Activate your premium subscription today
ഹൂസ്റ്റൺ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നീക്കം വിവാദമാകുന്നു. റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്ന് സഹായം നൽകുന്നതിന് പകരമായി, ഇലക്ട്രോണിക്സിൽ ഉപയോഗിക്കുന്ന പ്രധാന ഘടകങ്ങളായ 'അപൂർവ ലോഹങ്ങ'ളുടെ വിതരണം കീവ് ഉറപ്പുനൽകുന്ന കരാർ യുക്രെയ്നുമായി ചർച്ച ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം
കൊല്ലം ∙ റഷ്യയിൽ ഇലക്ട്രിഷ്യൻ ജോലി വാഗ്ദാനം ചെയ്തു കൊണ്ടുപോയ ശേഷം യുക്രെയ്നിനെതിരായ യുദ്ധത്തിനായി കൂലിപ്പട്ടാളത്തിൽ ചേർത്തു തട്ടിപ്പു നടത്തിയ കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന 3 പ്രതികളെ കൊല്ലം സ്വദേശിയുടെ പരാതിയിൽ കണ്ണനല്ലൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കൊല്ലം മീയണ്ണൂർ കണ്ണങ്കര പുത്തൻ വീട്ടിൽ സിബി.എസ്
ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഇറക്കുമതി ജനുവരിയിൽ 13% ഉയർന്നെന്ന് വിപണിനിരീക്ഷകരായ കെപ്ലറിന്റെ റിപ്പോർട്ട്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ ക്രൂഡ് ഓയിലിനുമേൽ യുഎസ് കൂടുതൽ ഉപരോധം ഏർപ്പെടുത്തിയത് ഇന്ത്യയിലേക്കുള്ള വിതരണത്തെ ബാധിച്ചേക്കുമെന്ന് കരുതപ്പെട്ടിരുന്നു.
മോസ്കോ ∙ റഷ്യൻ പക്ഷക്കാരനും കിഴക്കൻ യുക്രെയ്നിലെ അർധസൈനികവിഭാഗം തലവനുമായ അർമീൻ സാർകിസ്യാൻ മോസ്കോയിൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഒരു അംഗരക്ഷകനും മരിച്ചു. റഷ്യൻ ഭരണസിരാകേന്ദ്രമായ ക്രെംലിന് 12 കിലോമീറ്റർ അകലെ മോസ്ക്വ നദിക്കരയിലുള്ള സാർകിസ്യാന്റെ ആഡംബര അപ്പാർട്മെന്റിൽ തുളച്ചുകയറിയാണു ബോംബ് പൊട്ടിത്തെറിച്ചത്. കൃത്യമായി ആസൂത്രണം ചെയ്താണു സ്ഫോടനം നടത്തിയതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
കീവ് ∙ റഷ്യൻ അതിർത്തിയിൽ യുക്രെയ്ൻ സേനയുടെ നിയന്ത്രണത്തിലുള്ള സുദ്സയിലെ സ്കൂളിൽ യുദ്ധമേഖലയിൽ നിന്ന് ഒഴിപ്പിക്കുന്നവരെ പാർപ്പിച്ചിരുന്ന കെട്ടിടം ശനിയാഴ്ച രാത്രിയുണ്ടായ മിസൈൽ ആക്രമണത്തിൽ തകർന്ന് 4 പേർ കൊല്ലപ്പെട്ട സംഭവത്തെച്ചൊല്ലി ഇരുരാജ്യങ്ങളും പരസ്പരം പഴിചാരുന്നു. 4 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുണ്ട് 84 പേരെ രക്ഷപ്പെടുത്തി. തകർന്ന കെട്ടിടത്തിനടിയിൽ കൂടുതൽ പേർ കുടുങ്ങിയതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നു.
ബാലി∙ യുക്രെയ്ൻ – റഷ്യ യുദ്ധം കാരണം റഷ്യക്കാർ താവളമാക്കിയ ബാലിയിലെ ഉബുദ് റിസോർട്ട് അടച്ചുപൂട്ടി.
എണ്ണപ്പണമൊഴുകുന്ന സമുദ്രപാതകളിൽ ‘ഗോസ്റ്റ് ഫ്ലീറ്റ്സ്’ ആയിരുന്നു യുഎസിന്റെയും ജി7 രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും പ്രധാന തലവേദന. റഷ്യൻ ക്രൂഡ് ഓയിൽ കടത്തിന് ഉപയോഗിച്ചിരുന്ന, ഉടമസ്ഥാവകാശം വ്യക്തമല്ലാത്ത, കൃത്യമായ ഇൻഷുറൻസോ മറ്റു രേഖകളോ ഇല്ലാത്ത കപ്പലുകളെയാണ് ‘ഗോസ്റ്റ് ഫ്ലീറ്റ്സ്’ എന്നു വിളിക്കുന്നത്. അത്തരം റഷ്യൻ ഓയിൽ ടാങ്കർ കപ്പലുകളെ ‘പൂട്ടാൻ’ അമേരിക്കയും ജി7 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും തുനിഞ്ഞിറങ്ങിയതോടെയാണ് എണ്ണ വിപണി കുലുങ്ങിയത്. അനധികൃത ഓയിൽ ടാങ്കറുകൾക്ക് ജനുവരി രണ്ടാംവാരം മുതൽ അമേരിക്കയും ജി7 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുകയറാൻ തുടങ്ങി. പല രാജ്യങ്ങളിലായി വ്യാജകമ്പനികളുടെ പേരുകളിൽ റജിസ്റ്റർ ചെയ്തിട്ടുള്ള 183 ടാങ്കറുകൾക്കാണ് ഇത്തരത്തിൽ ഉപരോധം ഏർപ്പെടുത്തിയത്.
തൃശൂർ ∙ റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങി യുക്രെയ്ൻ യുദ്ധമുഖത്തു കൊല്ലപ്പെട്ട ബിനിൽ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടി. ബിനിലും പരുക്കേറ്റ ജെയ്ൻ കുര്യനും അടക്കമുള്ളവർ റഷ്യൻ പൗരത്വം സ്വീകരിച്ചതിന്റെ രേഖകൾ ചൂണ്ടിക്കാട്ടി സൈനിക കമാൻഡർമാർ നിയമതടസ്സമുന്നയിച്ചതോടെ ഇന്ത്യൻ
റഷ്യ - യുക്രെയ്ൻ യുദ്ധത്തിന്റെ ഭാഗമായി അരങ്ങേറുന്ന ഊർജയുദ്ധം പുതിയ തലത്തിലേക്ക്. മൂന്നു വർഷമായി നീളുന്ന യുദ്ധത്തിനിടെ യൂറോപ്പിനുള്ള റഷ്യൻ ഗ്യാസ് വിതരണം യുക്രെയ്ൻ പൂർണമായി അവസാനിപ്പിച്ചു. മഞ്ഞുകാലം നേരിടുന്ന യൂറോപ്യൻ രാജ്യങ്ങൾ കടുത്ത പ്രതിസന്ധിയിൽ. ഇതിനു പിന്നാലെ ഓയിൽ ടാങ്കറുകളിലൂടെയുള്ള റഷ്യൻ
തൃശൂർ ∙ റഷ്യൻ സേനയുടെ കൂലിപ്പട്ടാളത്തിലും വാഗ്നർ ഗ്രൂപ്പിലും (സ്വകാര്യ സൈന്യം) കുടുങ്ങി യുക്രെയ്ൻ യുദ്ധമുഖത്തുള്ള വിദേശ സൈനികരിലേറെയും ദരിദ്ര രാജ്യങ്ങളിൽ നിന്നു റിക്രൂട്ട് ചെയ്യപ്പെട്ടവർ.
തൃശൂർ ∙ യുക്രെയ്ൻ യുദ്ധമുഖത്തു കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രൻ അടക്കം റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ മലയാളികൾ സ്വന്തം ഇഷ്ടപ്രകാരം റിക്രൂട്ട് ചെയ്യപ്പെട്ടതാണെന്നു വരുത്താൻ പ്രതികൾ വ്യാജരേഖ ചമച്ചെന്നു സൂചന.
തൃശൂർ ∙ യുക്രെയ്ൻ യുദ്ധമുഖത്തു കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രൻ അടക്കം റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ മലയാളികൾ സ്വന്തം ഇഷ്ടപ്രകാരം റിക്രൂട്ട് ചെയ്യപ്പെട്ടതാണെന്നു വരുത്താൻ പ്രതികൾ വ്യാജരേഖ ചമച്ചെന്നു സൂചന. റഷ്യയിലേക്കു പോകുന്നതിനു മുൻപു പ്രതികൾ ഇരകളിൽനിന്ന് ഉടമ്പടിപത്രം എഴുതിവാങ്ങിയിരുന്നെങ്കിലും സന്ദീപിന്റെ മരണശേഷം ഇതിൽ കൂടുതൽ വ്യവസ്ഥകൾ എഴുതിച്ചേർത്തെന്നാണു ബന്ധുക്കളുടെ ആരോപണം
യുദ്ധത്തിനിടെ പിടിക്കപ്പെട്ട് റഷ്യ, യുക്രെയ്ൻ ജയിലുകളിൽ കഴിയുന്ന 50 തടവുകാർക്ക് യുഎഇയുടെ മധ്യസ്ഥതയിൽ മോചനം.
തൃശൂർ ∙ സ്ക്രൂഡ്രൈവർ പിടിച്ചു ശീലിച്ച ഇലക്ട്രിഷ്യന്‍മാരുടെ കൈകളിലേക്ക് അവർ തോക്കുകൾ എടുത്തുകൊടുത്ത ശേഷം പറഞ്ഞു, ‘ഇന്നു മുതൽ നിങ്ങൾ സൈനികരാണ്. 20 ദിവസം കൊണ്ടു തോക്കുകളും ഗ്രനേഡുകളും ഉപയോഗിക്കാൻ പരിശീലിക്കണം. ജീവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഷൂട്ട് ചെയ്യാൻ പഠിക്കണം.’ റഷ്യൻ സൈനിക ക്യാംപുകളിൽ ഇലക്ട്രിഷ്യൻ ജോലിക്കെന്ന പേരിൽ കേരളത്തിൽനിന്നു റിക്രൂട്ട് ചെയ്യപ്പെട്ടവർ മോസ്കോയിലെ ക്യാംപിലെത്തിയതിന്റെ പിറ്റേന്നു കമാൻഡിങ് ഓഫിസറിൽനിന്നു കേട്ട വാക്കുകളാണിത്.
റഷ്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി കരുണ ലെയ്നില്‍ ബിനില്‍ (32) മരിച്ചെന്നും ഒപ്പം പ്രവര്‍ത്തിച്ചു വന്നിരുന്ന ബന്ധുവും തൃശൂര്‍ സ്വദേശിയുമായ ജയിന് കുര്യന് (27) പരുക്കേറ്റ് മോസ്കോയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
‘യുദ്ധത്തിൽ നേരിട്ടു പങ്കെടുക്കാൻ പോകുകയാണ്. ഇനി ചിലപ്പോൾ നേരിട്ടു കാണാൻ കഴിഞ്ഞേക്കില്ലെന്നാ തോന്നുന്നത്..’
കീവ് ∙ റഷ്യയുടെ പിടിയിലായ യുക്രെയ്ൻ സൈനികരെ മോചിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചാൽ ഉത്തര കൊറിയൻ സൈനികരെ കിം ജോങ് ഉന്നിന് കൈമാറാൻ തയാറാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. കുർസ്ക് മേഖലയിൽനിന്നു രണ്ട് ഉത്തര കൊറിയൻ സൈനികരെ യുക്രെയ്ൻ സൈന്യം പിടികൂടിയെന്നും കൂടുതൽ പേരെ പിടികൂടുമെന്നും സെലെൻസ്കി സമൂഹമാധ്യമത്തിൽ കുറിച്ചു.
യുദ്ധത്തിൽ വലഞ്ഞ യുക്രെയ്ൻ ജനതയ്ക്ക് സഹായങ്ങൾ നൽകി ഒലേന സെലൻസ്ക ഫൗണ്ടേഷൻ. മുപ്പതിലധികം രാജ്യാന്തര സംഘടനകളുടെ സഹായത്തോടെയാണു ഒലേന ഫൗണ്ടേഷൻ ഇതു നിർവിച്ചത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലിൻസ്കിയുടെ ഭാര്യയാണ് ഒലേന. ഒലേനയുടെ ഫൗണ്ടേഷൻ വാർഷിക കണക്കുകൾ വെളിയിൽ വിട്ടു. യുക്രെയ്നിലെ 10 മേഖലകളിലുള്ള
കീവ് ∙ രാജ്യത്തിന് ആരും സമാധാനം സമ്മാനിക്കില്ലെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. 21 മിനിറ്റ് ദൈർഘ്യമുള്ള പുതുവത്സര വിഡിയോയിലാണ് സെലെൻസ്കിയുടെ പരാമർശം. ശക്തമായ യുക്രെയ്നിന് മാത്രമേ സമാധാനം ഉറപ്പാക്കാനും ലോകമെമ്പാടും ബഹുമാനം നേടാനും കഴിയൂവെന്നും സെലെൻസ്കി പറഞ്ഞു.
യുദ്ധത്തിനിടെ പിടിക്കപ്പെട്ട് റഷ്യ, യുക്രെയ്ൻ ജയിലുകളിൽ കഴിയുന്ന 300 തടവുകാർക്ക് യുഎഇയുടെ മധ്യസ്ഥതയിൽ മോചനം.
മോസ്കോ∙ താനാണു റഷ്യയെ രക്ഷിച്ചതെന്നു പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. കാൽ നൂറ്റാണ്ട് ഭരണകാലയളവിൽ രാജ്യം കൈവരിച്ച നേട്ടങ്ങളിൽ റഷ്യക്കാർ അഭിമാനിക്കണമെന്നും പുതുവത്സര പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. 1999 ഡിസംബർ 31നാണ് പുട്ടിൻ റഷ്യയുടെ ആക്ടിങ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ‘‘പ്രിയ സുഹൃത്തുക്കളെ, 2025
കസഖ്സ്ഥാനിലെ അക്തൗവിൽ 38 പേരുടെ മരണത്തിനിടയാക്കി അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നുവീണ സംഭവത്തിൽ വിവാദങ്ങൾ അലയടങ്ങിയിട്ടില്ല. ഇന്നലെ വെളിപ്പെടുത്തലുമായി അസർബൈജാൻ പ്രസിഡന്റ് ഇലാം അലിയേവ് രംഗത്തെത്തിയിരുന്നു. റഷ്യൻ പ്രതിരോധവൃത്തങ്ങൾ വെടിവച്ചതാണു വിമാനം തകരാനിടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
അസർബൈജാന് എയർലൈൻസിന്റെ വിമാനദുരന്തത്തിനു കാരണം റഷ്യയുടെ വ്യോമ പ്രതിരോധമാണെന്നും പക്ഷേ കാരണം മറച്ചുവെയ്ക്കാൻ റഷ്യ ശ്രമിച്ചതായും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയവ്. വിമാനത്തിലുണ്ടായ 67 പേരിൽ 38 പേർ മരിച്ച ഈ ദുരന്തത്തെ മറയ്ക്കാൻ മോസ്കോ ചില സിദ്ധാന്തങ്ങൾ മുന്നോട്ടുവച്ചതായും എന്നാൽ കുറ്റം സമ്മതിച്ചു റഷ്യ
രാജ്യത്തെ തന്ത്രപ്രധാന പ്രദേശത്തു വച്ച് തന്റെ വിശ്വസ്തനായ സേനാ മേധാവികളിൽ ഒരാൾ കൊല്ലപ്പെട്ടിരിക്കുന്നു. റഷ്യയുടെ റേഡിയോളജിക്കൽ, കെമിക്കൽ, ബയോളജിക്കൽ ഡിഫൻസ് സേനകളുടെ തലവനാണ് കൊല്ലപ്പെട്ട ഇഗോർ കിരിലോവ്. ഏറെ സുരക്ഷിതമെന്ന് കരുതിയിരുന്ന മോസ്കോയിലെ റിയാസന്‍സ്കി സ്ട്രീറ്റിലെ ഒരു കെട്ടിട സമുച്ചയത്തിനു പുറത്തു നടന്ന സ്ഫോടനത്തിലായിരുന്നു മരണം. ഇത്രയും സുരക്ഷയൊരുക്കിയിട്ടുള്ള, സൈനിക മേധാവികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ പോലും ആക്രമണം നടന്നുവെന്നത് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെയും ഞെട്ടിക്കുന്ന വാർത്തയായിരുന്നു. തന്റെ ജീവനു പോലും എത്രമാത്രം സംരക്ഷണമുണ്ടെന്നു പ്രസിഡന്റിനെക്കൊണ്ട് തോന്നിപ്പിച്ച നിമിഷം. ഡിസംബർ 17നായിരുന്നു വീട്ടുപടിക്കൽ വച്ചുള്ള കിരിലോവിന്റെ മരണം. കൊലപാതകത്തിന് പിന്നിൽ യുക്രെയ്ൻ ആണെന്ന് ആദ്യമേ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത്രയേറെ സുരക്ഷയുള്ള റഷ്യയിൽ ഇത്തരമൊരു ആക്രമണം നടത്താൻ യുക്രെയ്ന് എങ്ങനെ സാധിക്കും? സാധിച്ചു എന്നതാണ് ഉത്തരം. യുക്രെയ്നും റഷ്യയും തമ്മിലുള്ള രഹസ്യ ആക്രമണത്തിലെ സുപ്രധാന നിമിഷം അടയാളപ്പെടുത്തുന്നതു കൂടിയായി ഈ ആക്രമണം. മാസങ്ങളോളം നടത്തിയ കൃത്യമായി പ്ലാനിങ്ങിലൂടെയാണ് റഷ്യൻ ആസ്ഥാനത്തുതന്നെ കയറി യുക്രെയ്ൻ ആക്രമിച്ചത്. റഷ്യൻ സേനയെയും പുട്ടിനെയും മാനസികമായി തകർക്കാൻ ശേഷിയുള്ളതായിരുന്നു ഈ ആക്രമണം. റഷ്യയുടെ രാസ, ജൈവ ആയുധ പദ്ധതികൾ തകർക്കുക എന്ന ലക്ഷ്യവും ഈ കൊലപാതകത്തിന് പിന്നിലുണ്ടായിരിക്കാം എന്നും നിരീക്ഷകർ പറയുന്നു. ആരാണ് കൊല്ലപ്പെട്ട ഇഗോർ കിരിലോവ്? എന്തൊക്കെ ആയുധങ്ങളും സാങ്കതിക സംവിധാനങ്ങളും ആസൂത്രണങ്ങളുമാണ് കൊലപാതകത്തിന് ഉപയോഗിച്ചത്? യുക്രെയ്നാണ് ഇതിനു പിന്നിലെന്ന് എങ്ങനെ ഉറപ്പിക്കാനാകും?
യുക്രേനിയൻ ഡ്രോണുകൾ 9/11 നെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഇടിച്ചുകയറി നാശനഷ്ടമുണ്ടാക്കുന്നത് റഷ്യയുടെ ഹൃദയ ഭാഗങ്ങളിലാണ്. ആയിരം ദിവസത്തോളമെത്തിയിരിക്കുന്ന യുക്രെയ്ൻ – റഷ്യ പോരാട്ടം പ്രവചനാതീതമായിരിക്കുന്നു. അതിർത്തിയിൽനിന്നും ആയിരം കിലോമാറ്റർ അകലെയാണ് കസാൻ നഗരം. നഗരത്തെ ഭീതിയിലാഴ്ത്തി പറന്നെത്തിയ
കീവ് ∙ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വിവിധയിടങ്ങളിൽ റഷ്യയുടെ മിസൈൽ ആക്രമണം. ഒട്ടേറെ കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. ഒരാൾ കൊല്ലപ്പെട്ടു.11 പേർക്കു പരുക്കേറ്റു. റഷ്യൻ ആണവ, രാസായുധ സേനാവിഭാഗം മേധാവിയെ ബോംബ് സ്ഫോടനത്തിലൂടെ വധിച്ച യുക്രെയ്ൻ സുരക്ഷാ ഏജൻസിയായ എസ്ബിയുവിന്റെ കമാൻഡ് സെന്ററിൽ മിസൈൽ ആക്രമണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
മോസ്കോ∙ യുക്രെയ്നെതിരായ യുദ്ധം അവസാനിപ്പിക്കാൻ വിട്ടുവീഴ്ചക്ക് തയാറാണെന്ന് പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുദ്ധം അവസാനിപ്പിക്കാൻ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ചയ്ക്ക് തയാറാണെന്നും പുട്ടിൻ പറഞ്ഞു. യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യൻ സൈന്യം പ്രാഥമിക ലക്ഷ്യം കൈവരിച്ചെന്ന വിലയിരുത്തലടക്കം നടത്തിയാണ് പുട്ടിൻ, നിലപാട് മയപ്പെടുത്തിയത്.
റഷ്യ–യുക്രെയ്ൻ യുദ്ധം അനന്തമായി നീളുമ്പോൾ, ആൾബലത്തിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന സ്വന്തം സൈന്യത്തെ യുദ്ധഭൂമിയിലേക്ക് അയച്ച് റഷ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു ഉത്തരകൊറിയ. റഷ്യയുമായുള്ള യുദ്ധത്തിൽ തങ്ങൾക്ക് ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നത് ഉത്തരകൊറിയ ആണെന്ന് യുക്രെയ്ൻ ഇന്റലിജൻസ്
മോസ്കോ∙ റഷ്യയിൽ സാഹചര്യങ്ങൾ പഴയതുപോലെയല്ല. യുക്രെയ്ൻ–റഷ്യ യുദ്ധം ആരംഭിച്ച് മൂന്നു വർഷത്തോട് അടുക്കുമ്പോൾ തിരിച്ചടികൾ റഷ്യയുടെ ‘വീട്ടുപടിക്കൽ’ വരെ എത്തിയിരിക്കുന്നു. യുക്രെയ്ൻ അതിർത്തിയിൽ മാത്രം ഒതുങ്ങിനിന്ന ആക്രമണങ്ങൾ നിയന്ത്രിത ആക്രമണങ്ങളുടെ രൂപത്തിൽ റഷ്യൻ നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്. റഷ്യയുടെ ആണവ, രാസ, ജൈവായുധ സേനാവിഭാഗം മേധാവി ലഫ്. ജനറൽ ഇഗോർ കിറിലോവ് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് മോസ്കോ നഗര ഹൃദയത്തിലാണ്.
വാഷിങ്ടൻ∙ റഷ്യയുടെ പ്രദേശങ്ങളിൽ യുക്രെയ്ൻ യുഎസ് മിസൈലുകൾ ഉപയോഗിക്കുന്നതിനെ ‘ഭ്രാന്തെ’ന്ന് വിശേഷിപ്പിച്ചു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ നയത്തോട് തീവ്രമായി വിയോജിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കിയതോടെ, റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ യുഎസ് നയം മാറാൻ സാധ്യതയുണ്ടെന്നാണ് സൂചന. ടൈം മാഗസിന്റെ ‘പഴ്സൻ ഓഫ് ദി ഇയർ’ അഭിമുഖത്തിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
കീവ് ∙ യുക്രെയ്നിലെ ഊർജ ഉൽപാദന കേന്ദ്രങ്ങൾക്കു നേരെ റഷ്യ കനത്ത മിസൈൽ ആക്രമണം നടത്തി. 93 ക്രൂസ് മിസൈലുകളും 200 ഡ്രോണുകളും ഉപയോഗിച്ചാണ് ഇന്ധന, വൈദ്യുതി ഉൽപാദന കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയത്. ഊർജ കേന്ദ്രങ്ങൾക്കു നേരെ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. സഖ്യകക്ഷികൾ നൽകിയ എഫ്–16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് യുക്രെയ്ൻ ആക്രമണത്തെ നേരിട്ടതായും റഷ്യയ്ക്ക് ലോകം തക്ക മറുപടി നൽകണമെന്നും സെലെൻസ്കി പറഞ്ഞു.
മോസ്കോ ∙ യുഎസ്, കാനഡ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു പൗരർക്കു റഷ്യൻ വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി.
മോസ്കോ ∙ അസോവ് കടലിലെ റഷ്യൻ സൈനിക കേന്ദ്രം ലക്ഷ്യമിട്ട് യുഎസ് നിർമിത സൂപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ‘അറ്റാകംസ്’ വീണ്ടും യുക്രെയ്ൻ പ്രയോഗിച്ചെന്ന് റഷ്യ പറഞ്ഞു. 6 മിസൈലുകളും വെടിവച്ചു വീഴ്ത്തിയെന്നും അറിയിച്ചു.
ഡിസംബർ 08, ഞായറാഴ്ച പുലർച്ചെ. സിറിയയിൽ വിമത സായുധസംഘം അതിവേഗം മുന്നേറുകയാണ്, ഓരോ പ്രദേശങ്ങളും പിടിച്ചെടുക്കുമ്പോൾ ആകാശത്തേക്ക് വെടിയുതിർത്ത് അണികൾ ആഘോഷിക്കുന്നു. അതേസമയം മറ്റൊരിടത്ത് പ്രസിഡന്റ് ബഷാർ അൽ അസദും കുടുംബവും രക്ഷപ്പെടാനുള്ള വഴികൾ തേടുന്ന തിരക്കിൽ. റഷ്യയിലേക്കും ഇറാനിലേക്കും ബഷാറിന്റെ കൂടെയുള്ളവർ ബന്ധപ്പെടുന്നുണ്ട്. എന്നാൽ വിമതർ ഡമാസ്കസിലെ തന്ത്രപ്രധാന പ്രദേശങ്ങൾ കൂടി പിടിച്ചടക്കിയതോടെ ബഷാറിനെ രക്ഷപ്പെടുത്തൽ വലിയ വെല്ലുവിളിയായി. അടുത്ത നിമിഷം എന്തു സംഭവിക്കാമെന്ന മണിക്കൂറുകളായിരുന്നു അത്. അവസാനം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻതന്നെ രക്ഷയ്ക്കെത്തി. വിമാനത്തിന്റെ റഡാർ ട്രാക്കിങ് സംവിധാനങ്ങൾ ഓഫ് ചെയ്ത് ബഷാറും സംഘവും റഷ്യയിലേക്ക് പറന്നു. ബഷാർ അൽ അസദും കുടുംബവും റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടെന്ന് റഷ്യൻ മാധ്യമങ്ങൾ പിന്നീട് അറിയിക്കുകയും ചെയ്തു. ഇതോടെ മിസൈൽ ആക്രമണത്തിൽ ബഷാറിന്റെ വിമാനം തകർന്നെന്ന ഊഹാപോഹ വാർത്തകളും അവസാനിച്ചു. മാനുഷിക പരിഗണന നൽകിയാണ് അസദിനും കുടുംബത്തിനും അഭയം നൽകിയതെന്നാണ് റഷ്യൻ നിലപാട്. ബഷാർ അൽ അസദും കുടുംബവും സിറിയ വിട്ടെന്നും സമാധാനപരമായ അധികാരക്കൈമാറ്റത്തിനു തയാറാണെന്ന് അറിയിച്ചെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. പകരം, റഷ്യൻ സൈനിക കേന്ദ്രങ്ങൾക്കും നയതന്ത്ര ഓഫിസുകൾക്കും സുരക്ഷ ഉറപ്പാക്കുമെന്ന് വിമതർ അറിയിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. റഷ്യയുടെയും ഒപ്പം ഇറാന്റെയും സഹായം ലഭിക്കുമെന്ന് കരുതി സമാധാനത്തോടെ ഭരിച്ചിരുന്ന ബഷാറിന്
മുളങ്കുന്നത്തുകാവ് ∙ റഷ്യൻ കൂലിപ്പട്ടാളത്തിന്റെ ഭാഗമായി യുക്രെയ്ൻ–റഷ്യ യുദ്ധഭൂമിയിൽ അകപ്പെട്ട ബന്ധുക്കളായ 2 മലയാളി യുവാക്കൾ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വിഷമിക്കുന്നതായി വീട്ടിലേക്ക് സന്ദേശം ലഭിച്ചു. കുറാഞ്ചേരി തെക്കേമുറിയിൽ കുര്യന്റെയും ജെസിയുടെയും മകൻ ജെയ്ൻ (27), സഹോദരി ജോയ്സിയുടെ ഭർത്താവ് ബിനിൽ (32) എന്നിവരാണ് നാട്ടിലേക്ക് മടങ്ങാനാകാതെ റഷ്യ, യുക്രെയ്ൻ അതിർത്തിയിൽ അകപ്പെട്ടിട്ടുള്ളത്. കുട്ടനെല്ലൂർ തോലത്ത് വീട്ടിൽ ബാബുവിന്റെയും ലൈസയുടെയും മകനാണ് ബിനിൽ. നിർബന്ധപൂർവം യുദ്ധമുഖത്തേക്ക് ജോലിക്ക് നിയോഗിക്കുന്നതായാണു ജെയ്ൻ അവസാനമായി അമ്മയെ വിളിച്ച് അറിയിച്ചത്. മെച്ചപ്പെട്ട ജോലിക്കു വേണ്ടിയുള്ള അന്വേഷണത്തിനിടയിൽ ചതിയിൽപെടുകയായിരുന്നു ഇരുവരും.
മുളങ്കുന്നത്തുകാവ് (തൃശൂർ) ∙ റഷ്യൻ കൂലിപ്പട്ടാളത്തിന്റെ ഭാഗമായി യുക്രെയ്ൻ – റഷ്യ യുദ്ധഭൂമിയിൽ അകപ്പെട്ട ബന്ധുക്കളായ 2 മലയാളി യുവാക്കൾ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വിഷമിക്കുന്നതായി വീട്ടിലേക്ക് സന്ദേശം ലഭിച്ചു. കുറാഞ്ചേരി തെക്കേമുറിയിൽ കുര്യന്റെയും ജെസിയുടെയും മകൻ ജെയ്ൻ (27), സഹോദരി ജോയ്സിയുടെ ഭർത്താവ് ബിനിൽ (32) എന്നിവരാണ് റഷ്യ – യുക്രെയ്ൻ അതിർത്തിയിൽ അകപ്പെട്ടിട്ടുള്ളത്. കുട്ടനെല്ലൂർ തോലത്ത് വീട്ടിൽ ബാബുവിന്റെയും ലൈസയുടെയും മകനാണ് ബിനിൽ.
തൃശൂർ ∙ റഷ്യ–യുക്രെയ്ന് യുദ്ധത്തില്‍ കൂലിപട്ടാളമായി മലയാളി യുവാക്കളെ ഉപയോഗിക്കുന്നതായി പരാതി. തൃശൂർ കുറാഞ്ചേരി സ്വദേശികളായ ജെയിന്റെയും വിനിലിന്റെയും കുടുംബമാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇവരെ തിരികെ എത്തിക്കുന്നതിന് ഇന്ത്യന്‍ എംബസി ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഇലക്ട്രിഷന്‍
വാഷിങ്ൺ ഡി സി ∙ റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അടിയന്തര വെടി നിർത്തലിന് ആഹ്വാനം ചെയ്ത് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.
മെഡിറ്ററേനിയൻ കടലിൽ തങ്ങൾക്കുള്ള ഏക നാവികത്താവളമായ ടാർട്ടസ് റഷ്യ ഒഴിപ്പിച്ചു തുടങ്ങിയതായി റിപ്പോർട്ടുകൾ. യെൽന്യ എന്ന പടക്കപ്പൽ തുറമുഖത്തു നിന്നു മടങ്ങിയെന്ന് സ്ഥീരികരണമുണ്ട്. മറ്റു പടക്കപ്പലുകളും ഒരു മുങ്ങിക്കപ്പലും റഷ്യ ഇവിടെനിന്നു നീക്കുമെന്ന് അഭ്യൂഹം ശക്തമാണ്. 4 ഫ്രിഗേറ്റ് പടക്കപ്പലുകളാണു
രക്തരൂക്ഷിതങ്ങളായ കലാപവും യുദ്ധവും ഏതൊരു രാജ്യത്തിന്റെയും പുരോഗതിയെ ബാധിക്കും. 2024ൽ ലോകം എഐ സാങ്കേതിക വിദ്യയുടെ അദ്ഭുത ലോകത്ത് അഭിരമിക്കുമ്പോഴും, പരസ്പരമുള്ള കൈയ്യേറ്റത്തിന്റെയും കീഴടക്കലിന്റെയും പിടിച്ചടക്കലിന്റെയും മാനസികാവസ്ഥയിൽനിന്നും മോചനം നേടാന്‍ കഴിഞ്ഞിട്ടില്ല. സാങ്കേതിക വിദ്യകളെയും ഇത്തരം
മോസ്കോ ∙ യുക്രെയ്നിൽ ഹൈപ്പർസോണിക് മിസൈൽ പ്രയോഗിച്ചതു പടിഞ്ഞാറൻ രാജ്യങ്ങൾ ഗൗരവമായി കാണുമെന്നു പ്രതീക്ഷിക്കുന്നതായി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്. സ്വയം പ്രതിരോധിക്കാൻ ഏതു മാർഗവും ഉപയോഗിക്കാൻ റഷ്യ തയാറാണെന്നു യുഎസും സഖ്യകക്ഷികളും മനസ്സിലാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘‘പ്രശ്നങ്ങൾ
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവശക്തിയായ സോവിയറ്റ് യൂണിയൻ 1991ൽ തകർന്നു പലരാജ്യങ്ങളായപ്പോൾ ഏറ്റവുമധികം ആണവായുധങ്ങൾ റഷ്യയ്ക്കാണു ലഭിച്ചത്. ഇതു കഴിഞ്ഞുള്ള പങ്ക് യുക്രെയ്നും, ബെലാറസിനും, കസഖ്സ്ഥാനും ലഭിച്ചു. യുക്രെയ്ൻ ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങളുള്ള മൂന്നാമത്തെ രാജ്യമായി മാറി.എന്നാൽ 1994ലെ
പത്ത് കുഞ്ഞുങ്ങളെയെങ്കിലും ജനിപ്പിക്കുന്ന അമ്മമാർക്ക് മദർ ഹീറോയിൻ പുരസ്കാരം. കുഞ്ഞുങ്ങളുടെ ജനനം പ്രോത്സാഹിപ്പിക്കുന്നതിനായി ‘മിനിസ്ട്രി ഓഫ് സെക്സ്’ ഡിപ്പാർട്മെന്റ്. ഇനി അഥവാ കുട്ടികളില്ലാത്ത ലൈഫ് സ്റ്റൈൽ ആരെങ്കിലും പ്രോത്സാഹിപ്പിച്ചാൽ അവർക്ക് കനത്ത പിഴ... ഇവിടെയും തീരുന്നില്ല. ജോലിയുടെ ഇടവേളകളിൽ ഡേറ്റിങ്ങും സെക്സും അനുവദിക്കാനും തീരുമാനം! ഇതൊക്കെ എവിടെ, എങ്ങനെ നടക്കാനാണ് എന്ന് ആരും അന്തംവിട്ടുപോകുന്നത് സ്വാഭാവികം. എന്നാൽ ഇതെല്ലാം നടത്താനൊരുങ്ങുകയാണ് പുട്ടിന്റെ റഷ്യ. കുഞ്ഞുങ്ങളുടെ ജനനത്തെ പ്രോത്സാഹിപ്പിക്കാൻ അടുത്തിടെയായി റഷ്യ നടത്തുന്ന നീക്കങ്ങൾ ഇത്തരത്തിൽ ഏറെ അമ്പരപ്പിക്കുന്നതാണ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻതന്നെ വിഷയത്തിൽ നേരിട്ട് ഇടപെട്ടിരിക്കുന്നു. അതിനുമാത്രം റഷ്യയിൽ എന്താണു സംഭവിച്ചത്? റഷ്യയിലെ യുവജനതയോട് കൂടുതൽ കുഞ്ഞുങ്ങൾക്കു ജന്മം നൽകാൻ പ്രസിഡന്റ് പുട്ടിൻ തന്നെയാണ് ഉപദേശിക്കുന്നത്. ഒരു വീട്ടിൽ മിനിമം 3 കുട്ടികളെങ്കിലും വേണം. പിറക്കുന്ന കുഞ്ഞുങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായവും നൽകും. ഇതുകൂടാതെ ജോലിയുടെ ഇടവേളകളിൽ ഉൾപ്പെടെ ഡേറ്റിങ്, പ്രണയം, സെക്സ് അങ്ങനെ എന്തും, എത്രയുമാകാം. ഇത്രയും കാലം ‘നാമൊന്ന് നമുക്കൊന്ന്’ എന്നു പോലും സീരിയസായി ചിന്തിക്കാതിരുന്ന രാജ്യമാണ് ഇപ്പോൾ കൂടുതൽ കുട്ടികൾക്കു ജന്മം നൽകണമെന്ന നയവുമായി വന്നിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്കുണ്ടായ കനത്ത മരണനിരക്കു തന്നെ.
വാഷിങ്ടൻ∙ റഷ്യൻ ആക്രമണം അതിരുകടന്നതാണെന്നും യുക്രെയ്ൻ ജനതയെ പിന്തുണയ്ക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്നിലെ വൈദ്യുതി ഉൽപാദന മേഖല ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിലാണ് ബൈഡന്റെ പ്രതികരണം. ‘‘ ഈ ആക്രമണം അതിരുകടന്നതാണ്. റഷ്യയ്ക്കെതിരായ പ്രതിരോധത്തിൽ യുക്രെയ്ൻ ജനതയെ അടിയന്തരമായി
കീവ് ∙ യുക്രെയ്നിലെ ഊർജോൽപാദന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ രൂക്ഷമായ മിസൈൽ – ഡ്രോൺ ആക്രമണത്തെത്തുടർന്ന് 10 ലക്ഷം കുടുംബങ്ങൾ വൈദ്യുതിയില്ലാതെ വലയുന്നു.
വാഷിങ്ടൻ∙ യുക്രെയ്നും റഷ്യയ്ക്കുമിടയിലെ ദൂതനായി വിശ്വസ്തനും റിട്ട.ജനറലുമായ കീത്ത് കെല്ലോഗിനെ നിയമിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘ജനറൽ കീത്ത് കെല്ലോഗിനെ പ്രസിഡന്റിന്റെ അസിസ്റ്റന്റായും യുക്രെയ്നും റഷ്യയ്ക്കുമുള്ള പ്രത്യേക ദൂതനായും നാമനിർദേശം ചെയ്തതിൽ അതിയായ സന്തോഷമുണ്ട്. എന്റെ ആദ്യ ഭരണത്തിൽ ദേശീയ സുരക്ഷാ റോളുകളിൽ സേവനമനുഷ്ഠിച്ചത് ഉൾപ്പെടെ കീത്ത് വിശിഷ്ട സൈനിക ജീവിതം നയിച്ചിട്ടുണ്ട്.’’– ട്രംപ് എക്സിൽ കുറിച്ചു.
കൊച്ചി∙ പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അയവു വരുന്നെന്ന സൂചനകളെത്തിയതോടെ രാജ്യാന്തര സ്വർണവിലയിൽ വൻ ഇടിവ്. ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ ട്രോയ് ഔൺസിന് (31.1 ഗ്രാം) 80 ഡോളർ കുറഞ്ഞു. ഇതോടെ വില 2635 ഡോളറിലേക്കു തിരികെയെത്തി. അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപിന്റെ വിജയത്തെത്തുടർന്ന് ഇടിഞ്ഞ വില,
കൊച്ചി∙ സ്വർണവില ഇന്നലെ ഗ്രാമിന് 80 രൂപ ഉയർന്ന് 7,225 രൂപയും പവന് 640 രൂപ വർധിച്ച് 5,7800 രൂപയുമായി. കഴിഞ്ഞ 5 ദിവസത്തിനിടെ സ്വർണം പവന് 2320 രൂപയും ഗ്രാമിന് 290 രൂപയുമാണ് വർധിച്ചത്. ഈ മാസം ആദ്യവാരത്തിൽ പവന് 55480 രൂപ എന്ന നിരക്കിലേക്കു താഴ്ന്ന വില ഇപ്പോൾ കഴിഞ്ഞമാസത്തെ അതേ ഉയർന്ന നിരക്കിലേക്ക്
യുക്രെയ്നെതിരായ യുദ്ധത്തില്‍ റഷ്യക്കൊപ്പം കട്ടക്ക് കൂടെ നില്ക്കുന്ന രാജ്യമാണ് വടക്കന്‍ കൊറിയ. കഴിഞ്ഞ ഏതാനും ആഴ്ച്ചകളില്‍ റഷ്യക്കൊപ്പം അണിനിരക്കാന്‍ വടക്കന്‍ കൊറിയയുടെ പതിനായിരത്തിലേറെ സൈനികരാണ് യുദ്ധമുഖത്തേക്കെത്തിയിരിക്കുന്നത്. ഉത്തരകൊറിയയുടെ ഈ സഹായത്തിന് കൃത്യമായ പ്രതിഫലം റഷ്യ
യുക്രെയ്നെതിരെ യുദ്ധം ചെയ്യാനായി റഷ്യയ്ക്ക് പതിനായിരത്തോളം സൈനികരെ നൽകിയ ഉത്തരകൊറിയയ്ക്ക് പ്രതിഫലമായി കിട്ടിയത് പക്ഷികളും മൃഗങ്ങളും
കീവ് ∙ ബാലിസ്റ്റിക് മിസൈലുകളുമായി റഷ്യ ആക്രമണം കടുപ്പിച്ചതോടെ യുക്രെയ്ൻ പാർലമെന്റ് സമ്മേളനം റദ്ദാക്കി. രാജ്യമെങ്ങും സുരക്ഷ ശക്തമാക്കി. വാണിജ്യ സ്ഥാപനങ്ങളോട് പ്രവർത്തനം പരിമിതപ്പെടുത്താൻ നിർദേശിച്ചു. യുക്രെയ്നിന്റെ ആവശ്യപ്രകാരം നാറ്റോ നേതൃത്വം ചൊവ്വാഴ്ച അടിയന്തര ചർച്ചയ്ക്ക് അംബാസഡർമാരെ വിളിച്ചു. റഷ്യൻ സേന ഷഹീദ് ഡ്രോണുകൾ ഉപയോഗിച്ച് സുമിയിൽ വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. 12 പേർക്കു പരുക്കേറ്റു.
കീവ് ∙ യുക്രെയ്ൻ നഗരമായ നിപ്രോയിലേക്ക് ഭൂഖണ്ഡാന്തര മിസൈൽ പ്രയോഗിച്ച് റഷ്യ. ആണവപോർമുന വഹിക്കാൻ ശേഷിയുള്ള ഈ മിസൈൽ ആദ്യമായാണ് യുദ്ധത്തിൽ ഉപയോഗിക്കുന്നത്. എന്നാൽ, റഷ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുക്രെയ്ൻ റഷ്യയിലേക്കു യുഎസ്, ബ്രിട്ടിഷ് മിസൈലുകൾ തൊടുത്തിരുന്നു.
കൊച്ചി∙ അമേരിക്കയിൽ ഡോണൾഡ് ട്രംപിന്റെ രണ്ടാമൂഴം ഉറപ്പാക്കിയ തിരഞ്ഞെടുപ്പ് ഫലത്തോടെ ഇടിഞ്ഞ സ്വർണവില, നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ നടപടികളെത്തുടർന്നു വീണ്ടും ഉയരുന്നു. 2536 ഡോളറിലേക്ക് ഇടിഞ്ഞ വില 3 ദിവസങ്ങൾക്കൊണ്ട് 100 ഡോളറിലധികമാണ് ഉയർന്നത്. 300 കിലോമീറ്റർ ദൂരപരിധിയുള്ള യുഎസ് നിർമിത മിസൈലുകൾ
ആയിരം ദിവസത്തോളമെത്തിയിരിക്കുന്ന യുക്രെയ്ൻ–റഷ്യ പോരാട്ടം അടുത്ത ഘട്ടത്തിലേക്കു നീങ്ങുകയാണ്. റഷ്യയിലെ സൈനിക കേന്ദ്രങ്ങളിലേക്കു ബ്രിട്ടീഷ് ക്രൂയീസ് മിസൈൽ തൊടുത്ത് ആക്രമണം നടത്തിയിരിക്കുകയാണ് യുക്രെയ്ൻ. റഷ്യ ഉത്തര കൊറിയൻ സൈനിക സഹായം തേടിയതിനാലാണ് സ്റ്റോം ഷാഡോ മിസൈൽ ഉപയോഗിക്കുന്നതിന് യുകെ അംഗീകാരം
2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ – യുക്രെയ്ൻ യുദ്ധം 1000 ദിവസം പിന്നിട്ടു. ഇരുരാജ്യങ്ങളിലുമായി ലക്ഷക്കണക്കിനാളുകൾ ദുരിതത്തിലായെങ്കിലും കൂടുതൽ കെടുതികൾ യുക്രെയ്ൻ ഭാഗത്ത്.
വെള്ളി, പ്ലാറ്റിനം, പലേഡിയം തുടങ്ങിയവയുടെ വിലയും കൂടുകയാണ്. വെള്ളിയുടെ രാജ്യാന്തരവില ഔൺസിന് 0.1% വർധിച്ച് 31.17 ഡോളറിലെത്തി. 2.8% മുന്നേറി പലേഡിയം വില 1,032.99 ഡോളറായി. 0.5% ഉയർന്ന് 971.66 ഡോളറാണ് പ്ലാറ്റിനം വില.
മോസ്കോ∙ യുക്രെയ്ൻ ദീര്‍ഘദൂര മിസൈൽ ആക്രമണം നടത്തിയതായി റഷ്യ. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതില്‍ യുക്രെയ്നു മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് യുഎസ് നീക്കിയതിനു പിന്നാലെയാണ് യുഎസ് നിർമിത മിസൈൽ വഴി ആക്രമണം. റഷ്യയുടെ ബ്രയാൻസ്ക് മേഖലയിലേക്ക് മിസൈലുകൾ യുക്രെയ്ൻ തൊടുത്തുവിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മോസ്കോ∙ യുക്രെയ്നുമായുള്ള സംഘർഷത്തിനിടെ ആണവ നയത്തിലെ പരിഷ്കാരങ്ങൾക്ക് അംഗീകാരം നൽകി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുഎസ് അടക്കമുള്ള രാജ്യങ്ങൾക്ക് വ്യക്തമായ സന്ദേശം നൽകുന്ന പുതിയ നയം, റഷ്യയ്ക്ക് ആണവായുധങ്ങൾ ഉപയോഗിക്കാൻ കൂടുതൽ ‘സ്വാതന്ത്ര്യം’ നൽകുന്നതാണ്.
ആയിരം ദിനങ്ങൾ... മനുഷ്യചരിത്രത്തിൽ ആയിരം ദിനങ്ങൾ ചെറിയൊരു കാലയളവാണെങ്കിലും യുക്രെയ്ൻ ജനതയെ സംബന്ധിച്ച് ഇതു തീരാദുരിതത്തിന്റെ കാലയളവാണ്. 2022 ഫെബ്രുവരി 24നു പുലർച്ചെ ഒരു പ്രഖ്യാപനത്തിലൂടെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിൻ യുക്രെയ്നെതിരെ ആരംഭിച്ച പ്രത്യേക സൈനിക നടപടി ഇന്ന് 1000 ദിനങ്ങൾ
ലണ്ടൻ ∙ ഇറാനെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി ബ്രിട്ടൻ. യുക്രെയ്നെതിരെയുള്ള യുദ്ധത്തിൽ ഉപയോഗിക്കാൻ റഷ്യയ്ക്ക് ബാലിസ്റ്റിക് മിസൈലുകളും മറ്റ് ആയുധങ്ങളും നൽകിയതിനാണ് ഇറാനെതിരെ യുകെയുടെ നടപടി. ആയുധങ്ങൾ കൈമാറാൻ സഹായിച്ച ഇറാന്റെ ദേശീയ വിമാനക്കമ്പനിയുടെയും സർക്കാർ ഉടമസ്ഥതയിലുള്ള ഷിപ്പിങ് കമ്പനിയുടെയും ആസ്തികൾ മരവിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വാഷിങ്ടൻ ∙ യുഎസ് നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയിൽ ദീർഘദൂര ആക്രമണങ്ങൾ നടത്തുന്നതിൽ യുക്രെയ്നിനു മേൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വരുന്ന ദിവസങ്ങളിൽ റഷ്യയ്ക്കെതിരെ ആദ്യമായി ദീർഘദൂര ആക്രമണങ്ങൾ നടത്താൻ യുക്രെയ്ൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് യുഎസിന്റെ നിലപാടുമാറ്റം. ഇതേകുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയാറായില്ല.
കീവ് ∙ യുക്രെയ്നിലേക്ക് റഷ്യയുടെ രൂക്ഷമായ മിസൈൽ, ഡ്രോൺ ആക്രമണം. ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും കനത്ത ഈ ആക്രമണം പ്രധാനമായും യുക്രെയ്നിന്റെ ഉർജോൽപാദനകേന്ദ്രങ്ങളെ തകർക്കാനായിരുന്നു ആക്രമണം. 120 മിസൈലുകളും 90 ഡ്രോണുകളും റഷ്യ ആക്രമണത്തിന് ഉപയോഗിച്ചെന്നും ഇതിൽ 102 മിസൈലുകളും 42 ഡ്രോണുകളും വെടിവച്ചിട്ടതായി യുക്രെയ്ൻ വ്യോമസേന അവകാശപ്പെട്ടു. മൈക്കലോവിൽ 2 കുട്ടികൾ ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു.
ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിൽ ആശങ്കപ്പെട്ട അനേകം രാജ്യങ്ങളിലൊന്നാണ് യുക്രെയ്ൻ. യുക്രെയ്നിനെയും അവിടുത്തെ പ്രസിഡന്റ് വൊളോഡിമിർ സെലെന്‍സ്കിയേയും സംബന്ധിച്ചിടത്തോളം വളരെ മോശം വാർത്തയായി മാറി ട്രംപിന്റെ ജയമെന്നാണ് വിദഗ്ധരും നിരീക്ഷിച്ചത്. മുൻ പ്രസിഡന്റ് ജോ ബൈഡനിൽ നിന്ന് ലഭിച്ചിരുന്ന വലിയ പിന്തുണ ട്രംപിൽ നിന്ന് യുക്രെയ്നിന് കിട്ടിയേക്കില്ല എന്നതാണ് ഇതിനു കാരണം. താൻ അധികാരമേറ്റ് 24 മണിക്കൂറിനകം യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും അതെങ്ങനെ സാധിക്കും എന്നു മാത്രം ആർക്കും അറിയില്ല. ഒരുപക്ഷേ, ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുമ്പോൾ റഷ്യയുമായുള്ള സംഘർഷത്തിന്റെ ഗതി തന്നെ പുനഃക്രമീകരിക്കാൻ സാധ്യതയുണ്ട്. ഇതിനായി യുഎസ് നയങ്ങളും മാറ്റിയേക്കാം. ആത്യന്തികമായി ഈ നീക്കങ്ങളെല്ലാം പക്ഷേ പ്രതിസന്ധിയിലാക്കുക യുക്രെയ്നിനെത്തന്നെയായിരിക്കും. യുക്രെയ്ൻ–റഷ്യ സംഘർഷം അവസാനിപ്പിക്കുകയെന്നത് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു. അതോടൊപ്പം തന്നെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായുള്ള ട്രംപിന്റെ അടുത്ത ബന്ധവും സെലെൻസ്കിയെ സംബന്ധിച്ചിടത്തോളം അത്ര ആശാവഹമല്ല. ഇതിനിടെയാണ് തന്റെ വിക്ടറി പ്ലാനുമായി ജോ ബൈഡൻ, ഡോണൾഡ് ട്രംപ്, കമല ഹാരിസ് എന്നിവരെ മാസങ്ങൾക്കു മുൻപേ സെലെൻസ്കി സന്ദർശിച്ചത്. ലോകത്തെ മുൾമുനയിലേക്ക് നയിക്കുന്ന പലതും ആ ‘പ്ലാനി’ലുണ്ടെന്നാണ് പറയപ്പെടുന്നത്. അതിനിടെ ട്രംപ് സെലെൻസ്കിയോട് പ്രതികാരം ചെയ്യുമോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. ട്രംപിന്റെ വരവും
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും റഷ്യ-യുക്രെയ്ൻ സംഘർഷത്തിലെ സംഭവവികാസങ്ങൾ ഫോണിലൂടെ ചർച്ച ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാമായിരുന്നു റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കും എന്നുള്ളത്. വെറും ഒറ്റ ദിവസം കൊണ്ട് താന്‍ യുദ്ധം അവസാനിപ്പിക്കും എന്നാണ് ട്രംപ് നല്കിയ വാഗ്ദാനം. തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ഇതിനുള്ള സാധ്യതകള്‍ തയാറാക്കും എന്നാണ് സൂചനകള്‍.
ഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടയിൽ, നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തമ്മിൽ നടന്ന ചർച്ചയില്‍ വെടിനിർത്തലിനെക്കുറിച്ച് സംസാരിച്ചതായി റിപ്പോർട്ട്. അതേസമയം ക്രെംലിൻ വക്താവ് ഈ വാർത്ത നിഷേധിച്ചു.
മോസ്കോ ∙ തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം ഡോണൾഡ് ട്രംപ് വ്ലാഡിമിർ പുട്ടിനുമായി യുക്രെയ്ൻ യുദ്ധത്തെപ്പറ്റി ഫോണിൽ സംസാരിച്ചെന്ന യുഎസ് മാധ്യമ റിപ്പോർട്ടുകൾ ഒന്നാന്തരം ഭാവനയെന്ന് റഷ്യ വ്യക്തമാക്കി.
വാഷിങ്ടൺ∙ യുക്രെയ്നിലെ യുദ്ധം കൂടുതൽ വഷളാക്കരുതെന്നു റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനോട് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽനിന്നു ഫോണിലൂടെയാണു ട്രംപ് ഇക്കാര്യം പുട്ടിനോട് ആവശ്യപ്പെട്ടതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ചയായിരുന്നു ഇരുവരുടെയും സംഭാഷണം.
കീവ് ∙ റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഞായറാഴ്ച പുലർച്ചെ യുക്രെയ്നിന്റെ കനത്ത ഡ്രോൺ ആക്രമണം. ഇവയിലേറെയും വെടിവച്ചിട്ടു. യുദ്ധം ആരംഭിച്ചതിനുശേഷം യുക്രെയ്ൻ മോസ്കോയിൽ നടത്തുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്.
32 മാസം പിന്നിടുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം മറ്റു ലോക രാഷ്ട്രങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന കാര്യത്തില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിനേക്കാള്‍ പിന്നിലാണ്. ഇസ്രയേലും ഹമാസും തമ്മില്‍ ഗാസയില്‍ തുടങ്ങിയ യുദ്ധം ലെബനനിലേക്കും ഇറാനിലേക്കും വ്യാപിച്ചതും ദിനംപ്രതി എന്നോണം ഈ പ്രദേശത്തു പുതിയ സംഭവവികാസങ്ങള്‍ ഉടലെടുക്കുന്നതുമാണ് ഒരു വര്‍ഷത്തിലേറെ പിന്നിട്ടിട്ടും ഈ യുദ്ധം ഇന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുവാനുള്ള കാരണം. എന്നാല്‍ ഇറാനും ഇസ്രയേലും അങ്ങോട്ടുമിങ്ങോട്ടും മിസൈല്‍ വര്‍ഷം നടത്തുമ്പോള്‍ റഷ്യ- യുക്രെയ്ൻ പോര്‍മുഖത്ത് ലോക രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ അനന്തരഫലങ്ങള്‍ ഉണ്ടായേക്കാവുന്ന ഒരു സംഭവം അരങ്ങേറി. ഇത് വരെ റഷ്യയുടെ സുഹൃത്തുക്കളായ രാജ്യങ്ങള്‍ അവര്‍ക്ക് രഹസ്യമായാണ് സഹായം നല്‍കിയിരുന്നത്. എന്നാല്‍ തങ്ങളുടെ പട്ടാളത്തെ യുദ്ധഭൂമിയില്‍ ഇറക്കുക വഴി നിലവിലെ സ്ഥിതി ഉത്തര കൊറിയ മാറ്റിമറിക്കുന്ന കാഴ്ചയാണ് ഇന്ന് ലോകം കാണുന്നത്. ഈ വാര്‍ത്ത യുഎസിന്റെയും നാറ്റോയുടെയും ഔദ്യോഗിക വക്താക്കള്‍ സ്ഥിരീകരിച്ചതിനാല്‍ ഇത് അവിശ്വസിക്കേണ്ട കാര്യവുമില്ല. ലോക രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ താരതമ്യേന ഒറ്റപ്പെട്ടു കഴിയുന്ന ഒരു രാജ്യമാണ് ഉത്തര കൊറിയ. ഐക്യരാഷ്ട്ര സഭ ഉൾപ്പെടെ പല രാജ്യാന്തര സംഘടനകളിലും അംഗമാണെങ്കിലും ഉത്തര കൊറിയക്ക് വളരെ കുറച്ചു രാജ്യങ്ങളുമായി മാത്രമേ സജീവ നയതന്ത്ര ബന്ധമുള്ളൂ. യുഎസ്, ജപ്പാന് മുതലായ ചില രാജ്യങ്ങളുമായി ഈ രാഷ്ട്രത്തിനു നയതന്ത്ര ബന്ധമില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയും ഉത്തര കൊറിയയും തമ്മില്‍ 1962 മുതല്‍ നയതന്ത്രബന്ധമുണ്ട്. ഇവരുടെ തലസ്ഥാനമായ യോങ്യാങില്‍ ഇന്ത്യയുടെ എംബസി പ്രവര്‍ത്തിക്കുന്നുമുണ്ട്.
മോസ്കോ ∙ യുക്രെയ്ൻ യുദ്ധമുഖത്ത് റഷ്യയ്ക്കൊപ്പം എണ്ണായിരത്തിലേറെ ഉത്തര കൊറിയൻ സൈനികരുമുണ്ടെന്ന യുഎസ് ആരോപണത്തിനു പിന്നാലെ, ഉത്തര കൊറിയയുടെ വിദേശകാര്യമന്ത്രി ചോം സൺ ഹുയി മോസ്കോയിലെത്തി.
മോസ്കോ ∙ യുക്രെയ്ൻ യുദ്ധമുഖത്ത് റഷ്യയ്ക്കൊപ്പം എണ്ണായിരത്തിലേറെ ഉത്തര കൊറിയൻ സൈനികരുമുണ്ടെന്ന യുഎസ് ആരോപണത്തിനു പിന്നാലെ, ഉത്തര കൊറിയയുടെ വിദേശകാര്യമന്ത്രി ചോം സൺ ഹുയി മോസ്കോയിലെത്തി. ഇന്നലെ റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവുമായി ഹുയി കൂടിക്കാഴ്ച നടത്തി. കൂടുതൽ ഉത്തര കൊറിയൻ സൈനികരെ യുക്രെയ്നിലേക്ക് അയയ്ക്കുന്നതും പകരം റഷ്യയിൽനിന്ന് എന്തു കിട്ടുമെന്നതും സംബന്ധിച്ചായിരുന്നു ചർച്ചയെന്നാണു ദക്ഷിണ കൊറിയയുടെ ചാരസംഘടനയുടെ നിഗമനം. കഴിഞ്ഞ ദിവസം ഉത്തര കൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത് റഷ്യൻ മിസൈൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നുവെന്നാണ് പാശ്ചാത്യശക്തികളുടെ ആരോപണം.
വാഷിങ്ടൻ ∙ യുക്രെയ്നിനെതിരെ പോരാടാൻ റഷ്യൻ സൈനിക യൂണിഫോമിൽ ഉത്തര കൊറിയൻ സൈനികർ റഷ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ കർസ്കിലേക്ക് നീങ്ങുന്നതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. അപകടകരവും മേഖലയിൽ അസ്ഥിരത സൃഷ്ടിക്കുന്നതുമായ നീക്കമാണിതെന്നും അദ്ദഹം പറഞ്ഞു. ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി കിം യോങ് ഹ്യുനൊപ്പം പെന്റഗണിൽ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു ലോയ്ഡ് ഓസ്റ്റിൻ.
മോസ്കോ∙ യുക്രെയ്നുമായുള്ള യുദ്ധം രൂക്ഷമായിരിക്കെ ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ. ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു പരീക്ഷണം. നിരവധി തവണ പരീക്ഷണം ഉണ്ടായതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രശസ്ത ഹോളിവുഡ് താരം ലിയനാർഡോ ഡികാപ്രിയോയുടെ അപരനായ റഷ്യക്കാരൻ റോമൻ ബർട്സേവ് പട്ടാളത്തിൽ ചേർന്നു.
കസാൻ∙ റഷ്യ–യുക്രെയ്ൻ പ്രശ്നത്തിന് സമാധാനപരമായ പരിഹാരമുണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് ഉച്ചകോടി നടക്കുന്ന റഷ്യയിലെ കസാനിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്.
കീവ് ∙ രണ്ടര വർഷം പിന്നിടുന്ന യുദ്ധത്തിൽ പോരാടാൻ റഷ്യയ്ക്ക് ഉത്തര കൊറിയയിൽനിന്ന് ആയുധം മാത്രമല്ല, ആൾസഹായവുമുണ്ടെന്ന ആരോപണങ്ങൾക്കു തെളിവുമായി യുക്രെയ്ൻ. സഖ്യരാജ്യമായ റഷ്യയ്ക്കൊപ്പംനിന്നു പൊരുതാൻ ഉത്തര കൊറിയയിൽനിന്നെത്തിയവർ സൈനിക യൂണിഫോമും ബാഗുകളും കൈപ്പറ്റാനായി വരിനിൽക്കുന്നതിന്റെ വിഡിയോയാണു യുക്രെയ്ൻ സാംസ്കാരിക,വാർത്താവിതരണ മന്ത്രാലയത്തിനു കീഴിലുള്ള സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് കേന്ദ്രം പുറത്തുവിട്ടത്. റഷ്യൻ സൈനികരിലൊരാൾ പകർത്തിയ ദൃശ്യങ്ങളാണെന്നാണ് യുക്രെയ്ൻ പറയുന്നത്. സ്ഥലം ഏതെന്നു വ്യക്തമല്ല.
മോസ്കോ∙ യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കാൻ റഷ്യയ്ക്ക് താൽപര്യമുണ്ടെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ചർച്ചകൾ അവസാനിപ്പിച്ചത് തങ്ങളല്ല, യുക്രെയ്ൻ പക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം വിഷയം ഉന്നയിക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ ആശങ്കകളെ റഷ്യ അഭിനന്ദിക്കുന്നുവെന്നും പുട്ടിൻ പറഞ്ഞു. ‘‘പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുമ്പോൾ, ഓരോ തവണയും അദ്ദേഹം ഇക്കാര്യം ഉന്നയിക്കുകയും തന്റെ പരിഗണനകൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതിന് ഞങ്ങൾ അദ്ദേഹത്തോട് നന്ദിയുള്ളവരാണ്’’ – പുട്ടിൻ പറഞ്ഞു.
ബർലിൻ∙ യൂറോപ്യൻ നേതാക്കളുമായുള്ള ചർച്ചകളുടെ ഭാഗമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വെള്ളിയാഴ്ച ജർമൻ ചാൻസലർ ഒലാഫ് ഷോൾസിനെ കണ്ടു. ബര്‍ലിനിലെ ചാന്‍സലറിയില്‍ സംയുക്ത പത്രസമ്മേളനം നടത്തി. ഈ കൂടിക്കാഴ്ചയിൽ യുക്രെയ്ൻ അഭിമുഖീകരിക്കുന്ന കടുത്ത ശൈത്യകാലത്തെ മുന്നിൽക്കണ്ട്, ജർമനിയിൽ നിന്ന് കൂടുതൽ
2014ൽ തുടക്കമിട്ട് 2022 ഫെബ്രുവരിയിൽ റഷ്യയുടെ പൂർണ തോതിലുള്ള അധിനിവേശത്തോടെ രൂക്ഷമായ യുക്രെയ്ൻ– റഷ്യ സംഘർഷം പൂര്‍ണതോതിൽ തുടരുകയാണ്. ഇപ്പോഴിതാ ഡ്രോണുകൾ അടങ്ങിയ റഷ്യയിലെ ഒരു സങ്കേതം തകർത്തിരിക്കുകയാണ് യുക്രെയ്ൻ സൈന്യം. റഷ്യയുടെ തെക്കൻ ക്രാസ്നോദർ മേഖലയിലെ ഒക്ത്യാബ്രസ്കി ഗ്രാമത്തിനടുത്തുള്ള
ഏതു യുദ്ധവാർഷികവും ദുഃഖവാർഷികം കൂടിയാണ്. യുദ്ധത്തെ ദുഃഖം എന്നു മാറ്റിവിളിച്ചത് വിഖ്യാത എഴുത്തുകാരൻ ഒ.വി.വിജയനാണ്. വീണ്ടുമൊരു വലിയ ദുഃഖം ഒരു വർഷം പിന്നിട്ട് കനത്ത നാശനഷ്ടങ്ങളായി പെയ്യുകയാണിപ്പോൾ.
ന്യൂഡൽഹി ∙ ലോകത്തു രണ്ടു പ്രധാന സംഘർഷങ്ങൾ നടക്കുമ്പോൾ യുഎൻ (ഐക്യരാഷ്ട്രസംഘടന) വെറും കാഴ്ചക്കാരായി മാറിനിൽക്കുകയാണെന്നു വിദേശകാര്യമന്ത്രി എസ്.ജയശങ്കർ വിമർശിച്ചു. യുക്രെയ്ൻ–റഷ്യ സംഘർഷവും, പശ്ചിമേഷ്യൻ സംഘർഷവുമാണു ജയശങ്കർ പരാമർശിച്ചത്.
കീവ് ∙ കിഴക്കൻ യുക്രെയ്നിലെ കൽക്കരി ഖനി പട്ടണമായ വുലേദർ റഷ്യ നിയന്ത്രണത്തിലാക്കി. യുക്രെയ്നും റഷ്യയും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വുലേദറിലെ കെട്ടിടങ്ങളുടെ മുകളിൽ റഷ്യൻ പതാക പാറുന്നതിന്റെ ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. ഡോൺബാസ് മേഖലയിലെ വ്യവസായ സമൃദ്ധമായ ഡോണെറ്റ്സ്ക്, ലുഹാൻസ്ക് പ്രവിശ്യകളുടെ 80 ശതമാനവും ഇതോടെ റഷ്യയുടെ നിയന്ത്രണത്തിലായി.
റഷ്യ– യുക്രെയ്ൻ യുദ്ധം തുടങ്ങി രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. ഇരു രാജ്യങ്ങളും യുദ്ധം നിർത്താൻ തയാറല്ല. യുദ്ധത്തിന്റെ ഗുണഭോക്താക്കളായിരിക്കുന്ന രാജ്യങ്ങൾക്കാകട്ടെ ഇടപെട്ട് യുദ്ധം നിർത്തിക്കാനും ഒരു താൽപര്യവും ഇല്ല. ഇത്രയേറെ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടിട്ടും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടും ലോകം എന്തുകൊണ്ടാകും യുദ്ധത്തിന്റെ കെടുതികൾക്കു നേരെ കണ്ണടയ്ക്കുന്നത്? അതൊരു പണമൊഴുകുന്ന ബിസിനസ് ആയതു കൊണ്ടാണ് എന്ന അഭിപ്രായങ്ങളും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. മാനവരാശിക്ക് അതിരുകളില്ലാത്ത ദുരിതങ്ങൾ നൽകുന്ന യുദ്ധങ്ങൾ പണക്കൊതിയുടെ ബിസിനസ് ആണെന്ന് പറയാനാകുമോ? മനുഷ്യാവകാശം, ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളുടെ മറപിടിച്ചാണ് അമേരിക്ക പല യുദ്ധങ്ങൾക്കും തുടക്കമിട്ടത്. ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്താൻ പലപ്പോഴും സാധിച്ചിട്ടുമുണ്ട് (പ്രതിഷേധങ്ങളെ മറക്കുന്നില്ല). ഇതോടൊപ്പംതന്നെ സ്വന്തം ‘ബിസിനസ്’ വളർത്താനും മേൽപ്പറഞ്ഞ മൂന്ന് കാര്യങ്ങളും അമേരിക്ക ഇപ്പോഴും പ്രയോജനപ്പെടുത്താറുണ്ടെന്നതാണ് യാഥാർഥ്യം.
കീവ് ∙ യുക്രെയ്ൻ ആക്രമണത്തിനയച്ച 125 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വോൾഗോഗ്രാഡിൽ മാത്രം 67 ഡ്രോണുകൾ വീഴ്ത്തി. വൊറോണസ് മേഖലയിൽ 17 എണ്ണവും റോസ്റ്റോവിൽ 18 എണ്ണവും വീഴ്ത്തി. വെടിവച്ചിട്ട ഡ്രോണുകൾ പലയിടത്തും തീപിടിത്തത്തിനു കാരണമായി.
റഷ്യൻ സൈന്യത്തിനൊപ്പം പ്രവർത്തിക്കവേ, യുക്രെയ്നിൽ കൊല്ലപ്പെട്ട കല്ലൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ സന്ദീപ് ചന്ദ്രന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും
ലോകം ഒരു ചതുരംഗപലകയാണെങ്കിൽ അതിലെ കറുത്ത കുതിരയാണ് ഉത്തരകൊറിയ. അപ്രതീക്ഷിത നീക്കങ്ങളിലൂടെ എതിരാളിയുടെ കണക്കുകൂട്ടലുകൾ ആകെ തെറ്റിക്കുന്ന കറുത്ത കുതിര. റഷ്യ- യുക്രെയ്ൻ യുദ്ധത്തിനു പിന്നാലെ ലോകത്തിന്റെ പലഭാഗത്തും യുദ്ധങ്ങളും സംഘർഷങ്ങളും തുടർക്കഥയാകുമ്പോൾ അതിലെ കേന്ദ്രകഥാപാത്രമാകുകയാണ് ഉത്തരകൊറിയ. ഈ വർഷം ജൂണിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഉത്തരകൊറിയൻ സന്ദർശനത്തിനു പിന്നാലെ കിഴക്കൻ ഏഷ്യയിലെ ശാക്തിക സമവാക്യങ്ങൾ ആകെ തകിടം മറിഞ്ഞിരുന്നു. റഷ്യയുമായുള്ള യുദ്ധത്തിൽ തങ്ങൾക്ക് ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നത് ഇറാനോ ചൈനയോ അല്ലെന്നും മറിച്ച് ഉത്തരകൊറിയ ആണെന്നും യുക്രെയ്ൻ ഇന്റലിജൻസ് മേധാവി കിറിലോ ബുധനോവ് സെപ്റ്റംബർ 14ന് തലസ്ഥാനമായ കീവിൽ നടന്ന സുരക്ഷാ കോൺഫറൻസിൽ ആരോപിച്ചിരുന്നു. ഏഴു മാസം മുൻപു ദക്ഷിണ കൊറിയയെ പ്രധാന ശത്രുവായി പ്രഖ്യാപിച്ചു ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ യുദ്ധത്തിന് ഒരുക്കം തുടങ്ങിയതു മുതൽ കൊറിയൻ ഉപദ്വീപിലും ലോകമെങ്ങും ആശങ്കയുടെ വേലിയേറ്റമാണ്. 13 ലക്ഷം സജീവ അംഗങ്ങളുള്ള ഉത്തരകൊറിയൻ സൈന്യം അംഗബലം കൊണ്ട് ലോകത്തെ ഏറ്റവും വലിയ സൈന്യമായാണു പരിഗണിക്കപ്പെടുന്നത്. യുദ്ധത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്ന ഉത്തരകൊറിയയുടെ അവകാശവാദം,
ന്യൂയോർക്ക്∙ യുഎസ് സന്ദർശനത്തിനിടെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ–യുക്രെയ്ൻ യുദ്ധത്തിന് എത്രയും വേഗം പരിഹാരം കാണുന്നതിനുള്ള എല്ലാ സഹായവും ഉറപ്പുനൽകുന്നതായി മോദി ആവർത്തിച്ചു.
പാരിസ് ∙ റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിന്റെ ആയുധ നിർമാണ ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യൂറോപ്യൻ യൂണിയന് ആദ്യമായി പ്രതിരോധ കമ്മിഷണറെ നിയമിച്ചു. ലിത്വാനിയയിൽ നിന്നുള്ള ആന്ദ്ര്വിസ് കുബിലിയസിനെയാണ് യൂറോപ്യൻ കമ്മിഷന് ചീഫ് ഉർസുല വോൺ ദെർ ലെയെൻ പ്രതിരോധ കമ്മിഷണറായി നിയമിച്ചത്.
ന്യൂഡൽഹി ∙ യുക്രെയ്നിലെ സംഘർഷത്തിനു പരിഹാരം തേടി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. സെന്റ് പീറ്റേഴ്സ്ബർഗിൽ ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ സമ്മേളനത്തിനിടെ ആയിരുന്നു കൂടിക്കാഴ്ച. അടുത്ത മാസം റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും അപ്പോൾ കൂടുതൽ ചർച്ച നടത്താമെന്നും പ്രതീക്ഷിക്കുന്നതായി പുട്ടിൻ പറഞ്ഞു. രണ്ടര ആഴ്ച മുൻപ് മോദി യുക്രെയ്ൻ സന്ദർശിച്ചിരുന്നു. അതിനും ആറാഴ്ച മുൻപ് റഷ്യയും. റഷ്യയുടെ സുരക്ഷാ ഉപദേഷ്ടാവ് സെർഗെയ് ഷൊയ്ഗുവുമായും ഡോവൽ ചർച്ച നടത്തി.
ന്യൂഡൽഹി∙ റഷ്യ–യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അടുത്തയാഴ്ച മോസ്കോ സന്ദർശിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയും യുക്രെയ്നും സന്ദർശിച്ച് രണ്ട് രാജ്യങ്ങളിലെയും പ്രസിഡന്റുമാരുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് അജിത് ഡോവലിന്റെ സന്ദർശനം.
കീവ് ∙ യുഎസും സഖ്യകക്ഷികളും യുക്രെയ്നിന് കൂടുതൽ സഹായം വാഗ്ദാനം ചെയ്തു. എന്നാൽ, റഷ്യയുടെ ഭീഷണി അവഗണിച്ച് മികച്ച ദീർഘദൂര മിസൈലുകൾ നൽകിയാൽ മാത്രമേ യുദ്ധത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കാനാവൂ എന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. ജർമനിയിലെ റാംസ്റ്റീൻ വ്യോമത്താവളത്തിൽ നടന്ന യുക്രെയ്നിന്റെ സഖ്യകക്ഷികളുടെ യോഗത്തിലാണ് സെലെൻസ്കി ദീർഘദൂര മിസൈലുകൾ നൽകണമെന്ന് അഭ്യർഥിച്ചത്.
കല്ലൂർ (തൃശൂർ)∙ റഷ്യയിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട നായരങ്ങാടി സ്വദേശി കാങ്കിൽ സന്ദീപിന്റെ വീട്ടിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപി സന്ദർശനം നടത്തി.
മോസ്കോ ∙ യുക്രെയ്ൻ സംഘർഷം പരിഹരിക്കാനുള്ള മധ്യസ്ഥതയ്ക്കായി ഇന്ത്യ അടക്കം 3 രാജ്യങ്ങളുമായി നിരന്തര ആശയവിനിമയത്തിലാണെന്നു റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പറഞ്ഞു. ചർച്ചയ്ക്ക് യുക്രെയ്നിനു താൽപര്യമുണ്ടെങ്കിൽ സന്നദ്ധനാണെന്ന് ഈസ്റ്റേൺ ഇക്കണോമിക് ഫോറം (ഇഇഎഫ്) പ്ലീനറി സെഷനിൽ പുട്ടിൻ പറഞ്ഞതായും റിപ്പോർട്ടുണ്ട്.
റഷ്യൻ പട്ടാളത്തിൽ ചേർന്ന മലയാളി യുവാക്കൾ സഹായമഭ്യർഥിക്കുന്ന വിഡിയോ പ്രചരിക്കുന്നു. ചാലക്കുടിയിലെ ഏജന്റ് മുഖേന റഷ്യയിലേക്ക് പോയവരുടെ ദൃശ്യമാണ് പ്രചരിക്കുന്നത്.
കീവ് ∙ വടക്കു കിഴക്കൻ യുക്രെയ്നിലെ ഹർകീവിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ ഒരു കുഞ്ഞ് ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടു. 55 പേർക്കു പരുക്കേറ്റു. 20 പേരുടെ നില ഗുരുതരമാണ്. റഷ്യൻ അധിനിവേശത്തിലുള്ള ഹർകീവിലെ ഒരു പാർപ്പിട സമുച്ചയത്തിനു നേരെ ആയിരുന്നു ആക്രമണം. സമുച്ചയത്തിലെ കളിസ്ഥലത്താണു കുഞ്ഞ് കൊല്ലപ്പെട്ടത്. 12 നില പാർപ്പിട സമുച്ചയം സ്ഫോടനത്തിൽ തകർന്നു കത്തി. വിമാനത്തിൽ നിന്ന് ഗ്ലൈഡ് ബോംബുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
കീവ് ∙ യുക്രെയ്നിൽ 4 ദിവസത്തിനിടെ മൂന്നാമതും റഷ്യ കനത്ത മിസൈൽ, ഡ്രോൺ ആക്രമണം നടത്തി. 5 ദീർഘദൂര മിസൈലുകളും 74 ഷഹീദ് ഡ്രോണുകളും ഉപയോഗിച്ച് റഷ്യ ആക്രമിച്ചെന്നും അതിൽ 2 മിസൈലുകളും 60 ഡ്രോണുകളും വീഴ്ത്തിയെന്നും യുക്രെയ്ൻ വ്യോമസേന അറിയിച്ചു. 14 ഡ്രോണുകൾ ലക്ഷ്യത്തിലെത്തുന്നതിനു മുൻപ് വീണു. 3 ജില്ലകളിലായി വീണ ഇവയുടെ അവശിഷ്ടങ്ങൾ ചെറിയതോതിലുള്ള തീപിടിത്തത്തിന് ഇടയാക്കിയെങ്കിലും കാര്യമായ നാശനഷ്ടമില്ല.
മോസ്കോ ∙ തലസ്ഥാനമായ കീവ് നഗരം ഉൾപ്പെടെ യുക്രെയ്നിലെ 15 കേന്ദ്രങ്ങളിൽ റഷ്യ നടത്തിയ വൻ മിസൈൽ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെയും ഊർജ മേഖലയെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം. നൂറിലധികം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഊർജമേഖലയ്ക്കു കനത്ത നഷ്ടമുണ്ടായതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.
കീവ് ∙ യുക്രെയ്ൻ നടത്തിയ ഷെല്ലാക്രമണത്തിൽ റഷ്യൻ അതിർത്തിയിലെ ബെൽഗൊറോദ് മേഖലയിൽ 5 പേർ കൊല്ലപ്പെട്ടു. റക്കിടോൺ ഗ്രാമത്തിൽ 12 പേർക്കു പരുക്കേറ്റു. കിഴക്കൻ യുക്രെയ്നിലെ ഡോണെറ്റ്സ്ക് മേഖലയിലെ ക്രമറ്റോർസ്ക് നഗരത്തിലെ ഹോട്ടൽ സഫയറിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ രണ്ടു മാധ്യമപ്രവർത്തകർക്കു പരുക്കേറ്റു. ഒരാളെ കാണാതായി.