Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയുധശാലയിൽ സ്ഫോടനം: രണ്ടുപേർ മരിച്ചു

പുണെ ∙ ഖാഡ്കിയിലെ ആയുധശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. ഇന്നലെ രാവിലെ ഒൻപതരയോടെയാണു സംഭവം. ഒഴിവാക്കിയ ചെറിയ ആയുധങ്ങൾ മറ്റൊരിടത്തേക്കു മാറ്റുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു സൈനിക വൃത്തങ്ങൾ അറിയിച്ചു. ഒട്ടേറെപ്പേർക്കു പരുക്കുണ്ട്. മരിച്ചവരുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.