Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യക്കാരന്റെ സ്റ്റാർട്ടപ്പിൽ ബോയിങ് പങ്കാളിത്തം

FILES-US-AEROSPACE-BOEING-EARNINGS

ന്യൂയോർക്ക് ∙ ഇന്ത്യക്കാരന്റെ സ്റ്റാർട്ടപ് സംരംഭത്തിൽ പണം മുടക്കാൻ ബോയിങ് കമ്പനിയും. മൂന്നുവർഷം മുൻപ് ഇന്ത്യക്കാരനായ അനീഷ് കുമാർ വാഷിങ്ടനിൽ തുടങ്ങിയ സുനും ഏയ്റോ എന്ന കമ്പനിയിലാണ് വ്യോമയാന രംഗത്തെ ഭീമനായ ബോയിങ്ങും ജറ്റ് ബ്ലൂവും പങ്കാളികളാവുന്നത്.

പത്തുമുതൽ 50 വരെ യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളുടെ നിർമാണമാണ് കമ്പനിയുടെ ലക്ഷ്യം. ആയിരം മൈൽ വരെയുള്ള യാത്ര ചെയ്യാൻ ഈ വിമാനങ്ങൾ ഉപകരിക്കും. ഉപയോഗിക്കാതെ കിടക്കുന്ന ചെറുകിട വിമാനത്താവളങ്ങൾ ഇതിനായി മാറ്റിയെടുക്കാം.

ഇരു കമ്പനികളും തന്റെ സ്ഥാപനത്തിൽ മുതൽമുടക്കിയെന്നത് ഭാഗ്യമായി കരുതുന്നതായി അനീഷ് പറഞ്ഞു.

ബോയിങ് ഹോറിസൺ – എക്സ് എന്ന പേരിലാണ് മുതൽമുടക്ക്. മെക്കാനിക്കൽ എയ്റോ സ്പേസ് എൻജിനീയറിങ്ങിൽ പിഎച്ച്ഡി നേടിയ വ്യക്തിയാണ് അനീഷ് കുമാർ. ബ്രൗൺ യൂണിവേഴ്സിറ്റിയിലെ പ്രഫസറായിരുന്നു.

Your Rating: