Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബനാഥന്‍ മുതൽ പേരക്കുട്ടി വരെ; ഈ ബജറ്റ് നിങ്ങളുടെ വീടിനെ എങ്ങനെ ബാധിക്കും?

household (Representative Image)

ബജറ്റിന്റെ ആദ്യമിനിറ്റുകളിൽ തന്നെ ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പറഞ്ഞു: ‘ഗ്രാമീണ മേഖലയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും ദാരിദ്ര്യനിർമാർജത്തിനുമായിരിക്കണം പ്രാമുഖ്യം. അതേസമയം തന്നെ സാമ്പത്തികമായ മുൻകരുതലുമുണ്ടാകണം. ബജറ്റ് തയാറാക്കുമ്പോൾ ഇതായിരുന്നു മനസ്സിൽ...’ രാജ്യത്തിന്റെ മികച്ച ഭാവി സ്വപ്നം കണ്ട് തയാറാക്കിയതാണ് പൊതുബജറ്റെന്നത് വാക്കുകളിൽത്തന്നെ വ്യക്തം. ആ സ്വപ്നം എത്രമാത്രം
പ്രാവർത്തികമാകും? ശുചിത്വം വ്യക്തിയിൽ നിന്നാരംഭിക്കണമെന്നു പറയും പോലെ വികസനം വീട്ടിൽ നിന്നാരംഭിക്കണമെന്നാണ്. മോദിസർക്കാരിന്റെ 2017-18 വർഷത്തെ ബജറ്റ് ഒരു സാധാരണക്കാരന്റെ വീടിനെ എങ്ങനെയായിരിക്കും ബാധിക്കുക?

ഗൃഹനാഥൻ

∙ 2.5 ലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം വരെ വരുമാനമുള്ളവർ അഞ്ചു ശതമാനം മാത്രം നികുതി നൽകിയാൽ മതി. നേരത്തേ ഇത് 10 ശതമാനമായിരുന്നു.
∙ ഇളവിന് അര്‍ഹതയുള്ള, 4.5 ലക്ഷം രൂപ വരുമാനമുള്ളവർ ആദായ നികുതി അടക്കേണ്ട.
∙ ഗൃഹനാഥനു മാത്രമല്ല, അച്ഛന്/ അമ്മയ്ക്ക് വയസ്സായി ഇനി വീട്ടിലിരുന്ന് വിശ്രമിച്ചോളൂ എന്നു പറഞ്ഞ്, പഠനം കഴിഞ്ഞ് ആദ്യ ജോലിയിലേക്ക് പ്രവേശിക്കുന്ന ചെറുപ്പക്കാർക്കും നികുതിയിലെ ഇളവുകൾ ആശ്വാസം പകരും.

∙ ടാക്സ് റിട്ടേൺ എന്നു കേട്ട് ഞെട്ടേണ്ടി വരില്ല ഇനി; അഞ്ചു ലക്ഷം രൂപ വരെ മാത്രം വരുമാനമുളളവർക്ക് ഒറ്റ പേജിൽ ലളിതമായി ടാക്സ് റിട്ടേൺ സമർപ്പിക്കാനുള്ള സൗകര്യമൊരുക്കും.
∙ പ്രധാൻമന്ത്രി ആവാസ് യോജനയിലെ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീമിനു കീഴിലുള്ള ഭവനവായ്പാ തിരിച്ചടവ് കാലാവധി 20 വര്‍ഷമാക്കി
∙ ബാങ്ക് വായ്പകൾ വർധിക്കുമെന്നാണ് ജയ്റ്റ്‌ലിയുടെ പ്രഖ്യാപനം. ബാങ്കുകളിൽ അധികമായെത്തിയ പണം വായ്പകൾക്ക് കരുത്ത് പകരും. പലിശ കുറയാനും ഇതിടയാക്കും.

ഗൃഹനാഥയ്ക്ക്

∙ സ്ത്രീകൾക്കും കുട്ടികൾക്കുമുളള പദ്ധതികൾക്കായി 1.84 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
∙ മഹിളാ ശാക്തീകരണ കേന്ദ്രങ്ങൾ ആരംഭിക്കാൻ 500 കോടി രൂപ
∙ തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം 48,000 കോടി; 100 തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കും

മകനും മകൾക്കും

രാജ്യത്തിന്റെ ഭാവി ഇനി നിർണയിക്കുക യുവജനതയാണെന്നതിന്റെ കണക്കുകൾ ജനസംഖ്യാറിപ്പോർട്ടിൽ വ്യക്തമാണ്. അതിനാൽത്തന്നെ വിദ്യാർഥികൾക്കും തൊഴിലന്വേഷകർക്കും യുവസംരംഭകർക്കുമെല്ലാമുള്ള ആനുകൂല്യങ്ങളാണ് ബജറ്റിലേറെയും. യുവാക്കളുടെ ശാക്തീകരണമാണ് ലക്ഷ്യമെന്ന് ബജറ്റ് പ്രസംഗത്തിലും ജയ്റ്റ്‌ലി വ്യക്തമാക്കി.

∙ ശാസ്ത്ര-സാങ്കേതിക പഠനത്തിനായി വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം ഉറപ്പു വരുത്തി ‘ഇന്നവേഷൻ ഫണ്ട്’.
∙ സ്കിൽ ഇന്ത്യ മിഷനു കീഴിൽ യുവജനങ്ങൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നത് വിജയകരമായി മുന്നേറുകയാണ്. ഈ പരിശീലനം നൽകുന്ന പ്രധാൻ മന്ത്രി കൗശൽ കേന്ദ്രങ്ങൾ രാജ്യത്തെ 600 ജില്ലകളിൽ കൂടി സ്ഥാപിക്കും.
∙ ചെറുകിട സംരംഭകർക്കായുള്ള പ്രധാനമന്ത്രി മുദ്രയോജന വായ്പാ പദ്ധതിയിലേക്ക് 2.44ലക്ഷം കോടി രൂപ.
∙ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന പദ്ധതികൾ.
∙ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് 5000 പിജി സീറ്റുകൾ കൂടി വരും.

∙ യുജിസി നിയമത്തിൽ പരിഷ്കാരങ്ങള്‍ വരുന്നു.
∙ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം ഉറപ്പാക്കി പ്രവർത്തിക്കുന്ന കൂടുതൽ സ്ഥാപനങ്ങൾക്ക് സ്വയംഭരണാവകാശം.
∙ ഉന്നത വിദ്യാഭ്യാസത്തിനായുള്ള പ്രവേശന പരീക്ഷകൾ നടപ്പാക്കാൻ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി രൂപീകരിക്കും. സിബിഎസ്ഇ, എഐസിടിഇ
എന്നിവയ്ക്ക് ഇതോടെ പരീക്ഷാ നടത്തിപ്പിന്റെ ടെൻഷന്‍ വിട്ട് പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാകും.
∙ സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ സമിതി.
∙ വിദേശഭാഷാ പഠന കോഴ്സുകളുമായി രാജ്യത്തുടനീളം 100 ഇന്ത്യ ഇന്റർനാഷനൽ സ്കിൽ സെന്ററുകൾ സ്ഥാപിക്കും. വിദേശത്ത് ജോലി തേടുന്ന ചെറുപ്പക്കാരെ
ലക്ഷ്യമിട്ടാണിത്.

∙ സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ഇളവ് ഏഴു വർഷത്തേക്കു കൂടി തുടരും.
∙ നിലവിലെ വിപണിയിലേക്ക് ആവശ്യമുള്ള തൊഴിലുകൾ കണ്ടെത്തി അവയിൽ പ്രത്യേക പരിശീലനം നൽകാനൊരു പദ്ധതി- പേര് സങ്കൽപ് (Skill
Acquisition and Knowledge Awareness for Livelihood Promotion Programme) 4000 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഗുണം ലഭിക്കുക 3.5 കോടി യുവാക്കൾക്ക്.
∙ ഐടിഐകളിലൂടെയും മറ്റുമുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ മെച്ചപ്പെടുത്താനും വിവിധ തൊഴിലിടങ്ങളിൽ സ്റ്റൈപ്പെൻഡോടു കൂടി അപ്രന്റിസ്ഷിപ്
നടപ്പിലാക്കാനും 2200 കോടി രൂപ മാറ്റിവയ്ക്കും.

അപ്പൂപ്പനും അമ്മൂമ്മയ്ക്കും

∙ മുതിർന്ന പൗരന്മാരുടെ ആരോഗ്യവിവരങ്ങളെല്ലാം രേഖപ്പെടുത്തിയ ആധാർ കാർഡ് പുറത്തിറക്കും. 15 നഗരങ്ങളിൽ ഈ വർഷം തന്നെ ‘സ്മാർട് ആധാർ കാർഡ്’.
∙ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വില കുറയും.

Your Rating: