Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയിംസിൽ ഇനി എക്സ്റേ, സ്കാൻ ഉൾപ്പെടെ സൗജന്യം

All India Institute of Medical Sciences, Delhi

ന്യൂഡൽഹി∙ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) 500 രൂപയിൽ താഴെയുള്ള പരിശോധനകളെല്ലാം സൗജന്യമാക്കുന്നു. രക്ത പരിശോധന, എക്സ്റേ, സിടി സ്കാൻ തുടങ്ങി ഒട്ടേറെ പരിശോധനകൾ സൗജന്യമായി ചെയ്തു നൽകുമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.

പണം അടയ്ക്കുന്നതിനുള്ള കൗണ്ടറുകളിലെ തിരക്കും രോഗിക്കുണ്ടാകുന്ന ബുദ്ധിമുട്ടും ഒഴിവാക്കാനാണു പുതിയ തീരുമാനം. ആദ്യ ഘട്ടത്തിൽ ഡൽഹി എയിംസിലാകും നടപ്പാക്കുന്നത്. അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വന്നേക്കും. വരുമാന നഷ്ടം നികത്താൻ സ്വകാര്യ മുറികളുടെ വാടക വർധിപ്പിക്കുന്നതു പരിഗണനയിലുണ്ട്. നിലവിൽ സ്വകാര്യ മുറികളുടെ വാടക 2000– 3000 രൂപയാണ്.