Activate your premium subscription today
ഇംഫാൽ താഴ്വരയിൽ അതീവ സുരക്ഷാ ജാഗ്രത. മണിപ്പുർ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച എൻ.ബിരേൻ സിങ്ങിനെ പിന്തുണയ്ക്കുന്ന തീവ്ര മെയ്തെയ് സംഘടനകളുടെ പ്രതിഷേധം രൂക്ഷമാകുമെന്ന സൂചനയെത്തുടർന്നാണിത്. തൗബാൽ ജില്ലയിൽ സായുധ സംഘം ഇന്ത്യ റിസർവ് ബറ്റാലിയന്റെ ഔട്ട്പോസ്റ്റ് ആക്രമിച്ച് എകെ.47 ഉൾപ്പെടെയുള്ള യന്ത്രത്തോക്കുകളും വെടിയുണ്ടകളും തട്ടിയെടുത്തു. ബിരേൻ സിങ്ങിന്റെ പിൻഗാമിയെ കണ്ടെത്താൻ ബിജെപി എംഎൽഎമാരുടെ യോഗം ഡൽഹിയിലായിരിക്കുമെന്നാണു സൂചന. കുക്കി വിഭാഗക്കാരായ 10 എം എൽഎമാരോടു ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
കഴിഞ്ഞ 21 മാസമായി കലാപക്കെടുതിയിലായിരുന്ന മണിപ്പുരിലെ മുഖ്യമന്ത്രി ബിരേൻ സിങ് ഒടുവിൽ രാജിവച്ചു. ഒരു ഭരണാധികാരി എങ്ങനെയാവരുത് എന്നതിന് ഉദാഹരണമായി മാറിയ അദ്ദേഹത്തിന്റെ രാജി ഇപ്പോഴെങ്കിലും സംഭവിച്ചല്ലോ എന്ന് ആശ്വസിക്കാം. എന്നാൽ, ഈ രാജി ഉത്തരമാവുകയല്ല, ചോദ്യങ്ങളുയർത്തുകയാണ് ചെയ്യുന്നത്.
കൊൽക്കത്ത∙ മുഖ്യമന്ത്രിക്കസേര ഒഴിയാതിരിക്കാനുള്ള അവസാന ശ്രമങ്ങളും പരാജപ്പെട്ടതോടെയാണ് മുൻ ഫുട്ബോളറും മാധ്യമപ്രവർത്തകനും ആയ എൻ.ബിരേൻ സിങ് രാജി നൽകിയത്. മണിപ്പുർ കലാപത്തിൽ ബിരേൻ സിങ്ങിന്റെ പങ്ക് സഖ്യകക്ഷികൾ തന്നെ ചൂണ്ടിക്കാട്ടിയിട്ടും കേന്ദ്ര സർക്കാർ അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംരക്ഷിച്ചില്ലായിരുന്നെങ്കിൽ ബിരേൻ കലാപത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പുറത്തുപോകുമായിരുന്നുവെന്ന് കരുതുന്നവർ ബിജെപി നേതൃത്വത്തിലുണ്ട്.
കൊൽക്കത്ത ∙ മണിപ്പുർ കലാപത്തിന്റെ കാരണക്കാരനെന്ന് കുക്കി-സോ-മാർ ഗോത്രവിഭാഗങ്ങൾ ആരോപിക്കുന്ന ബിരേൻ സിങ് രാജിവച്ചത് സമാധാനശ്രമങ്ങൾ വേഗത്തിലാക്കിയേക്കും. ബിരേൻ സിങ്ങിനു പകരം സാധ്യത കൽപിക്കുന്ന സ്പീക്കർ സത്യബ്രത സിങ് , ബിജെപി സംസ്ഥാന പ്രസിഡന്റ് ശാരദ ദേവി, മുതിർന്ന ബിജെപി നേതാവും മന്ത്രിയുമായ യുമാൻ ഖേംചന്ദ് സിങ് എന്നിവർ കുക്കി വിഭാഗങ്ങൾക്ക് അനഭിമതരല്ല. എങ്കിലും രാഷ്ട്രപതി ഭരണമാണ് കുക്കി വിഭാഗങ്ങൾ ആഗ്രഹിക്കുന്നത്.
ഇക്കുറി രാജിവയ്ക്കാനായി ഗവർണറെ കാണാൻ പോയ വഴിയിൽ മണിപ്പുരിലെ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന് തടസ്സമൊന്നും ഉണ്ടായില്ല. രാജിക്കത്ത് വാങ്ങി പല കഷ്ണങ്ങളായി കീറിയെറിയാനോ, 'അയ്യോ പോകല്ലേ' എന്ന് 'ഭീഷണിപ്പെടുത്തി' തടയാനോ സായുധ അനുകൂലികൾ ധൈര്യം കാട്ടിയില്ല. ഇന്ത്യയുടെ സമാധാന യശസ്സിന് ഒരു വേദനയായി നിലകൊണ്ട മണിപ്പുരിലെ കലാപം അവസാനിപ്പിക്കാൻ പരാജയപ്പെട്ട ബിരേൻ സിങ് ഒടുവിൽ രാജി വച്ചൊഴിഞ്ഞിരിക്കുന്നു. 27 വർഷത്തിനു ശേഷം, രാജ്യതലസ്ഥാനം ഉൾക്കൊള്ളുന്ന ഡൽഹിയിൽ ഭരണം പിടിക്കാൻതക്ക താമരകൾ വിരിഞ്ഞിറങ്ങി മണിക്കൂറുകൾ കഴിയും മുൻപാണ് മണിപ്പുരിൽ ബിജെപി മുഖ്യമന്ത്രി രാജിവയ്ക്കുന്നത്. ഫെബ്രുവരി 10ന് സംസ്ഥാന ബജറ്റ് അവതരണം നടക്കാനിരിക്കെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ തയാറെടുക്കെയാണ് മുഖ്യൻ പടിയിറങ്ങിയത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ രാജിക്ക്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഒരു സംസ്ഥാനത്തെ രണ്ടു ജനവിഭാഗങ്ങൾ കയ്യിൽ അത്യാധുനിക ആയുധങ്ങളും ധരിച്ച് അതിർത്തിയിൽ ശത്രുരാജ്യങ്ങളിലെ സൈനികർ കാവൽ നിൽക്കുന്നതു പോലെ ജാഗരൂകരായി നിൽക്കുന്നത് ഇന്ത്യയിലായിരുന്നു എന്നത് വിശ്വസിക്കാൻ പോലും പ്രയാസം തോന്നും. 2023 മേയിൽ മണിപ്പുരിൽ ചിതറിയ തീപ്പൊരി വളർന്ന് ആഴിയായി കനലണയാതെ തുടർന്നത് സംസ്ഥാന സർക്കാരിന്റെ, പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ ഉദാസീനത കൊണ്ടുമാത്രമാണെന്ന ആരോപണം തുടർച്ചയായി പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഒരു ഇടവേളയിൽ സമാധാനം പുലർന്നു എന്ന് കരുതിയപ്പോഴും മുഖ്യമന്ത്രിയുടെ പക്ഷപാതം ഒന്നുകൊണ്ടുമാത്രമാണ് മണിപ്പുർ വീണ്ടും അശാന്തമായ അവസ്ഥയുണ്ടായത്. എന്തുകൊണ്ടാവും ബിരേൻ സിങ്ങിന്റെ രാജിക്ക് ഇത്രയും കാലതാമസം സംഭവിച്ചത്? മണിപ്പുരിലെ അശാന്തിയിൽ എങ്ങനെയാണ് ബിരേൻ സിങ് തന്റെ രാഷ്ട്രീയക്കണ്ണ് തുറക്കാതെ ഉറക്കം നടിച്ചത്. രാജിപ്രഖ്യാപനത്തിന്റെ ഈ മണിക്കൂറിൽ പരിശോധിക്കാം.
ഇംഫാൽ∙ തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ തന്റെ സർക്കാരിനെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് എൻ.ബിരേൻ സിങ് മണിപ്പുർ മുഖ്യമന്ത്രി പദം രാജിവച്ചിരിക്കുന്നത്. അവിശ്വാസ പ്രമേയത്തിന് നോട്ടിസ് ലഭിച്ചതിനു പിന്നാലെ പാർട്ടി എംഎൽഎമാരുടെ യോഗം വിളിച്ചെങ്കിലും ഭൂരിഭാഗം പേരും വിട്ടുനിന്നതോടെ കേന്ദ്ര നേതൃത്വം അപകടം മനസിലാക്കി. ഇതിനു പിന്നാലെയാണ് ബിരേൻ സിങിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിലേക്ക് വിളിപ്പിച്ചത്.
ഇംഫാൽ ∙ മണിപ്പുരിലെ കാംജോങ് ജില്ലയിൽ ജനക്കൂട്ടം അസം റൈഫിൾസിന്റെ താൽക്കാലിക ക്യാംപ് തകർത്തതിനു പിന്നാലെ സൈനികർ സ്ഥലമൊഴിഞ്ഞു. ഹോങ്ബേ ഗ്രാമത്തിൽ പ്രവർത്തിച്ചുവന്ന താൽക്കാലിക ക്യാംപിലേക്ക് ശനിയാഴ്ചയാണ് ജനക്കൂട്ടം ഇരച്ചുകയറിയത്. കാട്ടുതടി കയറ്റിക്കൊണ്ടുപോയ ലോറി രേഖകളില്ലെന്നതിന്റെ പേരിൽ തടഞ്ഞുവച്ചതിന്റെ പേരിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ അസം റൈഫിൾസ് ഉദ്യോഗസ്ഥർ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു.
ന്യൂഡൽഹി ∙ മണിപ്പുരിൽ കലാപസാഹചര്യം കത്തിച്ചു നിർത്തുന്നതിൽ ബിജെപിക്കു ഗൂഢതാൽപര്യമുണ്ടെന്നും രാജധർമം പാലിക്കാത്തതിനുള്ള ശിക്ഷയിൽനിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. മണിപ്പുരിൽ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ വിമർശനം. കത്തുന്ന മണിപ്പുരിലെ തീപ്പെട്ടിക്കൊള്ളിയാണു ബിജെപിയെന്നു ഖർഗെ വിമർശിച്ചു. ‘കലാപം തുടങ്ങിയ ശേഷം മോദി മണിപ്പുർ സന്ദർശിച്ചിട്ടില്ല. മോദി ഒടുവിൽ മണിപ്പുരിൽ പോയത് 2022ലാണ്. അവിടെ കലാപം തുടങ്ങിയത് 2023 മേയ് 3നും. 600–ൽ പരം ദിനങ്ങൾ കഴിഞ്ഞു. മുഖ്യമന്ത്രി പരസ്യമായി മാപ്പു പറഞ്ഞെങ്കിലും മോദിയുടെ അസാന്നിധ്യം സൗകര്യപൂർവം മറന്നു കളഞ്ഞു’– ഖർഗെ പറഞ്ഞു.
റോമാനഗരം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നുവെന്ന പരിഹാസകഥ പ്രസിദ്ധമാണ്. അക്കഥ ശരിയായാലും അല്ലെങ്കിലും, കഴിഞ്ഞ 19 മാസമായി മണിപ്പുർ സംസ്ഥാനം കലാപത്തീയിൽ എരിയുമ്പോൾ ഉത്തരവാദിത്തമില്ലായ്മ അലങ്കാരമാക്കിപ്പോന്ന മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനുമേൽ പഴയ റോമാക്കഥ നിഴൽവീഴ്ത്തിനിൽക്കുന്നു. അതുകൊണ്ടുതന്നെ, മണിപ്പുരിലെ അനിഷ്ടസംഭവങ്ങൾക്ക് ഇത്രയുംകാലത്തിനുശേഷം പുതുവർഷത്തലേന്നു മുഖ്യമന്ത്രി പരസ്യമായി മാപ്പുചോദിച്ചതു പരിഹാസ്യമായിത്തീരുകയും ചെയ്തു.
ന്യൂഡൽഹി ∙ മണിപ്പുർ കലാപത്തിന്റെ പേരിൽ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് 19 മാസത്തിനു ശേഷം മാപ്പുപറഞ്ഞതിന്റെ കാരണങ്ങളെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. കലാപത്തോടെ ഭിന്നിച്ച മെയ്തെയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള അകൽച്ച പരിഹരിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ സമ്മർദമാണ് ഏറ്റവും ഒടുവിലത്തേത്. പുതിയ ഗവർണർ ആയി നിയമിതനായ മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ഇന്ന് സംസ്ഥാനത്തെത്തുകയാണ്. സംസ്ഥാനത്ത് സമാധാനം തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യമാണ് പുതിയ ഗവർണർക്കുള്ളത്. ഭല്ല ആഭ്യന്തര സെക്രട്ടറി ആയിരിക്കെ മണിപ്പുർ വിഷയത്തിൽ വളരെ അടുത്ത് ഇടപെട്ടയാളാണ്.
ഇംഫാൽ ∙ മണിപ്പുരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ വീണ്ടും തീവ്രവാദികളുടെ ആക്രമണം. കടങ്ബാൻഡ് മേഖലയിലെ കുന്നുകളിൽ നിന്നാണ് താഴ്ന്ന പ്രദേശങ്ങളിലേക്ക് ആധുനിക തോക്കുകളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. ആർക്കും പരുക്കില്ല. വില്ലേജ് വോളന്റിയർമാർ തിരിച്ചും വെടിവച്ചു. മുൻപ് കനത്ത ഏറ്റുമുട്ടലുകൾ നടന്ന സ്ഥലമാണിത്. അതിനിടെ ബിഷ്ണുപുർ, തൗബാൽ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പൊലീസ് ആയുധങ്ങൾ പിടിച്ചെടുത്തു.
ഇംഫാൽ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് മണിപ്പുർ സന്ദർശിക്കുന്നില്ലെന്ന കോൺഗ്രസിന്റെ നിരന്തരമായുള്ള ചോദ്യത്തിനു മറുപടിയുമായി മുഖ്യമന്ത്രി ബിരേൻ സിങ്. ഇന്നലെ നടത്തിയ ക്ഷമാപണത്തിനു പിന്നാലെയാണ് പുതിയ പ്രതികരണം.
ഇംഫാൽ ∙ മണിപ്പുർ കലാപത്തിൽ ജനങ്ങളോട് മാപ്പു ചോദിച്ച് മുഖ്യമന്ത്രി എൻ. ബീരേൻ സിങ്. 2025ൽ സാധാരണനില പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. ഒട്ടേറെപേർക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പലരും വീടു വിട്ടിറങ്ങി. 2025ൽ മണിപ്പുർ സാധാരണ നിലയിൽ എത്തുമെന്നും തനിക്ക് പശ്ചാത്താപം തോന്നുന്നുവെന്നും ബിരേൻ സിങ് പറഞ്ഞു.
ഇംഫാൽ ∙ മണിപ്പുരിലെ കിഴക്കൻ ഇംഫാൽ, കാങ്പോക്പി ജില്ലകളിൽ കഴിഞ്ഞ ആഴ്ചയുണ്ടായ വെടിവയ്പിനു തുടർച്ചയായി സായുധസംഘം ഉപയോഗിച്ചിരുന്ന 4 ബങ്കറുകൾ സുരക്ഷാസേന തകർക്കുകയും മൂന്നെണ്ണം പിടിച്ചെടുക്കുകയും ചെയ്തു. സമീപത്തെ കുന്നുകളിൽനിന്നു താഴ്വരയിലെ 2 ഗ്രാമങ്ങളിലേക്ക് അക്രമികൾ കഴിഞ്ഞദിവസങ്ങളിൽ വെടിയുതിർത്തിരുന്നു. വെള്ളിയാഴ്ച തമ്നാപോക്പി, സനസാബി ഗ്രാമങ്ങളിൽ ഉണ്ടായ വെടിവയ്പിൽ പൊലീസ് ഉദ്യോഗസ്ഥനും സ്ത്രീയുമുൾപ്പെടെ 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്നാണ് കരസേന, ബിഎസ്എഫ്, സിആർപിഎഫ് എന്നിവയുടെ നേതൃത്വത്തിൽ സൈനിക നടപടി ആസൂത്രണം ചെയ്തത്.
ഇംഫാൽ∙ സംഘർഷം രൂക്ഷമായ മണിപ്പുരിലെ ചുരാചന്ദ്പുർ ജില്ലയിലെ രണ്ടിടങ്ങളിൽ നിന്ന്, പൊട്ടിത്തെറിക്കാത്ത മൂന്നു റോക്കറ്റുകൾ ഉൾപ്പെടെ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തി. ചുരാചന്ദ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആഗ്ലോ-കുക്കി വാർ മെമ്മോറിയൽ ഗേറ്റിനു സമീപമുള്ള പാലത്തിനു താഴെയാണ് സ്ഫോടക വസ്തുകൾ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
പാർലമെന്റിന്റെ ശീതകാല സമ്മേളനം ഫലശൂന്യമായപ്പോൾ നമ്മുടെ ജനാധിപത്യം ഒരിക്കൽക്കൂടി തോൽക്കുന്നു; നിഷേധിക്കപ്പെടുന്നത് ജനങ്ങളുടെ അവകാശവും. വ്യവസായി ഗൗതം അദാനിക്കെതിരെയുള്ള അഴിമതിയാരോപണം, മണിപ്പുർ കലാപം, അമേരിക്കൻ ശതകോടീശ്വരൻ ജോർജ് സോറോസ് – കോൺഗ്രസ് ബന്ധത്തെച്ചൊല്ലിയുള്ള ആരോപണം തുടങ്ങിയ വിഷയങ്ങളുടെ പേരിലാണ് ആദ്യദിനങ്ങളിൽ സഭ സ്തംഭിച്ചതെങ്കിൽ പിന്നീടു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡോ. ബി.ആർ.അംബേദ്കറെ അപമാനിച്ചെന്ന ആരോപണത്തോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ തുറന്ന പോരു തന്നെയായി. വ്യാഴാഴ്ച പാർലമെന്റ് കവാടത്തിൽ എംപിമാർ തമ്മിൽ കയ്യാങ്കളിവരെയുണ്ടായി.
കൊൽക്കത്ത ∙ മണിപ്പുരിലെ തൗബാലിൽ സായുധ സംഘവും പൊലീസ് കമാൻഡോകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. ആയുധങ്ങളുമായി പോകുകയായിരുന്ന വാഹനത്തെ കമാൻഡോകൾ പിന്തുടർന്നപ്പോൾ സായുധ സംഘം വെടിവയ്ക്കുകയായിരുന്നു. മെയ്തെയ് വിഭാഗക്കാരനായ ലോക്ടാക് സിങ് (18) ആണ് കൊല്ലപ്പെട്ടത്. അതിനിടെ കാറിൽ യാത്ര ചെയ്യുകയായിരുന്ന 6 പേരെ ആയുധങ്ങൾ സഹിതം പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ ആയുധപ്പുരയിൽ നിന്ന് കവർന്നെടുത്ത ആയുധങ്ങൾ പിടിച്ചെടുത്തവയിൽ ഉണ്ടെന്നാണ് കരുതുന്നത്. നഷ്ടപ്പെട്ട അയ്യായിരത്തോളം തോക്കുകൾ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ കൈവശമാണുള്ളത്.
കൊൽക്കത്ത ∙ മണിപ്പുരിലെ പ്രശ്നപരിഹാരത്തിന് സമയം എടുക്കുമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞു. മണിപ്പുരിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമം നടത്തുന്നുണ്ടെന്നും ഇതിനായി ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇംഫാൽ താഴ്വര ഉൾപ്പെടെ 6 പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക സൈനികാധികാര നിയമം നടപ്പിലാക്കിയത് പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ, തൗബാലിൽ നിരോധിത പീപ്പിൾസ് റവല്യൂഷണറി പാർട്ടിയുടെ 3 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രനേഡ് ഉൾപ്പെടെയുള്ളവ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഭീഷണിപ്പെടുത്തി ജനങ്ങളെ കൊള്ളയടിക്കുന്നതിനിടയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മണിപ്പുർ കലാപത്തിലെ നാശനഷ്ടങ്ങളിൽ സംസ്ഥാന സർക്കാരിനോടു റിപ്പോർട്ട് തേടി സുപ്രീംകോടതി. കത്തിച്ചതും കൊള്ളയടിക്കപ്പെട്ടതുമായ വസ്തുക്കൾ, കൈയ്യേറ്റം ചെയ്യപ്പെട്ട സ്വത്തുക്കൾ എന്നിവയുടെ വിവരങ്ങൾ മുദ്രവച്ച കവറിൽ നൽകണമെന്നാണു കോടതി നിർദേശം.
ഇടവേളയ്ക്കുശേഷം മണിപ്പുർ വീണ്ടും അശാന്തിയിലാണ്. തുടരുന്ന സംഘർഷത്തിന് അറുതിവരുത്തി അവിടെ ശാന്തി പുലർത്താൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടാകുന്നില്ല; മുഖ്യമന്ത്രി ബിരേൻ സിങ്ങിനു നിക്ഷിപ്ത താൽപര്യങ്ങളുണ്ടെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യത്തിൽ വിശേഷിച്ചും.
കൊൽക്കത്ത ∙ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മണിപ്പുരിൽ തീവ്ര മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോലിന്റെ 4 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഒരാൾക്കു പ്രായപൂർത്തിയായിട്ടില്ല. റൈഫിളും പിസ്റ്റലുമടക്കം ആയുധങ്ങളും ഇവരിൽ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഇവർ പണം വാങ്ങിയിരുന്നു. ചുരാചന്ദ്പുരിൽ നടത്തിയ തിരച്ചിലിലും യന്ത്രത്തോക്കുകൾ പിടിച്ചെടുത്തിട്ടുണ്ട്. മണിപ്പുർ കലാപത്തിനു ശേഷം സായുധഗ്രൂപ്പുകൾ വ്യാപകമായ കൊള്ളയും പിടിച്ചുപറിയും നടത്തിയിട്ടും സർക്കാർ കാര്യമായ നടപടി സ്വീകരിച്ചിരുന്നില്ല. ഇംഫാലിൽ പൊലീസിന്റെ ആയുധപ്പുരയിൽ നിന്നു കവർന്ന 5000 യന്ത്രത്തോക്കുകളും മറ്റും തീവ്ര മെയ്തെയ് സംഘടനകളുടെ കൈവശമാണ്.
കൊൽക്കത്ത∙ തീവ്ര മെയ്തെയ് സംഘടന ആരംഭായ് തെംഗോലിന്റെ തലവൻ കൊറൗൻഗാൻബ ഖുമാനെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ടു മെയ്തെയ് വനിതകളുടെ നേതൃത്വത്തിൽ ഇംഫാൽ താഴ്വരയുടെ വിവിധ കേന്ദ്രങ്ങളിൽ വൻ റാലിയും പ്രതിഷേധ ധർണയും നടന്നു. ഖുമാനെതിരെ എൻഐഎ 2 കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു.
ന്യൂഡൽഹി∙ അദാനി, സംഭൽ, മണിപ്പുർ വിഷയങ്ങളിൽ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ ബഹളം. ഇതേത്തുടർന്ന് ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ഈ വിഷയങ്ങളിൽ അടിയന്തരപ്രമേയത്തിന് ലോക്സഭയിലും ചർച്ചയാവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷം നോട്ടിസ് നൽകി.
കൊൽക്കത്ത∙ ഒന്നര വർഷം പിന്നിട്ടിട്ടും മണിപ്പുർ വംശീയകലാപം അവസാനിപ്പിക്കാൻ കഴിയാതെ വന്നതോടെ മുഖ്യമന്ത്രി ബിരേൻ സിങ് കൂടുതൽ ഒറ്റപ്പെടുന്നു. ബിജെപിയിലെ ഒരു വിഭാഗം എംഎൽഎമാരും എൻഡിഎയുടെ ഭാഗമായ രാഷ്ട്രീയപാർട്ടികളും അയൽ സംസ്ഥാനമായ മിസോറമിന്റെ മുഖ്യമന്ത്രിയും രാജി ആവശ്യപ്പെട്ടെങ്കിലും ബിരേൻ സിങ് വഴങ്ങിയിട്ടില്ല. ബിരേൻ സിങ്ങിനെ മാറ്റിയാൽ ഇംഫാൽ താഴ്വരയിൽ വൻ പ്രക്ഷോഭമുണ്ടാകുമെന്നതിനാൽ ബിജെപി കേന്ദ്ര നേതൃത്വവും ഇതിന് മുതിരുന്നില്ല.
ഇംഫാൽ∙ മണിപ്പുരിലെ ഇംഫാൽ താഴ്വരയിലെ ജില്ലകളിലും ജിരിബാം ജില്ലയിലും വെള്ളിയാഴ്ച സ്കൂളുകൾ തുറന്നു. സംഘർഷത്തെത്തുടർന്ന് അടഞ്ഞുകിടന്ന സ്കൂളുകൾ 13 ദിവസങ്ങൾക്കുശേഷമാണ് തുറന്നത്. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപുർ, കാക്ചിങ്, തൗബാൽ, ജിരിബാൽ ജില്ലകളിലെ സ്കൂളുകൾ തുറക്കാൻ ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷൻ സ്കൂൾസ് ആൻഡ് ദി ഹയർ ആൻഡ് ടെക്നിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്മെന്റ് ഇന്നലെ ഉത്തരവ് ഇറക്കിയിരുന്നു.
കൊൽക്കത്ത ∙ മണിപ്പുരിൽ കാണാതായ മെയ്തെയ് വിഭാഗക്കാരനായി സൈന്യത്തിന്റെയും പൊലീസിന്റെയും കേന്ദ്ര സേനയുടെയും നേതൃത്വത്തിൽ വ്യാപകമായ തിരച്ചിൽ തുടരുകയാണ്. 3 ദിവസത്തിനകം കാണാതായ ആളെ കണ്ടെത്തിയില്ലെങ്കിൽ പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് ജോയിന്റ് ആക്ഷൻ കമ്മിറ്റി അറിയിച്ചു. സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം തുടരുകയാണ്.മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവയ്ക്കണമെന്ന് മിസോറമിലെ മുഖ്യപ്രതിപക്ഷ പാർട്ടിയായ മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്) ആവശ്യപ്പെട്ടു. മണിപ്പുരിൽ സംഘർഷം വർധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് 94 ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചു.
കൊൽക്കത്ത ∙ മണിപ്പുരിൽ മെയ്തെയ് വിഭാഗത്തിൽപ്പെട്ടയാളെ കാണാതായതിനെത്തുടർന്ന് ഇംഫാൽ താഴ്വരയിൽ വ്യാപക പ്രക്ഷോഭം. ആയിരക്കണക്കിനു സ്ത്രീകൾ രാത്രി പ്രകടനത്തിൽ പങ്കെടുത്തു. കാണാതായ ലെയ്ഷ്റാം കമൽബാബു സിങ്ങിനായി ആർമിയുടെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കൊൽക്കത്ത ∙ മണിപ്പുരിൽ മെയ്തെയ് വിഭാഗക്കാരനെ കാണാതായതിനെത്തുടർന്ന് വീണ്ടും സംഘർഷാവസ്ഥ. 55 കാരനായ ലെയ്ഷ്റാം കമൽബാബു സിങ്ങിനെയാണ് ഇംഫാൽ വെസ്റ്റിൽ കുക്കി ഭൂരിപക്ഷ ജില്ലയായ കാങ്പോക്പിയുടെ അതിർത്തിക്കു സമീപം തിങ്കളാഴ്ച കാണാതായത്. സൈന്യവും കേന്ദ്രസേനയും തിരച്ചിൽ തുടങ്ങി. കമൽബാബുവിനെ
മണിപ്പുരിന് ആഭ്യന്തരകലാപങ്ങളുടെ ചരിത്രമുണ്ട്. ഇന്ത്യയിൽ ലയിപ്പിച്ചതു തൊട്ടേ കേന്ദ്രഭരണത്തോടുള്ള അതൃപ്തി അവിടെ നിലവിലുണ്ടായിരുന്നു. ലയനത്തെ മണിപ്പുരിലെ ഒരു വിഭാഗം അംഗീകരിച്ചിരുന്നില്ല. എങ്കിലും കേന്ദ്രഭരണപ്രദേശമായും പിന്നീട് സംസ്ഥാനമായും മാറിയതോടെ ക്രമേണ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുകയും പരിഹാരശ്രമങ്ങൾ ഉണ്ടാവുകയും ചെയ്തു. വിവിധ വിഭാഗങ്ങൾക്കിടയിൽ സംഘർഷം നിലനിന്നെങ്കിലും മണിപ്പുർ താരതമ്യേന ശാന്തമായിരുന്നു. താഴ്വരയിലെ മെയ്തെയ് വിഭാഗക്കാരുടെ ഭൂമിയുമായി ബന്ധപ്പെട്ടാണു പ്രശ്നങ്ങളുണ്ടാകുന്നത്. മലയോരവാസികളായ ഗോത്രജനതയെ അപേക്ഷിച്ച് തങ്ങൾ വിവേചനം നേരിടുന്നതായി മെയ്തെയ്കൾ വിശ്വസിച്ചു. മലയിൽനിന്നുള്ള ആദിവാസികൾക്കു താഴ്വരയിൽ ഭൂമി വാങ്ങാം. പക്ഷേ, മെയ്തെയ്കൾക്കു മലയോര ജില്ലകളിൽ ഭൂമി വാങ്ങാൻ അനുമതിയില്ല. എങ്കിലും, ഏതാനും വർഷം മുൻപു വരെ ഇത് അത്ര വലിയ വിഷയമായിരുന്നില്ല. ഇപ്പോഴത്തെ പ്രശ്നങ്ങൾ, ഒരു പരിധിവരെ, കേന്ദ്ര സർക്കാരിന്റെ അറിവോടെയും പിന്തുണയോടെയുമാണ് ഉണ്ടായതെന്നു പറയാം. കുക്കികൾ യഥാർഥ മണിപ്പുരികളല്ലെന്നും അവർ നുഴഞ്ഞുകയറിയവരാണെന്നുമുള്ള വ്യാജപ്രചാരണം സൃഷ്ടിക്കപ്പെട്ടു. മ്യാൻമറിൽനിന്നു വന്നവരാണെന്നും ആരോപണമുണ്ടായി. തങ്ങളുടെ ഭൂമി നഷ്ടപ്പെടുമെന്ന ആശങ്ക താഴ്വരയിലെ ജനങ്ങളിൽ ശക്തിപ്പെട്ടു. കുക്കികളെയും അവരുടെ ചരിത്രത്തെയും നിന്ദിക്കാൻ ഭരണകൂട പിന്തുണയോടെ നടത്തിയ പ്രചാരണമായിരുന്നു അത്. കുക്കികളും നാഗാ വിഭാഗക്കാരും തമ്മിലും നാഗകളും മെയ്തെയ്കളും തമ്മിലും
ഇംഫാൽ ∙ മണിപ്പുരിലെ ജിരിബാമിലെ ദുരിതാശ്വാസ ക്യാംപിൽനിന്നു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ആറംഗ കുടുംബത്തിലെ രണ്ടര വയസ്സുകാരൻ ക്രൂരമായ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയ്ക്കു വെടിയേറ്റതിനു പുറമേ നെഞ്ചിൽ ഗുരുതരമായ മുറിവുകളുമേറ്റിരുന്നു. കൊല്ലപ്പെട്ട ആറംഗ കുടുംബത്തിലെ 3 പേരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണു പുറത്തായത്.
ഇംഫാൽ∙ വംശീയ കലാപം രൂക്ഷമായ മണിപ്പുരിലേക്ക് 10,000 സൈനികരെ കൂടി കേന്ദ്ര സർക്കാർ അയക്കുമെന്ന് സംസ്ഥാനത്തെ മുഖ്യ സുരക്ഷ ഉപദേഷ്ടാവ് കുൽദീപ് സിങ്. ഇതോടെ മണിപ്പുരിൽ വിന്യസിച്ചിരിക്കുന്ന കമ്പനികളുടെ എണ്ണം 288 ആകും. 2023 മേയ് മുതൽ സംസ്ഥാനത്ത് നടക്കുന്ന കലാപത്തിൽ 258 പേർ മരിച്ചതായും അദ്ദേഹം പറഞ്ഞു.
ഇംഫാൽ∙ മണിപ്പുർ സംഘർഷത്തിൽ കോൺഗ്രസ് തെറ്റായതും രാഷ്ട്രീയ പ്രേരിതവുമായ വിവരണമാണ് മുന്നോട്ടു വയ്ക്കുന്നതെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ. മണിപ്പൂരിലെ പ്രാദേശിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ഉണ്ടായ ദയനീയ പരാജയത്തിന്റെ പ്രതിഫലനങ്ങൾ ഇന്നും അനുഭവപ്പെടുന്നുണ്ടെന്നും നഡ്ഡ പറഞ്ഞു. മണിപ്പുർ വിഷയത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കത്തയച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കാണ് നഡ്ഡയുടെ മറുപടി.
കുക്കി സായുധഗ്രൂപ്പുകളെ അടിച്ചമർത്തണമെന്ന എൻഡിഎ എംഎൽഎമാരുടെ യോഗ തീരുമാനത്തിനെതിരെ ബിജെപിക്കുള്ളിൽ തന്നെ പ്രതിഷേധം. 7 ബിജെപി എംഎൽഎമാർ ഉൾപ്പെടെ 10 കുക്കി എംഎൽഎമാർ തീരുമാനത്തിനെതിരെ രംഗത്തുവന്നു. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിടുന്നത് അനീതിയാണെന്നും ഭീകരഗ്രൂപ്പുകൾക്കെതിരേ സംസ്ഥാന വ്യാപകമായ നടപടി വേണമെന്നും അനധികൃത ആയുധങ്ങൾ പിടിച്ചെടുക്കണമെന്നും കുക്കി എംഎൽഎമാർ ആവശ്യപ്പെട്ടു.
ഭൂരിപക്ഷം ബിജെപി എംഎൽഎമാരും എതിരായിട്ടും രാജിവയ്ക്കണമെന്ന ആവശ്യത്തിന് മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് വഴങ്ങുന്നില്ല. സർക്കാരിനെതിരെ സമരവുമായി എത്തിയ പൗരസംഘടനകളെയും ബിരേൻ കൈപ്പിടിയിലാക്കി. ബിജെപി കേന്ദ്രനേതൃത്വം പോലും ബിരേൻ സിങ്ങിനെ മാറ്റാൻ ധൈര്യപ്പെടുന്നില്ല.
ഇംഫാൽ ∙ മണിപ്പുരിൽ മുഖ്യമന്ത്രി ബിരേൻ സിങ് കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാത്ത എംഎൽഎമാരുടെ പേരുകൾ മുഖ്യമന്ത്രിയുടെ ഓഫിസ് പരസ്യമാക്കിയത് എംഎൽഎമാരെ സമ്മർദത്തിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് സൂചന. ബിരേൻ സിങ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടവരുടെയും പിന്തുണ പിൻവലിച്ച സഖ്യകക്ഷിയായ എൻപിപി എംഎൽഎമാരുടെയും പേരുകൾ ഇതിലുണ്ട്. കുക്കികൾക്കെതിരെ മുഖ്യമന്ത്രി ശക്തമായ നടപടികൾക്ക് ഒരുങ്ങുമ്പോൾ ഒരു വിഭാഗം പിന്തുണ നൽകുന്നില്ലെന്നു ജനങ്ങളെ അറിയിക്കുകയായിരുന്നു പേരുകൾ പുറത്തുവിട്ടതിലൂടെ ലക്ഷ്യമിട്ടത്.
മണിപ്പുരിൽ കുക്കി സായുധഗ്രൂപ്പുകൾക്കെതിരെ മെയ്തെയ് പൗരസംഘടനകൾ നിലപാടു കടുപ്പിച്ചു. കുക്കി സായുധ ഗ്രൂപ്പുകളെ അടിച്ചമർത്തിയാൽ മതിയെന്ന മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന എൻഡിഎ എംഎൽഎമാരുടെ യോഗത്തിലെ നിർദേശത്തെ ഇവർ എതിർത്തു. സായുധ സംഘടനകളുമായുള്ള സമാധാനക്കരാർ പിൻവലിക്കണമെന്ന ആവശ്യം തങ്ങൾ നേരത്തേ ഉന്നയിച്ചത് ഇവർ ചൂണ്ടിക്കാട്ടി. 24 മണിക്കൂറിനകം നടപടി അറിയിച്ചില്ലെങ്കിൽ എല്ലാ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫിസുകളും താഴിട്ടു പൂട്ടുമെന്നു പൗരസംഘടനകളുടെ ഏകോപനസമിതിയായ കൊകോമി അറിയിച്ചു.
∙ കലാപം രൂക്ഷമായതോടെ മണിപ്പുരുമായുള്ള അതിർത്തി അസം അടച്ചു. അക്രമം അസമിലേക്കും വ്യാപിക്കുമെന്ന സൂചനയെത്തുടർന്ന് അതിർത്തിയിൽ കമാൻഡോകളെ വിന്യസിച്ചു.
ന്യൂഡൽഹി∙ മണിപ്പുർ സംഘർഷത്തിൽ ഇടപെടൽ തേടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ചു. മണിപ്പുർ ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ ഉടനടി നടപടി വേണമെന്നാണ് ആവശ്യം. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെയും ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെയും കലാപം ബാധിച്ചുവെന്നും ഖർഗെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇംഫാൽ∙ മണിപ്പുരിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻപിപി നേതാവ് കോൺറാഡ് സാങ്മ. എൻപിപി എൻഡിഎയെ വിട്ടതിന് പിന്നാലെയാണ് കോൺറാഡ് സാങ്മ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. ബിരേൻ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റിയാൽ സംസ്ഥാന സർക്കാരിനുള്ള പിന്തുണ പുനഃസ്ഥാപിക്കുമെന്നും കോൺറാഡ് സാങ്മ വ്യക്തമാക്കി.
പാലക്കാട് ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചതും മണിപ്പുർ സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകളുമാണ് ഇന്ന് പ്രധാന വാർത്തകളിൽ ഇടംപിടിച്ചത്. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. മൂന്നു മുന്നണികളുടെ കലാശക്കൊട്ടോടെയാണ് പരസ്യപ്രചാരണം അവസാനിച്ചത്. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ബിജെപിയുടെയും വമ്പൻ റോഡ് ഷോകൾക്കാണ് ഇന്നു നഗരം സാക്ഷ്യംവഹിച്ചത്.
പട്ന ∙ കലാപം തുടരുന്ന മണിപ്പുർ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകാത്തത് എന്തു കൊണ്ടാണെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനുമെതിരെ നിശിത വിമർശനമാണ് ആർജെഡി നടത്തിയത്.
മെയ്തെയ് വിഭാഗത്തിൽപ്പെട്ടവരുടെ കൊലപാതകത്തിനു പകരംവീട്ടാൻ സായുധഗ്രൂപ്പുകൾ നീക്കം തുടങ്ങിയതോടെ മണിപ്പുർ വീണ്ടും കലാപഭീതിയിൽ. ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ ഏഴ് എംഎൽഎമാരുള്ള നാഷനൽ പീപ്പിൾസ് പാർട്ടി(എൻപിപി) പിൻവലിക്കുകയും കൂടുതൽ ഭരണപക്ഷ, പ്രതിപക്ഷ എംഎൽഎമാർ രാജിഭീഷണി ഉയർത്തുകയും ചെയ്തതോടെ ഭരണവും പ്രതിസന്ധിയിലേക്കു നീങ്ങുന്നു. എട്ടു മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ മൂന്നു കുട്ടികളെയും മൂന്നു സ്ത്രീകളെയും ദുരിതാശ്വാസ ക്യാംപിൽനിന്നു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവമുണ്ടായതിനെത്തുടർന്നാണ് മണിപ്പുരിൽ വീണ്ടും സ്ഥിതിഗതികൾ കൈവിട്ട നിലയിലേക്കെത്തിയത്. ഒന്നരവർഷത്തിനുശേഷം ആദ്യമായി സുരക്ഷാസേനയോടു കലാപം അടിച്ചമർത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇംഫാൽ താഴ്വരയും കുക്കി കുന്നുകളും സംഗമിക്കുന്ന ‘ബഫർസോണിൽ’ ഇന്നലെയും വ്യാപക വെടിവയ്പു നടന്നു. കലാപത്തിൽ മെയ്തെയ് വിഭാഗത്തിന് അനുകൂലമായ നിലപാടെടുത്ത മുഖ്യമന്ത്രി ബിരേൻ സിങ് ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ഇംഫാൽ താഴ്വരയിലെ ഒരു വിഭാഗം രംഗത്തിറങ്ങിയതു സർക്കാരിനെ ഞെട്ടിച്ചിട്ടുണ്ട്. ഒന്നരവർഷം പിന്നിട്ടിട്ടും
ന്യൂഡൽഹി∙ മണിപ്പുരിൽ കൂടുതൽ സൈനികരെ അയയ്ക്കാൻ കേന്ദ്ര തീരുമാനം. വിവിധ സേനകളിൽ നിന്നായി 5,000 ജവാന്മാരെ കൂടി മണിപ്പുരിലേക്ക് അയയ്ക്കും. സംസ്ഥാനത്തെ സുരക്ഷ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു. കലാപം ഏറ്റവും കൂടുതൽ പടർന്ന ജിരിബാം ജില്ലയിൽ
∙ മണിപ്പുരിൽ ആഭ്യന്തര കലാപം രൂക്ഷമായതിനു പിന്നാലെ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ ആരംഭിച്ചതാണ് ഇന്നത്തെ പ്രധാന വാർത്ത. മണിപ്പുരിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കിയാണ് അമിത് ഷാ
ന്യൂഡൽഹി∙ മണിപ്പുരിൽ സംഘർഷം ശക്തമായതിനു പിന്നാലെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിൽ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. നാളെ നോർത്ത് ബ്ലോക്കിൽ ആഭ്യന്തരമന്ത്രി വിശദമായ അവലോകന യോഗം നടത്തും. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുംബൈയിലെത്തിയ അമിത് ഷാ പ്രചാരണ പരിപാടികള് റദ്ദാക്കിയാണ് ഡല്ഹിക്ക് മടങ്ങിയത്. വടക്ക് കിഴക്കന് മേഖലയിലെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളും യോഗം പരിശോധിച്ചു.
കൊൽക്കത്ത ∙ ജിരിബാമിൽ കാണാതായ 6 മെയ്തെയ് വിഭാഗക്കാരുടെ മൃതദേഹം കണ്ടെത്തിയ വാർത്തയാണ് മണിപ്പുരിനെ വീണ്ടും പൊട്ടിത്തെറിയിലെത്തിച്ചത്. കുക്കി വിഭാഗക്കാർ ഇവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. 3 സ്ത്രീകളുടെയും 3 കുട്ടികളുടെയും അഴുകിയ മൃതദേഹങ്ങളാണ് ജിരി, ബരാക്ക് പുഴകൾ സംഗമിക്കുന്ന സ്ഥലത്തു കണ്ടെത്തിയത്.
കൊൽക്കത്ത ∙ ജിരിബാമിൽ കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 6 പേരും കൊല്ലപ്പെട്ടതായി കണ്ടെത്തിയതിനെത്തുടർന്ന് മണിപ്പുരിൽ വീണ്ടും സ്ഥിതി സ്ഫോടനാത്മകമായി. 8 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ളവരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച ജനക്കൂട്ടം മുഖ്യമന്ത്രി ബീരേൻ സിങ്ങിന്റെയും മറ്റു മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ ആക്രമിച്ചു.
കൊൽക്കത്ത ∙ മണിപ്പുരിലെ ജിരിബാമിൽ മെയ്തെയ് വിഭാഗത്തിൽപ്പെട്ട ആറുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎൽഎമാരുടെയും വീടിനു നേരെ ആക്രമണം ഉണ്ടായി. ഇംഫാൽ വെസ്റ്റ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇംഫാൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപം രഞ്ജന്റെയും ഉപഭോക്തൃ മന്ത്രി എല്.സുശീന്ദ്രോ സിങ്ങിന്റെയും വീട്ടിൽ പ്രതിഷേധക്കാര് അക്രമം നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊൽക്കത്ത ∙ മണിപ്പുരിലെ ജിരിബാമിൽ തട്ടിക്കൊണ്ടുപോയ മെയ്തെയ് വിഭാഗത്തിൽപ്പെട്ട ആറുപേരിൽ ഒരു സ്ത്രീയുടെയും രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തിയതായി വിവരം. ജിരി പുഴയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി അസമിലെ സിൽച്ചറിൽ എത്തിച്ചു. തട്ടിക്കൊണ്ടുപോയവരിൽപ്പെട്ടവരാണ് ഇവരെന്നു സൂചനയെങ്കിലും ഔദ്യോഗിക സഥിരികീരണമില്ല.
കൊൽക്കത്ത ∙ മണിപ്പുരിൽ വീണ്ടും അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തിൽ 6 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ കൂടി പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) നടപ്പിലാക്കി. കഴിഞ്ഞ ദിവസങ്ങളിൽ അക്രമങ്ങൾ ഉണ്ടായ ജിരിബാമും പ്രത്യേക സൈനികാധികാര നിയമത്തിനു കീഴിലാക്കി. വാറന്റില്ലാതെ റെയ്ഡ് നടത്തുന്നതിനും ആവശ്യമെങ്കിൽ വെടിവയ്പു നടത്തുന്നതിനും സൈന്യത്തിനും കേന്ദ്ര സേനയ്ക്കും അധികാരം നൽകുന്നതാണ് അഫ്സ്പ.
കൊൽക്കത്ത ∙ മണിപ്പുരിലെ ജിരിബാമിൽ ചുട്ടുകൊല്ലപ്പെട്ട മാർ ഗോത്ര വനിത ക്രൂരമായ പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയോട്ടിയും എല്ലുകളും തകർത്ത നിലയായിലായിരുന്നു. 3 കുട്ടികളുടെ അമ്മയായ യുവതിയുടെ ശരീരം മുഴുവൻ കത്തിക്കരിഞ്ഞതിനാൽ ബലാൽസംഗത്തിന് ഇരയായോ എന്നു വ്യക്തമല്ല. മെയ്തെയ് സായുധ ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിൽ.
കൊൽക്കത്ത ∙ മണിപ്പുരിൽ ജിരിബാമിലെ ദുരിതാശ്വാസക്യാംപിൽ നിന്നു കാണാതായ മെയ്തെയ് വിഭാഗക്കാരായ 2 പേരുടെ മൃതദേഹം കണ്ടെത്തി. 3 സ്ത്രീകളെയും 3 കുട്ടികളെയും ഇനിയും കണ്ടുകിട്ടിയില്ല. സിആർപിഎഫുമായുള്ള ഏറ്റുമുട്ടലിൽ 11 കുക്കി വിഭാഗക്കാർ കൊല്ലപ്പെട്ടതിന്റെ പിറ്റേന്നാണു പുതിയ സംഭവം.
ഇംഫാൽ∙ മണിപ്പുരിൽ സൈനിക ക്യാംപ് ആക്രമിച്ച് 11 കുക്കികളെ സുരക്ഷാ സേന വെടിവച്ച് കൊലപ്പെടുത്തി. മണിപ്പുരിലെ ജിരിബാമിൽ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3.30നാണ് കുക്കികൾ സിആർപിഎഫ് ക്യാമ്പ് ആക്രമിച്ചത്. ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു. ആയുധങ്ങളുമായാണ് കുക്കികൾ സൈനിക ക്യാപിന് നേർക്ക് ആക്രമണം നടത്തിയത്. ഇവർ നേരത്തെ ബോറോബെക്ര പൊലീസ് സ്റ്റേഷനും ആക്രമിക്കുകയും ജകുരധോറിലെ മെയ്തേയ് വിഭാഗത്തിൽപ്പെട്ടവരുടെ നാല് വീടുകൾക്ക് തീയിടുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട കുക്കികളുടെ കയ്യിൽ നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പരുക്കേറ്റ സിആർപിഎഫ് ജവാൻ ഇപ്പോൾ ചികിത്സയിലാണ്. ഇയാളെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
കൊൽക്കത്ത ∙ ഇംഫാൽ ഈസ്റ്റ്- കാങ്പോക്പി അതിർത്തിയിൽ കുക്കി സായുധ സംഘവും ഗൂർഖ റജിമെന്റും തമ്മിൽ രൂക്ഷമായ വെടിവയ്പ്. ഇംഫാൽ ഈസ്റ്റിലെ അതിർത്തിയിലെ കൃഷി ഭൂമിയിൽ ജോലി ചെയ്യുന്നവർക്കു നേരെ കുക്കി കുന്നുകളിൽ നിന്നു വെടിവയ്പു നടത്തി. തുടർന്ന് അതിർത്തിയിൽ കാവൽനിൽക്കുന്ന ഗൂർഖാ റജിമെന്റ് തിരികെ വെടിവച്ചു. അരമണിക്കൂറിലധികം ഇതു നീണ്ടു. അതേസമയം, മണിപ്പുരിൽ നാഗാ ഗോത്രങ്ങളും മെയ്തെയ്കളും സംഘർഷത്തിന്റെ വക്കിലെത്തി. 2 നാഗാ ബിസിനസുകാരെ മെയ്തെയ് സായുധ ഗ്രൂപ്പായ ആരംഭായ് തെംഗോൽ അംഗങ്ങൾ തട്ടിക്കൊണ്ടുപോയി പണം പിടുങ്ങാകാൻ ശ്രമിച്ചതിനെത്തുടർന്നാണു സംഘർഷം.
കൊൽക്കത്ത ∙ ഏതാനും ദിവസത്തെ ഇടവേളയ്ക്കുശേഷം മണിപ്പുരിലെ ജിരിബാമിൽ സായുധ ഗ്രൂപ്പുകളുടെ ആക്രമണം. പുലർച്ചെ വെടിവയ്പും ബോംബാക്രമണവും നടന്നെങ്കിലും ആർക്കും അപായമില്ല. അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് ഇന്നലെ പുലർച്ചെ ബോറബെക്ര പൊലീസ് സ്റ്റേഷനു സമീപമുള്ള ഗ്രാമം ആക്രമിക്കുകയായിരുന്നു. സിആർപിഎഫും പൊലീസും എത്തി തിരിച്ചു വെടിവച്ചതിനെത്തുടർന്ന് അക്രമികൾ പിൻവാങ്ങി. ഇതിനിടെ, ഇംഫാൽ ഈസ്റ്റ് ജില്ലയിൽ കാംഗ്ലിപാക് കമ്യുണിസ്റ്റ് പാർട്ടിയിൽ പെട്ട 2 തീവ്രവാദികളെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊൽക്കത്ത ∙ മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മാറ്റണമെന്നാവശ്യപ്പെട്ട് 19 ബിജെപി എംഎൽഎമാർ കേന്ദ്ര നേതൃത്വത്തിനു നിവേദനം നൽകി. സ്പീക്കർ സത്യബ്രത, മന്ത്രിമാരായ തൗനാജം ബിശ്വജിത്, വൈ.ഖേംചന്ദ് ഉൾപ്പെടെയുള്ളവരാണു കത്തെഴുതിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തു നൽകിയിട്ടുണ്ട്.
പാതിയിൽ നിലച്ചു പോയൊരു ഗാനം പോലെയായിരുന്നു കിംഷി ലഹൈനെകിമ്മിന്റെ ജീവിതം. അശാന്തിയുടെ താഴ്വരയിൽ ജീവിതം ഹോമിക്കപ്പെടുമെന്നുറപ്പിച്ചു കണ്ണീരോടെ കഴിയുമ്പോഴാണു സുഹൃത്തിന്റെ ഒരു സന്ദേശം വരുന്നത്. കേരളത്തിലേക്കു വരുന്നോ... രക്ഷപ്പെടാനുള്ള അവസാനത്തെ പിടിവള്ളിയായി കിംഷിക്കു തോന്നി. അവൾ മറുപടിയയച്ചു.. ഞാനും വരുന്നു...
കൊൽക്കത്ത ∙ മണിപ്പുരിലെ ഉക്രുൽ ജില്ലയിൽ ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ പൊലീസുകാരൻ ഉൾപ്പെടെ 3 പേർ വെടിയേറ്റു കൊല്ലപ്പെട്ടു. നാഗാ ഗോത്രങ്ങളിലെ ഇരുവിഭാഗങ്ങളിലുള്ള തർക്കമാണ് സംഘർഷത്തിലെത്തിയത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കൊൽക്കത്ത∙ മണിപ്പുരിൽ 3 മെയ്തെയ് യുവാക്കളെ കുക്കികൾ ബന്ദികളാക്കി. ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രി ബിരേൻ സിങ്ങിനോട് അഭ്യർഥിക്കുന്ന വിഡിയോ വൈറലായതോടെ ഇംഫാൽ താഴ്വരയിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തു. ബന്ദികളിൽ ഒരാളെ പിന്നീടു കുക്കികൾ മോചിപ്പിച്ചു.
കൊൽക്കത്ത ∙ മണിപ്പുരിൽ സംഘർഷസാധ്യത മുൻനിർത്തി കുക്കി ഭൂരിപക്ഷ ജില്ലകൾ ഇന്ന് അടച്ചിടും. അതിർത്തികളിൽ കുക്കികളും മെയ്തെയ്കളും യുദ്ധസന്നാഹങ്ങളുമായി ഒരുങ്ങിയിരിക്കുകയാണ്. സിആർപിഎഫിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ ഇന്നലെ നടത്തിയ തിരച്ചിലിൽ ഒട്ടേറെ ആയുധങ്ങൾ പിടിച്ചെടുത്തു.
കൊൽക്കത്ത ∙ മണിപ്പുരിൽ പൊലീസും ആർമിയും നടത്തിയ തിരച്ചിലിൽ ചൈനീസ് നിർമിത ഗ്രനേഡുകൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു. ഹാൻഡ് ഗ്രനേഡുകൾ, റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ, തോക്കുകൾ എന്നിവയും പിടിച്ചെടുത്തവയിൽപ്പെടും. മെയ്തെയ് ഭൂരിപക്ഷ ജില്ലയായ ബിഷ്ണുപുരിൽ നിന്നാണ് ചൈനീസ് ഗ്രനേഡുകൾ ഉൾപ്പെടെയുള്ള കണ്ടെടുത്തത്. നിരോധിത മെയ്തെയ് സായുധ സംഘടനകൾക്ക് ചൈനീസ് സഹായം ലഭിക്കുന്നുവെന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു.
കൊൽക്കത്ത ∙ മണിപ്പുരിൽ 900 പേരടങ്ങിയ കുക്കി സംഘം ആക്രമണം നടത്തുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൻ സന്നാഹമൊരുക്കി. ആക്രമണം നടക്കുമെന്നു റിപ്പോർട്ട് ചെയ്യപ്പെട്ട 28 ന് ആരും പുറത്തിറങ്ങരുതെന്ന് ഇൻഡിജനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്) ആവശ്യപ്പെട്ടു. ഇതേസമയം, കുക്കി വിഭാഗക്കാരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണ് നടക്കുന്നതെന്ന് ആരോപിച്ച് 26 മുതൽ 29 വരെ കുക്കി ജില്ലാ അതിർത്തികൾ അടച്ചിടാൻ ഗോത്രവിഭാഗക്കാർ തീരുമാനിച്ചു.
മണിപ്പുരിലെ പല കൃഷിയിടങ്ങളിലും വൻ സ്ഫോടകശേഷിയുള്ള ഗ്രനേഡുകളും ബോംബുകളും പുതഞ്ഞിരിപ്പുണ്ട്. ബിഷ്ണുപുരിലെ ക്വാക്തയിൽ കൃഷിഭൂമിയിൽ ഇറങ്ങുംമുൻപ് കർഷകർ വിശദപരിശോധന നടത്തും. ചുരാചന്ദ്പുരിലെ കുക്കി കുന്നുകളിൽനിന്നു വർഷിച്ച, പൊട്ടാത്ത ഒട്ടേറെ ഗ്രനേഡുകൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. സമാന അനുഭവങ്ങളാണ് കാങ്പോക്പിയിലെ ഗോത്രവർഗക്കാരും പറയുന്നത്. യുദ്ധസമാനമാണ് കുക്കി-മെയ്തെയ് പോരാട്ടം നടക്കുന്ന അതിർത്തിമേഖലകളിലെ സ്ഥിതി. പക്ഷേ, യുദ്ധഭൂമിയിൽപോലും പാലിക്കപ്പെടുന്ന നിയമങ്ങൾക്ക് ഇവിടെ വിലയില്ലാതാകുന്നു. ആംബുലൻസ് തടഞ്ഞുനിർത്തി 7 വയസ്സുകാരനെയും അമ്മയെയും ചുട്ടുകൊന്നതിനു സമാനമായ സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു. കൊന്നു വീഴ്ത്തിയ ശരീരങ്ങൾ വികൃതമാക്കുന്നു. നിരായുധരായ കർഷകരെ വരെ കൊലപ്പെടുത്തുന്നു. മൊയ്രാങ്ങിനു സമീപത്തെ മെയ്തെയ് ഗ്രാമമായ ഓക്സുബാമിലെ കൊൻജംബാം മാതും എന്ന കർഷകൻ വെടിയൊച്ചകൾക്കും ഗ്രനേഡ് ആക്രമണങ്ങൾക്കും നടുവിലാണു കൃഷി ചെയ്യുന്നത്. ചുരാചന്ദ്പുരിലെ കുക്കി കുന്നുകളുടെ താഴ്വരയിലാണ് അദ്ദേഹത്തിന്റെ ചെറിയ കൃഷിയിടം. കലാപത്തിന്റെ തുടക്കത്തിൽ ഭയം കാരണം കൃഷി ചെയ്യാതിരുന്നു. ദാരിദ്ര്യം പിടിമുറുക്കിയതോടെ ഇത്തവണ രണ്ടുംകൽപിച്ച് തക്കാളിയും കോളിഫ്ലവറും ഉൾപ്പെടെ പച്ചക്കറിക്കൃഷി തുടങ്ങി. ‘വെടിയൊച്ച കേട്ടാൽ നിലത്തു ചേർന്നുകിടക്കും. പിന്നെ ഓടും. പാടത്തിനടുത്തുള്ള കനാലിൽ ഒളിച്ചിരിക്കേണ്ടി വന്നിട്ടുണ്ട്’ – അദ്ദേഹം പറഞ്ഞു. ഇംഫാൽ ഈസ്റ്റിലെ കുന്നുകളിൽ മണ്ണിൽ കുഴിച്ചിട്ട 28.5 കിലോഗ്രാം ഐഇഡിയാണ്
കാങ്പോക്പി ഉൾപ്പെടുന്ന സദാർ ഹിൽസിലൂടെ യാത്ര ചെയ്തപ്പോൾ കുക്കികളുടെ ആയുധശേഖരങ്ങൾ കണ്ടു. വാഹനയാത്ര അതീവ ദുഷ്കരമായ ഇവിടെ പലയിടത്തും കുത്തനെയുള്ള കയറ്റങ്ങളാണ്. ഇംഫാൽ താഴ്വരയിലേക്കു തുറന്നുകിടക്കുന്ന സദാർ ഹിൽസിൽനിന്നുള്ള ആക്രമണം തടയുക സുരക്ഷാ ഏജൻസികൾക്ക് ഏറെ ബുദ്ധിമുട്ടാകും. നിലവിൽ സുരക്ഷാ ഏജൻസികൾക്ക് ഇവിടേക്കു പ്രവേശനമില്ല. ആരെങ്കിലും അതിനു ശ്രമിച്ചാൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ കടുത്ത പ്രതിഷേധമുണ്ടാകും. കുക്കികൾ വികസിപ്പിച്ചെടുത്ത പോംപി എന്ന മാരകായുധത്തെക്കുറിച്ചു വിശദീകരിക്കാനാണ് സായുധ ഗ്രൂപ്പുകൾ സദാർ ഹിൽസിലേക്കു കൊണ്ടുപോയത്. പരമ്പരാഗത തോക്കുകളുമായി 15 വയസ്സുമാത്രമുള്ള വിദ്യാർഥികൾ വരെ കാവലിരിക്കുന്നതു യാത്രയിലുടനീളം കാണാം. ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഗോത്രവർഗക്കാർ വികസിപ്പിച്ചെടുത്ത പോംപിക്ക്. നീളമുള്ള മുളങ്കുഴലിനു മുകളിൽ പോത്ത്, മിഥുൻ (ഇണക്കിയെടുത്ത കാട്ടുപോത്ത് ഇനം) തുടങ്ങിയ മൃഗങ്ങളുടെ തുകൽ പൊതിഞ്ഞതായിരുന്നു പഴയകാലത്തെ പോംപി. വെടിമരുന്നു നിറച്ച് ഇരുമ്പുതകിടുകളും മറ്റും പോംപി ഉപയോഗിച്ചു ദൂരേക്കു തൊടുത്തുവിടും. ബ്രിട്ടിഷുകാരുമായുള്ള യുദ്ധത്തിലും സുഭാഷ് ചന്ദ്രബോസ് നയിച്ച ഐഎൻഎ യുദ്ധത്തിലും
ഇംഫാൽ ∙ മണിപ്പുരിൽ കഴിഞ്ഞയാഴ്ച നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനിടെ പൊലീസും സൂരക്ഷാസേനയും കണ്ണീർവാതക ഷെല്ല് ഉപയോഗിച്ചതിനെത്തുടർന്ന് ആശുപത്രിയിലായിരുന്ന ഗർഭിണി മരിച്ചു. യുവതിയുടെ വയറ്റിൽ നിന്നെടുത്ത കുഞ്ഞ് നേരത്തെ മരിച്ചിരുന്നു. മരണവാർത്തയറിഞ്ഞ് ജനക്കൂട്ടം പ്രക്ഷോഭത്തിനായി തയാറെടുത്തെങ്കിലും മുഖ്യമന്ത്രി ബിരേൻ സിങ് സമരനേതാക്കളുമായി നടത്തിയ ചർച്ചയെത്തുടർന്ന് ജനക്കൂട്ടം പിരിഞ്ഞുപോയി. കർഫ്യൂ പിൻവലിച്ചതിനെത്തുടർന്ന് ഇംഫാലിൽ സംഘർഷാവസ്ഥ തുടരുകയാണ്.
ഭീതിപ്പെടുത്തുന്ന നിശ്ശബ്ദതയാണ് മണിപ്പുരിൽ. 16 മാസമായി പരസ്പരം യുദ്ധം ചെയ്യുകയാണ് ജനസംഖ്യയുടെ ഭൂരിപക്ഷമായ മെയ്തെയ്കളും ന്യൂനപക്ഷമായ കുക്കി ഗോത്രങ്ങളും. വൻതോതിലുള്ള ആയുധങ്ങളാണ് ഇരുവിഭാഗവും സംഭരിച്ചിട്ടുള്ളത്. വീണ്ടും അക്രമമുണ്ടായാൽ അതു രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായി മാറിയേക്കാമെന്നു സുരക്ഷാ ഏജൻസികൾ ഭയപ്പെടുന്നു. മണിപ്പുർ കലാപം വഴിത്തിരിവിലെത്തിയത് ജനവാസ കേന്ദ്രങ്ങൾക്കു നേരെ കുക്കികൾ റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതോടെയാണ്. അതിർത്തികളിൽനിന്നു പരസ്പരം വെടിയുതിർത്തിരുന്നവർ പുതിയ ആക്രമണരീതി പുറത്തെടുത്തത് സാധാരണക്കാരുടെ ജീവിതത്തെ അരക്ഷിതാവസ്ഥയിലാക്കി. അതിർത്തികളിൽനിന്ന് അഞ്ചും ആറും കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവർ ജീവഭയത്തിലാണ്. 15 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ള ആയുധങ്ങളാണ് ഇരുവിഭാഗങ്ങളും പ്രാദേശികമായി വികസിപ്പിച്ചെടുത്തത്.
‘ഞങ്ങളുടെ സൈനികസംഘത്തെ തടയാൻ നിന്ന ഒരു സ്ത്രീയെ കൂട്ടത്തിലുള്ളൊരാൾ തിരിച്ചറിഞ്ഞു. അന്വേഷിച്ചപ്പോൾ ആൾ അതു തന്നെ. ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു സൈനികന്റെ ഭാര്യ. അവർ നിൽക്കുന്നതിന്റെ 10 കി.മീ. അപ്പുറത്ത് അതേ സൈനികൻ കലാപ നിയന്ത്രണ ജോലിയിലുണ്ട്. സമുദായത്തിൽ നിന്നുള്ള സമ്മർദവും ഭയവുമാണ് ആ സാധാരണ സ്ത്രീയേയും കലാപഭൂമിയിലെത്തിച്ചത്. ആസൂത്രിത സംവിധാനങ്ങളായി ഓരോ സമുദായത്തിലെയും കലാപസംഘങ്ങൾ മാറി. ഇരു സമുദായങ്ങളിലും സ്ത്രീകൾക്കുൾപ്പെടെ ഡ്യൂട്ടി റജിസ്റ്ററുണ്ട്; 7 മണിക്കൂർ നേരം ‘കലാപ’ ജോലിക്കെത്തിയിരിക്കണം’. അപ്പോഴും നേർക്കുനേർ പോരിലുള്ള ഇരുസമുദായങ്ങളിലെയും 80% പേരും കലാപം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ്. സമുദായത്തിൽ നിന്നുള്ള സമ്മർദവും ഭയവും അവരെ ആയുധമെടുപ്പിക്കുന്നു’– കലാപം കലുഷിതമായ മണിപ്പുരിൽ അസം റൈഫിൾസിന്റെ ഡയറക്ടർ ജനറലായിരുന്ന ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ ‘മനോരമയ്ക്ക്’ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. ഇപ്പോഴും കെട്ടടങ്ങാത്ത കലാപ കനലിന്റെ ഉള്ളറകളെക്കുറിച്ചും പ്രശ്ന പരിഹാര സാധ്യതളെക്കുറിച്ചും കോഴിക്കോട് സ്വദേശിയായ ഡോ. പ്രദീപ് ചന്ദ്രൻ നായർ സംസാരിക്കുന്നു:
ന്യൂഡൽഹി ∙ മൂന്നാം മോദി സർക്കാരിന്റെ നൂറാം ദിനത്തിൽ, ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രകോപിതനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പുർ കലാപത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ബിരേൻ സിങ് മുഖ്യമന്ത്രിയായി തുടരുന്നത് എന്തുകൊണ്ടെന്നു ചോദിച്ചപ്പോൾ ‘നിങ്ങൾക്ക് ചോദിക്കാം, എന്നാൽ തർക്കിക്കേണ്ട’ എന്നായിരുന്നു അമിത് ഷായുടെ മറുപടി. മണിപ്പുരില് നടക്കുന്നത് ഭീകരവാദമല്ല, വംശീയ സംഘര്ഷമാണ്. സമാധാനം പുനഃസ്ഥാപിക്കാന് സര്ക്കാര് നിരവധി നടപടികള് സ്വീകരിച്ചിട്ടുണ്ട്. കുക്കി, മെയ്തെയ് വിഭാഗങ്ങളുമായി ചര്ച്ചകള് നടത്തിവരികയാണെന്നും അമിത് ഷാ പറഞ്ഞു.
ഇംഫാൽ ∙ നവജാത ശിശു മരിക്കുകയും മാതാവു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തതോടെ മണിപ്പുരിൽ വീണ്ടും സംഘർഷാവസ്ഥ. കുഞ്ഞിന്റെ മൃതദേഹവുമായി ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലെത്തിയതു വികാരനിർഭരമായ നിമിഷങ്ങൾ സൃഷ്ടിച്ചു.
കൊൽക്കത്ത ∙ ഇംഫാൽ താഴ്വരയിൽ കുക്കികൾ ഡ്രോണുകളിൽ ബോംബ് വർഷിച്ചുവെന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് സൈന്യം. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച, ഡ്രോണുകളിൽ നിന്ന് ബോംബ് വർഷിക്കുന്നതിന്റെ വിഡിയോകൾ മ്യാൻമറിൽ നിന്നുള്ളതാണെന്ന് സൈന്യം അറിയിച്ചു. കുക്കി ഭീകരർ മെയ്തെയ് പ്രദേശങ്ങളിൽ ഡ്രോൺ ആക്രമണം നടത്തിയതിൽ 2 പേർ കൊല്ലപ്പെട്ടെന്നും ഒട്ടേറെ പേർക്ക് പരുക്കേറ്റെന്നും മണിപ്പുർ പൊലീസ് ആണ് ആദ്യം പറഞ്ഞത്.
കൊൽക്കത്ത ∙ ഡ്രോൺ ആക്രമണവും റോക്കറ്റ് ആക്രമണവും ഉണ്ടായ സാഹചര്യത്തിൽ സൈനിക ആയുധങ്ങളുമായി മണിപ്പുർ പൊലീസ്. മീഡിയം മെഷീൻ ഗണ്ണുകൾ (എംഎംജി) വാങ്ങിയ മണിപ്പുർ പൊലീസ് പരിശീലനത്തിനായി സൈന്യത്തിന്റെ സഹായം തേടി.
കൊൽക്കത്ത ∙ മണിപ്പുരിൽ സംഘർഷാന്തരീക്ഷത്തിന് അയവില്ല. മോങ്ബൂങ്ങിൽ മെയ്തെയ്കളും കുക്കികളും മണിക്കൂറുകളോളം പരസ്പരം വെടിയുതിർത്തു. ജിരിബാമിലെ ബൊറോബെക്രയിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിന് അജ്ഞാതർ തീയിട്ടു. ആളപായമില്ല. മോങ്ബുങ്ങിലെ ഗ്രാമങ്ങൾക്കുനേരെ കുക്കികൾ ബോംബാക്രമണം നടത്തിയതായി മെയ്തെയ് സംഘടനകൾ ആരോപിച്ചു.
കൊൽക്കത്ത ∙ മണിപ്പുരിൽ വിദ്യാർഥിപ്രക്ഷോഭം ആളിക്കത്തിയതോടെ ഇംഫാൽ താഴ്വരയിൽ അനിശ്ചിതകാലത്തേക്കു കർഫ്യൂ പ്രഖ്യാപിച്ചു. 5 ദിവസത്തേക്ക് ഇന്റർനെറ്റ് നിരോധിച്ചു. ഇംഫാൽ ഈസ്റ്റിലും വെസ്റ്റിലും ആളുകൾ വീടിനു പുറത്തിറങ്ങുന്നതു തടഞ്ഞ് കലക്ടർമാർ ഉത്തരവിട്ടു. രാജ്ഭവനിലേക്ക് മാർച്ച് നടത്തിയ മെയ്തെയ് വിദ്യാർഥികൾ ഇന്നലെയും സുരക്ഷാസേനയുമായി ഏറ്റുമുട്ടി. 40 പേർക്ക് പരുക്കേറ്റു.
ഇംഫാൽ∙ സംഘർഷം രൂക്ഷമായ മണിപ്പുരിൽ അഞ്ചു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കി. വിദ്വേഷ പരാമർശങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ആഭ്യന്തര വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്നു മുതൽ സെപ്റ്റംബർ 15 വൈകിട്ട് മൂന്നു വരെയാണ് സേവനം നിർത്തിവയ്ക്കുക എന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഇംഫാൽ ∙ സംഘർഷഭരിതമായ മണിപ്പുരിൽ കുക്കി–മെയ്തെയ് ഏറ്റുമുട്ടലിനിടെ ഒരു സ്ത്രീ കൊല്ലപ്പെട്ടു. കാങ്പോക്പി ജില്ലയിലെ താങ്ബ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ കുടുങ്ങിപ്പോയ നെംജാഖോൽ ഹങ്ഡിം (46) ആണ് കൊല്ലപ്പെട്ടത്. അക്രമികൾ ഒട്ടേറെ വീടുകൾക്കു തീയിട്ടു. നാട്ടുകാർ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയാണെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലിനിടെ ഇരുപക്ഷവും പരസ്പരം ബോംബെറിഞ്ഞെന്നും വിവരമുണ്ട്. തിങ്കളാഴ്ച രാത്രി സിആർപിഎഫ് സംഘത്തിനുനേരെയും പ്രതിഷേധക്കാർ ആക്രമണം നടത്തി.
കൊൽക്കത്ത ∙ മണിപ്പുരിലെ ജിരിബാമിൽ മെയ്തെയ് -കുക്കി സായുധ ഗ്രൂപ്പുകളുടെ ഏറ്റുമുട്ടലിൽ 6 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 4 പേർ കുക്കി ഗ്രാമസംരക്ഷണ പ്രവർത്തകരാണെന്ന് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം പറഞ്ഞു. ഇവരിലൊരാൾക്ക് 16 വയസ്സു മാത്രമാണു പ്രായം.
കൊൽക്കത്ത ∙ റോക്കറ്റ് ആക്രമണത്തിൽ ബിഷ്ണുപുർ ജില്ലയിലെ മൊയ്രാങ്ങിൽ ഒരാൾ കൊല്ലപ്പെട്ടതോടെ മണിപ്പുരിൽ വീണ്ടും യുദ്ധസമാനമായ സാഹചര്യം. ഡ്രോൺ ആക്രമണത്തിൽ കഴിഞ്ഞ ദിവസം ഇംഫാൽ വെസ്റ്റിൽ 2 പേർ കൊല്ലപ്പെട്ടിരുന്നു. വീണ്ടും കലാപം തുടങ്ങിയ പശ്ചാത്തലത്തിൽ ഇന്ന് സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
കൊൽക്കത്ത ∙ മണിപ്പുരിലെ ജിരിബാമിൽ മെയ്തെയ് - കുക്കി സംഘടനകൾ തമ്മിലുള്ള സമാധാനക്കരാർ മണിക്കൂറുകൾക്കകം പൊളിഞ്ഞു. കരാറിനു സാധുതയില്ലെന്ന് മാർ ഗോത്രങ്ങളുടെ ഉന്നതാധികാര സമിതി അറിയിച്ചു. തൊട്ടുപിന്നാലെ ജിരിബാമിൽ ഉപേക്ഷിക്കപ്പെട്ട മെയ്തെയ് വീടിന് അക്രമികൾ തീയിട്ടു. അക്രമികൾ വെടിവയ്പ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
കൊൽക്കത്ത ∙ മണിപ്പുരിലെ ജിരിബാം ജില്ലയിൽ മെയ്തെയ് -കുക്കി സംഘടനകൾ സമാധാനക്കരാറിൽ ഒപ്പുവച്ചു. സിആർപിഎഫിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും വിവിധ സേനാ വിഭാഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു കരാർ. വെടിവയ്പോ തീവയ്പോ നടത്തില്ലെന്നും സുരക്ഷാ ഏജൻസികളുമായി സഹകരിക്കുമെന്നും കരാറിലുണ്ട്.
ഇംഫാൽ ∙ മണിപ്പുരിലെ ജിരിബാം ജില്ലയിലുണ്ടായ ആക്രമണത്തിൽ സിആർപിഎഫ് ജവാന് വീരമൃത്യു. ബിഹാർ സ്വദേശി അജയ് കുമാർ ഝായാണ് മരിച്ചത്. കലാപം നടക്കുന്ന ജിരിബാമിലെ മോങ്ബങ് ഗ്രാമത്തിലാണ് സംഭവം. കുക്കി സായുധസംഘം ജവാനുനേരെ വെടിയുതിർക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം.
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ മണിപ്പുർ കലാപം, ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ആശങ്ക രേഖപ്പെടുത്തി. പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ മോദിയെ കണ്ടത്. മണിപ്പുരിൽ സമാധാനവും സാഹോദര്യവും പുലരാനായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. മണിപ്പുരിലേത് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്നും സമാധാനം ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മോദി സംഘത്തെ അറിയിച്ചു.
കൊൽക്കത്ത ∙ രണ്ടാം ഭാരത് ജോഡോയാത്രയ്ക്കു തുടക്കമിട്ട മണിപ്പുരിന്റെ മണ്ണിലേക്ക് മനുഷ്യസങ്കടങ്ങൾ ഏറ്റെടുക്കാൻ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയെത്തി. മണിപ്പുരിലെ സ്ഥിതി മാറിയിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലാണു വീണ്ടുമെത്തിയതെങ്കിലും ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നതു വേദനയുളവാക്കുന്നുവെന്നു പറഞ്ഞ രാഹുലിന്റെ മുന്നിൽ കലാപത്തിന്റെ ഇരകൾ ദുരിതത്തിന്റെ കെട്ടഴിച്ചു. കുക്കി-മെയ്തെയ് മേഖലകളിലെത്തിയ രാഹുലിനെ അവർ ഇരുകയ്യുംനീട്ടി സ്വീകരിച്ചു.
ഗുവാഹത്തി∙ അസം ജനതയുടെ സൈനികനായി ലോക്സഭയിൽ പോരാടുമെന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അസമിലെ അവസ്ഥയ്ക്കു പരിഹാരമായി ഹ്രസ്വകാല പദ്ധതികൾ, മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും പ്രളയ നിയന്ത്രണത്തിനായുള്ള ദീർഘകാല പദ്ധതികള് എന്നിവ നടപ്പിലാക്കണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നതായി രാഹുൽ പറഞ്ഞു.
ന്യൂഡൽഹി/ ഇംഫാൽ∙ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നാളെ മണിപ്പുരിൽ സന്ദർശനം നടത്തും. കഴിഞ്ഞവർഷം കലാപം പൊട്ടിപ്പുറപ്പെട്ട ശേഷം രാഹുലിന്റെ മൂന്നാമത്തെ സന്ദർശനമാണിത്. അസമിലെ സിൽച്ചറിൽ വിമാനമിറങ്ങുന്ന രാഹുൽ അവിടെനിന്നു മണിപ്പുരിലെ ജിരിബാമിലേക്കു പോകും.
കേരളത്തിലെ ജനസംഖ്യയുടെ പത്തിലൊന്നോളം മാത്രമേയുള്ളൂ മണിപ്പുരിലെ ജനസംഖ്യ. ആ ജനത കടന്നുപോകുന്ന അതികഠിനകാലം രാജ്യത്തിന്റെയാകെ സങ്കടമായിത്തീർന്നിട്ട് പതിനാലു മാസമായി. വിവേകപൂർണമായ നടപടികളിലൂടെ അവിടെ ശാശ്വതസമാധാനത്തിനു വഴിതുറക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല.
ന്യൂഡൽഹി ∙ മണിപ്പുർ കലാപക്കേസിലെ വിചാരണത്തടവുകാരന് കുക്കി വിഭാഗത്തിൽപെട്ടയാളെന്ന കാരണത്താൽ ചികിത്സ നൽകാത്തതിൽ സംസ്ഥാന സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. സർക്കാരിനെ വിശ്വസിക്കില്ലെന്നു പറഞ്ഞ ജസ്റ്റിസ് ജെ.ബി.പർദിവാല അധ്യക്ഷനായ ബെഞ്ച്, തടവുകാരനെ എത്രയും വേഗം ഗുവാഹത്തി മെഡിക്കൽ കോളജിലെത്തിച്ചു ചികിത്സ നൽകാനും നിർദേശിച്ചു.
ന്യൂഡൽഹി ∙ മണിപ്പുർ കലാപം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ പുലർത്തിയ മൗനം രാജ്യസഭയിൽ വെടിഞ്ഞു; സംസ്ഥാനത്ത് സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചർച്ചയ്ക്കു മറുപടി നൽകവെ മോദി പറഞ്ഞു. എരിതീയിൽ എണ്ണയൊഴിക്കാനുള്ള ശ്രമം പ്രതിപക്ഷം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ലൂർദ്ദ് പള്ളിയിലെ മാതാവിന് സുരേഷ് ഗോപി സ്വർണ്ണ കൊന്ത സമർപ്പിച്ചത് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇതിനിടെ മണിപ്പൂരില് മാതാവിന്റെ രൂപം തകര്ത്തു എന്ന പേരിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. “തൃശൂരിലെ മാതാവിന് സ്വര്ണ്ണം അണിയിക്കുന്നത് കാണുന്ന
കൊൽക്കത്ത ∙ മണിപ്പുരിലെ ജിരിബാമിൽ മെയ്തെയ് യുവാവിനെ കഴുത്തറുത്തു കൊന്നതിനെത്തുടർന്നുണ്ടായ സംഘർഷം കൂടുതൽ ശക്തമാകുന്നു. അനിശ്ചിത കാലത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന ജിരിബാമിൽ ഇന്നലെ പൊലീസ് ഔട്പോസ്റ്റിനും ഒട്ടേറെ വീടുകൾക്കും തീയിട്ടു. സംഭവത്തെത്തുടർന്ന് ജിരിബാം പൊലീസ് സൂപ്രണ്ട് എ.ഘനശ്യാം ശർമയെ അടിയന്തരമായി സ്ഥലംമാറ്റി.
കൊൽക്കത്ത ∙ മണിപ്പുരിലെ ജിരിബാമിൽ മെയ്തെയ് യുവാവിനെ കഴുത്തറുത്തു കൊന്നതിനെത്തുടർന്ന് വൻ സംഘർഷം. 3 കുക്കി ഗ്രാമങ്ങൾ മെയ്തെയ് സായുധ സംഘങ്ങൾ തീയിട്ടു. തിരിച്ചടിയായി ഏതാനും മെയ്തെയ് വീടുകൾ തകർത്തു. ജിരിബാമിൽ അനിശ്ചിത കാലത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
നീണ്ടുപോകുകയാണ് ആ നിസ്സഹായ വിലാപം. കേരളത്തിലെ ജനസംഖ്യയുടെ പത്തിലൊന്നോളം മാത്രമുള്ള മണിപ്പുർ ജനത അനുഭവിക്കുന്ന സങ്കടങ്ങളുടെ ആഴവും പരപ്പും നമുക്കു സങ്കൽപിക്കാനാവുമോ? അവിടെ 230ൽ അധികം പേർ ഇതിനകം കൊല്ലപ്പെട്ടുകഴിഞ്ഞു. എത്രയോ കുടുംബങ്ങളുടെ വേരറ്റു. അരലക്ഷത്തിലധികം പേർ ഭവനരഹിതരായി. ഒട്ടേറെ ഗ്രാമങ്ങൾ ചാമ്പലായി; വിവിധ വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. എത്രയോ പേർ അഭയാർഥികളായി അന്യസംസ്ഥാനങ്ങളിലെത്തി. എത്രയോ പേർ പലായനം തുടരുന്നു.
കൊൽക്കത്ത ∙ മണിപ്പുർ കലാപത്തിന്റെ ഒന്നാം വാർഷികദിനത്തിൽ കുക്കി ഗോത്രമേഖലയിൽ ഹർത്താൽ ആചരിച്ചു. കലാപത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രത്യേക പ്രാർഥനകളും ചുരാചന്ദ്പുർ, കാങ്പോക്പി, തെഗ്നോപാൽ ജില്ലകളിൽ നടന്നു. ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിലും രക്തസാക്ഷിത്വ ദിനാചരണം നടന്നു. മെയ്തെയ് മേഖലകളിലും പ്രാർഥനകൾ നടന്നു.
കൊൽക്കത്ത ∙ മണിപ്പുർ കലാപത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 230 ൽ അധികം പേർ കൊല്ലപ്പെടുകയും അരലക്ഷത്തിലധികം പേർ ഭവനരഹിതരാകുകയും ചെയ്ത കലാപത്തിൽ ഇപ്പോഴും കൊലപാതകങ്ങളും ആക്രമണങ്ങളും നടക്കുന്നു. ഗോത്രവിഭാഗക്കാരുടെ നേതൃത്വത്തിൽ ഇന്ന് ഗോത്ര ഭൂരിപക്ഷ ജില്ലകളിൽ ഹർത്താൽ നടത്തും. ഡൽഹി ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ രക്തസാക്ഷിദിനം ആചരിക്കും.
ഇംഫാൽ∙ മണിപ്പുരിലെ ബിഷ്ണുപുർ ജില്ലയിൽ സൈനിക വാഹനം തടഞ്ഞ് മെയ്തെയ് വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെ സംഘം. കുമ്പി പ്രദേശത്ത് രാവിലെ പട്രോളിങ്ങിനിടെ
ബിഷ്ണുപുർ∙ മണിപ്പുരിലെ ബിഷ്ണുപ്പുര് ജില്ലയിലെ നരൻസേന മേഖലയിലുണ്ടായ ആക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർ വീരമൃത്യു. രണ്ടുപേർക്കു പരുക്കേറ്റു. നരൻസേന ഗ്രാമത്തിലെ ഒരു കുന്നിൻമുകളിൽനിന്നും താഴ്വരയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കേന്ദ്രം ലക്ഷ്യമിട്ട് ഒരു സംഘം ഭീകരവാദികള്
കൊൽക്കത്ത ∙ മണിപ്പുരിൽ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിനു തൊട്ടുമുൻപു വീണ്ടും വ്യാപകമായ അക്രമം. കാങ്പോക്പിയിൽ ദേശീയപാതയിലെ പാലം 3 സ്ഫോടനങ്ങളിൽ ഭാഗികമായി തകർത്തു. ഇതോടെ ഗതാഗതം തിരിച്ചുവിട്ടു. ഇംഫാലിനെയും നാഗാലാൻഡിലെ ദിമാപുരിനെയും ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയിലെ പാലത്തിലായിരുന്നു സ്ഫോടനം.
മണിപ്പുർ വംശീയ കലാപം തുടങ്ങിയിട്ട് ഒരു വർഷം ആകുമ്പോഴും സംഘർഷം അവസാനിപ്പിക്കാൻ ഒരു ശ്രമവും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. 230ൽ അധികം പേർ കൊല്ലപ്പെടുകയും അരലക്ഷം പേർ ഭവനരഹിതരാകുകയും നൂറുകണക്കിനു ക്രിസ്തീയ ദേവാലയങ്ങൾ തകർക്കപ്പെടുകയും ചെയ്ത കലാപം തുടരുന്നു; രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ കലാപം എന്ന കുപ്രസിദ്ധിയുമായി. കഴിഞ്ഞ വർഷം മേയ് മൂന്നിനാണ് മണിപ്പുരിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഭൂരിപക്ഷ സമുദായമായ മെയ്തെയ്കളും ഗോത്രവിഭാഗക്കാരായ കുക്കികളും തമ്മിലുള്ള സംഘർഷം ഇപ്പോൾ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടംപോലെയായിരിക്കുന്നു.
വാഷിങ്ടൻ ∙ മണിപ്പുർ വംശീയ കലാപത്തിനിടെ കാര്യമായ തോതിൽ അതിക്രമങ്ങൾ നടന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ വാർഷിക മനുഷ്യാവകാശ റിപ്പോർട്ട് വിലയിരുത്തി. ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്കും സർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകർക്കും എതിർസ്വരമുയർത്തുന്നവർക്കുമെതിരെ ആക്രമണങ്ങൾ നടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മേയിൽ തുടങ്ങിയ മണിപ്പുർ കലാപത്തിൽ 60,000 പേർ ഭവനരഹിതരായി.
ന്യൂഡൽഹി∙ മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ന്യൂനപക്ഷങ്ങൾക്കെതിരെ മണിപ്പൂരിൽ ആക്രമണമുണ്ടായെന്നും വലിയതോതിലുള്ള പീഡനമാണ് നടന്നതെന്നുമാണ് റിപ്പോർട്ടിലെ വിമർശനം. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വാർഷിക മനുഷ്യാവകാശ റിപ്പോർട്ടിലാണ് പരാമർശം.
ആദ്യഘട്ട തിരഞ്ഞെടുപ്പിന് 6 ദിവസം മാത്രം ബാക്കിനിൽക്കെ മണിപ്പുരിൽ വീണ്ടും മെയ്തെയ് -കുക്കി കലാപം രൂക്ഷമായി. കാങ്പോക്പി-ഇംഫാൽ ഈസ്റ്റ് അതിർത്തിയിൽ ഇന്നലെ നടന്ന വെടിവയ്പിൽ 2 കുക്കി ഗോത്രവിഭാഗക്കാർ കൊല്ലപ്പെട്ടു. ഇതിനു തൊട്ടുമുൻപ്, മണിപ്പുരിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രചാരണസ്ഥലത്തു വെടിവയ്പുണ്ടായി. ഇന്നർ മണിപ്പുരിലെ കോൺഗ്രസ് സ്ഥാനാർഥിയും ജെഎൻയു പ്രഫസറുമായ ബിമൽ അക്കോയിജാമിന് തിരഞ്ഞെടുപ്പു കമ്മിഷൻ സിആർപിഎഫ് സംരക്ഷണം ഏർപ്പെടുത്തി.