Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാഷനൽ ഹെറൾഡ്: മറുപടി നൽകാൻ മൂന്നാഴ്ച സമയം

Sonia Gandhi, Rahul Gandhi

 ന്യൂഡൽഹി ∙ നാഷനൽ ഹെറൾഡ് കേസിൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കുന്നതു സംബന്ധിച്ച മറുപടി നൽകുന്നതിനു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കും മൂന്നാഴ്ചത്തെ സമയം മെട്രോപ്പൊലിറ്റൻ കോടതി അനുവദിച്ചു.

കമ്പനി റജിസ്ട്രാർക്ക് അസോഷ്യേറ്റഡ് ജേണൽസ് നൽകിയ ബാങ്ക് സ്റ്റേറ്റ്മെന്റ്, വായ്പ ഓഹരി മൂലധനമായി മാറ്റാൻ തീരുമാനമെടുത്ത യോഗത്തിന്റെ മിനിട്സ്, ബാലൻസ് ഷീറ്റ്, വായ്പ എടുത്ത വർഷത്തെ ലാഭനഷ്ടക്കണക്ക്, വായ്പ സംബന്ധിച്ച തീരുമാനമെടുത്ത കോൺഗ്രസ് പ്രവർത്തക സമിതിയുടെ മിനിട്സ് തുടങ്ങിയവയാണു സ്വാമി ആവശ്യപ്പെട്ട രേഖകൾ.