Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാർഖണ്ഡ് കമ്മിഷൻ വെബ്സൈറ്റിൽ നുഴഞ്ഞുകയറ്റം

hacking Representational image

റാഞ്ചി∙ ജാർഖണ്ഡ് മനുഷ്യാവകാശ കമ്മിഷന്റെ വെബ്സൈറ്റിൽ നുഴഞ്ഞുകയറിയവർ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ സന്ദേശങ്ങളിട്ടു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെയാണ് ഇവയിൽ ഭൂരിപക്ഷവും. ന്യൂനപക്ഷങ്ങളെയും ബീഫ് കഴിക്കുന്നവരെയും കൊന്നൊടുക്കുകയാണെന്നും ഇതിനു പ്രതികാരം ചെയ്യുമെന്നും സന്ദേശമുണ്ട്.

സൈറ്റ് പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായും സംഭവത്തിനു പിന്നിൽ വിദേശ ഹാക്കർമാരുണ്ടെന്നു സൂചന ലഭിച്ചതായും റാഞ്ചി സൈബർ സെൽ അറിയിച്ചു. അടുത്തയിടെ സംസ്ഥാന സാമൂഹിക സുരക്ഷാ വകുപ്പിന്റെ വെബ്സൈറ്റിൽ ഹാക്കർമാർ നുഴഞ്ഞുകയറി 14 ലക്ഷം പേരുടെ ആധാർ, ബാങ്ക്, വ്യക്തിഗത വിവിരങ്ങൾ ചോർത്തിയിരുന്നു.

related stories