Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഐവൈഎഫ്, എഐഎസ്എഫ് ലോങ് മാർച്ച് 15ന്

ന്യൂഡൽഹി ∙ എഐവൈഎഫ്, എഐഎസ്എഫ് എന്നിവയുടെ നേതൃത്വത്തിൽ ‘ഇന്ത്യയെ സംരക്ഷിക്കുക, ഇന്ത്യയെ മാറ്റുക’ എന്ന സന്ദേശവുമായി ജാഥ സംഘടിപ്പിക്കും. കന്യാകുമാരിയിൽ നിന്നു തുടങ്ങുന്ന ജാഥ 15നു സിപിഐ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും.

സെപ്റ്റംബർ 12നു പഞ്ചാബിലെ ഹുസൈൻവാലയിൽ സമാപിക്കും. ജാഥയ്ക്കു യുവജന, വിദ്യാർഥി നേതാക്കൾ നേതൃത്വം നൽകും. 18 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥി നേതാവ് കനയ്യ കുമാർ ഉൾപ്പെടെയുള്ള നേതാക്കൾ വിവിധ സമ്മേളനങ്ങളിൽ പ്രസംഗിക്കും.

എല്ലാവർക്കും നിലവാരമുള്ള വിദ്യാഭ്യാസം, തൊഴിൽ സുരക്ഷ, സംവരണം സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിക്കുക തുടങ്ങിയ വിഷയങ്ങളാണ് ജാഥയിൽ ഉന്നയിക്കുന്നതെന്ന് എഐവൈഎഫ് പ്രസിഡന്റ് അഫ്തബ് അലം ഖാൻ പറഞ്ഞു. വളർന്നുവരുന്ന വർഗീയത, കർഷക ആത്മഹത്യ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.

related stories