സിദ്ദുവിന്റെ ടിവി പരാമർശങ്ങൾ വിവാദമാവുന്നു

ന്യൂഡൽഹി ∙ മുൻക്രിക്കറ്റ് താരവും പഞ്ചാബിലെ മന്ത്രിയുമായ നവ്‌ജ്യോത് സിങ് സിദ്ദു, ടിവി പരിപാടിക്കിടെ ശ്ലീലമല്ലാത്ത വാക്കുകളും പരാമർശങ്ങളും നടത്തുന്നതായി ആരോപിച്ച് അഭിഭാഷകൻ ഹരിചന്ദ് അറോറ പഞ്ചാബ് സർക്കാരിനു കത്തെഴുതി.

പ്രശസ്തമായ കപിൽ ശർമ ഷോയിൽ പങ്കെടുക്കുന്നതിൽ നിന്നു മന്ത്രിയെ വിലക്കണമെന്നാവശ്യപ്പെട്ട് ഹരിചന്ദ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ മാസം എട്ടിനു താൻ കണ്ട പരിപാടി നിറയെ ദ്വയാർഥ പ്രയോഗവും വ‍ൃത്തികേടുകളുമായിരുന്നുവെന്നാണു പരാതി.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഒന്നിലേറെ വകുപ്പുകളനുസരിച്ച് കേസെടുക്കേണ്ടവയായിരുന്നു അതെന്നും ഹരിചന്ദ് ചൂണ്ടിക്കാട്ടി.