Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തെ നിരാശപ്പെടുത്തി മോദി സർക്കാർ; കേരളം ചോദിച്ചതും, കേന്ദ്രം തന്നതും

Budget-kerala (Representative Image)

തിരുവനന്തപുരം∙ കേന്ദ്ര ബജറ്റിൽ കേരളത്തിന് വീണ്ടും നിരാശ. നോട്ടുനിരോധനത്തിന്റെ ക്ഷീണത്തിൽനിന്ന് കരകയറുന്നതിനുള്ള പദ്ധതികൾ സംസ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും കേന്ദ്രത്തിൽനിന്ന് ഒന്നും ലഭിച്ചില്ല.

നോട്ടു നിരോധനം സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ രൂക്ഷമായി ബാധിച്ച സാഹചര്യത്തിൽ കൂടുതൽ കേന്ദ്രപദ്ധതികളും സഹായവും ഉണ്ടാകണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, നോട്ടുനിരോധനത്തിലൂടെ രാജ്യത്തുണ്ടായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ നോട്ടുനിരോധനം സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തിയെന്ന ഒഴുക്കൻ മറുപടി മാത്രമാണ് ധനമന്ത്രിയിൽനിന്ന് ഉണ്ടായത്. നോട്ടുനിരോധനത്തിലൂടെ തകർന്ന സഹകരണമേഖലയെ രക്ഷിക്കുന്നതിനാവശ്യമായ നടപടികളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. റബ്ബർ കർഷകർക്കും ഈ ബജറ്റ് നിരാശയാണ് നൽകിയത്.

Key Highlights Of Union Budget

കേരളത്തിന്റെ പ്രധാന ആവശ്യങ്ങളും, കേന്ദ്ര നിലപാടും

∙സഹകരണ മേഖലയെ നോട്ടുനിരോധനം ബാധിച്ചു. സഹകരണ സംഘങ്ങളുടെ പ്രവർത്തനം തടസപ്പെട്ടു. അടിയന്തിരമായി ഈ മേഖലയെ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണം?

സഹകരണമേഖലയെ ശക്തിപ്പെടുത്താൻ ബജറ്റിൽ നടപടിയില്ല. നോട്ടു നിരോധനത്തിലൂടെ സഹകരണമേഖലയ്ക്ക് തിരിച്ചടി നേരിട്ടതും സംസ്ഥാനത്തിന്റെ നികുതി വരുമാനം കുത്തനെ ഇടിഞ്ഞതും ബജറ്റിൽ വിഷയമായില്ല. പ്രശ്നങ്ങളെ മറികടക്കാൻ പ്രത്യേക പാക്കേജില്ല. പകരം, നോട്ടുനിരോധന നടപടി മികച്ചതാണെന്ന വാദം മാത്രം.

∙റബ്ബർ കർഷകർക്ക് മികച്ച വില ലഭിക്കുന്നതിനുള്ള നടപടികൾ വേണം?

റബ്ബർ കർഷകർക്ക് മികച്ച വില ലഭ്യമാക്കണമെന്നുള്ളത് വർഷങ്ങളായുള്ള ആവശ്യം. പലതവണ ഉറപ്പുകൾ ലഭിച്ചെങ്കിലും ബജറ്റിൽ നടപടിയില്ല.

Key Takeaways Of Union Budget

∙ കൊച്ചിൻ റിഫൈനറി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള ധനസഹായം വർധിപ്പിക്കണം. ഫാക്ടിനുള്ള ധസനഹായം വർധിപ്പിക്കണം?

പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പരിഗണനയില്ല.

∙തുറമുഖ വികസനത്തിന് കൂടുതൽ പ്രാധാന്യം വേണം?

നടപടിയില്ല.

∙നോട്ടു നിരോധനത്താൽ അസംഘടിത മേഖലയിൽ നിരവധി പേർക്ക് ജോലി നഷ്ടമായി. മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരന്റീ ആക്ട്(എംജിഎൻആർഇജിഎ) പ്രകാരം റജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് 40-50 ദിവസം വരെയാണ് ജോലി ലഭിക്കുന്നത്. ഇത് 100 ദിവസമാക്കി ഉയർത്തുന്നതിന് നടപടി വേണം.

പ്രഖ്യാപനം മാത്രം. ആവശ്യമായ ഫണ്ട് വകയിരുത്താൻ തയ്യാറായില്ല. നോട്ടുനിരോധനത്തിലൂടെ തൊഴിൽ കുറഞ്ഞത് ഗ്രാമീണ മേഖലയിൽ. ഇതിൽ മാറ്റം വരുത്താൻ നടപടിയില്ല.

കേരളത്തിന്റെ പ്രതീക്ഷ

2.5 ലക്ഷം മുതൽ 5 ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി പത്തു ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമാക്കിയത് കേരളത്തിന് ഗുണകരം. ഉദ്യോഗസ്ഥരിൽ കൂടുതൽപേരും ഈ സ്ലാബിലുള്ളവർ.

ക്ഷീരമേഖലയിലെ പദ്ധതികൾ ഗുണകരമാകും.

സ്റ്റാർട് അപ്പുകളും ഇലക്ട്രോണിക് മേഖലയിലെ നിക്ഷേപവും ഗുണകരമായി ഉപയോഗിക്കാൻ കഴിയും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.