് പലായനം ചെയ്തെത്തിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സുരക്ഷയ്ക്കായി ഇന്ത്യ ഒരുക്കിയത് കനത്ത സന്നാഹങ്ങൾ. ഷെയ്ഖ് ഹസീനയുടെ സൈനിക വിമാനം ധാക്കയിൽനിന്ന് ഇന്ത്യയെ ലക്ഷ്യമാക്കി പുറപ്പെട്ടെന്ന വിവരം ലഭിച്ചതോടെ ദ്രുതഗതിയിലായിരുന്നു നീക്കങ്ങൾ.
പിതാവ് കൊണ്ടുവന്ന സംവരണ സംവിധാനം മകളെ അധികാരത്തിൽനിന്നിറക്കുന്ന കാഴ്ചയാണ് ബംഗ്ലദേശിൽ. ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലദേശ് സ്ഥാപക നേതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന് വിമോചനയുദ്ധത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനികൾക്ക് സർക്കാർ ജോലികളിൽ ഉറപ്പാക്കിയ സംവരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്ന വിദ്യാർഥി പ്രക്ഷോഭമാണ് അഞ്ചാംവട്ടം ബംഗ്ലദേശ് പ്രധാനമന്ത്രിയായി ഏഴുമാസമാകുമ്പോഴേക്കും ഹസീനയെ അധികാരത്തിൽനിന്ന് താഴെയിറക്കിയത്. 2024 ജൂലൈയ്ക്കുശേഷം രണ്ട് ഘട്ടമായി നടന്ന പ്രക്ഷോഭത്തിൽ മുന്നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. സംവരണ വിഷയത്തിൽ വിദ്യാർഥികൾക്ക് അനുകൂലമായി സുപ്രീംകോടതി വിധിയെഴുതുകയും അത് സർക്കാർ അംഗീകരിക്കുകയും ചെയ്തിട്ടും എന്തുകൊണ്ട് ഷെയ്ഖ് ഹസീനയ്ക്ക് പുറത്തുപോകേണ്ടി വന്നുവെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ.
ന്യൂഡൽഹി ∙ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടിട്ടില്ലെന്നും ഭാവി പരിപാടികൾ തീരുമാനിക്കാൻ അവർക്ക് സമയം നൽകിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ. ബംഗ്ലദേശിലെ സാഹചര്യം വിശദീകരിക്കാൻ ചേർന്ന സർവകക്ഷി യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ധാക്ക ∙ ബംഗ്ലദേശിൽ ഷെയ്ഖ് ഹസീനയുടെ രാജിയെത്തുടർന്ന് രൂപീകരിക്കുന്ന ഇടക്കാല സർക്കാരിനെ നൊബേൽ ജേതാവ് പ്രഫ. മുഹമ്മദ് യൂനുസ് നയിക്കണമെന്ന നിർദേശവുമായി വിവേചനവിരുദ്ധ വിദ്യാർഥി പ്രസ്ഥാനം.
ന്യൂഡൽഹി∙ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിമാനം ഗാസിയാബാദിലെ ഹിൻഡൻ വ്യോമത്താവളം വിട്ടു. ബംഗ്ലദേശ് വ്യോമസേനയുടെ സി–130ജെ വിമാനം രാവിലെ 9ന് ഇവിടെനിന്ന് പോയതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.
ധാക്ക ∙ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിട്ടതോടെ അവരുടെ രാഷ്ട്രീയ എതിരാളിയും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ മോചിപ്പിക്കാൻ പ്രഡിഡന്റ് മുഹമ്മദ് ശഹാബുദ്ദീന് ഉത്തരവിട്ടു.
ധാക്ക ∙ കഴിഞ്ഞ ജൂൺ 23നാണ് 3 വർഷത്തെ കാലാവധിയിൽ ജനറൽ വഖാറുസ്സമാൻ (58) ബംഗ്ലദേശിലെ സൈനിക മേധാവിയായത്. 15 വർഷമായി അധികാരത്തിൽ തുടരുന്ന ശക്തയായ ഭരണാധികാരിക്ക് രാജ്യം വിട്ടുപോകാൻ അദ്ദേഹം അനുവദിച്ചത് 45 മിനിറ്റ് മാത്രമാണ്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഷെയ്ഖ് സഹീനയുടെ രാജി പ്രഖ്യാപിച്ചതും അദ്ദേഹം ആയിരുന്നു. ഇടക്കാല സർക്കാർ വരുന്ന കാര്യവും പ്രഖ്യാപിച്ചു. ഹസീനയോട് രാജിവയ്ക്കാൻ അദ്ദേഹം ആവശ്യപ്പെട്ടോ എന്ന കാര്യം വ്യക്തമല്ല.
ധാക്ക ∙ 15 വർഷമായി ഭരണത്തിൽ തുടരുന്ന ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്കു കാരണമായ വിദ്യാർഥി പ്രക്ഷോഭം ആരംഭിച്ചിട്ട് ഒരു മാസം മാത്രം. ജൂലൈ 1ന് ആരംഭിച്ച സമരത്തിൽ ആദ്യ മരണം സംഭവിക്കുന്നത് 16 ന് വിദ്യാർഥികളും പൊലീസും തമ്മിൽ നടന്ന ഏറ്റുമുട്ടലിലാണ്. ഇതോടെയാണ് പ്രതിഷേധം രാജ്യമെങ്ങും വ്യാപിച്ച പ്രക്ഷോഭമായി മാറിയത്.
ധാക്ക∙ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിനു പിന്നാലെ ബംഗ്ലദേശിൽനിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന ഉടൻ ലണ്ടനിലേക്ക് പുറപ്പെടില്ലെന്ന് റിപ്പോർട്ട്. യുകെയിൽ അഭയം ലഭിക്കുന്നതുവരെ മൂന്നോ നാലോ ദിവസത്തേക്ക് അവർ ഇന്ത്യയിൽ തുടരുമെന്ന് ഹസീനയുടെ കുടുംബവുമായി അടുപ്പമുള്ള അവാമി ലീഗ് നേതാവ് ജമാൽ അഹമ്മദ് ഖാൻ ബംഗ്ലദേശ് മാധ്യമമായ ബംഗ്ലാ ട്രിബ്യൂണിനോട് സ്ഥിരീകരിച്ചു.
ധാക്ക∙ ബംഗ്ലദേശിൽ തൊഴിൽ സംവരണവിരുദ്ധ പ്രക്ഷോഭങ്ങളുടെ തീപ്പൊരി ആദ്യം ചിതറിയത് ധാക്ക സർവകലാശാലയിലാണ്. സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബത്തിനുള്ള തൊഴിൽ സംവരണം ബംഗ്ലദേശ് ഹൈക്കോടതി പുനഃസ്ഥാപിച്ചതിനു പിന്നാലെ ഏറെനാളിന്റെ ഇടവേളയ്ക്കുശേഷം ജൂലൈ ഒന്നിന് ധാക്ക സർവകലാശാലയിലെ വിദ്യാർഥികൾ സമരവുമായി
ധാക്ക∙ രണ്ടു വർഷം മുൻപ് ശ്രീലങ്കയിൽ കണ്ട അതേ കാഴ്ചകളാണ് ഓഗസ്റ്റ് 5ന് ബംഗ്ലദേശിലും അരങ്ങേറിയത്. 2022 ജൂലൈയിൽ ശ്രീലങ്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകർ അവിടെ തയാറാക്കിയിരുന്ന ഭക്ഷണം അതിക്രമിച്ച് കഴിക്കുകയും വസതിയിലുണ്ടായിരുന്ന മയിലിനെവരെ കടത്തിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് സൈന്യം താൽക്കാലികമായി നിയന്ത്രണമേറ്റതോടെ സമാന കാഴ്ചയാണ് ബംഗ്ലദേശിലുമുണ്ടായത്.
ചരിത്രം ഇങ്ങനെ കീഴ്മേൽ മറിയുമെന്നു ഷെയ്ഖ് ഹസീന കരുതിയിരിക്കുമോ? ഒരിക്കൽ ബംഗ്ലദേശിനെ സൈനിക ഭരണത്തിൽനിന്നു രക്ഷിക്കാൻ സഹായിച്ച ഹസീന സ്വന്തം രാജ്യത്തുനിന്ന് പലായനം ചെയ്തിരിക്കുകയാണ്. അഞ്ചാം പ്രാവശ്യം പ്രധാനമന്ത്രിയായ ഹസീന, വീണ്ടും അഭയം തേടി ചെറിയൊരു ഹെലികോപ്റ്ററിലാണ് ഇന്ത്യയിലെത്തിയത്. സംവരണ–സർക്കാർ
ബംഗ്ലദേശിന് ഒരിക്കലും മറക്കാനാവാത്തൊരു ചിത്രം ധാക്കയിൽനിന്നു പുറത്തുവന്നു. സ്വാതന്ത്ര്യസമര നായകനും രാഷ്ട്രപിതാവുമായ ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ പ്രതിമയ്ക്കു മുകളിൽ കയറിനിന്ന്, കോടാലികൊണ്ട് തല വെട്ടിപ്പൊളിക്കുന്ന പ്രക്ഷോഭകന്റെ ദൃശ്യമാണത്. ആ രാജ്യം ഇന്ന് എത്തിപ്പെട്ടിരിക്കുന്ന ദയനീയാവസ്ഥയുടെ പ്രതീകമായ ചിത്രം. രാജ്യത്തെ മുഴുവൻ വിശ്വാസത്തിലെടുത്തു മുന്നോട്ടു കൊണ്ടു പോകാൻ കരുത്തും ദിശാബോധവുമുള്ള നായകനും നായികയുമില്ലാത്ത ഒരു രാജ്യം അതിന്റെ എക്കാലത്തെയും മഹാനായ നായകന്റെ പ്രതിമയോടു പോലും കലി തീർക്കുന്നു. മുജീബുർ റഹ്മാന്റെ മകൾ ഷെയ്ഖ് ഹസീനയ്ക്കാകട്ടെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് രാജ്യം വിടേണ്ടി വന്നിരിക്കുന്നു. 1971ൽ ബംഗ്ലദേശിനെ പാക്കിസ്ഥാനിൽനിന്നു സ്വതന്ത്രമാക്കിയ വിമോചനയുദ്ധത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കൾക്കും കൊച്ചുമക്കൾക്കും ഉൾപ്പെടെ രാജ്യത്തെ ഉന്നത സർക്കാർ ജോലികളിൽ സംവരണം നൽകുന്നതിനെതിരെയാണു ബംഗ്ലദേശിൽ പ്രക്ഷോഭം ആരംഭിച്ചത്. ഇതു പിന്നീട് സർക്കാരിനെതിരായ പ്രക്ഷോഭമായി മാറുകയായിരുന്നു. എന്നാൽ, എന്തുവിലകൊടുത്തും പ്രക്ഷോഭം അടിച്ചമർത്തുമെന്ന് പ്രഖ്യാപിച്ച ഷെയ്ഖ് ഹസീന രാജ്യത്ത് അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തുകയും സമൂഹമാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തുകയും ചെയ്തു. ഇതിനെല്ലാം പുറമേ രാജ്യത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്ന ഭീകരരെ അടിച്ചമർത്താൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ്
ന്യൂഡൽഹി∙ ഷെയ്ഖ് ഹസീനയുടെ രാജിക്കു തൊട്ടുപിന്നാലെ രാജ്യത്തിന്റെ നിയന്ത്രണമേറ്റെടുത്ത് രംഗത്തെത്തിയത് ബംഗ്ലദേശ് ചീഫ് ഓഫ് ആർമി സ്റ്റാഫ് വഖാർ ഉസ് സമാനായിരുന്നു. ‘‘നിങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും എല്ലാ ഉത്തരവാദിത്തങ്ങളും ഞാൻ ഏറ്റെടുക്കുന്നുവെന്ന് വാക്കുനൽകുന്നു’’ എന്ന വഖാർ ഉസ് സമാന്റെ വാക്കുകളിൽത്തന്നെ സൈന്യം അധികാരത്തിലേറിയതിന്റെ സൂചന വ്യക്തമായുണ്ട്. ആരാണ് വഖാർ ഉസ് സമാൻ?
ധാക്ക∙ ‘ആരാണ് ഞാന്‍, ആരാണ് നീ... റസാക്കര്‍, റസാക്കര്‍’ എന്നതായിരുന്നു സംവരണ-സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ വിദ്യാര്‍ഥികള്‍ മുഴക്കിയിരുന്ന പ്രധാന മുദ്രാവാക്യം. ജൂലൈ 14ന് ഷെയ്ഖ് ഹസീന ആദ്യഘട്ട സമരത്തിലെ പ്രക്ഷോഭകര്‍ക്കുനേരെ നടത്തിയ പരാമര്‍ശമാണ് ഈ മുദ്രാവാക്യത്തിലേക്കും പ്രക്ഷോഭം ആളിപ്പടരുന്നതിലേക്കും നയിച്ചത്. ‘‘സ്വാതന്ത്ര്യസമര സേനാനികളുടെ മക്കള്‍ക്കല്ലാതെ റസാക്കര്‍മാരുടെ പിന്മുറക്കാര്ക്കാണോ സംവരണം നല്‍കേണ്ടത്?’’ എന്നതായിരുന്നു ഹസീനയുടെ ചോദ്യം. ഇതു പ്രക്ഷോഭകരെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു.
ധാക്ക∙ ബംഗ്ലദേശ് സ്വാതന്ത്ര്യത്തിനുശേഷം 1972ലാണു രാജ്യത്തിന്റെ സ്ഥാപകനേതാവും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന് സംവരണ സംവിധാനം കൊണ്ടുവരുന്നത്. തുടക്കത്തില്‍ 30% സ്വാതന്ത്ര്യസമര സേനാനികള്‍ക്കും 10% യുദ്ധത്തില്‍ ബാധിക്കപ്പെട്ട സ്ത്രീകള്‍ക്കും 40% വിവിധ ജില്ലകള്‍ക്കും എന്നിങ്ങനെയായിരുന്നു സംവരണം. 1976ല്‍ ജില്ലകള്‍ക്കുള്ള സംവരണം 20% ആക്കി കുറച്ചു. 1985ല്‍ യുദ്ധത്തില്‍ ബാധിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള സംവരണം എല്ലാ സ്ത്രീകള്‍ക്കുമാക്കി മാറ്റി. ഗോത്രവര്‍ഗക്കാര്‍ക്ക് 5% സംവരണവും പുതുതായി കൊണ്ടുവന്നു.
ധാക്ക/ന്യൂഡൽഹി∙ ബംഗ്ലദേശിൽനിന്ന് രാജിവച്ച് പലായനം ചെയ്ത ഷെയ്ഖ് ഹസീന ഗാസിയാബാദിലെത്തിയതിനു പിന്നാലെ ഇന്ത്യയിൽ തിരക്കിട്ട നീക്കങ്ങൾ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി. ഗാസിയാബാദിലെ ഹിൻഡൻ വ്യോമസേനാത്താവളത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഇവിടെയാണ് ബംഗ്ലദേശ് വ്യോമസേനയുടെ സി–130 വിമാനത്തിൽ ഷെയ്ഖ് ഹസീനയും സഹോദരി ഷെയ്ഖ് രഹാനയും എത്തിയത്. ഹസീനയെത്തിയതിനു പിന്നാലെ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ബംഗ്ലദേശിലെ സ്ഥിതിഗതികൾ ധരിപ്പിച്ചു. അതേസമയം, ഹസീനയുമായി മോദി കൂടിക്കാഴ്ച നടത്തുമോയെന്നതിൽ വ്യക്തതയില്ല.