Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രമന്ത്രിക്കു നേരെ ചെരിപ്പേറ്

അഹമ്മദാബാദ്∙ കേന്ദ്ര സഹമന്ത്രിക്കു നേരെ ചെരിപ്പെറിഞ്ഞു പ്രതിഷേധം. കേന്ദ്ര തുറമുഖ, ഗതാഗത സഹമന്ത്രി മൻസുഖ് മണ്ഡാവിയ ഭാവ്നഗറിനടുത്തു വല്ലഭിപുരിൽ ചടങ്ങിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയായിരുന്നു ചെരിപ്പേറ്.

ചെരിപ്പെറിഞ്ഞതിനു പട്ടേൽ സംവരണപ്രക്ഷോഭ സമിതിയംഗമായ കോളജ് വിദ്യാർഥി ഭവേശ് സൊനാനിയെ (20) അറസ്റ്റ് ചെയ്തു. സർക്കാരിന്റെ പട്ടേൽ സമുദായ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിക്കുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു.