Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രത്യക്ഷ നികുതി ഘടനയിൽ വൻ മാറ്റത്തിനു സാധ്യത

tax-look

ന്യൂഡൽഹി ∙ പ്രത്യക്ഷ നികുതികളിൽ കേന്ദ്ര സർക്കാർ വൻ അഴിച്ചുപണി നടത്തിയേക്കുമെന്ന് റിസർച്ച് റിപ്പോർട്ടുകൾ. എസ്ബിഐ യുടെ റിപ്പോർട്ട് ആയ ഇകോറാപ്പ് പ്രകാരം വരുന്ന ബജറ്റിൽ വ്യക്തി ആദായ നികുതിയിൽ നികുതിരഹിത ആദായ പരിധി രണ്ടര ലക്ഷം രൂപയിൽ നിന്നു മൂന്നു ലക്ഷമാക്കുമെന്നും 80സി പ്രകാരം നിക്ഷേപങ്ങൾക്കുള്ള കിഴിവ് ഒന്നര ലക്ഷത്തിൽ നിന്ന് രണ്ടു ലക്ഷം ആക്കുമെന്നും പ്രതീക്ഷിക്കുന്നതായി പറയുന്നു.

ഭവന വായ്പയുടെ പലിശയ്ക്കുള്ള നികുതിയിളവ് രണ്ടു ലക്ഷത്തിൽ നിന്നു മൂന്നു ലക്ഷമായി ഉയർത്തുമെന്നും അഞ്ചു വർഷം ലോക്ക് ഇൻ പീരിയഡ് ഉള്ള ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി എടുത്തുകളയുകയോ മൂന്നു വർഷമാക്കി ചിരിക്കുകയും ചെയ്യുമെന്നും റിപ്പോർട്ടിലുണ്ട്. എസ്ബിഐ ചീഫ് ഇക്കോണമിക് അഡ്വൈസർ ആയ സൗമ്യ കാന്തി ഘോഷ് ആണ് റിപ്പോർട്ട് തയാറാക്കിയത്.

ഇത്തരം കിഴിവുകൾ സർക്കാരിന് 35,300 കോടി രൂപയുടെ ബാധ്യത വരുത്തിവയ്ക്കുമെങ്കിലും സ്വത്ത് വെളിപ്പെടുത്തലിന്റെയും കറൻസി പിൻവലിക്കലിലൂടെയും മറ്റുമുള്ള വരുമാനം ബാധ്യത ലഘൂകരിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ ബജറ്റിനു മുന്നിൽ കൂടുതൽ വെല്ലുവിളികളുണ്ടെന്നും കറൻസി റദ്ദാക്കലിന്റെ ഫലമായി കഴിഞ്ഞ വർഷത്തെ 7.6 ശതമാനം ജിഡിപി വളർച്ച നടപ്പു വർഷം 7.1 ആയ് ചുരുങ്ങുമെന്നും പറയുന്നു.

സ്വത്ത് വെളിപ്പെടുത്തൽ വഴിയുള്ള നികുതി വരുമാനം 50,000 കോടി രൂപയും നോട്ട് റദ്ദാക്കൽ വഴി ആർബിഐ യിൽ നിന്നുള്ള വരുമാനം 75,000 കോടിയും വരുമെന്നാണ് എസ്ബിഐ റിസർച്ച് റിപ്പോർട്ട് പ്രതീക്ഷിക്കുന്നത്.മറ്റൊറു റേറ്റിങ് ഏജൻസിയായ കെയർ റേറ്റിങ്സ് നടത്തിയ പഠനവും പ്രത്യക്ഷ നികുതി ഘടനയിൽ വലിയ മാറ്റമുണ്ടാകുമെന്നു പറയുന്നു. നോട്ട് റദ്ദാക്കലിന്റെ ഭാഗമായ വരുമാനം വെളിപ്പെടുത്തൽ പദ്ധതിയിൽ നിന്നുള്ള അധിക വരുമാനവും സാമ്പത്തിക വളർച്ചയിൽ വരാനിരിക്കുന്ന തളർച്ച നേരിടാനുള്ള ചെലവുകളുമാണ് പുതിയ ബജറ്റിന്റെ ഗതി നിർണയിക്കുക.

പരോക്ഷ നികുതി ഘടന തീരുമാനിക്കപ്പെടുന്നത് ഒത്തുതീർപ്പിലെത്തിക്കഴിഞ്ഞ ജിഎസ്എടി പ്രകാരം തന്നെയാവും. ഇതു ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോർപറേറ്റ് നികുതി 30 ശതമാനത്തിൽ നിന്നു ഘട്ടംഘട്ടമായി കുറച്ച് 25 ൽ എത്തിക്കുമെന്ന് 2015 ൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞിരുന്നു. ഇത്തവണത്തെ ബജറ്റിൽ ഇത് 27.5 ശതമാനമായി കുറച്ചേക്കുമെന്നാണ് കെയർ റേറ്റിങ്സിന്റെ റിപ്പോർട്ട്.

 മിനിമം ഓൾട്ടർനെയ്റ്റ് ടാക്സ് (മാറ്റ്) നിലവിലുള്ള 18.5 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കറച്ചേക്കുമെന്നും പ്രതീക്ഷിക്കുന്നു.വ്യക്തിഗത ആദായനികുതിയിൽ ഇളവു പരിധി രണ്ടര ലക്ഷത്തിൽ നിന്നു മൂന്നു ലക്ഷമാക്കി ഉയർത്തുമെന്നാണ് കെയർ റേറ്റിങ്സും പ്രതീക്ഷിക്കുന്നത്.

ഓഹരി വിപണിയിൽ നിന്നുള്ള നേട്ടം രാജ്യത്തിന്റെ വളർച്ചയ്ക്ക് ഉപയോഗപ്പെടുത്തുമെന്ന പ്രധാന മന്ത്രിയുടെ പ്രസ്താവന നൽകുന്ന സൂചന പ്രകാരം ഹ്രസ്വകാല മൂലധന നേട്ടത്തിനുള്ള നികുതി 15 ശതമാനത്തിൽ നിന്ന് 17.5 ശതമാനമായി ഉയർത്തിയേക്കുമെന്നും നികുതിയിളവുള്ള ദീർഘകാല നിക്ഷേപത്തിന്റെ ലോക്ക് ഇൻ പിരീഡ് ഒരു വർഷത്തിൽ നിന്നു മൂന്നു വർഷമായി ഉയർത്തിയേക്കുമെന്നും കെയർ റേറ്റിങഅസ് റിപ്പോർട്ട് പറയുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.