Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭിണികൾക്കുള്ള ധനസഹായം: 51.70 ലക്ഷം പേർക്കു പ്രയോജനം

Pregnancy Blood Clots

ന്യൂഡൽഹി ∙ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആരോഗ്യരക്ഷയ്ക്കായി 6000 രൂപവീതം നൽകുന്ന പദ്ധതിപ്രകാരം രാജ്യത്തു വർഷത്തിൽ 51.70 ലക്ഷം പേർക്കു പ്രയോജനം ലഭിക്കുമെന്നു കരുതുന്നു.

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമമനുസരിച്ചാണ് ഈ സഹായധനം നൽകാൻ തീരുമാനിച്ചിട്ടുള്ളത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്ഥിരജോലിയുള്ളവരൊഴിച്ചുള്ള ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമാണ് ഈ പദ്ധതി അനുസരിച്ചു സഹായം നൽകുക.

മൂന്നുതവണയായിട്ടായിരിക്കും ഈ പണം നൽകുന്നത്. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്കോ പോസ്റ്റ് ഓഫിസ് അക്കൗണ്ടിലേക്കോ ആയിരിക്കും പണം നിക്ഷേപിക്കുന്നത്.

‘പ്രസവത്തിനു മുൻപും പിൻപും വേണ്ട വിശ്രമം, ആരോഗ്യരക്ഷ, ജനിച്ച് ആറുമാസം കുഞ്ഞിനു മുലപ്പാൽ നൽകാൻ സൗകര്യം എന്നിവ കണക്കിലെടുത്താണ് ഈ തുക നൽകുന്നതെ’ന്നു വനിതാ, ശിശു വികസന മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

related stories
Your Rating: