Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നിടത്തു തിരഞ്ഞെടുപ്പ് ബാക്കി; ഒന്നിച്ച് വോട്ട് തേടുമോ ദളും കോൺഗ്രസും

Siddaramaiah-and-Kumaraswamy സിദ്ധരാമയ്യയും കുമാരസ്വാമിയും

ബെംഗളൂരു ∙ ഫലമറിഞ്ഞതിനു തൊട്ടുപിന്നാലെ കോൺഗ്രസും ജനതാദളും (എസ്) സഖ്യത്തിലായെങ്കിലും തിരഞ്ഞെടുപ്പ് നടക്കാനുള്ള രണ്ട് ബെംഗളൂരു മണ്ഡലങ്ങളിൽ തൽക്കാലം ആ സൗഹൃദമില്ല. 

പതിനായിരത്തോളം വോട്ടർമാരുടെ തിരിച്ചറിയൽ കാർഡുകൾ ഫ്ലാറ്റിൽ കണ്ടെത്തിയ വിവാദത്തെ തുടർന്ന് തിരഞ്ഞെടുപ്പ് നീട്ടിവച്ച രാജരാജേശ്വരി നഗറിലും ബിജെപി സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് മാറ്റിവച്ച  ജയനഗറിലും ഇരുപാർട്ടികളും സ്വന്തം സ്ഥാനാർഥികൾക്കുവേണ്ടി പ്രചാരണത്തിലാണ്. 

രാമനഗര, ചന്നപട്ടണ മണ്ഡലങ്ങളിൽ ജയിച്ച ദൾ സംസ്ഥാനാധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി രാജിവയ്ക്കുന്ന മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കും. അവിടെ ദൾ സ്ഥാനാർഥിയെ കോൺഗ്രസ് പിന്തുണയ്ക്കുമോ എന്ന ചോദ്യവും ബാക്കി. 

കോൺഗ്രസ് സിറ്റിങ് സീറ്റായ ആർആർ നഗറിലെ തിരഞ്ഞെടുപ്പ് 28നാണ്. മുനിരത്ന (കോൺഗ്രസ്), ജി.എച്ച്.രാമചന്ദ്ര (ജെഡിഎസ്), പി.മുനിരാജു ഗൗഡ (ബിജെപി) എന്നിവർ പ്രധാന സ്ഥാനാർഥികൾ.   

ബിജെപി സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ ബി.എൻ.വിജയ്കുമാറിന്റെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് നീട്ടിയ ജയനഗറിൽ ജൂൺ 11നാണു പോളിങ്. മുൻമന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡിയാണു കോൺഗ്രസ് സ്ഥാനാർഥി. 

related stories