Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ: കച്ചവടക്കാരെ പ്രോൽസാഹിപ്പിക്കാൻ യുഐഡിഎഐ

aaadhaar-aadhar-logo

ന്യൂഡൽഹി ∙ ആധാർ അടിസ്ഥാനമാക്കി ഗ്രാമീണ മേഖലകളിൽ പണം ഇടപാടു നടത്തുന്ന കച്ചവടക്കാർക്കു പ്രോൽസാഹനം നൽകുമെന്നു യുഐഡിഎഐ. ബാങ്കുകൾ ബിസിനസ് കറസ്പോണ്ടന്റിനു നൽകുന്ന കമ്മിഷനു തുല്യമായ തുക ഇങ്ങനെ കച്ചവടക്കാർക്കു ലഭ്യമാക്കാൻ ശ്രമിക്കുകയാണെന്നു യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സിഇഒ അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു.

ആധാർ അടിസ്ഥാനമാക്കി ഗ്രാമീണ മേഖലകളിൽ പണമിടപാടു നടത്തുന്ന കച്ചവടക്കാരെ ബിസിനസ് കറസ്പോണ്ടന്റുമാരായി അംഗീകരിച്ചു കമ്മിഷൻ നൽകുന്നതു സംബന്ധിച്ചു രാജ്യത്തെ പ്രധാന ബാങ്കുകളുമായി ചർച്ച നടത്തിവരികയാണ്. ഈ സംവിധാനം നിലവിൽ വരുമ്പോൾ അതു ഡിജിറ്റൽ ഇടപാടുകളെ ത്വരിതപ്പെടുത്തും.

രാജ്യത്തെ ബാങ്കുകൾക്കും ഇതു ഗുണകരമാണെന്നു അജയ് ഭൂഷൺ പാണ്ഡെ അറിയിച്ചു. രാജ്യത്ത് ആധാർ വ്യാപകമാക്കുന്നതിന്റെ ചുമതലയാണ് യുഐഡിഎഐയ്ക്കുള്ളത്.

Your Rating: