Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു പീഡനം; ദേശീയ വനിതാ കമ്മിഷൻ ഇടപെട്ടു

പട്‌ന ∙ ബിഹാർ കോൺഗ്രസ് ഉപാധ്യക്ഷൻ ബ്രജീഷ് പാണ്ഡെ അടക്കമുള്ളവർ പ്രതികളായ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ദേശീയ വനിതാ കമ്മിഷൻ ഇടപെട്ടു. പെൺകുട്ടിയെ നേരിൽക്കണ്ടു സംസാരിച്ചുവെന്നും കേസ് ഏറ്റെടുത്തതായും അംഗം സുഷമ സാഹു വ്യക്തമാക്കി. വിഡിയോ ദൃശ്യങ്ങൾ അടക്കം തെളിവുകളും ശേഖരിച്ചിട്ടുണ്ട്.

ഡിജിപിയോടു കേസിന്റെ വിശദാംശങ്ങൾ തേടി. കഴിഞ്ഞമാസമാണു സംഭവം നടന്നത്. വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ബിസിനസുകാരനായ നിഖിൽ പ്രിയദർശിനി അടക്കം കേസിൽ ഒട്ടേറെ പ്രമുഖരും ഉൾപ്പെട്ടിട്ടുണ്ട്.

കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നു പാണ്ഡെ അടക്കമുള്ളവർ ഒളിവിലാണ്. കഴിഞ്ഞദിവസം പ്രാദേശിക ടിവി ചാനലിൽ പ്രത്യക്ഷപ്പെട്ട പെൺകുട്ടി തനിക്കു നേരിട്ട ദുരനുഭവം വിവരിച്ചിരുന്നു.

related stories
Your Rating: