Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസക്തി വെടിയൂ, ഗർഭിണികൾക്ക് സർക്കാരിന്റെ ഉപദേശം

Pregnancy Blood Clots

ന്യൂഡൽഹി ∙ ഗർഭിണികൾ ആസക്തി വെടിഞ്ഞ്, സസ്യേതര ഭക്ഷണം ഒഴിവാക്കി, നല്ല വിചാരങ്ങളുമായി കഴിഞ്ഞാൽ ആരോഗ്യമുള്ള നല്ല കുഞ്ഞുങ്ങളെ പ്രസവിക്കാമെന്ന് ആയുഷ് മന്ത്രാലയത്തിന്റെ കൈപ്പുസ്തകം.

രാജ്യാന്തര യോഗദിനത്തിനു മുന്നോടിയായി ഗർഭിണികൾക്കുവേണ്ടി സർക്കാർ ചെലവിൽ അച്ചടിച്ചു പുറത്തിറക്കിയ കൈപ്പുസ്തകത്തിലാണ് ഈ സദുപദേശങ്ങൾ. പുസ്തകത്തിന്റെ വിതരണ യോഗത്തിൽ കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപാദ് നായിക് അധ്യക്ഷത വഹിച്ചു.